HomeNewsകോവിഡ് വാക്‌സിന്‍ വിതരണം: സുസജ്ജമായി വ്യോമസേന

കോവിഡ് വാക്‌സിന്‍ വിതരണം: സുസജ്ജമായി വ്യോമസേന

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് സുസജ്ജമായി തയ്യാറെടുത്ത് വ്യോമസേനാ. വാക്‌സിന്‍ വിതരണത്തിന് ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കം നൂറോളം സംവിധാനങ്ങളാണ് വ്യോമമേന സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കര്‍മസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്.

വമ്ബന്‍ ചരക്ക് വിമാനങ്ങളായ സി – 17 ഗ്ലോബ്മാസ്റ്റര്‍, സി – 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐ.എല്‍ 76 എന്നിവയിലായിരിക്കും നിര്‍മാണ കമ്ബനികളില്‍ നിന്നും വാക്‌സിന്‍ ശേഖരിച്ച് ശീതീകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. എ.എന്‍ 32, ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ചെറിയ കേന്ദ്രങ്ങളിലേക്ക് മാറ്റും.

എ.എല്‍എച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്സിന്‍ എത്തിക്കുക. വാക്‌സിന്‍ എത്തിക്കാനുള്ള ദൗത്യം ഔദ്യോഗികമായി വ്യോമസേനയെ ഏല്‍പ്പിച്ചാല്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള നടപടികള്‍ എത്രയും വേഗം വ്യോമസേനാ ആരംഭിക്കും.

English Summary : Covid Vaccine Distribution: Indian Air Force Well-equipped

RELATED ARTICLES
- Advertisment -

Most Popular