Home Blog Page 390

നിയന്ത്രിതമായ രീതിയിലേ കൊവിഡ് വാക്സിനേഷന്‍ നടപ്പാക്കാനാകൂ എന്ന് കേന്ദ്രസര്‍ക്കാർ

0

വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ ഒരു ദിവസം നൂറ് പേര്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാനാകൂ. കമ്മ്യൂണിറ്റി ഹാളുകളും താല്‍ക്കാലിക ടെന്‍റുകളും സജ്ജമാക്കിയ ശേഷം വലിയ രീതിയില്‍ വാക്സിന്‍ വിതരണം ആലോചിക്കും. വാക്സിന്‍ വിതരണം എങ്ങനെ വേണമെന്ന് നിര്‍ദേശിക്കുന്ന പ്രത്യേക മാര്‍ഗരേഖ (SOP)  കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൈമാറി.

വാക്സിന്‍ വിതരണത്തിനായി പ്രത്യേക ആശുപത്രികള്‍ മുതല്‍, താല്‍ക്കാലികമായി തയ്യാറാക്കുന്ന പ്രത്യേക വാക്സിന്‍ വിതരണകേന്ദ്രങ്ങള്‍ വരെ വന്‍ മുന്നൊരുക്കം നടത്തുകയെന്ന ഭീമമായ ജോലിയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ളത്. വാക്സിന്‍ വിതരണത്തിന് ശേഷം ആളുകള്‍ക്ക് എന്തെങ്കിലും ആരോഗ്യപരമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സ നല്‍കാന്‍ കഴിയുന്ന പ്രത്യേക ആശുപത്രികള്‍ സജ്ജീകരിക്കാനും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. അത്തരത്തില്‍ ഇമ്മ്യൂണൈസേഷന് ശേഷം ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങളെ (Adverse Events Following Immunisation – AEFI) എന്നാണ് മാര്‍ഗരേഖ വിശേഷിപ്പിക്കുന്നത്. വൃദ്ധരും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുമായവര്‍ക്കായി ഇത്തരം ഇമ്മ്യൂണൈസേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കും.

ഓരോ വാക്സിനേഷന്‍ സൈറ്റുകളിലും അഞ്ച് വാക്സിനേഷന്‍ ഓഫീസര്‍മാരും, ഒരു ഗാര്‍ഡും മൂന്ന് മുറികളും ഉണ്ടാകും. വാക്സിനേഷന്‍ നടത്താനാണ് ഒരു മുറി. രണ്ടാമത്തെ മുറി വാക്സിനേഷന്‍ നടത്തേണ്ടവര്‍ക്ക് കാത്തിരിക്കാനുള്ളതാണ്. മൂന്നാമത്തേത് വാക്സിനെടുത്തവരെ നിരീക്ഷിക്കാനുള്ള മുറിയാണ്.

English Summary : The Central Government has said that Kovid vaccination can be done in a controlled manner

നടി ആര്യയുടെ സഹോദരി വിവാഹിതയാകുന്നു; നിശ്ചയ വീഡിയോ കാണാം

0

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധനേടിയ നടിയും അവതാരികയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയാകുന്നു. അഖിൽ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട ചടങ്ങിൽ വിവാഹനിശ്ചയം കഴിഞ്ഞു.

ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ അവതരണത്തിൽ ശ്രദ്ധനേടിയ ആര്യ ബിഗ് ബോസ്സിലും മത്സരാർത്ഥി ആയിരുന്നു. വീണ , പ്രദീപ് , സുരേഷ് , ദീപൻ തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വീഡിയോ കാണാം

Badai Bungalow Arya Sister Wedding Engagement

മമ്മൂട്ടിക്കും വോട്ടില്ല

0

കൊച്ചി :നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്.

ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. അടുത്തിടെ അദ്ദേഹം കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മാറിയിരുന്നു.

English Summary : Mammootty has no votes this time

സീരിയൽ താരം യമുന വീണ്ടും വിവാഹിതയായി

0

പ്രേക്ഷകരുടെ പ്രീയ പരമ്പരയായിരുന്ന ചന്ദന മഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് വിവാഹമോചിതയായത്. സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.

ഇപ്പോളിതാ താരം രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ യൂട്യൂബിൽ വൈറലാവുകയാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങളും പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് വ്യക്തമാവുന്നുണ്ട്. എന്നാൽ താരമോ കുടുംബക്കാരോ വിവാഹവാർത്തയോട് പ്രതികരിച്ചിട്ടില്ല.

English Summary : Serial Actress Yamuna Marriage at Sri Mookambika Temple

”പീസ് “; ജോജു ജോർജ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

0
Peace Malayalam Movie Jojo george

സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ  ബാനറിൽ നിർമ്മിച്ച് നവാഗതനായ സൻഫീർ.കെ  സംവിധാനം ചെയ്യുന്ന  ജോജു ജോർജ് നായകനായ പീസ് എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ,തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കും.ക്യാമറ ഷമീർ ഗിബ്രൻ, എഡിറ്റർ  നൗഫൽ അബ്ദുള്ള, ആർട്ട്‌ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ   കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ,ഫഹദ്, കോസ്ട്യും ഡിസൈനിങ് ജിഷാദ്, മേക്കപ്പ്  ഷാജി പുൽപ്പള്ളി, പി.ആർ.ഓ: പി ശിവപ്രസാദ്, സ്റ്റിൽസ് ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർ കെ.ജെ വിനയൻ, അസോ: ഡയറക്ടർ മുഹമ്മദ് റിയാസ്.

PRO : ശിവപ്രസാദ് ഒറ്റപ്പാലം

English : “Peace”; Jojo George has started shooting for the movie

ലാൽ ജോസ് ചിത്രം പതിനാലിന് യു.എ.ഇയിൽ ആരംഭിക്കുന്നു

0

പ്രശസ്‌ത സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനാലിന് ഗൾഫിലെ റാസൽ ഖൈമയിൽ ആരംഭിക്കുന്നു.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലായാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ബ്ലസ്സി സംവിധാനം ചെയ്ത ശ്രദ്ധേയമായ കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചത് തോമസ് തിരുവല്ലയാണ്.പിന്നീട് പുതിയ തലമുറക്കാരെ അണിനിരത്തി ഓട്ടം എന്ന ചിത്രവും തോമസ് തിരുവല്ല ,നിർമ്മിച്ചിട്ടുണ്ട്.

പൂർണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നതു് ഡോ.ഇക്ബാൽ കുറ്റിപ്പുറമാണ്.ലാൽജോസും ,ഇക്ബാൽ കുറ്റിപ്പുറവും ഒത്ത ചേരുന്ന നാലാമത്തെ ചിത്രമാണിത്. അറബിക്കഥാ, ഡയമണ്ട് നെക്ലസ്, വിക്രമാദിത്യൻ, ഇപ്പോൾ ഈ ചിത്രവും ഇതിൽ വിക്രമാദിത്യൻ ഒഴികെ അറബിക്കഥയും ഡയമണ്ട് നെക്ലസ് എന്നീ ചിത്രങ്ങൾ പ്രധാനമായും ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.ഈ ചിത്രവും പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്.ഗൾഫിലെത്തുന്ന ചിത്രങ്ങൾ ഏറെയും ദുബായ് കേന്ദ്രമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതു്.

റാസൽ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിൻ്റെ ചിത്രീകരണം ഇതാദ്യമാണ്.

സൗബിൻഷാഹി റാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതു്.

നഗരത്തിൻ്റെ പകിട്ടിൽ നിന്നും മാറി. ജീവിക്കുന്ന ഒരു സാധാരണക്കാരൻ്റെ കുട്ടംബത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ ലാൽജോസും ഡോ.ഇക്ബാൽ കുറ്റിപ്പുറവും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഭാര്യയുമായി അകന്ന് കുട്ടികളേയും ഒപ്പം കമ്പവടവും ഒക്കെ ഒറ്റക്ക് നോക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.

തികച്ചും റിയലിസ്റ്റിക്കായും, നർമ്മത്തിലൂടെയും കുട്ടംബ ബന്ധത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം.

മംമ്താ മോഹൻ ദാസാണ് നായിക. സലിംകുമാർ, ഹരിശീയൂസഫ്, എന്നിവർക്കൊപ്പം മൂന്നു കുട്ടികളും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ്  ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ഈണം പകർന്നിരിക്കുന്നു.അജ്മൽ ബാബുവാണ് ഛായാഗ്രാഹകൻ.കലാസംവിധാനം -അജയ് മങ്ങാട്.

മേക്കപ്പ്.ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും – ഡിസൈൻ.സമീരാസനീഷ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ ലൈൻ പ്രൊഡ്യൂസർ – വിനോദ് ഷൊർണൂർ .

പ്രൊഡക്‌ഷൻ കൺട്രോളർ.രഞ്ജിത്ത് കരുണാകരൻ.

എൽ.ജെ. ഫിലിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു

English Summary : Malayalam movie Director Lal Jose new movie shooting start December 14th in UAE .

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്

0

ബംഗളൂരൂ: നടി  മേഘ്‌ന രാജിനും കുഞ്ഞിനും  കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ  ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെയും പരിശോനയ്ക്ക് വിധേയമാക്കുകയായിരുന്നു.

എനിക്കും മാതാവിനും പിതാവിനും എന്റെ കുഞ്ഞു മകനും കോവിഡ് സ്ഥിരീകരിച്ചു. വിവരം ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയുെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു- മേഘ്‌ന കുറിച്ചു.

മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ കഴിഞ്ഞ ജൂണിലാണ് അന്തരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിയോഗം. ഒക്ടോബറിലായിരുന്നു മകന്റെ ജനനം. 

English Summary : Actress meghna raj and son test positive for covid

തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് 60 ശതമാനം കടന്നു

0

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ചു ജില്ലകളിലും കനത്ത പോളിങ്. അറുപതു ആളുകള്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി. നിലവില്‍ പോളിങ് ബൂത്തുകളില്‍ നീണ്ടനിരയാണ് കാണപ്പെടുന്നത്.

ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആകെ 61.31 % ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 58 ശതമാനവും കൊല്ലത്ത് 62.06 ശതമാനവും പത്തനംതിട്ടയില്‍ 60.98 ശതമാനവും ആലപ്പുഴയില്‍ 64.79 ശതമാനവും ഇടുക്കിയില്‍ 63.35 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

English Summary : Election polling crosses 60% kerala

ചമയങ്ങളില്ലാതെ വിമാനത്താവളത്തിൽ അമ്രിൻ ഖുറേഷി ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു !

0

ദ്യ സിനിമയിൽ അഭിനയിച്ചു തുടങ്ങും മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയ പുതുമുഖ നടിയാണ് അമ്രിൻ ഖുറേഷി . പിതാവ് സജിത്ത് ഖുറേഷി പ്രശസ്ത തെലുങ്കു ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണെന്നത് മാത്രമല്ല അതിനു കാരണം . ഹിന്ദി സിനിമയിലൂടെയുള്ള ഈ ഹൈദെരാബാദുകാരിയുടെ  അരങ്ങേറ്റം പ്രശസ്ത ബോളിവുഡ് സംവിധായൻ രാജ്‌കുമാർ സന്തോഷിയുടെ ബാഡ് ബോയ് എന്ന സിനിമയിലൂടെയാണെന്നതുമാണ് . മാത്രമല്ല ബാഡ്‌ബോയിയുടെ ചിത്രീകരണം തുടങ്ങും മുമ്പേ തന്നെ ആൻ്റണി ഡിസൂസ സംവിധാനം ചെയ്യുന്ന സിനിമയിലേക്കും കരാർ ചെയ്യപ്പെട്ടു . രണ്ടു മെഗാ ബോളിവുഡ് സിനിമകളിൽ കരാർ ചെയ്യപ്പെട്ടതോടെ ഉത്തരേന്ത്യൻ മാധ്യമങ്ങൾ ‘ ഭാവി ഭാഗ്യ താര ‘ മായിട്ടാണ് അമ്രിൻ ഖുറേഷിയെ വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നത് . അതുകൊണ്ടു തന്നെ ശ്രദ്ധാ കേന്ദ്രമായിരിക്കയാണ്  അമ്രിൻ .

 കഴിഞ്ഞ ദിവസം ആദ്യ ചിത്രത്തിന്റെ മുംബയിലെ ഷൂട്ടിംഗ് കഴിഞ്ഞു  അമ്രിൻ ഖുറേഷി ജന്മനാടായ  ഹൈദരാബാദിൽ എത്തി . പ്രസ്തുത ചിത്രത്തിന്റെ ഗാന രംഗ ചിത്രീകരണത്തിനായി തന്നെ . ചമയങ്ങളൊന്നുമില്ലാതെ സാധാരണക്കാരിയായി എയർ പോർട്ടിൽ വന്നിറങ്ങിയ   അമ്രിനെ സ്‌ക്രീനിൽ കാണും മുമ്പേ മീഡിയകളിൽ കണ്ട മുഖ പരിചയം വെച്ച് ആരാധകർ വട്ടമിട്ടു .അവരുടെ ഫോട്ടോയും വീഡിയോയും തങ്ങളുടെ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തുടങ്ങി. ചമയങ്ങളില്ലാത്ത നവ  താരത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിക്കൊണ്ടിരിക്കയാണിപ്പോൾ . തന്റെ കന്നി ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ അനുഭവവും താരം പുറത്തിറങ്ങി മാധ്യമങ്ങളുമായി പങ്കു വെച്ചു .

“ഹൈദരാബാദ് എന്റെ ജന്മ സ്ഥലമാണ് .സെക്കന്ദ്രാബാദിലെ  ശിവ ശിവാനി സ്‌കൂളിലാണ് ഞാൻ പഠിച്ചത് .അതിനു ശേഷം മുംബയിലെ ആക്റ്റിംഗ് സ്‌കൂളിൽ ചേർന്ന് അഭിനയം പഠിച്ചു . ബാഡ് ബോയ്‌സിൽ അവസരം കിട്ടിയതും നായികയായി അഭിനയിച്ചതും ഓർക്കുമ്പോൾ സ്വപ്നമാണോ എന്ന് തോന്നി പോകുന്നു .മുംബയിൽ നിന്നും ജന്മദേശത്തിൽ നായികയായി മടങ്ങി എത്തിയ ത്രില്ലിലാണ് ഞാൻ . ബാഡ്‌ബോയിയിൽ മിഥുൻ ചക്രവർത്തിയുടെ മകൻ നാമേഷ് ചക്രവർത്തിയാണ് എൻ്റെ നായകൻ . I feel very comfortable with him to act . തെലുങ്കു – തമിഴ് സിനിമകളിൽ നിന്നും എനിക്ക് ഓഫറുകൾ എത്തി തുടങ്ങിയിട്ടുണ്ട് . അതും മനസിന് ഉന്മേഷം നൽകുന്നു . എനിക്ക് മലയാളം ഉൾപ്പെടെ എല്ലാ സൗത്ത് ഇന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിക്കണം .അതാണ് എൻ്റെ ലക്‌ഷ്യം .” 
 അമ്രിൻ ഖുറേഷി പറഞ്ഞു  .

 # സി കെ .അജയ് കുമാർ , പി ആർ ഒ 

English Summary :  I Am Thrilled To Come To Hyderabad For The Song Shoot Of My First Film – Heroine Amrin

എന്റെ മാവും പൂക്കും

0

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” എന്റെ മാവും പൂക്കും ” എന്ന ചിത്രം എസ് ആർ എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും ചേർന്ന് നിർമ്മിക്കുന്നു.

അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടർന്നുള്ള പ്രതിസന്ധികൾ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങൾ മറ്റുള്ളവർക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടപിറപ്പുകൾക്ക് മുന്നിൽ സ്വയം തോൽവി ഏറ്റുവാങ്ങി ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ അവന്റെ മാവും പൂക്കുകയായിരുന്നു.

അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യൻ നടി “സിമർ സിങ് ” നായികയായെത്തുന്നു.

ബാനർ – എസ് ആർ എസ് ക്രിയേഷൻസ്, നിർമ്മാണം – എസ് ആർ സിദ്ധിഖ്, സലീം എലവുംകുടി , രചന , സംവിധാനം – റഹീം ഖാദർ, ഛായാഗ്രഹണം – ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് – മെന്റോസ് ആന്റണി, ഗാനരചന – ശിവദാസ് തത്തംപ്പിള്ളി, സംഗീതം – ജോർജ് നിർമ്മൽ , ആലാപനം – വിജയ് യേശുദാസ് , ശ്വേതാ മോഹൻ , പശ്ചാത്തലസംഗീതം – ജുബൈർ മുഹമ്മദ്, പ്രൊ: കൺട്രോളർ – ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം – ബിബിൻ തൊടുപുഴ , കോസ്റ്റ്യും – മെൽവിൻ ജെ, പ്രൊ: എക്സി :- സജീവ് അർജുനൻ , സഹസംവിധാനം – വഹീദാ അറയ്ക്കൽ, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജേഷ് ആവണി , ലെയ്സൺ ഓഫീസർ – മിയ അഷ്റഫ്, ഫിനാൻസ് മാനേജർ – സജീവൻ കൊമ്പനാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summery : Ente Maavum Pookkum Movie

കര്‍ഷക പ്രക്ഷോഭം: കര്‍ഷക നേതാക്കളുമായി അമിത് ഷാ ചര്‍ച്ചയ്ക്ക്

0

ന്യൂഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകനേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും. ഇന്നു രാത്രി ഏഴുമണിക്ക് അമിത് ഷായുടെ വസതിയിലാണ് ചര്‍ച്ച നടക്കുക.

അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിഖായത്താണ് വെളിപ്പെടുത്തിയത്. അതിനിടെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് കേന്ദ്രമന്ത്രി തോമറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കര്‍ഷക സമരം ഹരിയാന സര്‍ക്കാരിന്റെ നിലില്‍പ്പിനെ കൂടി പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്.
വിവാദ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകസംഘടനകള്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് ആദ്യവട്ട ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും, കേന്ദ്ര കൃഷിമന്ത്രി നാളെ വീണ്ടും കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

English Summary : Farmers ‘agitation: Amit Shah talks to farmers’ leaders

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; കെ.കെ. രാഗേഷ് എംപി അറസ്റ്റില്‍

0

ന്യൂഡല്‍ഹി : കര്‍ഷക ബന്ദിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ അറസ്റ്റില്‍ . കെ.കെ.രാഗേഷും പി.കൃഷ്ണപ്രസാദുമാണ് അറസ്റ്റിലായത്. ബിലാസ്പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ വീട്ടില്‍നിന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്.

ബന്ദിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. എന്നാല്‍ ബന്ദ് ഡല്‍ഹിയിലെ വാഹന ഗതാഗതതെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു.

അഹമ്മദാബാദ്- വിരാംഗം ദേശീയ പാതയില്‍ ടയര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഡല്‍ഹി – യു പി ദേശീയപാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.

English Summary : Chandrasekhar Azad in custody; K.K. Ragesh MP arrested