HomeNewsബൈഡന് വാര്‍ഷിക ശമ്പളം നാല് ലക്ഷം ഡോളര്‍: ട്രംപിന് പെന്‍ഷന്‍ രണ്ട് ലക്ഷം; ആനുകൂല്യങ്ങള്‍ വേറെ

ബൈഡന് വാര്‍ഷിക ശമ്പളം നാല് ലക്ഷം ഡോളര്‍: ട്രംപിന് പെന്‍ഷന്‍ രണ്ട് ലക്ഷം; ആനുകൂല്യങ്ങള്‍ വേറെ

വാഷ്ങ്ടൺ: ആഡംബരത്തിന്റേയും സുരക്ഷയുടേയും അവസാനവാക്കാണ് അമേരിക്കൻ പ്രസിഡന്റ് പദവി. ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവി. നാല് ലക്ഷം ഡോളർ പ്രതിവർഷം ശമ്പളമായി പ്രസിഡന്റിന് ലഭിക്കും. ഇതിന് പുറമേ ചിലവുകൾക്കായി 50,000 ഡോളർ വേറെയും നൽകും. നികുതി അടയ്ക്കേണ്ടാത്ത ഒരു ലക്ഷം ഡോളർ യാത്രക്കായും പ്രസിഡന്റിന് ലഭിക്കും. എയർഫോഴ്സ് വൺ എന്ന വിമാനത്തോടൊപ്പം ഒരു ഹെലികോപ്റ്ററും കാറും അമേരിക്കൻ തലവന് സ്വന്തം.പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് 55,000 ചതുരശ്ര അടിയാണ് വിസ്തൃതി. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തിൽ ടെന്നീസ് കോർട്ടും സിനിമാ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തൽക്കുളവുമുണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യൽ സെക്രട്ടറിയും അടക്കം ജീവനക്കാരുടെ നീണ്ട നിരയും.ബ്ലെയർ ഹൗസ് എന്ന പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന് വൈറ്റ് ഹൗസിനേക്കാൾ വലിപ്പമുണ്ട്. 70,000 ചതുരശ്ര അടിയാണ് ഇതിന്റെ വലിപ്പം. 119 മുറികളുള്ള കെട്ടിടത്തിൽ 20 കിടപ്പുമുറികളുണ്ട്. 35 ശൗചാലയങ്ങളും നാല് ഡൈനിങ് റൂമുകളും ജിമ്മും ഹെയർ സലൂണും ബ്ലെയർ ഹൗസിലുണ്ട്.

എയർഫോഴ്സ് വൺ എന്ന പ്രസിഡന്റിന്റെ വിമാനം അടിയന്തിര ഘട്ടത്തിൽ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തുവെച്ചും ഇതിൽ ഇന്ധനം നിറയാക്കാം. മറൈൻ വൺ എന്ന പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അഞ്ച് ഹെലിക്കോപ്റ്ററുകൾ അകമ്പടിയുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറായ ബീസ്റ്റിന് രാസായുദ്ധം ഉപയോഗിച്ചുള്ള ആക്രണമണങ്ങളെ വരെ ചെറുക്കാനാകും. ഓക്സിജൻ ലഭ്യമാക്കാനുള്ള സൗകര്യം വരെ കാറിലുണ്ട്.പുതിയ പ്രസിഡന്റായി ബൈഡൻ വരുന്നതോടെ ട്രംപിന് ഇനി രണ്ട് ലക്ഷം ഡോളർ വീതം പ്രതിവർഷം പെൻഷൻ വാങ്ങാം. രണ്ട് ലക്ഷം ഡോളർ വീതം ആനുകൂല്യങ്ങളായും ലഭിക്കുന്നതാണ്.

English : Biden’s annual salary is $ 4 million: Trump’s pension is $ 2 million

RELATED ARTICLES
- Advertisment -
Google search engine

Most Popular