Home Blog Page 393

സരിഗമപ വിജയി ലിബിന്‍ വിവാഹിതനായി

0

സരിഗമപ വിജയ് ലിബിന്‍ സ്‌കറിയ വിവാഹിതനായി. ആഴ്ചകള്‍ക്ക് മുന്‍പാണ് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി ലിബിനെത്തിയത്. തുടക്കത്തില്‍ ആല്‍ബത്തിന്റെ ഭാഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും തന്റെ വിവാഹമാണെന്ന് അഭിമുഖത്തിലൂടെ ലിബിന്‍ വ്യക്തമാക്കുകയായിരുന്നു. ഇന്നലെയായിരുന്നു വിവാഹം. ഹൈക്കോടതി ഉദ്യോഗസ്ഥയായ അല്‍ഫോണ്‍സ തെരേസയാണ് വധു. ഈ മാസം 19 നായിരുന്നു ഇരുവരുടെയും മനസമ്മതം. വിവാഹശേഷം വധുവിനൊപ്പം നില്‍ക്കുന്ന ലിബിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

നവവധു വരന്മാര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്. ലിബിന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ സത്യമാണോ എന്ന സംശയം ഉയര്‍ന്ന് വന്നിരുന്നു. താരത്തിന് വിവാഹപ്രായമായോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ താന്‍ വിവാഹിതനാവുകയാണെന്ന് ഒരു അഭിമുഖത്തില്‍ ലിബിന്‍ പറഞ്ഞിരുന്നു. ‘എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായമൊക്കെ ആയി. എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്. ഞങ്ങളെ രണ്ടുപേരെയും കണ്ടാല്‍ പ്രായം തീരെ പറയില്ല എന്ന് എല്ലാവരും പറയാറുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരും എന്നോട് ചോദിക്കും എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്ന്. ആക്ച്വലി എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായം ആയി എന്നതാണ് സത്യം.
 തെരേസയുമായി പ്രണയത്തിലായതിന് പിന്നിലെ കഥയും അഭിമുഖത്തില്‍ ലിബിന്‍ പറഞ്ഞിരുന്നു. സരിഗമപയിലെ എന്റെ പാട്ടുകളൊന്നും തെരേസ കാണാറില്ലായിരുന്നു. അവളുടെ മമ്മി ആയിരുന്നു എന്റെ സ്ഥിരം പ്രേക്ഷക. എന്റെ ഒരു അഭിമുഖം കണ്ടിട്ട് ഇത് ആരാണെന്ന് അറിയാന്‍ വേണ്ടിയാണ് സരിഗമപ കാണുന്നതും എന്നെ കുറിച്ച് അറിയുന്നതും. ഇന്റര്‍വ്യൂയിലെ എന്റെ സ്വഭാവം,  മാനറിസം അതൊക്കെ കണ്ട് ആണ് ഇഷ്ടം ആയതെന്ന് തെരേസ പറഞ്ഞിട്ടുണ്ട്. തെരേസയുടെ ഒരു സുഹൃത്ത് വഴിയാണ് എന്റെ നമ്പര്‍ അവള്‍ക്ക് ലഭിക്കുന്നത്.അങ്ങനെ ആശംസകള്‍ അറിയിക്കാന്‍ ആയിട്ടാണ് ഞങ്ങള്‍ പരസ്പരം കോണ്ടാക്റ്റ് ചെയ്യുന്നത്. പിന്നെ പയ്യെ പയ്യെ സൗഹൃദം ആവുകയും, പ്രണയത്തിലേക്ക് കടക്കുകയുമായിരുന്നു.

English : Sarigamapa winner Libin got married

കോവിഡ്‌ കുതിച്ചുയരുന്നു ; വീണ്ടും നിയന്ത്രണം ശക്തമാക്കി സംസ്ഥാനങ്ങൾ

0

വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. നിയന്ത്രണങ്ങളിൽ അയവുവരുത്തിയതാണ്‌ രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്ന വിമർശം ശക്തമായ സാഹചര്യത്തിലാണ്‌ നടപടി. 

■ഡൽഹിമാസ്‌ക്‌ ധരിക്കാത്തവർക്കും കോവിഡ്‌ നിയമങ്ങൾ ലംഘിക്കുന്നവർക്കും പിഴ 2000 രൂപയാക്കി. വിവാഹചടങ്ങുകൾക്ക്‌ പരമാവധി 50 പേർ മാത്രം. മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി. തൽക്കാലം സമ്പൂർണ അടച്ചുപൂട്ടൽ ഇല്ല.

■ഹരിയാനഗുരുഗ്രാമിൽ എല്ലാ സ്‌കൂളും ഈ മാസം 30 വരെ അടച്ചിടാൻ ഹരിയാന സർക്കാർ നിർദേശം.

■മഹാരാഷ്ട്രബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനു കീഴിലെ സ്‌കൂളുകൾ ഈ വർഷം തുറക്കില്ല. താനെയിലും സ്‌കൂളുകൾ ഈ വർഷം തുറക്കില്ല. മറ്റിടങ്ങളിൽ സ്‌കൂൾ തുറക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ തീരുമാനം എടുക്കാമെന്ന്‌ മഹാരാഷ്ട്രസർക്കാർ. ലോക്കൽ ട്രെയിൻ സർവീസും തൽക്കാലം ഇല്ല.

■ഗുജറാത്ത്‌അഹമ്മദാബാദ്‌, രാജ്‌കോട്ട്‌, സൂറത്ത്‌, വഡോദര എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ചമുതൽ രാത്രി നിരോധനാജ്ഞ. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ്‌ നിരോധനാജ്ഞ. മരുന്ന്‌, പാൽ കടകൾക്കുമാത്രമേ ഇളവുള്ളൂ.

■മധ്യപ്രദേശ്‌ഇൻഡോർ, ഭോപാൽ, ഗ്വാളിയോർ, രത്‌ലാം, വിദിഷ എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറുവരെ നിരോധനാജ്ഞ.  കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ അടച്ചുപൂട്ടൽ. മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിനു പുറത്തേക്കുമുള്ള  വാഹനഗതാഗതത്തിൽ കർശനനിയന്ത്രണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾ ഇല്ല. ഒമ്പതുമുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക്‌ നിബന്ധനകൾ പാലിച്ച്‌ ക്ലാസെടുക്കാം. തിയറ്ററുകളിൽ 50 ശതമാനം ആളുകൾമാത്രം.

■രാജസ്ഥാൻവെള്ളിയാഴ്‌ചമുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേട്ടുമാർക്ക്‌ 144 പ്രകാരമുള്ള നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി.

Covid cases rising in India :States tightened control again

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ജോസഫിന്റെ ഹർജി തള്ളി

0

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ്  വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മീഷറേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കമ്മീഷന്റെത് ഏകകണ്ം മായ നീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടിൽ തെളിവെടുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹർജി.

Randila Symbol for the Jose Party :Joseph's plea was rejected

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഓണ്‍ലൈന്‍ റിലീസിന്

0

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ സിനിമ ഓണ്‍ലൈന്‍ റിലീസിന്ഒരുങ്ങുന്നു. രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കാനെത്തുന്നത്. വേറിട്ട രൂപത്തില്‍ ആണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. മലയാളത്തില്‍ നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ഒ.ടി.ടി പ്‌ളാറ്റാഫോം ഏതെന്നും റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നതാണ്.

English : Dulquer Salman movie ‘Kurup’ for online release

‘മിഷന്‍-സി’ ഇടുക്കിയില്‍ ചിത്രീകരണം ആരംഭിച്ചു

0

അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിതം ‘മിഷന്‍-സി’ ഇടുക്കി രാമക്കല്‍ മേട്ടില്‍ ചിത്രീകരണം ആരംഭിച്ചു.

സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍: റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അബിന്‍, പി.ആര്‍.ഒ: എ.എസ്. ദിനേശ്.

English : Malayalam Movie ‘Mission-C’ started shooting in Idukki

സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

0

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്.

നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു.  ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുന്‌പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സിനിമ തീയേറ്ററുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തുറക്കുവാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. അതേസമയം സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

English : Kerala Movie theaters will not open soon

‘വെള്ളം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്

0

ജയസൂര്യയുടെ ‘വെള്ളം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക് പെയ്ജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ‘വെള്ളത്തിലെ ഗാനവും, മുരളിയും നിങ്ങളുടെ മുന്നിലേക്ക്’ എന്നാണ് താരം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ ഒരു അമിതമദ്യപാനിയുടെ വേഷമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് റിലീസ് ചെയ്തത്.

ബി. കെ. ഹരിനാരായണന്‍ രചന നിര്‍വ്വഹിച്ച ഗാനത്തിന്റെ സംഗീതം ബിജിബാലാണ്. ബിജിബാല്‍ ഓഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. കണ്ണൂരിലെ ഒരു അമിതമദ്യപാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ‘വെള്ളത്തിന്റെ’ തിരക്കഥ.

റോബി വര്‍ഗ്ഗീസ് ഛായാഗ്രഹണം. ബിജിത്ത് ബാലയാണ് എഡിറ്റര്‍. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിക്, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഫ്രന്‍ഡ്ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English : Vellam movie video song Oru Kuri Kandu Naam out

ജയിലില്‍ നിന്ന് ഇനി ചെരുപ്പുകളും

0

തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി  ഹവായി ചെരുപ്പുകളും. തടവുകാര്‍ നിര്‍മിക്കുന്ന  ഫ്രീഡം  വാക്ക് ഹവായി ചെരുപ്പുകള്‍ വിപണിയിലെത്തും. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ ജയില്‍ച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില. വിപണിയിലെ മറ്റു ചെരുപ്പുകളേക്കാള്‍ നന്നേ കുറവ്. ഗുണമേന്മയിലും  സംശയം വേണ്ടെന്ന് അധികൃതരുടെ ഉറപ്പ്. ചെരുപ്പുകളുടെ വിപണനോദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് നിര്‍വ്വഹിച്ചു. ഉത്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ചെരുപ്പ് നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ക്കും  അസംസ്‌കൃതവസ്തുക്കള്‍ക്കുമായി  ചിലവായത് 2 ലക്ഷം രൂപയാണ്. ദിവസം 500 ചെരുപ്പുകള്‍ വരെ  നിര്‍മിക്കാം. അഞ്ച് തടവുകാര്‍ക്കാണ് ചെരുപ്പ് നിര്‍മാണത്തിന്റെ ചുമതല. മേല്‍നോട്ടത്തിന് ജയില്‍ അധികൃതരുമുണ്ടാവും. ജയില്‍  ഉത്പന്നങ്ങളായ ഫ്രീഡം ഫുഡും വസ്ത്രങ്ങളും മിനിറല്‍ വാട്ടറുമെല്ലാം ഹിറ്റായിരുന്നു. ഫ്രീഡം ചെരുപ്പുകളും വിപണിയില്‍ താരമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

English : Freedom Walk Hawai Chappal From prison

ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു

0

ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്​ചകളായി ഗുരുതര അവസ്​ഥയിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം. 85 വയസായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.കോവിഡ്​ ബാധയെ തുടർന്ന്​ ഒക്​ടോബർ ആറിനാണ്​ സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു

English : Legendary actor Soumitra Chatterjee has passed away

വാളയാറില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

0

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മിനിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുവാണ് പിടികൂടിയത്.ഈറോഡില്‍ നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി വന്ന മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുകള്‍. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.35 പെട്ടികളിലായിട്ടാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചുവച്ചിരുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

English : Large cache of explosives seized in Walayar

ഒരു അഡാർ ലവ് ലെ ടീച്ചർ വിവാഹിതയാകുന്നു; എൻഗേജ്മെൻറ് വീഡിയോ കാണാം

0

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി റോഷ്‌ന ആൻ റോയ് വിവാഹിതയാകുന്നു. നടൻ ജിതിൻ ആണ് വരൻ. കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. വീഡിയോ കാണാം

English Summary : Oru Adaar Love Movie Teacher Roshna Ann Roy Engagement Video

കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു

0

തൃ​ശൂ​ർ:- സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​നെ ല​യി​പ്പി​ച്ച കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​ക്കും​വി​ധ​മാ​ണ്​ പൂ​ട്ട​ൽ. നി​ർ​ത്തു​ന്ന​വ​യി​ലെ ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ പു​ന​ർ​വി​ന്യ​സി​ക്കും. അ​തേ​സ​മ​യം, ക​രാ​ർ, ദി​വ​സ​വേ​ത​ന​ക്കാ​ർ പു​റ​ത്താ​കും. പു​തി​യ നി​യ​മ​ന സാ​ധ്യ​ത​യും മ​ങ്ങും. എ​റ​ണാ​കു​ളം അ​സ​റ്റ്​ റി​ക്ക​വ​റി മാ​നേ​ജ്​​മെൻറ്​ ശാ​ഖ ഉ​ൾ​പ്പെ​ടെ​യാ​ണ്​ നി​ർ​ത്തു​ന്ന​ത്.പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കു​േ​മ്പാ​ൾ ഒ​രു ​ശാ​ഖ​പോ​ലും നി​ർ​ത്തി​ല്ലെ​ന്നും ആ​ർ​ക്കും ജോ​ലി ന​ഷ്​​ട​പ്പെ​ടി​ല്ലെ​ന്നു​മാ​ണ്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ന​ട​പ്പാ​യ​ ല​യ​ന​ങ്ങ​ളെ​ല്ലാം മ​റി​ച്ചാ​ണ്. ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തി​നാ​ൽ നി​ല​നി​ർ​ത്തു​മെ​ന്നു​മാ​ത്രം.

English : Canara Bank will be closed 91 branches in Kerala state