ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘നിഴലി’നുണ്ട്.പൂര്‍ണ്ണമായും എറണാകുളമാണ് ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സുധീഷ്,അനീഷ്,പ്രശാന്ത് നാരായണൻ ,ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്,സെക്കന്റ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
ഛായാഗ്രഹണം ദീപക് ഡി മേനോന്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്,പി.ആർ.ഓ: പി.ശിവപ്രസാദ്, ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി.
ശിവപ്രസാദ് ഒറ്റപ്പാലം
English : Nayanthara-Kunchacko Boban movie ‘Nizhal’; Filming is in progress