ബുറെവി ഒടുങ്ങി

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളെ ഭീതിയിൽ നിർത്തിയ ബുറെവി ചുഴലിക്കാറ്റ് മന്നാർ കടലിടുക്കിൽ  തന്നെ അവസാനിച്ചു. 

നവംബർ 30 ന് തെക്കു കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയായിരുന്നു. 
ബുറെവി  മഴമേഘങ്ങൾ തമിഴ്‌നാട്ടിൽ  ഇന്നും നാളെയും കൂടി  മഴ നൽകും. 

*തമിഴ്നാട്ടിൽ 20 മരണം*തമിഴ്നാട്ടിൽ തെക്കൻ ജില്ലകളിലെ മഴക്കെടുതിയിൽ  20 മരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ടും രാത്രിയും  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ ജില്ലകളിൽ ഇടവിട്ട ശരാശരി മഴക്ക് സാധ്യത. ചിലയിടങ്ങളിൽ  ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ മഴ ഇടവിട്ട്  ശക്തമാകും. പാലക്കാടൽ മലയോര മേഖലകളിൽ ശരാശരി മഴ.

*അറബിക്കടലിൽ ന്യൂനമർദം*ആശങ്ക വേണ്ടാത്ത ഒരു ദുർബല ന്യൂനമർദം നാളെ ഉച്ചയോടെ മിനിക്കോയ് ദ്വീപിനടുത്തു ഉണ്ടാകും, ഇത് പടിഞ്ഞാറാൻ ദിശയിൽ നീങ്ങും. കേരളത്തിന് ആശങ്ക വേണ്ട.
നാളെ ഉച്ച കഴിഞ്ഞ് കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശരാശരി  മഴ നൽകും.

English : Burevi finished

admin:
Related Post