Home Blog Page 394

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി

0

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുക്കും. ട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിക്ക് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 

ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും  വാദിച്ചത്.  

ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക്  മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം.

English : Bhagyalakshmi has lodged another complaint against director Shanthivila Dinesh

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

0

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരും. വോട്ടെണ്ണലില്‍  ക്രമക്കേടെന്ന മഹസഖ്യത്തിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അങ്ങനെ തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ അമരക്കാരനാകുകയാണ്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു. നിതീഷിനെ പിണക്കേണ്ടെന്ന നിലപാടില്‍ ബിജെപി  വിട്ടുവീഴ്ചക്ക് തയ്യാറായേക്കും.

മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ജിതന്‍ റാം മാഞ്ചിക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം ജിതന്‍ റാം മാഞ്ചി ഉന്നയിച്ചു. 

English : Nitish Kumar will be sworn in as Bihar Chief Minister on Monday

കൊവിഡ് പ്രതിരോധത്തിന് 20,000 എന്‍-95 മാസ്‌ക് നല്‍കി ഷാരൂഖ് ഖാന്‍

0

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍-95 മാസ്‌ക് നല്‍കി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്റെ മീര്‍ ഫൗണ്ടേഷനാണ് 20,000 എന്‍- 95 മാസ്‌കുകള്‍ കേരളത്തിനായി സമ്മാനിച്ചത്.സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നാലെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്‌കുകള്‍ നല്‍കി താരം രംഗത്തെത്തുകയായിരുന്നു.ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരികയാണ്. മാസ്‌ക് നല്‍കിയതിനു പിന്നാലെ, നടന്‍ ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.

English : Shah Rukh Khan donates 20,000 N-95 masks to Covid defense

ശബരിമല: സംസ്ഥാനത്തിനകത്തെ തീർഥാടകർക്ക് കോവിഡ് ചികിത്സ സൗജന്യം

0

തിരുവനന്തപുരം :- ശബരിമല തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയ്ക്ക് രൂപംനൽകി. പത്തനംതിട്ടയിൽ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണുള്ളത്

കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ പട്ടികപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമായിരിക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) അംഗമല്ലാത്ത കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തീർഥാടകർക്ക് കോവിഡിതര ചികിത്സയ്ക്ക് പണം നൽകണം.പുറത്തുനിന്നുള്ള പി.എം.ജെ.എ.വൈ. കാർഡുള്ളവർക്ക് സൗജന്യ സേവനം നൽകും. ശബരിമല സേവനത്തിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ വിന്യസിച്ചുവരുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പിൽനിന്ന് ആയിരത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിൽ നിയോഗിക്കും. രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി എന്നിവിടങ്ങളിൽ വിദഗ്ധസംവിധാനങ്ങളോടു കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് അടിയന്തര ഓപ്പറേഷൻ തിയേറ്ററുണ്ടാകും. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പമുതൽ സന്നിധാനം വരെ പല സ്ഥലങ്ങളിലായി സ്ഥാപിക്കും.

English : Sabarimala: Covid treatment is free for pilgrims within the state

യൂട്യൂബ്‌ നിശ്ചലമായി; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു

0

മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്.യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന് തകരാർ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ് ഡൗൺ ആണെന്ന് പറഞ്ഞ് നിരവധി പേർ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ യൂട്യൂബ് ട്വീറ്റുമായി രംഗത്തെത്തി.

‘യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് കരുതൂ-ഞങ്ങളുടെ സംഘം പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’.യൂട്യൂബ് നിശ്ചലമായതോടെ യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു. യൂട്യൂബ് ടിവി, ഗൂഗിൾ ടിവിയിൽ നിന്ന് വാങ്ങുന്ന സിനിമകൾ മറ്റ് ടിവി ഷോകൾ എന്നിവയും പ്രവർത്തനരഹിതമായി. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവലാണ് തകരാർ പരിഹരിച്ചത്.

English : YouTube down Globally; later restored

വിദേശ ധനസഹായം; സന്നദ്ധ സംഘടനകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

0

ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിഒ ഭാരവാഹികൾ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നൽകുന്നവരിൽ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.എൻ.ജി.ഒ. ഭാരവാഹിയുടെ ആധാർ നമ്പർ നിർബന്ധമാക്കി നിയമത്തിൽ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആർ.എ. നിയമങ്ങൾ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.വിദേശധനസഹായം സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്ന വ്യക്തിക്കോ, എൻ.ജി.ഒയ്ക്കോ എഫ്.സി.ആർ.എ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

ധനസഹായം നൽകുന്നത് ഒരു വ്യക്തിയാണെങ്കിൽ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവർത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാൻ പാടില്ല. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കിൽ ഭരണസമിതി അംഗങ്ങളോ സംഭാവന നൽകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ, സർക്കാർ ജീവനക്കാർ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉളളത്.

English : Foreign funding; Center with more restrictions for voluntary organizations

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമർപ്പണം ഇന്നു മുതൽ

0

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ ഇന്നു മുതൽ സ്വീകരിക്കും. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്.

കഴിഞ്ഞകാലങ്ങളിലേത് പോലെ ആഘോഷകരമായ പത്രികാ സമർപ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാർത്ഥികൾക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല. നോമിനേഷൻ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുളളൂ. കണ്ടെയ്ൻമെന്റ് സോണിലുളളവരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണെങ്കിൽ റിട്ടേണിംഗ് ഓഫിസറെ മുൻകൂട്ടി അറിയിക്കണം.സ്ഥാനാർത്ഥി കൊവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സ്ഥാനാർത്ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തണം. തുടർന്ന് സത്യപ്രതിജ്ഞാ രേഖ റിട്ടേണിംഗ് ഓഫീസർക്ക് ഹാജരാക്കണം.പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയടക്കം മൂന്ന് പേർക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ പത്രികസമർപ്പണം അനുവദിക്കുകയുളളൂ. പത്രികകൾ സ്വീകരിക്കുന്ന വരണാധികാരികൾക്കും കൊവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫിസർമാർ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.


Local elections; Nomination Paper submission in the state from today

നിലമ്പൂർ കൂട്ടമരണം:കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി

0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഞെ​ട്ടി​ക്കു​ള​ത്ത് ര​ഹ​ന​യും മൂ​ന്നു​മ​ക്ക​ളും മ​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി. ര​ഹ​ന​യു​ടെ ഭ​ർ​ത്താ​വ് വി​നീ​ഷ് (36) തൂ​ങ്ങി​മ​രി​ച്ചു. പോ​ത്തു​ക​ല്ല് ഭൂ​താ​നം സ്വ​ദേ​ശി​യാ​ണ് വി​നീ​ഷ്.വി​നീ​ഷി​ന്‍റെ ഭാ​ര്യ ര​ഹ​ന (34), മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ (13), അ​ര്‍​ജു​ൻ (10), അ​ന​ന്തു (7) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​ട്ട മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ര​ഹ​ന​യു​ടെ അ​ച്ഛ​ൻ‌ രാ​ജ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​നീ​ഷി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള​ള ബ​ന്ധ​മാ​ണ് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും മ​രി​ച്ച വി​വ​രം കു​ടും​ബ​ത്തെ വി​ളി​ച്ച് അ​റി​യി​ച്ച​ത് വി​നീ​ഷാ​യി​രു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​നീ​ഷ് ക​ണ്ണൂ​ര്‍ ഇ​രി​ട്ടി​യി​ലെ ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു. ര​ഹ്ന​യെ ഫോ​ണി​ല്‍ കി​ട്ടു​ന്നി​ല്ലെ​ന്ന് വി​നീ​ഷ് അ​യ​ല്‍​ക്കാ​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

English Summary : nilambur death father vineesh also committed suicide

സീരിയൽ താരം ആതിര മാധവ് വിവാഹിതയായി വീഡിയോ കാണാം

0

സീരിയൽ താരം ആതിര മാധവ് വിവാഹിതയായി .കുടുംബവിളക്ക് സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ആതിര

English : Malayalam Serial Kudumbavilakku Actress Athira Madhav got married Watch Video.

ചരിത്രം കുറിച്ച് കമല; അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത

0

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ് കമല കൈവരിച്ചിരിക്കുന്നത്. ഈ ഉന്നത പദവിയിലെത്തിയിരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് കമല.

അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. 1964 ഒക്ടോബർ 20ന് കാലിഫോർണിയയിലെ ഓക്ക്ലൻഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാർബുദ സ്പെഷലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരൻ സ്റ്റാൻഫഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ ഡൊണാൾഡ് ഹാരിസിന്റെയും മകളായാണ് ജനനം.

വാഷിങ്ടണിലെ ഹോവാർഡ് സർവകലാശാലയിലും കാലിഫോർണിയ സർവകലാശാലയിലെ ഹേസ്റ്റിങ്സ് ലോ കോളേജിലുമായി പഠനം പൂർത്തിയാക്കിയ കമല, കാലിഫോർണിയയിലെ അലമേഡ കൗണ്ടിയിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ കരിയർ ക്രിമിനൽ യൂണിറ്റിൽ മാനേജ്മെന്റ് അറ്റോർണിയായി ചുമതലയേറ്റു.

ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാമുഖങ്ങളിൽ ശ്രദ്ധേയയായിരുന്നു കമല. ഡഗ്ലസ് എംഹോഫാണ് കമലയുടെ ഭർത്താവ്. അഭിഭാഷക എന്നനിലയിൽ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവർഗവിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ ശ്രദ്ധേയയായി. യു.എസിൽ കറുത്ത വർഗക്കാർക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.

തിരഞ്ഞെടുപ്പിൽ എതിരാളി മൈക് പെൻസുമായുള്ള സംവാദത്തിലടക്കം തിളങ്ങിയ ഹാരിസ് ബൈഡന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെ രൂക്ഷമായി വിമർശിക്കുകയുംചെയ്തു. ബൈഡൻ പ്രസിഡന്റായാൽ ഭരിക്കുക കമലാ ഹാരിസാകുമെന്ന് ട്രംപ് പ്രസ്താവന വരെ നടത്തുകയും ചെയ്തിരുന്നു.വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. വിജയം നേടിയ ബൈഡനെ ഫോണിൽ അഭിനന്ദിക്കുന്ന വീഡിയോ കമല ട്വിറ്ററിൽ പങ്കുവെച്ചിട്ടുമുണ്ട്.

English : Kamala about history; She is the first woman Vice President of the United States

ബൈഡന് വാര്‍ഷിക ശമ്പളം നാല് ലക്ഷം ഡോളര്‍: ട്രംപിന് പെന്‍ഷന്‍ രണ്ട് ലക്ഷം; ആനുകൂല്യങ്ങള്‍ വേറെ

0

വാഷ്ങ്ടൺ: ആഡംബരത്തിന്റേയും സുരക്ഷയുടേയും അവസാനവാക്കാണ് അമേരിക്കൻ പ്രസിഡന്റ് പദവി. ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവി. നാല് ലക്ഷം ഡോളർ പ്രതിവർഷം ശമ്പളമായി പ്രസിഡന്റിന് ലഭിക്കും. ഇതിന് പുറമേ ചിലവുകൾക്കായി 50,000 ഡോളർ വേറെയും നൽകും. നികുതി അടയ്ക്കേണ്ടാത്ത ഒരു ലക്ഷം ഡോളർ യാത്രക്കായും പ്രസിഡന്റിന് ലഭിക്കും. എയർഫോഴ്സ് വൺ എന്ന വിമാനത്തോടൊപ്പം ഒരു ഹെലികോപ്റ്ററും കാറും അമേരിക്കൻ തലവന് സ്വന്തം.പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് 55,000 ചതുരശ്ര അടിയാണ് വിസ്തൃതി. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തിൽ ടെന്നീസ് കോർട്ടും സിനിമാ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തൽക്കുളവുമുണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യൽ സെക്രട്ടറിയും അടക്കം ജീവനക്കാരുടെ നീണ്ട നിരയും.ബ്ലെയർ ഹൗസ് എന്ന പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന് വൈറ്റ് ഹൗസിനേക്കാൾ വലിപ്പമുണ്ട്. 70,000 ചതുരശ്ര അടിയാണ് ഇതിന്റെ വലിപ്പം. 119 മുറികളുള്ള കെട്ടിടത്തിൽ 20 കിടപ്പുമുറികളുണ്ട്. 35 ശൗചാലയങ്ങളും നാല് ഡൈനിങ് റൂമുകളും ജിമ്മും ഹെയർ സലൂണും ബ്ലെയർ ഹൗസിലുണ്ട്.

എയർഫോഴ്സ് വൺ എന്ന പ്രസിഡന്റിന്റെ വിമാനം അടിയന്തിര ഘട്ടത്തിൽ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തുവെച്ചും ഇതിൽ ഇന്ധനം നിറയാക്കാം. മറൈൻ വൺ എന്ന പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അഞ്ച് ഹെലിക്കോപ്റ്ററുകൾ അകമ്പടിയുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറായ ബീസ്റ്റിന് രാസായുദ്ധം ഉപയോഗിച്ചുള്ള ആക്രണമണങ്ങളെ വരെ ചെറുക്കാനാകും. ഓക്സിജൻ ലഭ്യമാക്കാനുള്ള സൗകര്യം വരെ കാറിലുണ്ട്.പുതിയ പ്രസിഡന്റായി ബൈഡൻ വരുന്നതോടെ ട്രംപിന് ഇനി രണ്ട് ലക്ഷം ഡോളർ വീതം പ്രതിവർഷം പെൻഷൻ വാങ്ങാം. രണ്ട് ലക്ഷം ഡോളർ വീതം ആനുകൂല്യങ്ങളായും ലഭിക്കുന്നതാണ്.

English : Biden’s annual salary is $ 4 million: Trump’s pension is $ 2 million

ട്രംപിനെ വീഴ്ത്തി യുഎസിൽ ബൈഡൻ

0

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിച്ച ദിവസങ്ങൾക്കൊടുവിൽ, നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി യുഎസിന്റെ നായകൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തതു പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോർജിയ, നെവാഡ എന്നിവിടങ്ങളിലും നിലവിൽ ബൈഡനാണ് മുന്നിൽ.

214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനു ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്‌ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്.

ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗവുമായിരുന്നു. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ. നാലു മക്കളുണ്ട്.

English : Joe Biden becomes 46th US President