3000 രൂപ ക്ഷേമ പെന്‍ഷന്‍; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും പ്രകടപത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വികസന കാര്യങ്ങളിലും സൗജന്യങ്ങളിലും ഏറെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രകടന പത്രിക നടപ്പില്‍ വരുത്താന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് യുഡിഎഫ് പ്രകടനപത്രിക.

പ്രതിമാസം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ (ന്യായ് പദ്ധതി)
വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ (ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍)
ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും.
എല്ലാ വെള്ളക്കാര്‍ഡിനും അഞ്ചു കിലോ സൗജന്യ അരി.
അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്.
ശബരിമലയില്‍ പ്രത്യേക നിയമം
700 രൂപ മിനിമം കൂലി നടപ്പിലാക്കും.
താങ്ങുവില, റബ്ബറിന് 250  നെല്ലിന് 30
സൗജന്യ ചികിത്സാ ആശുപത്രികള്‍ സ്ഥാപിക്കും
കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.
അവശ വിഭാഗങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ 6 ലക്ഷം
മെട്രോ, ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും.
പിഎസ്‌സി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ്
പിഎസ്‌സിയുടെ സമ്പൂര്‍ണ്ണ പരിഷ്‌കരണത്തിന് നിയമം
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വീഴ്ച വന്നാല്‍ നടപടി
കോവിഡ് കാരണം മരണമടഞ്ഞവര്‍ക്ക് ധനസഹായം
കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും.
കോവിഡാനന്തര കേരളത്തിന് സ്റ്റിമുലസ് പാക്കേജ്
പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി
എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം
തൊഴില്‍രഹിത ദിനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേതനം
മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്
 വിദ്യാഭ്യാസ മേഖലയ്ക്കായി ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി.
അര്‍ഹതയുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി
തൊഴില്‍ രഹിതരായ ഗവേഷകര്‍ക്ക്  സാമ്പത്തിക സഹായം
30 ദിവസം കൊണ്ട് ഒരു ചെറുകിട സംരംഭം
പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്തും.
ടൂറിസം മേഖലയ്ക്കും വ്യാവസായിക ആനുകൂല്യങ്ങള്‍
ടൂറിസത്തിനായി പ്രത്യേക പാക്കേജ്
പോക്‌സോ കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതി
രാഷ്ട്രീയ കൊലകള്‍ക്ക് അറുതി വരുത്താന്‍ സംവിധാനം
അഴിമതി തടയാന്‍ സ്റ്റേറ്റ് വിജിലന്‍സ് കമ്മിഷന്‍

English Summary : Rs 3,000 welfare pension; UDF releases manifesto

admin:
Related Post