Home Blog Page 395

കൊച്ചിയില്‍ ഇ.ഡിക്ക് പുതിയ മേധാവി

0

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കൊച്ചിയിൽ പുതിയ മേധാവി. ഇ.ഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്റ ചുമതലയേറ്റു. മുതിർന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി അദ്ദേഹം നേതൃത്വം നൽകും.സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങൾ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സർക്കാർ നിയമിച്ചിട്ടുള്ളത്. നേരത്തെ കൊച്ചിയിൽ ഇ.ഡിക്ക് ജോയിന്റ് ഡയറക്ടർ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്ഥലമാറി പോയശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിവന്നത്. ചെന്നൈയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നു കൊച്ചിയിലെ പ്രവർത്തനങ്ങൾ.

എന്നാൽ കൊച്ചിയിൽ ജോയിന്റ് ഡയറക്ടർ വേണമെന്ന ആവശ്യം സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിനിടെ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നിയമനം. 

English : New head of ED in Kochi

മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു

0

കാസ‍ർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജ്വല്ലറിയുടെ  ആസ്തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞു.

എംസി കമറുദ്ദീന്‍റേത് ബിസിനസ് തകർച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും  ആവർത്തിച്ച് പറഞ്ഞ് കമറുദ്ദീനൊപ്പം  യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാൽ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കല്ലട്ര മാഹിൻ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള നീക്കം നേരത്തെ മുസ്ലീംലീഗ് നടത്തിയിരുന്നു. എന്നാൽ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചിലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തിൽ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു. നിർണായക പ്രതിസന്ധിയിൽ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീൻ.

English : Police are questioning Muslim League leader and Manjeswaram MLA MC Kamaruddin

തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും

0

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് കമ്മീഷൻ വ്യക്തമാക്കി.അന്തിമവോട്ടർപ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാർട്ടികൾ ഉൾപ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേർക്കാൻ അവസരം നൽകിയത്. പുതിയ പേരുകൾ ഉൾപ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമില്ല. ഇതിനിടെ വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. രാഷ്ട്രീയമായി സർക്കാർ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. രോഗികൾക്ക് തപാൽ വോട്ട് സൗകര്യം ഉൾപ്പടെ ഏർപ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളിൽ രോഗം വരുന്നവർക്ക് പിപിഇ കിറ്റ് നൽകി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാനാണ് നീക്കം. പ്രചാരണത്തിനും വോട്ടെടുപ്പിനും കർശനനിയന്ത്രണങ്ങൾ.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂ‍ർത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതൽ തദ്ദേശസ്ഥാപനങ്ങളിൽ അഡിമിനിസ്ട്രേറ്റീവ് ഭരണം വരും.

English : The updated final voter list for the local body elections will be published next Tuesday

ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര വി​ക​സ​നം: 500 കോ​ടി ന​ല്കാ​നൊ​രു​ങ്ങി ക​ര്‍​ണാ​ട​ക​യി​ലെ വ്യ​വ​സാ​യ ഗ്രൂ​പ്പ്

0

ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര വി​ക​സ​നം: 500 കോ​ടി ന​ല്കാ​നൊ​രു​ങ്ങി ക​ര്‍​ണാ​ട​ക​യി​ലെ വ്യ​വ​സാ​യ ഗ്രൂ​പ്പ് കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ര്‍​ണാ​ട​ക​യി​ലെ വ്യ​വ​സാ​യ ഗ്രൂ​പ്പ് 500 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തു. ക്ഷേ​ത്ര​വും പ​രി​സ​ര​വും ശി​ല്പ​ചാ​രു​ത​യോ​ടെ പു​ന​ര്‍​നി​ര്‍​മി​ച്ച് സു​ന്ദ​ര​മാ​യ ക്ഷേ​ത്ര​ന​ഗ​രി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ഹാ​യ​വാ​ഗ്ദാ​നം. പ​ണ​മാ​യി ന​ല്‍​കാ​തെ നേ​രി​ട്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി സ​മ​ര്‍​പ്പി​ക്കാ​മെ​ന്നാ​ണ് വ്യ​വ​സാ​യ ഗ്രൂ​പ്പി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന ഭ​ക്ത​ന്‍ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​ത്. ബ്ര​ഹ​ത് പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബ​ഞ്ചി​ന്‍റെ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ട്. അ​തി​നാ​യി കൊ​ച്ചി ദേ​വ​സ്വം ബോ​ര്‍​ഡ് ശ്ര​മം ആ​രം​ഭി​ച്ചു. പ്ര​മു​ഖ ആ​ര്‍​ക്കി​ടെ​ക്ട് ബി.​ആ​ര്‍. അ​ജി​ത് അ​സോ​സി​യേ​റ്റ്‌​സാ​ണ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഭ​ക്ത​ന്‍റെ​യും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും മൂ​ന്നു പ്ര​തി​നി​ധി​ക​ളെ വീ​ത​വും ആ​ര്‍​ക്കി​ടെ​ക്ടി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ സ​മി​തി​യു​ടെ കീ​ഴി​ല്‍ ദേ​വ​സ്വം മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന.

Chottanikkara Temple Development: Rs 500 crore to be spent Karnataka Zaya Group

സീരിയൽ നടി ശരന്യ ആനന്ദ് വിവാഹിതയായി വീഡിയോ കാണാം

0
സീരിയൽ നടി ശരന്യ ആനന്ദ് വിവാഹിതയായി വീഡിയോ കാണാം
Serial actress Sharanya Anand wedding Video - 

ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോലി, രോഹിത് രണ്ടാമത്

0

ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടിക പ്രകാരം ഏകദിന ബാറ്റ്സ്മാൻമാരിൽ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. 871 പോയന്റുകളാണ് കോലിയ്ക്കുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമയാണ്. 855 പോയന്റാണ് താരത്തിനുള്ളത്.പട്ടികയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ താരം പാക്കിസ്ഥാന്റെ ബാബർ അസമാണ്. ഈയിടെ അവസാനിച്ച സിംബാബ്വെ-പാക്കിസ്ഥാൻ പരമ്പരയിലെ മികച്ച പ്രകടനമാണ് അസമിന് തുണയായത്. 837 പോയന്റുകളുമായി മൂന്നാമതാണ് താരം. ആദ്യ പത്തുസ്ഥാനങ്ങളിൽ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാനായില്ല.ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാമത്. ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുംറ രണ്ടാമതാണ്. അഫ്ഗാനിസ്ഥാന്റെ മുജീബുർ റഹ്മാനാണ് മൂന്നാമത്.ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസ്സൻ ഒന്നാമതെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാമത്. ഇന്ത്യൻ താരങ്ങളിൽ ഒൻപതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് ആദ്യ പത്തിൽ ഇടം നേടാനായത്.ടീമുകളുടെ റാങ്കിങ്ങിൽ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡ് മൂന്നാമതും ഓസ്ട്രേലിയ നാലാമതുമാണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റെക്കോഡ് വോട്ട് നേട്ടവുമായി ജോ ബൈഡ

0

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷന്‍ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്‌നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു സ്ഥാനാര്‍ഥികളേക്കാളും കൂടുതലാണെന്ന് നാഷണല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്.കാലിഫോര്‍ണിയയിലടക്കം രാജ്യത്തുടനീളം കോടിക്കണക്കിന് വോട്ടുകള്‍ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. 

ബുധനാഴ്ച വരെ 6.73കോടി വോട്ടുകളുമായി ട്രംപ് ഒബാമയുടെ റെക്കോര്‍ഡിനടുത്തെത്തിയിരുന്നു.നേരത്തെയുള്ള വോട്ടിങ്ങിലൂടെയും മെയില്‍-ഇന്‍ ബാലറ്റുകളിലൂടെയും 10 കോടി വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് 2.3 കോടി വോട്ടുകള്‍ ഇനിയും കണക്കാക്കാനുണ്ടെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ബൈഡന്റെ ലീഡ് നില ഇനിയും ഉയര്‍ത്താനാണ് സാധ്യത. 

English : Joe Baida with record vote in US presidential election

ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് തി​രു​വ​ല്ല​യി​ലെ സ​ഭ ആ​സ്ഥാ​ന​ത്ത് നി​ന്ന് 52 ലക്ഷം രൂപ പിടികൂടി

0

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത അ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ല്ല​യി​ലെ സ​ഭ ആ​സ്ഥാ​ന​ത്ത് നി​ന്നു​മാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭ​യു​ടെ 40 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ള​ജു​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ ട്ര​സ്റ്റു​ക​ളു​ടെ ഓ​ഫീ​സ്, കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട്, ആശുപത്രി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നു​മാ​ണ് 57 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യ​ത്. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി രേ​ഖ​ക​ളും പി​ടി​കൂ​ടി.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

0

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.

വിദ്യാര്‍ത്ഥി സമരങ്ങളിലെ മുന്‍നിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതൃത്വങ്ങളില്‍ ശ്രദ്ധനേടിയ ബിജു പാര്‍ലമെന്‍ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുള്ള വിയോഗം.ഒരു കാലത്ത് കേരളം ശ്രദ്ധിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ബുദ്ധികേന്ദ്രവും നായകനുമായിരുന്നു പി ബിജു. ശാരീരിക പരിമിതികള്‍ പോലും മറികടന്നായിരുന്നു ആര്‍ട്സ് കൊളേജിലെ സാധാരണ പ്രവര്‍ത്തകനില്‍ നിന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള വളര്‍ച്ച. പ്രവര്‍ത്തകരുടെ അമിതാവേശത്തില്‍ കൈവിടുന്ന സമരങ്ങളെ നിലക്ക് നിര്‍ത്താനുള്ള ആജ്ഞാ ശക്തി. സിപിഎം വിഭാഗീയ നാളുകളിലും എസ്‌എഫ്‌ഐയെ ഒരു കുടക്കീഴില്‍ നിര്‍ത്തിയ നേതൃപാടവം. പ്രവര്‍ത്തകര്‍ക്കെന്നും ആവേശമായിരുന്നു ബിജു.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ യുവജനക്ഷേമ ബോര്‍ഡിലും പി ബിജു ശ്രദ്ധ നേടി. സമരങ്ങളിലെ തീപ്പൊരി നേതാവ് മാധ്യമ ചര്‍ച്ചകളില്‍ എന്നും സൗമ്യസാന്നിദ്ധ്യമായിരുന്നു.വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പലരും പാര്‍ലമെനററി രംഗത്തേക്ക് മാറുമ്ബോഴും സംഘടന തന്നെ തട്ടകമാക്കിയായിരുന്നു ബിജുവിന്റെ പ്രവര്‍ത്തനം. ഏതു പ്രതിസന്ധിയിലും പാര്‍ട്ടിക്ക് മുന്നില്‍ നിര്‍ത്താന്‍ കഴിയുന്ന യുവനേതാവാണ് അകാലത്തിലെ വിടവാങ്ങിയത്.

English : State Youth Welfare Board Vice Chairman P Biju has passed away

എം.സി.ഖമറുദ്ദീനെ എം.എൽ.എ. സ്ഥാനത്തുനിന്ന്‌ രാജിവെപ്പിക്കാൻ മുസ്‌ലിം ലീഗ്

0

കാസർകോട്:ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.സി.ഖമറുദ്ദീനെക്കൊണ്ട് മഞ്ചേശ്വരം എം.എൽ.എ. സ്ഥാനം രാജിവെക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം. കേസിന്റെ അന്വേഷണം നിർണായകമായ വഴിത്തിരിവിലെത്തി നിൽക്കെ കഴിഞ്ഞദിവസം ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ബാധ്യതകൾ ഖമറുദ്ദീൻ വ്യക്തിപരമായി തീർക്കേണ്ടതാണെന്നും അത് പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നുമുള്ള നിലപാടിലുറച്ച് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

വിഷയത്തിൽ അണികൾക്കിടയിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാനും പാർട്ടിക്കുണ്ടായ പരിക്ക് മറികടക്കാനും ഖമറുദ്ദീന്റെ രാജിയിൽ കുറഞ്ഞ മറ്റൊരു നടപടിക്കും കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നേതൃത്വം കടുത്ത തീരുമാനത്തിന് നിർബന്ധിതരായത്. ആരോപണം ശക്തമായപ്പോൾ യു.ഡി.എഫ്. ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് ഖമറുദ്ദീനെ നീക്കിയിരുന്നു.ആസ്തി വിറ്റ് ബാധ്യതകൾ തീർക്കുമെന്നാണ് നേരത്തേ പ്രശ്നം സംബന്ധിച്ച ചർച്ചയ്ക്കിടെ നേതൃത്വത്തെ ഖമറുദ്ദീൻ അറിയിച്ചിരുന്നത്. എന്നാൽ, അത് സംബന്ധിച്ച് പഠിക്കാൻ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി നൽകിയ റിപ്പോർട്ടിൽ ആസ്തിയെക്കാളും ബാധ്യതകളാണ് മുഴച്ചുനിന്നത്. എണ്ണൂറോളം പേർക്കായി 120 കോടിയോളം രൂപ നൽകാനുണ്ടെങ്കിലും ആസ്തിയായി ജൂവലറി മാനേജ്മെന്റിന്റെ കൈവശമുള്ളത് 10 കോടി രൂപയിൽ താഴെയാണെന്നായിരുന്നു മാഹിൻ ഹാജിയുടെ റിപ്പോർട്ട്.

തന്റെ ഒരു അഭ്യുദയകാംക്ഷി 200 ഏക്കർ കൈമാറുമെന്നും അത് ഉപയോഗിച്ച് ബാധ്യതകൾ തീർക്കാനാകുമെന്നും ഖമറുദ്ദീൻ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ടുള്ള രേഖകളോ വിവരങ്ങളോ കൈമാറാൻ ഖമറുദ്ദീന് സാധിച്ചില്ലെന്നാണ് അറിയുന്നത്. ജൂവലറി ചെയർമാൻ എം.സി.ഖമറുദ്ദീനും മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങളും കമ്പനി ചട്ടങ്ങൾ ലംഘിച്ച് ആസ്തിവകകൾ മറിച്ചുവിറ്റത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ പുറത്തുവന്നതും പ്രശ്നത്തിൽ ഇടപെട്ട ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു.

എ.എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ആണ് കേസ്‌ ഇപ്പോൾ അന്വേഷിക്കുന്നത്.

English : MC Khamaruddin to resign From MLA position : Muslim League

തലച്ചോറില്‍ രക്തം കട്ടപിടിച്ചു, ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

0

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് പറഞ്ഞു.ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിവിധ പരിശോധനകൾ നടത്തിയിരുന്നു. സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളർച്ചയും നിർജലീകരണവും ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.നേരത്തെ ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങൾ അദ്ദേഹം നേരിട്ടത്. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2005ൽ ബൈപാസ് സർജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനിൽത്തുന്നതിലും പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതാണ് വിളർച്ചയിലേക്ക് നയിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചതിലൂടെയുള്ള മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങളും മറഡോണ നേരിടുന്നുണ്ട്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറഡോണ തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചത്.

English : Doctors say Diego Maradona needs surgery for a blood clot in his brain

ഇ ഡി ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തുന്നു

0

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷ് അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് വരെ മരുതുംകുഴിയിലുള്ള കോടിയേരി എന്ന ഈ വീട്ടിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഭാര്യയും താമസിച്ചിരുന്നത്. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോടിയേരി എകെജി സെന്‍ററിന് മുന്നിലുള്ള പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് താമസം മാറിയത്.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പുറമെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡി  കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം.കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി  ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്‍റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്.

തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്. സാമ്പത്തിക ഇടപാടുകൾക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങൾ എത്തുന്ന രീതിയിലേക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇതിന്റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്.