ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
English : Burevi’ Hurricane Warning: Friday (December 4) is a public holiday in five districts
ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന “പാസ്സ് വേർഡ്” എന്ന ചിത്രം മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്നു. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥിയായിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അൻപതോളം താരങ്ങളുടെ എഫ് ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തു.
‘ തിരകളുടെ രഹസ്യങ്ങൾ’ എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലർ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.
ബാനർ – ജെറോമാ ഇന്റർനാഷണൽ , നിർമ്മാണം – ജീനാ ജോമോൻ , സംവിധാനം – മഞ്ജീത് ദിവാകർ , രചന – മോൻസി സ്കറിയ, ഛായാഗ്രഹണം – ജിത്തു ദാമോദർ , എഡിറ്റർ- സിയാൻ ശ്രീകാന്ത്, ഗാനങ്ങൾ – ബി കെ ഹരിനാരായണൻ , സംഗീതം – വില്യം ഫ്രാൻസിസ് , കോ-പ്രൊഡ്യൂസർ – അബ്ദുൽ ലത്തീഫ് വഡുക്കൂട്ട്, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, ഡിസൈൻ രജിൻ കൃഷ്ണൻ , പി ആർ ഓ -അജയ് തുണ്ടത്തിൽ .
താരനിർണ്ണയം നടന്നുകൊണ്ടിരിക്കുന്ന പാസ്സ് വേർഡിൽ തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്നു. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നുണ്ട്.
മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ കേരളത്തിൽ വെച്ച് ചിത്രീകരിക്കുന്നുണ്ട്.
English : Malayalam movie Password First Look Poster
സൂരറൈ പോട്ര്’ സിനിമ കണ്ടിറങ്ങിയ ആര്‍ക്കും ബൊമ്മി എന്ന കഥാപാത്രത്തെ മറക്കാനാവില്ല. അത്രയ്ക്ക് മനോഹരമായി അപര്‍ണ ബാലമുരളി ആ വേഷം കൈകാര്യം ചെയ്തു. സൂര്യയുടെയും ഉര്‍വശിയുടെയും പ്രകടനത്തോട് കിട പിടിക്കുന്ന പെര്‍ഫോമന്‍സ് തന്നെയായിരുന്നു അപര്‍ണയും ചിത്രത്തില്‍ കാഴ്ച വച്ചത്. ബഡ്ജറ്റ് ഏവിയേഷന്‍ അഥവാ ബഡ്ജറ്റ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ ഗോപിനാഥിന്റെ ഭാര്യ ഭാര്‍ഗവിയുടെ വേഷത്തിലാണ് അപര്‍ണ എത്തിയത്.
അസാധ്യമെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ സ്വപ്നത്തിനു പിന്നാലെയുള്ള ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഠിനയാത്രയില്‍ ഉടനീളം താങ്ങായി നിന്നത് ഭാര്‍ഗവി ഗോപിനാഥ് ആയിരുന്നു. ‘ബണ്‍ വേള്‍ഡ്’ അയ്യങ്കാര്‍ ബേക്കറി എന്ന പേരില്‍ സ്വന്തമായൊരു ബേക്കറി തുടങ്ങുകയും അതിനെ വലിയൊരു സംരഭമായി വളര്‍ത്തി കൊണ്ടുവരികയും ചെയ്ത ഭാര്‍ഗവി, ഗോപിനാഥിന്റെ ജീവിതയാത്രയില്‍ പകര്‍ന്ന കരുത്ത് ചെറുതല്ല.
ഭാര്‍ഗവിയുടെ ബണ്‍ വേള്‍ഡിന് 25 വയസ്സ് പൂര്‍ത്തിയായ സന്തോഷം പങ്കുവയ്ക്കുകയാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്റെ ജീവിതപങ്കാളിയെ അഭിനന്ദിക്കുകയാണ് ഗോപിനാഥ് ട്വീറ്റില്‍. മല്ലേശ്വരത്തും ബാംഗ്ലൂരിലുമെല്ലാം ശാഖകളുള്ള ബണ്‍ വേള്‍ഡ് ഏറെ പ്രശസ്തമായ ബേക്കറി ശൃംഖലകളില്‍ ഒന്നാണ്.
പല്ലവി, കൃതിക എന്നിങ്ങനെ രണ്ടു പെണ്‍ണ്‍മക്കളാണ് ഗോപിനാഥ്- ഭാര്‍ഗവി ദമ്പതികള്‍ക്ക് ഉള്ളത്. ഇരുവരും അച്ഛന്റെ വഴിയെ ഏവിയേഷന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും എയ്‌റോസ്‌പേസില്‍ എംബിഎ എടുത്ത പല്ലവി ഇപ്പോള്‍ ഡെക്കാന്‍ 360യിലെ ബിസിനസ്സ് ഡെവലപ്പ്‌മെന്റ് കാര്യങ്ങള്‍ നോക്കി നടത്തുകയാണ്. ഡെക്കാന്‍ ചാര്‍ട്ടേഴ്‌സ് ലിമിറ്റഡിലാണ് ഇളയമകള്‍ കൃതിക ജോലി ചെയ്യുന്നത്.
English Summary : Soorarai Pottru, Bommy’s Bakery is 22 years old
ന്യൂഡല്‍ഹി: കോവിഡില്‍ രാജ്യത്തെ സ്ഥിതി അതീവ സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്‌ക് താടിയില്‍ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
കോവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ സ്വീകരിക്കുന്നില്ല. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
English Summary : The Supreme Court has ruled that the spread of Covid in the country is in a critical condition
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി വിധിക്ക് എതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെങ്കിലും പുതിയ തെളിവുകള്‍ വിചാരണ കോടതിക്ക് എതിരെ ഉണ്ടെങ്കില്‍ അതിന് സാധിക്കും എന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാരിന് നല്‍കിയത്. ഇതനുസരിച്ച് പുതിയ തെളിവുകളും തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങളും ഹാജരാക്കും.
നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല ഹൈകോടതി ഉത്തരവ് എന്നായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും സുപ്രീംകോടതിയില്‍ വാദിക്കുക. 2013ലെ ഭേദഗതി പ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നും ചൂണ്ടിക്കാട്ടും.
സി.ആര്‍.പി.സി 406 പ്രകാരം ആകും ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുക. കേസില്‍ ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. വിചാരണ കോടതി മാറ്റണം എന്ന ആവശ്യത്തിനൊപ്പം വിചാരണ സമയവും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുളള നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നുവരികയാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് വിവരം.
English Summary : Case of assault on actress; State Government to the Supreme Court
കൊച്ചി: എറണാകുളം വൈറ്റിലയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനത ജംഗ്ഷനില്‍ താമസിക്കുന്ന സുനില്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വര്‍ഷങ്ങളായി വൈറ്റില ജനത ജംഗ്ഷനിലെ വീട്ടിലാണ് സുനില്‍ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇയാള്‍ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. സുനിലിന്റെ അമ്മയും രണ്ടു മക്കളും തൃശൂരാണ്. ഭാര്യ രശ്മി മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതും.
രാവിലെ കൗണ്‍സിലറുടെ വീട്ടിലെത്തി ഭര്‍ത്താവിന് സുഖമില്ലെന്ന് രശ്മി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളെ പോലും വീട്ടിലേക്ക് ഇവര്‍ അടുപ്പിച്ചിരുന്നില്ല. മുഴുവന്‍ സമയം വീട് പൂട്ടിയിട്ടിരുന്നു. സുനിലിന്റെ മൂത്തമകന്‍ രണ്ടാഴ്ചകള്‍ക്ക് മുമ്ബ് ഇവരെ സന്ദര്‍ശിച്ച ശേഷം കൊച്ചിയിലുള്ള രശ്മിയുടെ സഹോദരിക്ക് ഒപ്പം മടങ്ങിയതാണ്.
ഇതിനു ശേഷം ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. രശ്മിയുടെ സഹോദരി എത്തിയ ശേഷമാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
English Summary : wife stayed with her husband’s decomposing body for two days
നടന്‍ മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘കപ്പേള’ തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണിത്.
സിത്താര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള, നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ശേഷം വന്‍ വിജയമായിരുന്നു.
English Summary : Movie kappela in telugu, Anika in the role of Anna Benn
തിരുവനന്തപുരം : സിനിമ പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകന്റെയും അമുത മുരുകന്റെയും മകൾ അഞ്ജലി വിവാഹിതയായി. കൊല്ലം കൊട്ടാരക്കര കലയപുരം പാറയ്ക്കൽവീട്ടിൽ ദേവദാസിന്റെയും ലീലാകുമാരിയുടെയും മകൻ നിധിൻ ആണ് വരൻ. തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
ചലച്ചിത്ര രംഗത്തുനിന്നും എം. മണി, ജി. സുരേഷ് കുമാർ, മണിയൻപിള്ള രാജു , ഷാജി കൈലാസ്, എം. രഞ്ജിത്ത്, രഘു ചന്ദ്രൻ, ബി. രാകേഷ്, ബൈജു സന്തോഷ്, കല്ലിയൂർ ശശി, ദിനേശ് പണിക്കർ, തുളസീദാസ് , ടി. എസ്. സുരേഷ്ബാബു, ഷിബു ഗംഗാധരൻ, ജീവൻ, മണിക്കുട്ടൻ, ഇന്ദ്രൻസ് ജയൻ, ശാന്തിവിള ദിനേശ് , ബോബൻ, നിരഞ്ജൻ, സന്ദീപ് സേനൻ, അനീഷ് എം. തോമസ്, സഞ്ജിത, ജയന്തി നരേന്ദ്രൻ, രാമു മംഗലപ്പള്ളി, രാകേഷ് ഗോപൻ, രതീഷ് നെടുമങ്ങാട്, ഗോപൻ ശാസ്തമംഗലം, പ്രദീപ് രംഗൻ, കെ. ജി. നായർ, അരുൺ രാമചന്ദ്രൻ, ജി. എസ്. വിജയ്, ബാബു അരോമ, ഡെഗ്ലസ് , , ഷെബി ഷൗക്കത്ത് , കുടപ്പനക്കുന്ന് രാജീവ്, നെബു, അനു പള്ളിച്ചൽ, റഹിം പനവൂർ, മനോജ് ഗോപിനാഥ്, കണ്ണൻ തിരുമല, രഞ്ജിത്ത്, റിയാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. നടന്മാരായ ഇന്ദ്രൻസ്, വിജയകുമാർ തുടങ്ങിയവർ വധുവിന്റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചിരുന്നു. അഞ്ജലി ബി സി എ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.ന്യൂയോർക്കിൽ കാർഡിയോളജി വിദ്യാർത്ഥിയാണ് നിധിൻ. അശ്വിൻ ആണ് അഞ്ജലിയുടെ അനുജൻ. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അശ്വിൻ.
റഹിം പനവൂർ പി ആർ ഒ
English : Film Production Controller S. Murugan’s daughter Anjali got married
രാജ്യത്ത് കോവിഡ് സാഹചര്യം നിയന്ത്രണാതീതമെന്ന് സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും- ജസ്‌റ്റിസ് അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് മുന്നറിയിപ്പ് നൽകി. എവിടെയാണ് പിഴവുകൾ പറ്റിയതെന്നതിൽ സൂക്ഷ്‌മപരിശോധന നടക്കണം. വരുംമാസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാകാനാണ് സാധ്യതയെന്ന് എല്ലാവരും ഓർക്കണം. ഡൽഹിയിൽ രണ്ടാഴ്‌ചയായി മരണം വല്ലാതെ വർധിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി മോശമാണ്.
സർക്കാരുകൾ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് മൂന്നംഗബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം. വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. വെള്ളിയാഴ്‌ച കേസിൽ വാദംകേൾക്കൽ തുടരും.
‘എന്താണ് ഗുജറാത്തിൽ സംഭവിക്കുന്നത്’കോവിഡ് സാഹചര്യം വഷളായിട്ടും നടപടികൾ സ്വീകരിക്കാത്ത ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഗുജറാത്തിലാണ് കോവിഡ് ഗുരുതരം. എന്താണ് അവിടെ സംഭവിക്കുന്നത്? മഹാമാരി തടയാൻ എന്താണ് നിങ്ങളുടെ നയം? വിവാഹങ്ങൾക്കും ഘോഷയാത്രകൾക്കും രാഷ്ട്രീയ പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണ്? –- സുപ്രീംകോടതി ചോദിച്ചു.
English Summary : The Supreme Court has ruled that the covid situation in the country is out of control
ഓക്‌സ്‌ഫഡ് കോവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പുനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ലൈസൻസിങ് നടപടികളിലേക്ക് കടക്കും. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു. ഓക്‌സ്‌ഫഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന് തയ്യാറാക്കുന്നതാണ് കൊവീഷീൽഡ് വാക്‌സിൻ .
അതേസമയം മുൻഗണനാടിസ്‌ഥാനത്തിൽ ആർക്കെല്ലാം വാക്‌സിൻ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന കോവിഡ് മുൻനിര പോരാളികൾക്ക് ആദ്യഡോസ് വാക്‌സിൻ എത്തിക്കും.
സ്വകാര്യ മാർക്കറ്റിൽ 1000 രൂപയാകും കൊവിഡ് വാക്‌സിന്റെ വില. ആയിരം ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ സപ്ലൈയുടെ 90 ശതമാനവും സർക്കാർ വാങ്ങുമെന്നും പൂനവാല പറഞ്ഞു. ജൂലൈയോടെ 300 മുതൽ 400 മില്യൺ വരെ വാക്‌സിൻ ഡോസുകൾ തയാറാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. രണ്ടോ മുന്നോ മാസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും പൂനവാല പറഞ്ഞു. വാക്‌സിൻ ഉപയോഗിച്ച വ്യക്‌തികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് മാസത്തിന് ശേഷമാകും സ്വകാര്യ വിപണിയിൽ വാക്‌സിൻ ലഭ്യമാകുക. അതുവരെ സർക്കാർ വിതരണത്തിലാകും വാക്‌സിൻ.
English Summary : covid vaccine trial completed in India; First to the health workers.
കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി.
മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. MRPL, OMPI എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്.
കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD ) പൈപ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകും.
ഇന്ന് ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി മാല ,ഹേമമാലിനി ,ശ്രീദേവി,ജയപ്രദ തുടങ്ങിയവർ . അവർ ഹിന്ദി സിനിമാ പ്രേമികളുടെ മാനസം കീഴടക്കി ബോളിവുഡിലെ താര റാണിമാരും സ്വപ്നോംക്കി റാണിമാരുമായി ദീർഘകാലം വിലസി .ഇവർക്കൊക്കെ ബോളിവുഡിലേക്കുള്ള ഗേറ്റ് പാസ് തെന്നിന്ത്യൻ സിനിമകളായിരുന്നു . പ്രത്യേകിച്ച് തമിഴ് – തെലുങ്കു സിനിമകൾ . മേൽ പറഞ്ഞവരുടെ പിൻഗാമിയായി തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിരിക്കുന്നു . പേര് അമ്രിൻ ഖുറേഷി.
പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് “ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് .തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് അമ്രിന്റെ നായകൻ . നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് ” ബാഡ് ബോയ് “. ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു . അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ ” ജൂലൈ “യുടെ ഹിന്ദി പുനരാവിഷ്ക്കരമായ പേരിടാ ചിത്രമാണ് അമ്രിൻ നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം . അന്തോണി ഡി സൂസയാണ് സംവിധായകൻ . വിദ്യാഭ്യാസ കാലത്തു തന്നെ സിനിമ അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് അമ്രിൻ ഖുറേഷി മനസ്സിൽ തീർച്ചപ്പെടുത്തിയിരുന്നുവത്രെ .അത് കൊണ്ട് പഠനം കഴിഞ്ഞയുടൻ അതിനായുള്ള ഹോം വർക്കുകളും തുടങ്ങി അമ്രിൻ. അതിനെക്കുറിച്ച് അമ്രിൻ പറയുന്നു .. ” ഹൈദരാബാദിൽ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ഒരു നടിയാവണം എന്ന് തീരുമാനിച്ചു … വെറുതെയല്ല സീരിയസായി തന്നെ . ഞാൻ അനുപം ഖേറിന്റെ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചു . അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു . ഗ്ലാമറിനൊപ്പം അഭിനയവും എനിക്ക് നന്നായി വഴങ്ങും എന്ന് ബോധ്യപ്പെട്ട ശേഷമാണ് അവസരങ്ങൾക്കുള്ള അന്വേഷണം തന്നെ തുടങ്ങിയത് .രാജ് കുമാർ സന്തോഷി സർ പലവട്ടം ഓഡിഷൻ നടത്തിയ ശേഷമാണ് ‘ബാഡ് ബോയി’ യിലേക്ക് എന്നെ നായികയായി തിരഞ്ഞെടുത്തത് .അദ്ദേഹത്തിന്റെ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താൻ അവസരം ലഭിച്ചത് മഹാഭാഗ്യം !.. തുടർന്ന് അന്തോണി ഡി സൂസയുടെ മറ്റൊരു ചിത്രത്തിലേക്കും ക്ഷണം കിട്ടി. സിനിമ എന്റെ പാഷനാണ് . ഭാഷാഭേദദമന്യേ എനിക്ക് തമിഴ് -തെലുങ്കു സിനിമകളിൽ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാൻ കാത്തിരിക്കയാണ് ഞാൻ ”
# സി കെ .അജയ് കുമാർ , പി ആർ ഒ
English Summary : Hyderabad Girl Amrin Qureshi Starring In Two Big Bollywood Films