HomeNewsകൊവിഡ് പ്രതിരോധത്തിന് 20,000 എന്‍-95 മാസ്‌ക് നല്‍കി ഷാരൂഖ് ഖാന്‍

കൊവിഡ് പ്രതിരോധത്തിന് 20,000 എന്‍-95 മാസ്‌ക് നല്‍കി ഷാരൂഖ് ഖാന്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍-95 മാസ്‌ക് നല്‍കി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്റെ മീര്‍ ഫൗണ്ടേഷനാണ് 20,000 എന്‍- 95 മാസ്‌കുകള്‍ കേരളത്തിനായി സമ്മാനിച്ചത്.സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നാലെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്‌കുകള്‍ നല്‍കി താരം രംഗത്തെത്തുകയായിരുന്നു.ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരികയാണ്. മാസ്‌ക് നല്‍കിയതിനു പിന്നാലെ, നടന്‍ ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.

English : Shah Rukh Khan donates 20,000 N-95 masks to Covid defense

RELATED ARTICLES
- Advertisment -
Google search engine

Most Popular