ഹലാല്‍ സ്റ്റിക്കര്‍ നീക്കാന്‍ ഭീഷണി: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കര്‍ നീക്കാന്‍ ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലുവ കുറുമശ്ശേരി ജങ്ഷനിലെ മോഡി ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ ആലുവ വട്ടപ്പറമ്ബ് സ്വദേശികളായ ധനേഷ് പ്രഭാകരന്‍, അരുണ്‍ അരവിന്ദ്, സുജയ് സുബ്രഹ്മണ്യന്‍, കുറുമശ്ശേരി സ്വദേശി ടി.എ. ലെനിന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് അശോക് മേനോന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അഹീെ ഞലമറ:ഹലാല്‍ മുദ്രണമുള്ള ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് വര്‍ഗീയ പ്രചാരണം: ആര്‍.വി. ബാബു അറസ്റ്റില്‍
അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ട് വ്യവസ്ഥയില്‍ ജാമ്യം നല്‍കണമെന്നാണ് ഉത്തരവ്.
ഏഴുദിവസത്തിനകം സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ ബേക്കറി ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ഹിന്ദു ഐക്യവേദിയുടെ ലെറ്റര്‍പാഡില്‍ 2020 ഡിസംബര്‍ 20ന് ഉടമക്ക് കത്ത് നല്‍കിയെന്നാണ് പരാതി.

കലാപമുണ്ടാക്കാന്‍ പ്രകോപനം സൃഷ്?ടിക്കല്‍, ക്രിമിനല്‍ ഭീഷണി തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ്? കേസ്??. എന്നാല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങള്‍ ചുമത്താനിടയുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.

English Summary : Threat to remove halal sticker: Defendants granted anticipatory bail

admin:
Related Post