Home Blog Page 429

ബിഗ്‌ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നു

0

നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നു. 11ാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്ന പരിപാടിയാണ് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റമോള്‍ ഷൈന്‍ ഇന്ത്യ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. 300 ഓളം പേരാണ് ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം .

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുകയെന്നും നിങ്ങളെ രസിപ്പിക്കാന്‍ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. 300 ലധികം പേരാണ് പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭാര്യയ്‌ക്കൊപ്പമുള്ള പ്രണയ ചിത്രം പങ്കുവച്ച മാധവന്‍

0

പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പല സിനിമാ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഒരു കാലത്ത് യുവാക്കളുടെ ഇഷ്ട താരമായിരുന്ന നടന്‍ മാധവന്‍ തന്റെ ഭാര്യയ്‌ക്കൊപ്പമുളള പഴയകാല ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. ഫൊട്ടോയിലേത് മാധവനാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല.
ഓറഞ്ച് സ്ലീവ് ലസ് ഷര്‍ട്ടും ഡെനിം ജീന്‍സുമാണ് മാധവന്റെ ചിത്രത്തിലെ വേഷം. വെള്ള ടോപ്പും പല നിറമുള്ള ഡ്രെസ്സുമാണ് സരിത ധരിച്ചിരിക്കുന്നത്. പുഞ്ചിരിയോടെ സരിതയെ ആലിംഗനം ചെയ്ത് നില്‍ക്കുകയാണ് മാധവന്‍.

അന്ന് എനിക്ക് അറിയാമായിരുന്നു… ഇന്ന് ഞങ്ങള്‍ക്ക് എന്ത് അറിയാമെന്നത് ” – എന്ന കുറിപ്പോടെയാണ് മാധവന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 1999 ലാണ് മാധവനും സരിതയും വിവാഹിതരാകുന്നത്. ഇടയ്ക്കിടെ തന്റെ പഴയകാല ചിത്രങ്ങള്‍ മാധവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ വിജയ്

0

തമിഴകത്ത് ഒട്ടേറെ വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് എ ആര്‍ മുരുഗദോസ്. ആരാധകരുടെ പ്രിയതാരം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ വ്യക്തമായിട്ടില്ല. പക്ഷേ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കുക. എ ആര്‍ മുരുഗദോസും വിജയ്‌യും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നത് ഇരുവരുടെയും സിനിമകള്‍ ഇഷ്ടപ്പെടുന്ന ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. വിജയ്‌യ്ക്കു പുറമെ ആരൊക്കെയാകും ചിത്രത്തില്‍ അഭിനയിക്കുകയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

മാങ്ങാ അച്ചാർ വിനാഗിരി ഇല്ലാതെ തയ്യാറാക്കാം

0

മാങ്ങാ അച്ചാർ വിനാഗിരി ഇല്ലാതെ തയ്യാറാക്കാം.

അനിരുദ്ധിനേയും ശന്തനുവിനേയും ചലഞ്ച് ചെയ്ത് ഇളയദളപതി

0

ഇളയദളപതിയുടെ പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്. ചടങ്ങില്‍ വിജയുടെ പ്രസംഗവും ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ്‌ക്കൊപ്പം ശാന്തനു ഭാഗ്യരാജ്, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങിയവരും ഡാന്‍സ് കളിക്കാനായി എത്തിയിരുന്നു. ദളപതിയാണ് മാസ്റ്ററിലെ ഗാനത്തിനൊപ്പം ആദ്യം ചുവടുവച്ചത്. പിന്നാലെ സഹതാരമായ ശാന്തനുവിനെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഡാന്‍സിനിടെ ഒരു ചലഞ്ച് രണ്ട് പേര്‍ക്കുമായി വിജയ് നല്‍കിയിരുന്നു. താന്‍ കളിക്കുന്ന സ്റ്റെപ്പ് അതേ പോലെ അനുകരിക്കാനായിരുന്നു പറഞ്ഞത്. ശാന്തനു അനായാസമായി അത് ചെയ്തപ്പോള്‍ അനിരുദ്ധ് പിന്മാറുകയായിരുന്നു. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങിയ വാത്തി കമ്മിങ് എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ഈ ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുവെച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് വിജയ് ചിത്രവുമായി സംവിധായകന്‍ ലോകേഷ് കനകരാജ് എത്തുന്നത്.

മാസ്റ്ററിലെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം നേരത്തെ തരംഗമായിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. 96 താരം ഗൗരി കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും മാസ്റ്ററില്‍ എത്തുന്നു.

ആത്മഹത്യയെ കുറിച്ച് പോലും അന്ന് ചിന്തിച്ചു : ധന്യ മേരി വര്‍ഗീസ്

0

ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു ധന്യ- ജോണ്‍ വിവാഹം. ഇതിനെ തുടര്‍ന്ന് അഭിനയ രംഗത്തില്‍ നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം താരം മടങ്ങി എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പ്രതീക്ഷിക്കാത്ത സമയത്താണ് തങ്ങളെ തേടി ഓരോ പ്രശ്നങ്ങള്‍ വന്നെത്തിയത്. ശരിക്കും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ജീവിതത്തില്‍ ഇത്രയധികം പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ ആത്മഹത്യയെ കുറിച്ച് രണ്ടു പേരും മാറി മാറി ചിന്തിച്ചിരുന്നു. ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേയ്ക്കും സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത പല പ്രശ്നങ്ങളാണ് ജീവിതത്തില്‍ നടന്നത്- ധന്യ പറഞ്ഞു.

ആ സമയത്ത് ഒന്നിച്ചു നില്‍ക്കാന്‍ ദൈവം എന്നേയും ജോണിനേയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങള്‍ നന്നായി പ്രാര്‍ഥിക്കുമായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാലും കൂടുതല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തനിയ്ക്ക് സാധിച്ചു. ആ സമയം ശരിക്കും ഞങ്ങള്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. ശരിക്കും ആ ഒരു അവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. നമ്മള്‍ കൂടുതല്‍ ശക്തരാകും. നമ്മള്‍ ഒരു മീഡിയ പേഴ്സണ്‍സാണ്. എന്താണ് നാളെ വരാന്‍ പോകുന്നതെന്നോ, അല്ലെങ്കില്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നോ ചിന്തിക്കുന്നില്ല. നാളെ പുറത്തിറങ്ങി കഴിഞ്ഞാല്‍ എങ്ങനെ ആളുകളുടെ മുഖത്ത് നോക്കുമെന്ന് ചിന്തിക്കും. ഞാന്‍ ഇതൊക്കെ എന്റെ ജീവിതത്തില്‍ നേരിട്ടതാണ്. ജീവിതത്തില്‍ ഒരിക്കലും കരയില്ലെന്നും ധന്യ പറഞ്ഞു. ആ അവസ്ഥയൊക്കെ കഴിഞ്ഞു പോയതാണ്. അതൊക്കെ മറി കടന്നാണ് ഇവിടെ എത്തി നില്‍ക്കുന്നതെന്നും ധന്യ പറഞ്ഞു.

മൾട്ടി സ്റ്റാർ ചിത്രമായി മാറുന്ന ഹർഭജൻ സിങ്ങിന്റെ ഫ്രണ്ട്ഷിപ്പിൽ ബിഗ്ബോസ്സ്‌ ലോസ്‌ലിയാ മരിയനേശൻ നായിക!

0

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന  സിനിമയാണ് ഫ്രണ്ട്ഷിപ്പ് .സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. ചിത്രത്തിലെ ഇതര താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ഓരോന്നായി പുറത്തു വിട്ടു തുടങ്ങിയിരിക്കുന്നു അണിയറക്കാർ.

കമലഹാസൻ നയിച്ച ബിഗ് ബോസ് 3 ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശൻ ചിത്രത്തിലെ നായികയാവുന്നു എന്നതാണ് സെൻസേഷൻ. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ ബിഗ് ബോസ് 3 യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൽട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട് ഷിപ്പിൽ അണി ചേരുമെന്ന് അണിയറക്കാർ പറഞ്ഞു.  

# സി.കെ.അജയ് കുമാർ, പി ആർ ഒ

അയാന് ആശംസകളുമായി അല്ലു അര്‍ജുന്‍

0

മകന്‍ അല്ലു അയാന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ അല്ലു അര്‍ജുന്‍. അയാന്റെ പ്രീസ്‌കൂള്‍ ഗ്രാജുവേഷന്‍ ആഘോഷങ്ങളില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് താരം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. അയാനില്‍ അഭിമാനിക്കുന്നുവെന്ന് അല്ലു പറയുന്നു.

”പ്രീ സ്‌കൂള്‍ ഗ്രാജുവേഷന്‍ ആഘോഷങ്ങള്‍. വളരെ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അയാന്‍ നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്ന് താരം ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൂടാതെ അയാനെ നന്നായി പഠിപ്പിച്ച സ്‌കൂളിനും താരം നന്ദി പറയുന്നുണ്ട്. അയാന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. അച്ഛന്റെയും മകന്റെയും സാമ്യത പങ്കുവച്ചും കമന്റുകളുണ്ട്

മാലികിലെ നിമിഷ സജയന്റെ ലുക്ക് പുറത്ത്

0

മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം മാലികിലെ നിമിഷ സജയന്റെ ലുക്ക് പുറത്ത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തില്‍ അറുപതുകാരനായ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് നടി നിമിഷ സജയന്റെ പ്രായമേറിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മുടിയൊക്കെ നരച്ച് വട്ട കണ്ണട വച്ചുള്ള ഗറ്റപ്പിലാണ് താരം.

ഒറ്റനോട്ടത്തില്‍ നിമിഷയാണെന്ന് തിരിച്ചറിയാനാകാത്ത മേക്ക് ഓവറാണ്. ആന്റൊ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിച്ച് പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വിഷു റിലീസായി പുറത്തിറങ്ങുമെന്നാണ് സൂചന. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം ഫഹദും നിമിഷയും ഒരുമിക്കുന്ന സിനിമയാണിത്.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായി ഫഹദ് എത്തുന്ന ചിത്രത്തില്‍ റോസ്ലിന്‍ എന്ന കഥാപാത്രമായാണ് നിമിഷ എത്തുന്നത്. പൊളിറ്റിക് ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു മാലിക് സിനിമയുടെ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തിറക്കിയിരുന്നത്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്നതായാണ് സൂചന. മാലികിനായി ഫഹദ് 20 കിലോ കുറച്ചത് മുമ്പ് വാര്‍ത്തയായിരുന്നു

വിവാഹആഘോഷങ്ങള്‍ മാറ്റി വച്ച് ഉത്തരഉണ്ണി

0

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര ഉണ്ണിയുടെ വിവാഹ ആഘോഷങ്ങള്‍ മാറ്റി വച്ചു. ഉത്തര ഉണ്ണി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. നിശ്ചയിച്ച തിയതിയില്‍ അമ്പലത്തില്‍ വച്ച് ലളിതമായി താലികെട്ട് മാത്രമാകും ഉണ്ടാവുക എന്നും താരം അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങള്‍ ശാന്തം ആയതിനുശേഷം വിവാഹ ആഘോഷ ചടങ്ങുകള്‍ ഉണ്ടാകുമെന്നും ഇന്‍സ്റ്റഗ്രാമിലൂടെ താരം കുറിച്ചിട്ടുണ്ട്.
കൊറോണ ഭീതിയില്‍ ലോകമാകെ വലിയ ഭയത്തില്‍ ആണെന്നും ഈ വേളയില്‍ ഞങ്ങള്‍ വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നു എന്നും ചടങ്ങില്‍ പങ്കെടുക്കാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം കഴിഞ്ഞ മാസം എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ നിശ്ചയിച്ചത്.

പ്രാര്‍ത്ഥനയെ ചേര്‍ത്ത് പിടിച്ച് ഇന്ദ്രജിത്ത്

0

അച്ഛന്‍ ഇന്ദ്രജിത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രാര്‍ഥന. ഇന്‍സ്റ്റഗ്രാമില്‍ പ്രാര്‍ഥന പങ്കുവച്ച ചിത്രങ്ങള്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മകളെ ചേര്‍ത്തു പിടിച്ചു ഉമ്മ വയ്ക്കുന്ന ഇന്ദ്രജിത്താണ് ചിത്രത്തിലുള്ളത്. മനോഹരമായ ചിത്രങ്ങള്‍ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വിളിച്ചോതുന്നതാണ്. ബൈക്ക് റൈഡ് ടു നെവര്‍ലാന്‍ഡ് സൂണ്‍ എന്നെഴുതിയാണ് പ്രാര്‍ഥന ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്. ഓ ശരിയെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. എത്രമാത്രം ആഴമുള്ളതാണ് അച്ഛനും മകളും തമ്മിലുള്ള സ്നേഹമെന്ന് ചിത്രങ്ങളില്‍ നിന്നും വായിച്ചെടുക്കാമെന്ന് ആരാധകര്‍ പറയുന്നു. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ മുഖഭാവങ്ങളും ആരാധകര്‍ക്ക് നന്നേ പിടിച്ചിട്ടുണ്ട്. അവരത് കമന്റുകളിലൂടെ അറിയിക്കുന്നുമുണ്ട്.
ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മൂത്ത മകളാണ് പ്രാര്‍ഥന. കലാകുടുംബത്തിലെ പുതു തലമുറക്കാരിയായ പ്രാര്‍ഥന നല്ലൊരു ഗായികയാണെന്ന് ചെറുപ്രായത്തിലേ തെളിയിച്ചു കഴിഞ്ഞു.  അച്ഛനും അമ്മയുമെന്നാല്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കള്‍ കൂടിയായിരിക്കണമെന്ന് തെളിയിക്കുകയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും നേരത്തേയും മക്കള്‍ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത് ആരാധകര്‍ ആഘോഷമാക്കുന്നതും പതിവാണ്.

കിടിലന്‍ ഡാന്‍സുമായി ഐമ

0

വളരെ ചുരുക്കം സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ. 2016ല്‍ ദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ വെള്ളിത്തിരയിലേക്ക് എത്തിയത്.  പിന്നീട് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയിലൂടെ ശ്രദ്ധ നേടി. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കികയാണ് ഐമ. നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിമാണ് ഐമയെ വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ ജീവിതത്തിലെ കാര്യങ്ങള്‍ സോഷ്യല്‍ മീഡയിലൂടെ പങ്കുവയ്ക്കറുമുണ്ട് താരം. ഐമയുടെ ഒരു ഡാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
അല്ലു അര്‍ജുന്‍ ചിത്രമായ അങ്ങ് വൈകുണ്ഡാപുരത്തിലെ ഓ മൈ ഗോഡ് ഡാഡി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് ഐമ ചുവടുവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ ഗാനരംഗത്ത് ചുവടുവച്ച അതേ സ്റ്റെപ്പുകളാണ് ഐമ അനായാസം ആവര്‍ത്തിച്ചിരിക്കുന്നത്. കെവിനാണ് ഐമയുടെ ഡാന്‍സ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെ പരമ്പരം കണക്കെ എന്ന റാപ്പ് സോങ്ങിനും ഐമ ചുവടുവച്ചിരുന്നു. ഐമയുടെ കിടിലന്‍ ഡാന്‍സിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. പിന്നാലെ സിനിമ താരങ്ങളും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.