Home Blog Page 430

ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

0

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ‘ഡ്രൈവിംഗ് ലൈസന്‍സി’ലൂടെയാണ് ദീപ്തി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ചിത്രത്തില്‍ പൃഥിരാജിന്റെ ഭാര്യയായ ‘ഭാമ’ എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചത്. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാരിയര്‍ ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അത്തരത്തിലുള്ള നടിയുടെ പുതിയ ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആല്‍ബര്‍ട്ട് വില്യം പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്. ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനി അണിഞ്ഞെത്തിയും ദീപ്തി സതി നേരത്തെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ലളിതം സുന്ദരത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു

0

സംസ്ഥാനത്ത് കൊറോണ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മഞ്ജു വാര്യര്‍-ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. നടന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മിക്കുന്നത് നടി
മഞ്ജു വാര്യര്‍ ആണ്. ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണവും നിര്‍ത്തി വച്ചിരുന്നു.

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണിത്. ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്.
പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി സുകുമാരാണ് ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.

അയ്യപ്പനും കോശിയും; റീമേക്ക് അവകാശം സ്വന്തമാക്കി കതിരേശന്‍

0

അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.  തമിഴിലെ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കതിരേശനാണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. അടുത്തിടെ തീയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ് പൃഥ്വിരാജ് ബിജു മേനോന്‍ ഒരുമിച്ചഭിനയിച്ച അയ്യപ്പനും കോശിയും. ഹിറ്റ് സിനിമകളായ ജിഗര്‍ത്തണ്ട, ആടുകളം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കതിരേശന്‍ വലിയ തുകയ്ക്കാണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്ത് രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്‍പ്പെടെ മികച്ച കളക്ഷന്‍ നേടിയ ചിത്രം ഡിജിറ്റല്‍, ടെലിവിഷന്‍ അവകാശം വിറ്റതിലൂടെയും വന്‍ ലാഭമാണ് നിര്‍മ്മാതാവിന് നേടികൊടുത്തത്.
അയ്യപ്പനും കോശിയും എക്സി: പ്രൊഡ്യൂസറായ അഗ്നിവേഷ് രഞ്ജിത്താണ് ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഗ്ലാമറസായി ഐശ്വര്യലക്ഷ്മി

0

തനിക്ക് കിട്ടിയ കഥാപത്രങ്ങളെല്ലാം മനോഹരമായി അവതരിപ്പിച്ച് കൈയടി നേടിയ നടിയാണ് ഐശ്വര്യലക്ഷ്മി. അഭിനയിച്ച സിനിമകള്‍ എല്ലാം വിജയം. ഏതു തരം കഥാപാത്രത്തേയും അഭിനയിച്ചു ഫലിപ്പിക്കും. ഇതൊക്കെയാണ് മലയാളികള്‍ക്ക് ഐശ്വര്യലക്ഷ്മിയെപ്പറ്റി പറയാനുണ്ടാവുക. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഫോട്ടോ ഷൂട്ടാണ് ചര്‍ച്ചാവിഷയം.

ഹോട്ട് ലുക്കിലാണ് ഐശ്വര്യ ചിത്രങ്ങളിലെത്തിയിരിക്കുന്നത്. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വസ്ത്രങ്ങളാണെന്നും എന്നാല്‍ പിന്നെ ഇഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.

ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നതും.
ഇപ്പോള്‍ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ. വിശാല്‍ ചിത്രം ആക്ഷനായിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ജോര്‍ജ്ജിയയിലേക്ക്; ചേസ് സ്വീക്കന്‍സ് പൂര്‍ത്തിയാക്കി

0

പ്രഭാസ് നായകവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന  പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ   ചേസ് സീക്വന്‍സ് പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. യുവിക്രിയേഷന്റെയും സംവിധായകന്റെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ഇതുവരെ പ്രഭാസ്- രാധാകൃഷ്ണ കുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഡ്ജെയാണ് പ്രഭാസിന്റെ നായിക. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ജോര്‍ജിയയിലാണ് ചിത്രീകരിക്കുക. ഏകദേശം 20 ദിവസത്തെ ഷൂട്ടിംഗിനായി പ്രഭാസും സംഘവും ഉടന്‍ തന്നെ ജോര്‍ജിയയിലേക്ക് പുറപ്പെടുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതിനിടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഉഗാഡിക്ക് പുറത്തുവിടുമെന്ന സൂചനയും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നു.

തെലുങ്ക് സിനിമ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്ര ലക്ഷ്മണ്‍ തിരിച്ചെത്തുന്നു

0

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മണ്‍. സിനിമയിലൂടെ എത്തിയ ചന്ദ്ര ലക്ഷ്മണ്‍ പിന്നീട് മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയനടിയായി മാറുകയായിരുന്നു.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ തയാറെടുക്കുകയാണ് ചന്ദ്ര. ഗോസ്റ്റ്‌റൈറ്ററാണ് ചന്ദ്രയുടെ തിരിച്ചു വരവ് ചിത്രം. ചന്ദ്ര തന്നൊണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘എന്റെ പുതിയ സിനിമ ഗോസ്റ്റ് റൈറ്ററിന്റെ ഷൂട്ടിംഗ് ഇന്നുമുതല്‍ തുടങ്ങുകയാണ്. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍. ഞാനിതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണിതില്‍. അതുകൊണ്ടു തന്നെ വളരെയധികം ആകാംക്ഷാഭരിതയാണ് ഞാന്‍. തൊടുപുഴയിലാണ് ചിത്രീകരണം. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളായ ദൃശ്യം, കഥ പറയുമ്പോള്‍ എന്നിവ ഷൂട്ട് ചെയ്ത സ്ഥലമാണ് തൊടുപുഴ. കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന പ്രദേശം.. ഒരുപാട് സ്‌നേഹമുള്ളയാളുകള്‍.. ഇത്രയും വര്‍ഷങ്ങള്‍ മലയാളസിനിമയില്‍ ഇല്ലാതിരുന്നിട്ടും ഇന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹം.. അതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. എന്നെ നടിയാക്കിയതിന് ഈ ലോകത്തോടു തന്നെ നന്ദി പറയുന്നു. എന്തെന്നാല്‍ നടിയെന്ന നിലയില്‍ പ്രേക്ഷകരില്‍ നിന്നും ഈ സ്‌നേഹവും പിന്തുണയും എന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിയുണ്ട്.. ഒരുപാടു നന്ദി..’ ചന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

2002ല്‍ മനസ്സെല്ലാം എന്ന ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തിയത്. ചക്രം, ബോയ്ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

കണ്‍മണിക്കൊപ്പം സ്നേഹത്തോടെ സ്‌നേഹ

0

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകള്‍ക്കൊപ്പമുള്ള സ്നേഹയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവയ്ക്കുന്നത്. മകളെ കൈകളിലെടുത്ത സ്നേഹയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. അമ്മയും മകളും വെള്ള വസ്ത്രങ്ങളിലാണ്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. അഞ്ചു വയസുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

നടന്‍ വിജയ്യുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പ്

0

ചെന്നൈ: തമിഴ് നടന്‍ വിജയ്യുടെ വീട്ടില്‍ ആദായനികുതി വകുപ്പ് വീണ്ടുമെത്തി. വിജയ്യുടെ നീലന്‍കരയിലെ വസതിയിലാണ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. വിജയ്യുടെ വീട്ടില്‍ കഴിഞ്ഞ മാസം റെയ്ഡ് നടന്നതിന് പിന്നാലെ വീടിനുള്ളിലെ ചില മുറികളും ലോക്കറുകളും സീല്‍ ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് വിജയ്യുടെ വീട്ടില്‍ എത്തിയതെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിജയ് ഏറ്റവുമൊടുവില്‍ അഭിനയിച്ച ബിഗില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം റെയ്ഡ് നടന്നത്. എന്നാല്‍ വീട്ടില്‍ നിന്നും അസ്വാഭാവികമായ ഒന്നും തന്നെ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍പുചെഴിയന്റെ വീട്ടില്‍നിന്ന് 77 കോടി രൂപ കണ്ടെടുത്തിരുന്നു.

കനിഹ സംവിധായികയാവുന്നു

0

പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് കനിഹ. അടുത്തിടെ റിലീസ് ചെയ്ത മാമാങ്കത്തിലും കനിഹ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കനിഹ സംവിധായികയാകുന്നു എന്നതാണ് പുതിയ വിശേഷം. ഇക്കാര്യം കനിഹ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

‘സിനിമ ഒരു സമുദ്രമാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്നിലുളളിലെ ആകാംക്ഷാഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ്. ആദ്യമായി. എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കൂ.’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ കുറിച്ചു.

ഒരു ഹ്രസ്വചിത്രമാണ് കനിഹയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് കനിഹ ഇപ്പോള്‍.

ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു

0

സംസ്ഥാനത്ത് കൊറോണ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ചിത്രീകരണം നിര്‍ത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.

ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടിയുടെ പുരോഹിതാനായുള്ള ലുക്കില്‍ വന്ന പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ചിത്രമായിരിക്കും ദി പ്രീസ്റ്റ് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്. ദീപു പ്രദീപും ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം; മലയാളിയടക്കമുള്ളവര്‍ പിടിയില്‍

0

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടത്തിയ മലയാളികളടക്കമുള്ളവര്‍ പിടിയില്‍. നടിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് പൊലീസ് ഇവരെ വലയിലാക്കിയത്. സെക്യൂറിറ്റി ജീവനക്കാരനും ഇയാളെ സഹായിച്ച മലയാളി ഡ്രൈവറുമടക്കമുള്ളവരാണ് പിടിയിലായത്.

മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി നുങ്കംപാക്കത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്വര്‍ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജോലിക്കാരനായി ജയഭാരതിയുടെ വീട്ടിലെത്തിയ ബഹദൂറാണ് പ്രധാനപ്രതി. ജയഭാരതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണമടക്കമുള്ളവ വില്‍ക്കാന്‍ സഹായിച്ചതിനാണ് മലയാളി ഡ്രൈവര്‍ ഇബ്രാഹിം പിടിയിലായത്. ബഹദൂര്‍ അടുത്തിടെ പെട്ടെന്ന് ജോലി മതിയാക്കിയിരുന്നു. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. സ്വര്‍ണം കണ്ടെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടും

0

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഇന്ന് മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ്, മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഈ തീരുമാനമെടുത്തത്.

സിനിമാ തീയറ്ററുകളും നാടകം പോലുള്ള കലാപരിപാടികളും ഈ മാസം 31 വരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഉത്സവവും പെരുന്നാളും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയൊഴികെ ഒരു പ്രവര്‍ത്തനവും ഈ കാലയളവില്‍ പാടില്ല. വാര്‍ഷിക ആഘോഷങ്ങള്‍, കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കണം. അങ്കണവാടികളില്‍ കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കണം.

ഉത്സവങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നത് ദോഷംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം വ്യാപിക്കാന്‍ ഇത് ഇടവയ്ക്കും. അതു കണക്കിലെടുത്ത് ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കും. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകള്‍ മാത്രമായി നടത്തണം. ശബരിമലയില്‍ ദര്‍ശനത്തിന് ആളുകള്‍ പോവാതിരിക്കണം. അവിടെ പൂജകള്‍ മാത്രം നടത്തണം.

വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്തണം. ഇക്കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ ഏര്‍പ്പെടുത്തും. ഓഫിസുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കും. സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കും