Home Blog Page 431

കിടിലന്‍ മേക്കോവറില്‍ ധനുഷിന്റെ നായികയായി രജിഷ

0

രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രമായ കര്‍ണന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണനില്‍ ധനുഷാണ് നായകന്‍. നായികയായി എത്തുന്നത് രജിഷ വിജയനാണ്. തടി നാടന്‍ ലുക്കിലാണ് രജിഷ എത്തുന്നത്.

മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആദ്യം ആരംഭിച്ചിരുന്നു. ധനുഷിന്റെ നാല്‍പ്പത്തിയെന്നാമത്തെ ചിത്രമാണ് കര്‍ണന്‍. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷന്‍സാവും ചിത്രം നിര്‍മ്മിക്കുക.

മരക്കാര്‍ ട്രെയ്‌ലർ റിലീസ് ചെയ്തു

0

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ബോളിവുഡിനെ വെല്ലുന്ന മെയ്ക്കിംഗ് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകര്‍.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സാബു സിറില്‍ ആണ് ചിത്രത്തില്‍ കലാ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്ന ഗംഭീര ഫ്രയിമുകളും, ബോളിവുഡിനെ വെല്ലുന്ന തരത്തിലുള്ള ഫ്രയിമുകളും മികച്ച ആക്ഷന്‍ രംഗങ്ങളുമാണ് പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്.  പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് . ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളിലായി 26 ന് ചിത്രം റിലീസിനെത്തും.

ഇസയ്ക്കൊപ്പം നസ്രിയയും അമാലും

0

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസും സ്‌പെഷ്യലാണ് ഇരുവര്‍ക്കും സ്‌പെഷ്യലാണ്.

കുഞ്ഞു ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇസയെ കാണാന്‍ വീട്ടിലെത്തിയ അതിഥികളുടെ വിശേഷമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്.
നടി നസ്രിയയും നടന്‍ ദുല്‍ഖര്‍ സലമാന്റെ ഭാര്യ അമാലുമാണ് കുഞ്ഞ് ഇസയെ കാണാനെത്തിയ അതിഥികള്‍. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തി ഇസക്കുഞ്ഞിനെ കണ്ടത്. നാലു പേരും ഒന്നിച്ചുള്ള ചിത്രം പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. വരുന്ന ഏപ്രിലില്‍ ഇസയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തായ്യാറെടുപ്പിലാണ് കുഞ്ചാക്കോയും ആരാധകരും.

നീലുവിന്റെയും ബാലുവിന്റെയും ‘ലെയ്ക്ക’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബിജു സോപാനവും നടി നിഷ സാരംഗും പ്രധാന വേഷങ്ങളിലെത്തുന്ന ലെയ്ക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായ രാജുവും കുടുംബമാണ് സിനിമയിലെ പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുന്നു.  മറ്റൊരു മുഖ്യ കഥാപാത്രമായെത്തുന്നത് ടിങ്കു എന്ന നായയാണ്. ആദ്യമായി ബഹിരാകാശത്തു പോയ റഷ്യന്‍ നായയാണ് ‘ലെയ്ക്ക’. ഇവന്റെ പിന്‍മുറക്കാരനാണ് ഈ ലെയ്ക്ക എന്നാണ് അവകാശവാദം.

വി.പി.എസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷാദ് ശിവരാമനാണ്. പി മുരളീധരന്‍, ശ്യാം കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പി സുകുമാറാണ്.
വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗ് നിര്‍വഹിച്ച ഈ സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്  സതീഷ് രാമചന്ദ്രനും ജമിനി ഉണ്ണിക്കൃഷ്ണനുമാണ്.പശ്ചാത്തല സംഗീതം ജമിനി ഉണ്ണികൃഷ്ണന്‍.

മല്ലിക സുകുമാരനെ ആശ്വസിപ്പിച്ച് നിഷ കൊട്ടാരത്തില്‍

0

ആടുജീവിതം എന്ന ചിത്രത്തിന് ഒരുക്കമായി പൃഥ്വിരാജ് തന്റെ ഭാരം കുറച്ചത് ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെയും പൃഥ്വിയുടെ അമ്മ മല്ലികയേയും കുറിച്ചും കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിഷ കൊട്ടാരത്തില്‍.

നിഷ കൊട്ടാരത്തിലിന്റെ കുറിപ്പ്:

ആട്ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്‌നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴവന്‍ ചേച്ചിയുടെ മകനു വേണ്ടി പ്രാര്‍ഥിക്കാനുണ്ട്. കൂടെ ഞങ്ങളും
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ സമീര്‍ എന്ന സിനിമക്കു വേണ്ടി എന്റെ മകന്‍ (ആനന്ദ് റോഷന്‍) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ ചെറിയ അളവില്‍ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെര്‍മിഷന്‍ രണ്ടു മാസം കൂടി നീണ്ടു പോയപ്പോള്‍ തടി കുറവ് നിലനിര്‍ത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവന്‍. ഷൂട്ടിങ്ങ് മുഴുവന്‍ തീര്‍ന്ന് ശരീരം വീണ്ടെടുത്തപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.

നസ്രിയയുടെ ഓറിയോയ്ക്ക് അഞ്ചാം പിറന്നാള്‍

0

പ്രിയപ്പെട്ട വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടി നസ്രിയ നസീം. ഓറിയോ എന്ന് വിളിക്കുന്ന നായകുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്. അവന്റെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

“എന്റെ കുറുമ്പന് ഇന്ന് അഞ്ചു വയസാവുകയാണ്. എന്റെ മനസ് നിറയെ അവനാണ്. ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹികുന്നത് ഓറിയോ. നിന്റെ അമ്മയെപ്പോലെ നീയും ഇപ്പോഴും സന്തോഷവാനാണ്. ഈ ലോകത്ത് നീ സന്തോഷമായിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. നിന്റെയോ എന്റെയോ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും. അത് കഴിഞ്ഞും”.

ഏറ്റവും ഒടുവിലായി നസ്രിയ നായികയായി അഭിനയിച്ച ചിത്രം ട്രാന്‍സ് ആയിരുന്നു. ചിത്രത്തില്‍ നായകനായെത്തിയത് നസ്രിയയുടെ ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെ ആയിരുന്നു.

പിറന്നാള്‍ ആഘോഷമാക്കി ജോണ്‍ കൊക്കനും ഭാര്യയും

0

പിറന്നാള്‍ ആഘോഷം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ജോണ്‍ കൊക്കനും ഭാര്യ പൂജയും. രണ്ടു പേരുടേയും പിറന്നാള്‍ ഒരുമിച്ചാണ് ഇരുവരും ആഘോഷിച്ചത്. അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചിട്ടുമുണ്ട്. ജോണ്‍ തന്നെയാണ് ചിത്രങ്ങല്‍ പങ്ക് വച്ചത്.

മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയനടി മീരാ വാസു ദേവിനെയായിരുന്നു ജോണ്‍ ആദ്യം വിവാഹം ചെയ്തത്. ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തശേഷമാണ് ജോണ്‍ പൂജയെ വിവാഹം ചെയ്യുന്നത്. ജോണിനും മീരയ്ക്കും ഒരു മകന്‍ കൂടിയുണ്ട് . അവതാരികയായി വന്ന് ഒടുവില്‍ സിനിമാ താരമായ നടിയാണ് പൂജ. അവതാരകനായ ക്രയ്ഗ് ആയിരുന്നു പൂജയുടെ ആദ്യ ഭര്‍ത്താവ്. 2017 ആയിരുന്നു ഇരുവരും വിവാഹ മോചിതരായത്.  2019ല്‍ ലാണ് പൂജ ജോണിനെ വിവാഹം ചെയ്തത്.  

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരങ്ങളുടെ ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജോണ്‍ കോക്കന്‍. ബാഹുബലി, ടിയാന്‍ കെജിഎഫ് തുടങ്ങി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ആവേശമായി “ആഹാ” ടീസർ ട്രെൻഡിങ്ങിൽ !!

0

ന്ദ്രജിത്ത്   സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ആഹയുടെ ടീസർ യൂട്യൂബിൽ ലക്ഷകണക്കിന് കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് ട്രെൻഡിങ്ങായി മുന്നേറുന്നു.  മോഹൻലാലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ പശ്ചാത്തലമാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബബന്ധങ്ങൾക്കുമെല്ലാം ഒരേപോലെ പ്രാധാന്യമുള്ള കഥയുമായാണ് ആഹാ പ്രേക്ഷകരിലേക്ക് എത്തുന്നത്.

എൻപത്തി നാലിൽ പരം ലൊക്കേഷനുകളിയായി ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിയാണ് ആഹയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. വൈകാരികത യോടെ കാണികളെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു ചിത്രമായിരിക്കും ആഹാ എന്ന് ടീസർ വ്യക്തമാക്കുന്നു.   
സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് ബിബിൻ പോൾ സംവിധാനം ചെയുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. ദിവസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമ താരങ്ങളും, വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ആഹയിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർത്ഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് സയനോര ഫിലിപ്പാണ്. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 2020 മധ്യ വേനൽ അവധി കാലത്താണ്  സിനിമയുടെ റിലീസ് .

#സി കെ അജയ് കുമാർ , പി ആർ ഒ

ആട് 3 ഉടന്‍; പിങ്കി ഉണ്ടാകില്ലെന്ന് മിഥുന്‍

0

തീയേറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങി സിനിമയുടെ സിഡി ഇറങ്ങിയ ശേഷം ഹിറ്റായചിത്രമാണ് ആട്. ആടിലെ എല്ലാ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. മറ്റൊരു സിനിമയിലെ കഥാപാത്രങ്ങള്‍ക്കും ഇത്രയേറെ സ്വീകാര്യത ലഭിച്ച് കാണില്ല. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിങ്കി എന്ന ആട് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ഇപ്പോഴിതാ ആട് 3ല്‍ പിങ്കി ഉണ്ടാകില്ലയെന്നാണ് മിഥുന്‍ പറയുന്നത്.

ഇതൊരു ബിഗ് ബജറ്റ് മൂവിയാണ്. ആദ്യ പകുതിയും ക്ലൈമാക്‌സും റെഡിയായി കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എഴുതണം. അടുത്ത രണ്ടു മാസത്തിനുള്ളില്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ തുടങ്ങി ആദ്യ രണ്ടു ഭാഗത്തെ താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തില്‍ ഉണ്ടാകും. പക്ഷേ മൂന്നാം ഭാഗത്തില്‍ പിങ്കി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വില്ലന്മാരായി കൂടുതല്‍ കഥാപാത്രങ്ങള്‍ കൂടി എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ആശയവും പരീക്ഷണവുമായിരിക്കും ആട് 3യിലൂടെ പ്രേക്ഷകരിലേക്കെത്തുക. മിഥുന്‍ കൂട്ടി ചേര്‍ത്തു.

ദൈവം നിന്റെ കൂടെയുണ്ട്…പൃഥ്വിക്ക് പിന്തുണയുമായി മല്ലിക സുകുമാരന്‍

0

പൃഥിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ആടുജീവിതത്തിലേത്. ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിന് പിന്നാലെയാണ് കുറച്ച് നാളുകള്‍ രാജ്യം വിടുകയാണെന്ന കുറിപ്പുമായി പൃഥ്വി എത്തിയത്. ഇപ്പോഴിതാ, മകന് പൂര്‍ണ പിന്തുണയും അറിയിച്ച് മല്ലിക സുകുമാരനും രംഗത്തെത്തിയിരിക്കുകയാണ്.

എന്റെ കുഞ്ഞിനെ സര്‍വശക്തനായ ദൈവം തമ്പുരാന്‍ രക്ഷിക്കട്ടെ..മോനൂ അമ്മയുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും കൂടെയുണ്ടാവും…കഠിനാധ്വാനം, സമര്‍പ്പണം, പ്രതിബദ്ധത, പാഷന്‍…നീ ഈ ഗുണങ്ങള്‍ കൊണ്ടെല്ലാം അനുഗ്രഹിക്കപ്പെട്ടവനാണ് മോനൂ. ദൈവം നിന്റെ കൂടെയുണ്ട് എന്റെ ദാദൂ …എന്നായിരുന്നു മല്ലിക സുകുമാരന്റെ കുറിപ്പ്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി തീരുവാന്‍ കെല്പുള്ള ചിത്രമാണ് ആടുജീവിതം. തനിക്കു വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കേണ്ടതാണ് അത്യാവശ്യമാണെന്നും തന്റെ അവസാനത്തെ ലുക്ക് സ്‌ക്രീനില്‍ മാത്രം കാണേണ്ട ഒന്നാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ശരീര ഭാരം കുറച്ച് താടിയും മുടിയും നീട്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തി ദുല്‍ഖര്‍

0

അഭിനയജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. അഭിനയജീവിതത്തില്‍ എട്ടാം വര്‍ഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കുശേഷം കോളിവുഡില്‍ എത്തിയ താരം ഫണ്‍ ക്രൈം കോമഡി എന്റര്‍ടെയിനറായ ചിത്രത്തെക്കുറിച്ചും പുതിയസിനിമാവിശേഷത്തെക്കുറിച്ചും സംസാരിക്കുകയാണ്.

കണ്ണുംകണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയിലെ ഒരു നിര്‍ണായക വേഷം ഗൗതം മേനോന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ നായകന്‍ ആകണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഷൂട്ടിംഗ് സമയത്ത് വളരെ അടുത്ത് സംസാരിക്കുവാനും സൗഹൃദം സ്ഥാപിക്കുവാനും സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹമാണ് ആ റോള്‍ ചെയ്യുന്നത് എന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു എന്നും അറിഞ്ഞപ്പോള്‍ വളരെ എക്സൈറ്റഡ് ആയിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു. പ്രതാപ് എന്ന ഗൗതം മേനോന്‍ കഥാപാത്രമാണ് ഈ സിനിമയുടെ നട്ടെല്ല് എന്നും ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നതും ആ കഥാപാത്രം ആണെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

പുതിയ ലുക്കില്‍ മേഘ്നരാജ്

0

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രം അത്ര വിജയം നേടിയില്ലെങ്കിലും മേഘ്ന രാജ് എന്ന നടിയെ പ്രേഷകര്‍ ഏറ്റെടുത്തു. മലയാളം വിട്ട്
തെലുങ്ക് തമിഴ് സിനിമകളിലൂടെ സൂപ്പര്‍ താരങ്ങളുടെ നായികയായും മേഘ്‌ന എത്തി. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന ലിസ്റ്റില്‍ തന്നെയായിരുന്നു മേഘ്‌നയും പേട്ടിരുന്നത്. 2018 ലായിരുന്നു താരം ചിരഞ്ജീവി സര്‍ജയെ പ്രണയിച്ച് വിവാഹം ചെയ്ത്. പിന്നീട് താരം സിനിമകളിലും മാദ്ധ്യമങ്ങളിലും അധികം പ്രത്യക്ഷപ്പെട്ടില്ല.
ഇപ്പോഴിതാ വ്യത്യസ്തമായ ലുക്കിലാണ് താരം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തങ്ങളുടെ പഴയ മേഘ്‌ന തന്നെയാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അത്രയ്ക്ക് മേക്കവറാണ് താരത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്, രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരിഞ്ജീവി സര്‍ജയെ താരം വിവാഹം ചെയ്യുന്നത്. ആട്ടഗര എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. 2018 ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടേയും വിവാഹം നടന്നന്നത്.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.