HomeMovies'മിന്നല്‍ മുരളി'യുടെ ടീസര്‍ പുറത്ത്

‘മിന്നല്‍ മുരളി’യുടെ ടീസര്‍ പുറത്ത്

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ടീസര്‍ പുറത്തെത്തി. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറും അഞ്ച് ഭാഷകളിലായാണ് പുറത്തെത്തിയത്. ഓരോ ഇന്‍ഡസ്ട്രിയിലെയും പ്രമുഖ താരങ്ങളാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ‘മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം’ എന്ന വിശേഷണവുമായി എത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ കൗതുകമുണര്‍ത്തുന്നു.

കഥ നടക്കുന്ന ഗ്രാമത്തിലെ നാട്ടുകാരുടെ പ്രതികരണങ്ങളിലൂടെ സസ്‌പെന്‍സ് നിറച്ചാണ് ടീസറില്‍ ടൊവീനോയുടെ നായക കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളില്‍ ആ മികവ് വ്യക്തമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

English Summary : MINNAL MURALI Official Teaser

RELATED ARTICLES
- Advertisment -
Google search engine

Most Popular