HomeMovies275 ദിവസത്തിന് ശേഷം മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക്

275 ദിവസത്തിന് ശേഷം മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക്

കൊച്ചി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറിനിന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി 275 ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയില്‍ ഒന്നു കറങ്ങിയ താരം പരസ്യ ചിത്രീകരണത്തിനാണ് എത്തിയത്.

പ്രൊഡക്ഷന്‍ മാനേജര്‍ ബാദുഷയും നിര്‍മാതാവ് ആന്റോ ജോസഫും കലൂരില്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു”കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് പുറത്തിറങ്ങുന്നത്. സ്റ്റേഡിയത്തിന് ചുറ്റും കാറില്‍ ഒന്ന് റൗണ്ട് അടിച്ചശേഷം ചായ കുടിക്കാനായി ഞങ്ങള്‍ നിര്‍ത്തി.  അദ്ദേഹത്തിന് ഒരു പരസ്യ ചിത്രീകരണമുണ്ടായിരുന്നു. ജനുവരി മുതല്‍ മമ്മൂട്ടിയുടെ സിനിമാ ഷൂട്ടിങ്ങ് പുനരാരംഭിക്കും. ആദ്യം ഏത് പ്രൊജക്ടാണ് എടുക്കുന്നതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല”- ബാദുഷ പറഞ്ഞു.

മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജോഫിന്‍ ടി ചാക്കോയുടെ ദി പ്രീസ്റ്റ് എന്ന സിനിമയിലെ തന്റെ ഭാഗത്തെ ഷൂട്ടിങ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് നാരായണന്റെ ദി വണ്‍ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ഇതായിരിക്കും ആദ്യം മമ്മൂട്ടി പൂര്‍ത്തിയാക്കുക എന്നതാണ് വിവരം.

English : After 275 days Mammootty in busy with movie shooting

RELATED ARTICLES
- Advertisment -
Google search engine

Most Popular