HomeMoviesമനു അങ്കിള്‍ ചെറുപ്പമായി, കുട്ടി വളര്‍ന്നു'; ലുക്ക് താരതമ്യം ചെയ്ത് ആരാധകര്‍

മനു അങ്കിള്‍ ചെറുപ്പമായി, കുട്ടി വളര്‍ന്നു’; ലുക്ക് താരതമ്യം ചെയ്ത് ആരാധകര്‍

മെഗാസ്റ്റാറിന്റെ പ്രായം റിവേഴ്സ് ഗിയറില്‍ ആണെന്നാണ് പ്രേക്ഷകരുടെ പക്ഷം. ഇത് ആരാധകരെ ആവേശത്തിലാക്കാറുമുണ്ട്. ഒരു അപൂര്‍വ്വ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 1988-ല്‍ പുറത്തിറങ്ങിയ മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബാലതാരങ്ങളില്‍ ഒരാളെയും മമ്മൂട്ടിയെയും താരതമ്യം ചെയ്തുള്ള പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. കുര്യച്ചന്‍ ചാക്കോ എന്ന താരത്തിന്റെ ഇപ്പോഴുള്ള ചിത്രവും മമ്മൂട്ടിയുടെ ചിത്രവും താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി അന്നത്തേക്കാള്‍ ചെറുപ്പമായി എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിന് നേരെ വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒറിജിനല്‍ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടത് എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച് നില്‍ക്കുന്നത്, മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, കുര്യച്ചന്റെ അഭിമുഖവും ശ്രദ്ധ നേടുന്നുണ്ട്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് എട്ടാം ക്ലാസുകാരനായ തന്നെ വീട്ടുകാര്‍ ഓഡിഷന് കൊണ്ടു പോയത്. അങ്ങനെ സിനിമയുടെ ഭാഗമായി. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാല്‍ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നുമാണ് കുര്യച്ചന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

English : Manu Uncle was young and the child grew up ‘; Fans comparing the look

RELATED ARTICLES
- Advertisment -
Google search engine

Most Popular