Home Blog Page 391

യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരും; ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി

0

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിചരിത്രംസൃഷ്ടിക്കുന്ന വിജയം നേടുമെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടുംഅസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.

നാലരവര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്.

സര്‍ക്കാരിനെതിരെവലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തംജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെസ്വാധീനിക്കാന്‍ അപവാദപ്രചാരണങ്ങള്‍ക്ക്കഴിയില്ലഎന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുതല്‍സംസ്ഥാനതലംവരെ നടന്ന വികസന മുന്നേറ്റംചൂണ്ടിക്കാട്ടിയാണ്എല്‍.ഡി.എഫ്വോട്ട്തേടുന്നത്.

രാജ്യത്തിന്റെമറ്റൊരു ഭാഗത്തുംഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ്സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.

പ്രളയം, ഓഖി, നിപ  പോലുള്ളദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴുംകോവിഡ്കാലത്തും ജനങ്ങള്‍ പട്ടിണിയാകാതിരിക്കാനും ജനജീവിതംദുരിതക്കയത്തിലേക്ക്വീഴാതിരിക്കാനുമാണ്സര്‍ക്കാര്‍ ശ്രദ്ധിച്ചത്.

ഇവിടെകോവിഡ് പരിശോധനയുംചികിത്സയും പൂര്‍ണ്ണമായുംസൗജന്യമാണ്. 

ലോക്ക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചും,മരുന്നും ഭക്ഷണവുമെത്തിച്ചും,അതിഥിതൊഴിലാളികളെസംരക്ഷിച്ചും,വൈദ്യുതി നിരക്കിലുംറോഡ് നികുതിയിലുംസബ്സിഡി നല്‍കിയുംകേരളംരാജ്യത്തിന് മാതൃകയായി.

കോവിഡ്കാലത്ത് 20,000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

ചെറുകിടവ്യവസായങ്ങളേയുംകാര്‍ഷികമേഖലയേയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആരംഭിച്ചു. 

കോവിഡ് പ്രതിരോധം ഒരു ജനകീയമുന്നേറ്റമായാണ്സംസ്ഥാനത്ത് മാറിയത്. 

ഇത് ആരു ശ്രമിച്ചാലും        കേരളീയരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്ന അനുഭവങ്ങളല്ല.

യു.ഡി.എഫിന് മുദ്രാവാക്യംഇല്ലാതായിരിക്കുന്നു.

സര്‍ക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച്’  അഴിമതിക്കെതിരെഒരുവോട്ട്’എന്ന് പറഞ്ഞവര്‍അഴിമതിയുടെ ആഴങ്ങളില്‍മുങ്ങുകയാണ്.

 പ്രതിപക്ഷത്തെ ഒരുഎം.എല്‍.എതട്ടിപ്പ്കേസില്‍ജയിലിലാണ്. ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ റിമാന്റിലാണ്.

പ്രതിപക്ഷ നേതാവിനെതിരെതന്നെ ഗുരുതരമായകോഴ ആരോപണം വന്നിരിക്കുന്നു. 

പാലാരിവട്ടം പാലം പോലെ തകര്‍ന്നുവീഴുകയാണ് ആ മുന്നണി.

ദുരാരോപണങ്ങള്‍ മാധ്യമസഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെമറ്റൊരു രാഷ്ട്രീയവും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ യു ഡി.എഫ്.

ഒരോ തെരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരുഅവകാശവാദം ഉന്നയിക്കാനുള്ളകെല്‍പ്പില്ല.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണ് അവര്‍. പ്രചാരണരംഗത്ത്

വര്‍ഗീയതയുടെ വിഷംകലര്‍ത്താനും ശ്രമമുണ്ടാകുന്നു. സ്വന്തംസ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെയു.

യു ഡി.എഫിനെ സഹായിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പുറത്തുവന്നിരിക്കുന്നു. 

കോ ലീ ബിസഖ്യത്തെ ചെറുത്ത് പരാജയപ്പെടുത്തിയതാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം.

അതാണ് ഇത്തവണയും ആവര്‍ത്തിക്കാന്‍ പോകുന്നത്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍  ഉണ്ടായിരുന്നതിനേക്കാള്‍വിപുലവും ശക്തവുമായ ജനകീയഅടിത്തറയാണ് ഇന്ന്എല്‍.ഡി.എഫിന്റേത്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങളും സാധ്യതകളും പകര്‍ന്നു നല്‍കിയ സര്‍ക്കാരാണിത്.

ആധുനികചികിത്സാസംവിധാനങ്ങളുള്ള ആശുപത്രിശൃംഖലയും,ഹൈടെക് ആയിമാറിയ പൊതുവിദ്യാലയങ്ങളും, പച്ചപ്പുംഉത്പാദനക്ഷമതയും വീണ്ടെടുത്ത കൃഷിയിടങ്ങളും ഈ നാടിന്റെ മുഖംതന്നെ മാറ്റിയിരിക്കുന്നു.

കിടപ്പാടം വിദൂരസ്വപ്നമായിരുന്ന രണ്ടര ലക്ഷത്തിലധികം. കുടുംബങ്ങള്‍ ഇന്ന്സ്വന്തംവീടുകളിലാണ്ജീവിതംമുന്നോട്ടുകൊണ്ടുപോകുന്നത്.

ചലനാത്മകമായ പൊതുവിതരണ സംവിധാനവും ജീവിത സായാഹ്നത്തില്‍ സ്വന്തം വരുമാനസ്രോതസ്സായിക്ഷേമപെന്‍ഷനുകള്‍  വാങ്ങുന്നവരുടെ മുഖങ്ങളിലെ നിറഞ്ഞ ചിരിയും ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയാണ്. 

98.92 റേഷന്‍കാര്‍ഡുടമകള്‍ക്ക് 2876 കോടിരൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകളാണ് കോവിഡ് കാലത്ത് വിതരണംചെയ്തത്. 30515.91  കോടിരൂപയാണ്ക്ഷേമ പെന്‍ഷനുകളായി ഇക്കഴിഞ്ഞ മാസംവരെ ഈ സര്‍ക്കാര്‍ ജനങ്ങളിലെത്തിച്ചത്

അസാധ്യമെന്നു കരുതിഎഴുതിത്തള്ളിയ ഗെയില്‍ പൈപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമായതും  ദേശീയപാതാവികസനം സാധ്യമായതും ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടാണ്.   

ഇതൊക്കെ ഏതെങ്കിലും കുപ്രചാരണത്തിന്റെ പഴമുറം കൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല.

വര്‍ഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള  ശ്രമങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയുംഒരു പോലെമത്സരിക്കുകയാണ്. 

ഒരേസമയം ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണ് യു.ഡി.എഫ്.

 അതിനെതിരെഅവരുടെഅണികള്‍ക്കിടയില്‍തന്നെ ശബ്ദംഉയര്‍ന്നിരിക്കുന്നു. 

വഞ്ചനാപരമായ ഈ നിലപാടും അവിശുദ്ധ കൂട്ടുകെട്ടും ജനവിധിയില്‍ പ്രതിഫലിക്കും.

 തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അപവാദ പ്രചാരണങ്ങളും നുണകളുടെ നിര്‍മ്മാണവും വ്യാപകമായി നടത്താന്‍ വലതുപക്ഷ കേന്ദ്രങ്ങള്‍ തയ്യാറാകുന്നുണ്ട്.

 ഓരോദിവസവും പുതിയ നുണഅവതരിപ്പിക്കുക, അത് തകരുമ്പോള്‍ മറ്റൊന്നിലേക്കു പോവുക എന്ന രീതിയാണ്കാണുന്നത്. 

അത്തരം ഹീന നീക്കങ്ങളെ തുറന്നുകാട്ടാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും, ജാഗ്രതയോടെഅവയെ കാണാന്‍ ജനങ്ങളും തയാറാകണമെന്നുമുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ദേശീയ തലത്തില്‍ ആഞ്ഞടിക്കുന്ന തൊഴിലാളികര്‍ഷകരോഷവുംവര്‍ഗീയജനവിരുദ്ധ നിലപാടുകളിലുള്ള പ്രതിഷേധവും മറികടക്കാന്‍ ബി.ജെ.പിക്ക്കഴിയില്ല.

 സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനേകം ഉത്തരങ്ങള്‍ ജനങ്ങളുടെ ജീവിതാനുഭവത്തില്‍തന്നെയുണ്ട്.

കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും തൊഴിലില്ലായ്മയും കാര്‍ഷികവ്യാവസായികമേഖലകളിലെതകര്‍ച്ചയും പ്രാകൃതവും അപരിഷ്കൃതവുമായ നടപടികളുമാണ്ചൂണ്ടിക്കാണിക്കാനാവുക.

 അത്കൃത്യമായിതിരിച്ചറിയുന്ന ജനങ്ങള്‍ ബി.ജെ.പിയെഅര്‍ഹിക്കുന്ന അവജ്ഞയോടെതള്ളിക്കളയും. 

ഇടതുപക്ഷ ജനാധിപത്യമുന്നണിഉയര്‍ത്തുന്ന ബദല്‍ നയങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ.

അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ്കോണ്‍ഗ്രസ്സും ബി.ജെ.പിയും ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്.

 കഴിഞ്ഞ നാല്മാസത്തിനകം അഞ്ചു  മനുഷ്യജീവനുകളാണ്അവര്‍ ഇല്ലാതാക്കിയത്. 

കൊല്ലപ്പെട്ടത് സി.പി.ഐ (എം) പ്രവര്‍ത്തകരാണ്.

 മുഖ്യധാര മാധ്യമങ്ങള്‍ തമസ്ക്കരിച്ചാലും ആ ക്രൂര കൊലപാതകങ്ങള്‍ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്.

 അതുംയു.ഡി.എഫ്  ബി.ജെ.പികൂട്ടുകെട്ടിന് ആഘാതമാകും. 

 ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാരിന്റെകൂടുതല്‍തിളക്കത്തോടെയുള്ളതുടര്‍ച്ചയ്ക്ക്അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലംമാറും.  

കോവിഡ് പ്രോട്ടോകോള്‍പാലിച്ച്, എല്ലാവിധ മുന്‍കരുതലുമെടുത്ത് സമ്മതിദാനാവകാശംവിനിയോഗിക്കാന്‍ തയ്യാറാവണമെന്ന്മുഖ്യമന്ത്രി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

English summary : UDF strongholds will collapse; BJP’s hopes for Kerala will be dashed again: CM

നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം നിര്‍വ്വഹിച്ച പെണ്‍ഭ്രുണഹത്യയുടെ കഥ ‘പിപ്പലാന്ത്രി’ വരുന്നു…

0

പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. സിക്കമോര്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി. ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

‘സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത് .കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ‘പിപ്പരാന്ത്രി’യുടെ ചിത്രീകരണം. സംവിധായകന്‍ ചൂണ്ടിക്കാട്ടി. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് ‘പിപ്പരാന്ത്രി’യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാളസിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പ്രമേയമാണ് ‘പിപ്പലാന്ത്രി’യുടേത്. മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന്‍ ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സിനിമയുടെ കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്.

അഭിനേതാക്കള്‍ – സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് .ബാനര്‍ – സിക്കമോര്‍ ഫിലിം ഇന്‍റര്‍നാഷണല്‍ , സംവിധാനം- ഷോജി സെബാസ്റ്റ്യന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ – ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ – ഇബ്രു എഫ് എക്സ്, ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്‍റി ആന്‍റണി, ആര്‍ട്ട് – രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ – ബെന്‍സി കെ ബി, മേക്കപ്പ് – മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ – സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് – ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്റ്ല്‍സ് – മെഹ്രാജ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)

English Summary : ‘Pippalandri’ is the story of female feticide directed by newcomer Shoji Sebastian

സാമൂഹ്യരാഷ്ട്രീയമാണ് ‘ഖെദ്ദ’ മുന്നോട്ട് വെയ്ക്കുന്നത് : സംവിധായകന്‍ മനോജ് കാന; സിനിമയുടെ ത്രീകരണം പുരോഗമിക്കുന്നു

0

മലയാള സിനിമയില്‍ സാമൂഹ്യ പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫോണ്‍കെണിയുടെ കഥ പറയുന്ന ‘ഖെദ്ദ’ ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും ചിത്രത്തെ മനോജ് കാനയുടെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ‘ഈ സിനിമ പ്രേക്ഷകര്‍ക്ക് സ്വന്തം അനുഭവമായി മാറുമെന്ന് സംവിധായകന്‍ മനോജ് കാന പറയുന്നു. ‘ഖെദ്ദ’ സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സോഷ്യല്‍ മീഡിയയില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം.

പരിഹാരമല്ല ചില റിയാലിറ്റികളാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി. ഫോണ്‍കെണിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും നിലവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ആശാ ശരത്തും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പുതുമയും ഈ ചിത്രത്തിനുണ്ട്.
എല്ലാ അമ്മമാരെയും പോലെ ഉത്തര സിനിമയിലേക്ക് വന്നതില്‍ ഞാനും ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഏറെ ഹാപ്പിയാണ്. ഇനി എല്ലാം ഈശ്വരന്‍റെ കൈകളിലാണ്. ആശാ ശരത്ത് പറയുന്നു. സുധീര്‍ കരമന,സുദേവ് നായര്‍, അനുമോള്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ ക്യാമറ മാന്‍ പ്രതാപ് പി നായര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ അശോകന്‍ ആലപ്പുഴയും ‘ഖെദ്ദ’യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ് , സംവിധാനം-മനോജ് കാന, നിര്‍മ്മാണം- ബെന്‍സി നാസര്‍, ക്യാമറ – പ്രതാപ് പി നായര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ആര്‍ട്ട് – രാജേഷ് കല്‍പ്പത്തൂര്‍, കോസ്റ്റ്യൂം- അശോകന്‍ ആലപ്പുഴ, മേക്കപ്പ് – പട്ടണം ഷാ, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രിയേഷ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് അംബുജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – അരുണ്‍ വി ടി, ഉജ്ജ്വല്‍ ജയിന്‍,സൗണ്ട് ഡിസൈനേഴ്സ്- മനോജ് കണ്ണോത്ത്, റോബിന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, സ്റ്റില്‍സ് – വിനീഷ് ഫളാഷ് ബാക്ക്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് – ഋതു, ഉദ്ദാസ് റഹ്മത്ത് കോയ,

പി.ആർ.സുമേരൻ. (പി.ആർ.ഒ)

English Summary : Khedda puts forward socio-politics – Director Manoj Kana; Filming of the movie In progress.

കോവിഡ് വാക്‌സിന്‍ വിതരണം: സുസജ്ജമായി വ്യോമസേന

0

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് സുസജ്ജമായി തയ്യാറെടുത്ത് വ്യോമസേനാ. വാക്‌സിന്‍ വിതരണത്തിന് ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കം നൂറോളം സംവിധാനങ്ങളാണ് വ്യോമമേന സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കര്‍മസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്.

വമ്ബന്‍ ചരക്ക് വിമാനങ്ങളായ സി – 17 ഗ്ലോബ്മാസ്റ്റര്‍, സി – 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐ.എല്‍ 76 എന്നിവയിലായിരിക്കും നിര്‍മാണ കമ്ബനികളില്‍ നിന്നും വാക്‌സിന്‍ ശേഖരിച്ച് ശീതീകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. എ.എന്‍ 32, ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ചെറിയ കേന്ദ്രങ്ങളിലേക്ക് മാറ്റും.

എ.എല്‍എച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്സിന്‍ എത്തിക്കുക. വാക്‌സിന്‍ എത്തിക്കാനുള്ള ദൗത്യം ഔദ്യോഗികമായി വ്യോമസേനയെ ഏല്‍പ്പിച്ചാല്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള നടപടികള്‍ എത്രയും വേഗം വ്യോമസേനാ ആരംഭിക്കും.

English Summary : Covid Vaccine Distribution: Indian Air Force Well-equipped

275 ദിവസത്തിന് ശേഷം മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക്

0

കൊച്ചി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറിനിന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി 275 ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയില്‍ ഒന്നു കറങ്ങിയ താരം പരസ്യ ചിത്രീകരണത്തിനാണ് എത്തിയത്.

പ്രൊഡക്ഷന്‍ മാനേജര്‍ ബാദുഷയും നിര്‍മാതാവ് ആന്റോ ജോസഫും കലൂരില്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു”കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് പുറത്തിറങ്ങുന്നത്. സ്റ്റേഡിയത്തിന് ചുറ്റും കാറില്‍ ഒന്ന് റൗണ്ട് അടിച്ചശേഷം ചായ കുടിക്കാനായി ഞങ്ങള്‍ നിര്‍ത്തി.  അദ്ദേഹത്തിന് ഒരു പരസ്യ ചിത്രീകരണമുണ്ടായിരുന്നു. ജനുവരി മുതല്‍ മമ്മൂട്ടിയുടെ സിനിമാ ഷൂട്ടിങ്ങ് പുനരാരംഭിക്കും. ആദ്യം ഏത് പ്രൊജക്ടാണ് എടുക്കുന്നതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല”- ബാദുഷ പറഞ്ഞു.

മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജോഫിന്‍ ടി ചാക്കോയുടെ ദി പ്രീസ്റ്റ് എന്ന സിനിമയിലെ തന്റെ ഭാഗത്തെ ഷൂട്ടിങ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് നാരായണന്റെ ദി വണ്‍ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ഇതായിരിക്കും ആദ്യം മമ്മൂട്ടി പൂര്‍ത്തിയാക്കുക എന്നതാണ് വിവരം.

English : After 275 days Mammootty in busy with movie shooting

ഒന്നാംഘട്ട തിരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായതായി ഡി.ജി.പി

0

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 16,159 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 66 ഡിവൈ.എസ്.പിമാര്‍, 292 ഇന്‍സ്പെക്ടര്‍മാര്‍, 1,338 എസ്.ഐ/എ.എസ്.ഐ മാർ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും  ഉള്‍പ്പെടുന്നു. കൂടാതെ 1,404 ഹോം ഗാര്‍ഡുമാരേയും 3,718 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് നിശ്ചിത സ്ഥലങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

English : First phase polls: DGP announces police deployment completed

ബുറെവി ഒടുങ്ങി

0

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളെ ഭീതിയിൽ നിർത്തിയ ബുറെവി ചുഴലിക്കാറ്റ് മന്നാർ കടലിടുക്കിൽ  തന്നെ അവസാനിച്ചു. 

നവംബർ 30 ന് തെക്കു കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയായിരുന്നു. 
ബുറെവി  മഴമേഘങ്ങൾ തമിഴ്‌നാട്ടിൽ  ഇന്നും നാളെയും കൂടി  മഴ നൽകും. 

*തമിഴ്നാട്ടിൽ 20 മരണം*തമിഴ്നാട്ടിൽ തെക്കൻ ജില്ലകളിലെ മഴക്കെടുതിയിൽ  20 മരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ടും രാത്രിയും  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ ജില്ലകളിൽ ഇടവിട്ട ശരാശരി മഴക്ക് സാധ്യത. ചിലയിടങ്ങളിൽ  ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ മഴ ഇടവിട്ട്  ശക്തമാകും. പാലക്കാടൽ മലയോര മേഖലകളിൽ ശരാശരി മഴ.

*അറബിക്കടലിൽ ന്യൂനമർദം*ആശങ്ക വേണ്ടാത്ത ഒരു ദുർബല ന്യൂനമർദം നാളെ ഉച്ചയോടെ മിനിക്കോയ് ദ്വീപിനടുത്തു ഉണ്ടാകും, ഇത് പടിഞ്ഞാറാൻ ദിശയിൽ നീങ്ങും. കേരളത്തിന് ആശങ്ക വേണ്ട.
നാളെ ഉച്ച കഴിഞ്ഞ് കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശരാശരി  മഴ നൽകും.

English : Burevi finished

പ്രിയാ ലാലിൻ്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക പ്രദർശനത്തിന് !

0

സിനിമയിൽ പിച്ചവെച്ചു തുടങ്ങിയിരിക്കയാണ് പ്രിയാലാൽ . സിനിമയിൽ പ്രിയയ്ക്കിത് സെക്കന്റ് ഇന്നിങ്‌സ് വേള . ദുബായിലെ റാസൽ ഖൈമയിൽ ജനിച്ച് , യൂ കെ യിലെ ലിവർപൂളിൽ പഠിച്ചു വളർന്ന പ്രവാസി മലയാളിയായ പ്രിയാലാലിന്‌ നൃത്തവും അഭിനയവും ശ്വാസം പോലെയാണ് . സിനിമയോടുള്ള അഭിനിവേശത്താൽ കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന ഈ കലാകാരി മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിൽ ഓരോ സിനിമ വീതം അഭിനയിച്ചു കഴിഞ്ഞു .ചെറുപ്പം മുതലേ ഭരതനാട്യം ,മോഹിനിയാട്ടം, പാശ്ചാത്യ നൃത്തം എന്നിവ അഭ്യസിച്ചു പ്രാവീണ്യം സിദ്ധിച്ച പ്രിയ രണ്ടു വർഷം ‘ ലിവർപൂൾ കലാതിലക’ മായിരുന്നു. സിനിമയോട് താൽപര്യമുണ്ടായിരുന്നെങ്കിലും വിദേശത്തായതു കൊണ്ടും സിനിമാ ബന്ധങ്ങൾ ഇല്ലാത്തതിനാലും കാര്യമായ പരിശ്രമം ഒന്നും നടത്താനായില്ല.എന്നാൽ തികച്ചും അവിചാരിതമായിട്ടായിരുന്നത്രെ  തന്റെ പതിമൂന്നാം വയസ്സിൽ  അവധി കാലത്ത് നാട്ടിലെത്തിയപ്പോൾ ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്.

ഒരു കുടുംബ സുഹൃത്ത് മുഖേന ‘ ജനകൻ ‘ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വെയ്പ്പ് . അതിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷമായിരുന്നു. ആ സിനിമയുടെചിത്രീകരണത്തോടൊപ്പം തന്നെ അവധിയും തീർന്ന് ലിവർ പൂളിലേക്ക് മടങ്ങി.ഇപ്പോഴിതാ പഠിത്തവും ഉപരിപഠനവുമൊക്കെ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി കൊച്ചയിൽ താമസമാക്കി. മടങ്ങിയെത്തിയ ശേഷം തമിഴിൽ പ്രശസ്‌ത സംവിധായകൻ സുശീന്ദ്രന്റെ ‘ ജീനിയസ് ‘ എന്ന സിനിമയിൽ നായികയായി . മലയാളത്തിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയുന്ന ‘മയിൽ’ എന്നസിനിമയിൽ അഭിനയിച്ചു വരുന്നു . തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ സഹസംവിധായകൻ മോഹൻ  ബൊമ്മിഡി സംവിധാനം ചെയ്‌ത ‘ഗുവ ഗോരിങ്ക’ (Love Birds)യിൽ നായികയായാണ്. തെലുങ്കു യുവതാരം സത്യദേവാണ് ചിത്രത്തിൽ പ്രിയയുടെ നായകൻ .സമ്മറിന് റിലീസാകേണ്ടിയിരുന്ന പ്രിയാ ലാലിൻ്റെ ഈ  തെലുങ്കു  അരങ്ങേറ്റ സിനിമ കോവിഡ് ലോക്ക് ഡൗൺ കാരണം വൈകി. ഡിസംബർ 17ന്  ആമസോൺ പ്രൈമിലൂടെ ‘ഗുവ ഗോരിങ്ക ‘ റിലീസാവുകയാണ്. അതിൻ്റെ ത്രില്ലിലാണ് പ്രിയ. പ്രണയ കഥയെ അവലംബമാക്കിയുള്ള ചിത്രത്തിൻ്റെ ട്രെയിലറിനും ഗാനങ്ങൾക്കും  ആരാധകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്, ഇത് അണിയറ പ്രവർത്തകരിലും ആത്മ വിശ്വാസം വര്ധിച്ചിരിക്കയാണ്.                                              

    “തമിഴ് ,തെലുങ്കു സിനിമയിൽ നിന്നും ഒട്ടനവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും എണ്ണത്തിൽ കുറച്ചു സിനിമകൾ ചെയ്‌താലും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല കഥയും ,കഥാപാത്രങ്ങളും തിരഞ്ഞെടുത്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് ” എന്ന് തന്റെ നയം വ്യക്തമാക്കുന്നു                  

സി കെ .അജയ് കുമാർ , പി ആർ ഒ 

English : Priya Lal’s Telugu debut film Guwahati to be screened

മനു അങ്കിള്‍ ചെറുപ്പമായി, കുട്ടി വളര്‍ന്നു’; ലുക്ക് താരതമ്യം ചെയ്ത് ആരാധകര്‍

0

മെഗാസ്റ്റാറിന്റെ പ്രായം റിവേഴ്സ് ഗിയറില്‍ ആണെന്നാണ് പ്രേക്ഷകരുടെ പക്ഷം. ഇത് ആരാധകരെ ആവേശത്തിലാക്കാറുമുണ്ട്. ഒരു അപൂര്‍വ്വ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 1988-ല്‍ പുറത്തിറങ്ങിയ മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബാലതാരങ്ങളില്‍ ഒരാളെയും മമ്മൂട്ടിയെയും താരതമ്യം ചെയ്തുള്ള പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. കുര്യച്ചന്‍ ചാക്കോ എന്ന താരത്തിന്റെ ഇപ്പോഴുള്ള ചിത്രവും മമ്മൂട്ടിയുടെ ചിത്രവും താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി അന്നത്തേക്കാള്‍ ചെറുപ്പമായി എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിന് നേരെ വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒറിജിനല്‍ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടത് എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച് നില്‍ക്കുന്നത്, മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, കുര്യച്ചന്റെ അഭിമുഖവും ശ്രദ്ധ നേടുന്നുണ്ട്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് എട്ടാം ക്ലാസുകാരനായ തന്നെ വീട്ടുകാര്‍ ഓഡിഷന് കൊണ്ടു പോയത്. അങ്ങനെ സിനിമയുടെ ഭാഗമായി. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാല്‍ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നുമാണ് കുര്യച്ചന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

English : Manu Uncle was young and the child grew up ‘; Fans comparing the look

വൈറലായി കമന്റ്‌

0

ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ ആളാണ് അമൃത സുരേഷ്. അമൃതയുടെ ജീവിതം തന്നെ പാടേ മാറ്റിമറിച്ചത് ഐഡിയ സ്റ്റാർ സിംഗർ ആയിരുന്നു. സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.

അമൃത യുടെ ഏറ്റവും ഒടുവിലത്തെ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഗെറ്റപ്പുകളിൽ ആണ് ഇപ്പോൾ അമൃത ഫോട്ടോഷൂട്ടിൽ നിറയുന്നത്. വിവിധ അഭിപ്രായങ്ങൾ ആണ് ആരാധകർ പങ്ക് വയ്ക്കുന്നതും. കഴിഞ്ഞ ദിവസം അമൃത പങ്കിട്ട ചില ചിത്രങ്ങളും അതിനു വന്ന ഒരു കമന്റും ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.അമൃതയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്ക് നിറഞ്ഞ കൈയ്യടിയും ഒപ്പം, വിമർശനങ്ങളും ലഭിക്കുന്നുണ്ട്.

ബിഗ് ബോസിൽ എത്തിയപ്പോൾ ഞങ്ങൾ മനസിലാക്കിയതാണ് അമൃതയെ. ഏത് സ്ത്രീയും ഐശ്വര്യ റായിയാക്കുന്ന മാന്ത്രിക വിദ്യ. അതാണ് മേക്കപ്പ് തുടങ്ങിയ കമന്റുകൾ ലഭിക്കുമ്പോൾ അമൃതയെ അനുകൂലിച്ചുകൊണ്ടാണ് നിരവധി പേർ രംഗത്ത് എത്തുന്നത്. ഇതിനൊക്കെ അസൂയപ്പെടാനോ??കഷ്ടം…. വേറെ എന്തൊക്കെ യുണ്ട് അസൂയപ്പെടാൻ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്!

English Summary : Viral comments about amritha suresh photos

നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; ചിത്രീകരണം പുരോഗമിക്കുന്നു

0

ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘നിഴലി’നുണ്ട്.പൂര്‍ണ്ണമായും എറണാകുളമാണ് ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സുധീഷ്,അനീഷ്,പ്രശാന്ത് നാരായണൻ ,ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്,സെക്കന്റ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍,പി.ആർ.ഓ: പി.ശിവപ്രസാദ്, ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി.
ശിവപ്രസാദ് ഒറ്റപ്പാലം

English : Nayanthara-Kunchacko Boban movie ‘Nizhal’; Filming is in progress

ദി ഗെയിം : നൈഷാബ് സി ഒരുക്കുന്ന ഹ്രസ്വചിത്രം

0

എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് റഫീഖ് പട്ടേരി രചന നിർവ്വഹിക്കുന്ന “ദി ഗെയിം ” എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത് നൈഷാബ് .സി ആണ്.

പ്രശസ്ത ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ , ബിബിൻ ജോർജ് , പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തുടങ്ങിയവരുടെ എഫ് ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത്. ട്രെയിലർ റിലീസ്, ഫ്ളവേഴ്സ് ടീവി കോമഡി ഉത്സവം ആർട്ടിസ്റ്റ് അൻഷാദ് അലിയുടെ ഫേസ്ബുക്ക് വഴിയും ചിത്രത്തിന്റെ റിലീസ്, പ്രശസ്ത താരം ആസിഫ് അലി, പ്രൊ.. കൺട്രോളർ ബാദുഷ എന്നിവരുടെ എഫ് ബി പേജുകളിലൂടെയുമായിരുന്നു.

ഗ്രാമീണജീവിതങ്ങളുടെ ഉൾതുടിപ്പുകൾ തിരിച്ചറിയുന്ന ജോസഫേട്ടന്റെ ചായക്കട. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ആ ഗ്രാമത്തിലുണ്ട്. അവരുടെ ചിന്തകളും പ്രവർത്തികളും സ്വാഭാവികമായും അൽപ്പം ഹൈടെക്ക് തന്നെയാകും. ഇന്റർനെറ്റിന്റെ പരിമിതികളില്ലാത്ത സാധ്യതകൾ, നന്മതിന്മകളുടെ സമ്മിശ്രലോകമാണ് അവർക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്. അവനവന്റെ കഴിവിൽ വിശ്വാസമുള്ള കുട്ടികൾ ഒരുങ്ങുകയാണ് പുതിയ കളിക്കായി . നമുക്ക് കാത്തിരിക്കാം …..

ശിവജി ഗുരുവായൂർ , അൻഷാദ് അലി , ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രൻ , സലാം മലയംകുളത്തിൽ, ജാൻ തൃപ്രയാർ, അർജുൻ ഇരിങ്ങാലക്കുട, ചാൾസ് എറണാകുളം, മിഥിലാജ് മൂന്നാർ, സുഫിയാൻ മാറഞ്ചേരി, നൗഷാദ്, ഇസ്റ , ഇൻഷ എന്നിവരഭിനയിക്കുന്നു.

ബാനർ – എം കെ പ്രൊഡക്ഷൻ, നിർമ്മാണം – റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം – നൈഷാബ് സി, തിരക്കഥ, സംഭാഷണം – റഫീഖ് പട്ടേരി, കഥാതന്തു – നിഷാദ് എം കെ, ഛായാഗ്രഹണം – ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് – താഹിർ , പ്രൊഡക്ഷൻ കൺട്രോളർ – റഫീഖ് എം, പശ്ചാത്തലസംഗീതം – എം ടി ശ്രുതികാന്ത്, ശബ്ദലേഖനം – ആദിസ്നേവ് , റിക്കോർഡിസ്റ്റ് – റിച്ചാർഡ് അന്തിക്കാട്, സ്‌റ്റുഡിയോ – ചേതന മീഡിയ തൃശൂർ, അസി: ക്യാമറാമാൻ – ആസാദ്, വി എഫ് എക്സ്- അനീഷ് വന്നേരി ( എ.വി. മീഡിയ, ദുബായ്) , ചമയം – സുധീർ കൂട്ടായി , സഹസംവിധാനം – റസാഖ് സെക്കോറം , സംവിധാന സഹായികൾ – ഷെഫീർ വടക്കേകാട് , ഷെബി ആമയം, സ്റ്റിൽസ് – രദുദേവ്, ഡിസൈൻസ് – ജംഷീർ യെല്ലോക്യാറ്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

English : The Game (short film by Nishab C)