മലപ്പുറം: നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭർത്താവ് വിനീഷ് (36) തൂങ്ങിമരിച്ചു. പോത്തുകല്ല് ഭൂതാനം സ്വദേശിയാണ് വിനീഷ്.വിനീഷിന്റെ ഭാര്യ രഹന (34), മക്കളായ ആദിത്യൻ (13), അര്ജുൻ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കൂട്ട മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും രഹനയുടെ അച്ഛൻ രാജന് രംഗത്തെത്തിയിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നു അദ്ദേഹം ആരോപിച്ചിരുന്നു.ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
English Summary : nilambur death father vineesh also committed suicide