ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു.77 വയസ്സായിരുന്നു .കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു.കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി.സ്വാതി തിരുനാൾ ,വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍,രാജശില്പി, വചനം,ഒളിയമ്പുകള്‍,പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.
English Summary : The famous art director P. Krishnamurthy passed away
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ” ഹാഷ്ടാഗ് അവള്‍ക്കൊപ്പം “.
എ.യു.ശ്രീജിത്ത് കൃഷ്ണ രചന സംവിധാനം നിർവഹിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ” എന്ന ചിത്രത്തിലെ എ.യു.ശ്രീജിത്ത് കൃഷ്ണ തന്നെ രചിച്ച് ലേഖ നായര്‍ ആലപിച്ച ‘നിഴലായ് നിന്റെ മിഴിയിൽ..’ എന്ന് തുടങ്ങുന്ന ലിറിക്കൽ മോഷൻ ഗാനമാണ് ഗുഡ് വില്‍ എന്റര്‍ടെെയ്മെന്റി ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പ്രശസ്ത ചലച്ചിത്രതാരം സുരേഷ്‌ഗോപി റിലീസ് ചെയ്തത്.
അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജി ഷോഫൈൻ, സജിൻ വർഗീസ്, ഹരിദാസ്, ഷീൻ കിരൺ, വിപിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരിസ്റ്റോസുരേഷ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
കന്നട താരം ബൃന്ദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലുടനീളം ബൃന്ദ കൃഷ്ണയുടെ സംഭാഷണങ്ങൾ കന്നട ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യാത്രയിലെ ത്രില്ലും സസ്പെൻസും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന “ഹാഷ്ടാഗ് അവൾക്കൊപ്പം” എന്ന ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്, ഒരു ഇടവേളയ്ക്കു ശേഷം ലേഖ നായർ ചിത്രത്തിന്റെ ടൈറ്റിൽ ഗാനം ആലപിക്കുന്നു, അരിസ്റ്റോസുരേഷ് തന്നെ എഴുതി പാടുന്നു, മറ്റൊന്ന് ഫാത്തിമ തമീമ എഴുതി ജാസി ഗിഫ്റ്റ് പാടുന്നു, സംഗീത സംവിധായകന്‍ ജയേഷ് സ്റ്റീഫനും ഒരു ഗാനമെഴുതി ആലപിക്കുന്നു. കൃപാനിധി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാരിഷ്. ജി. കുറുപ്പ് നിര്‍വ്വഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസേഴ്സ്- ജിജിത്ത്.എ.യു, സുജിത്ത്.എസ്, സുനിൽ വഴയില, എഡിറ്റര്‍- ജോമിൻ, കല- ജയൻ റീസ്സ, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, മേക്കപ്പ്- പ്രദീപ് രംഗൻ, സഹസംവിധാനം-സുരേഷ് വിജയ്, സ്റ്റില്‍സ്- അഫ്നാദ് മാസ്ക്,പരസ്യ ക്കല-ബ്രെയിന്‍ ബാങ്കേഴ്സ് തിരുവനന്തപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാധാകൃഷ്ണൻ തൈക്കാട്, വാര്‍ത്ത പ്രചരണം- എ.എസ് ദിനേശ്.
English Summary : ” Hashtag Avalkkoppam ” movie first song Released
സിനിമയില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല വരവേല്‍പ്. സംവിധായകന്‍ രാജ് ഗോകുല്‍ ദാസ് ഒരുക്കിയ ഹൊറര്‍ മൂവി ‘ബിയ’യിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് മനയത്ത് ശ്രദ്ധേയനായത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ജനക് ചെയ്തത്. പ്രണയം പ്രമേയമായ ഈ ഹൊറര്‍ മൂവി കഴിഞ്ഞ ദിവസമാണ് തമിഴ് നാട്ടില്‍ റിലീസായത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്‍റെ ഡേവിഡ് എന്ന കഥാപാത്രം.
പ്രേതങ്ങളെ തേടി നടക്കുകയും മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഡേവിഡിന്‍റെ സ്വഭാവം. വളരെ തീവ്രവും പൈശാചികവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. തമിഴില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ജനക് മനയത്തിന് ലഭിച്ചിരിക്കുന്നത്. പ്രതിനായകവേഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതോടെ മലയാളത്തിലും തമിഴില്‍ നിന്നുമായി ഒട്ടേറെ വേഷങ്ങളാണ് ഇപ്പോള്‍ ജനകിനെ തേടിയെത്തുന്നത്. അമേരിക്ക, ലണ്ടന്‍ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ് ജനക് മനയത്ത്. ഒരു പതിറ്റാണ്ടിലേറെയായി വിദേശ രാജ്യങ്ങളില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരികയാണ്. ഗായകനും, ഡാന്‍സറും , തിരക്കഥാകൃത്തും കൂടിയാണ് ജനക് മനയത്ത്.
ആദ്യ ചിത്രം ‘ബിയ’യില്‍ മികച്ച വേഷം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ് ജനക് മനയത്ത്. വളരെ ആകസ്മികമായിട്ടാണ് താന്‍ ബിയയില്‍ അഭിനയിച്ചതെന്ന് ജനക് മനയത്ത് പറഞ്ഞു. തിയേറ്റര്‍ പരിചയമുള്ളതുകൊണ്ട് ലഭിച്ച വേഷം തനിക്ക് അനായാസേന ചെയ്യാന്‍ കഴിഞ്ഞുവെന്നും ജനക് സൂചിപ്പിച്ചു. മലയാളത്തിലും തമിഴിലുമായി പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ജനക്. ലോക് ഡൗണിനിടെ തമിഴ് നാട്ടില്‍ തിയേറ്റര്‍ തുറന്നതോടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമ കൂടിയാണ് ബിയ. ബാനര്‍ – ആരോമല്‍ സിനി ക്രിയേഷന്‍സ്, സംവിധായകന്‍ – രാജ് ഗോകുല്‍ദാസ്, നിര്‍മ്മാതാവ്- രാജേഷ് സി ആര്‍, അഭിനേതാക്കള്‍- രാജ് ഗോകുല്‍ദാസ്, ജനക് മനയത്ത്, ജൂബിൽ രാജന്‍ പി ദേവ്, സാവന്തിക, അനില്‍ മുരളി എന്നിവരാണ് ചിത്രത്തന്‍റെ അണിയറ പ്രവര്‍ത്തകര്‍.
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
English Summary :Tamil horror movie ‘Biya’ released. Malayalee actor ‘Janak Manayath’ was notable in the film.
ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും , ‘ കൈദി ‘ സംവിധായകൻ ലോകേഷ് കനകരാജും ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കയാണ് . കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ് . ഈ സന്ദർഭത്തിൽ ഔദ്യോദിഗമായ വിശദീകരണവുമായി എത്തിയിരിക്കുന്നു നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ് . ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട് മാസ്റ്റർ തിയ്യറ്ററുകളിലെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ വ്യക്തമാക്കുന്നു . വിജയ്‌യും മാസ്റ്റർ തിയ്യറ്ററിലേ റിലീസ് ചെയ്യാവു എന്ന ഉറച്ച നിലപാടിലാണത്രെ . ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിശദീകരണം നൽകിയ നിർമ്മാതാവ് , ട്രാവൻകൂർ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിം സിനും കൊച്ചിൻ മലബാർ ഏരിയയുടെ വിതരണ അവകാശം ഫോർച്യൂൺ സിനിമാസിനുമാണെന്നും വ്യക്തമാക്കി. റിലീസിനായി കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നതും കാത്തിരിക്കയാണ് മാസ്റ്റർ. കാരണം തമിഴകത്തെ പോലെ വലിയ ആരാധക വൃന്ദമാണ് കേരളത്തിൽ വിജയ്ക്കുള്ളത് . മലയാളിയായ മാളവിക മേനോനാണ് മാസ്റ്ററിൽ വിജയ്‌യുടെ നായിക .
സി .കെ .അജയ് കുമാർ , പി ആർ ഒ
English Summary : Vijay’s “Master” for Magic and Fortune in Kerala!
കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ” നായാട്ട് ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു.അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.എഡിറ്റിംങ്-മഹേഷ് നാരായണന്‍.ലെെന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്,കല-ദിലീപ് നാഥ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയന്‍ അടാട്ട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്,സ്റ്റില്‍സ്-അനൂപ് ചാക്കോ,പരസ്യക്കല-ഓള്‍ഡ് മോങ്കസ്,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Kunchacko Boban, Joju George, Nimisha Sajayan Movie “Naayattu”
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്നത് ഒരു എക്സ്ട്രിം ത്രില്ലര്‍ ചിത്രമാണ്. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. “ഉടുമ്പ്” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക.
മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് “ഉടുമ്പ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ത്രില്ലർ പശ്ചാത്തലത്തിലെത്തിയ ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.
കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
English Summary : Kannan Thamarakulam new thriller movie Udumb : The title of the movie has been announced
ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.
ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണത്തിൽ മാതാപിതാക്കളിൽ നിന്ന് സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രത്തിലൂടെ പറയുന്നത്.
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.വിഷ്ണു ഉണ്ണികൃഷ്ണൻ ഒഴികെ മറ്റെല്ലാ താരങ്ങളും ചിത്രത്തിൽ ജോയിൻ ചെയ്തു.35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിൽ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷന്‍ മാനേജർ- വിനോദ് എ എന്നിവരാണ് അണിയറ പ്രവർത്തകർ.
PRO : ശിവപ്രസാദ് ഒറ്റപ്പാലം
English Summary : Indrajith Sukumaran and Anusithara are teaming up for “Anuradha Crime No.59 / 2019”
അവിചാരിതങ്ങളുടെയും ആകസ്മികതകളുടെയും സമന്വയമാണ് ജീവിതം . ആ ജീവിത യാത്രയ്ക്കിടയിൽ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ , അതിനെ അതിജീവിക്കാൻ നാം എന്തുമാർഗ്ഗവും കൈകൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽ ഇതൾ വിരിയുന്നതാണ് ‘M-24 എന്ന ഹ്രസ്വചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ .
ദില്ലിയിൽ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന മലയാളിയാണ് മേജർ ശങ്കർ , ഭാര്യയുടെ വേർപാടിനു ശേഷം മേജറിന്റെ ലോകമെന്നത് , ദുബായിൽ ഭർത്താവു ചാർളിയോടൊപ്പം ജീവിക്കുന്ന ഏകമകൾ ദിവ്യയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടും പട്ടാളച്ചിട്ട ജീവിതത്തിൽ നിലനിറുത്തിപോരുകയാണ് മേജർ . മകൾ ദിവ്യ ഗർഭിണിയാണ്. ദുബായിലെ ബിസിനസ്സ് തിരക്കുകളിൽ മുഴുകുന്ന ചാർളി, ദിവ്യയ്ക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കാൻ മേജറിന്റെ അടുക്കലേയ്ക്കയക്കുന്നു. മകളുടെ വരവോടെ കൂടുതൽ ഉന്മേഷവാനാകുന്ന മേജർ , കുടുംബത്തിലേക്ക് ഉടനെത്താൻ പോകുന്ന കുഞ്ഞ് അതിഥിയെ വരവേല്ക്കാനുള്ള സന്തോഷത്തിലാണ്. തുടർന്നുണ്ടാക്കുന്ന കോവിഡ് മഹാമാരിയുടെ അതിവ്യാപനം രാജ്യത്തെ ലോക്ഡൗണിലേക്ക് തള്ളിവിടുന്നു. ദില്ലിയിലെ പല പ്രദേശങ്ങളും റെഡ്സോണായി പ്രഖ്യാപിക്കപ്പെടുന്നു. അതിൽ മേജർ ശങ്കറിന്റെ താമസ സ്ഥലവും ഉൾപ്പെടുന്നു. അതു സൃഷ്ടിക്കുന്ന…
നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പാരിസ്ഥിതികചിത്രം “നല്ല വിശേഷ “ത്തിനു ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് M-24. നല്ലവിശേഷം അജിതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. നല്ല വിശേഷത്തിലെ നായക കഥാപാത്രത്തെ ശ്രദ്ധേയമാക്കിയ ശ്രീജി ഗോപിനാഥനാണ് മേജർ ശങ്കറിനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിലൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും M-24-നുണ്ട്.
ബാനർ , നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, തിരക്കഥ – അജിതൻ, ഉത്തുപറാത്ത്, ഛായാഗ്രഹണം – പ്രേമാനന്ദ് DFT, എഡിറ്റിംഗ് – സുജിത് സഹദേവ് , അശ്വിൻ ഗോപാൽ, ഗാനരചന – ശ്രീരേഖ പ്രിൻസ്, അനൂപ് സാഗർ, സംഗീതം – ജിജി തോംസൺ, ആലാപനം – മിഥില മൈക്കിൾ , ജിജി തോംസൺ, പ്രൊ.. എക്സി :- ജെറോം ഇടമൺ , ചമയം – കപിൽ പതക്, കല-സാബു എടപ്പാൾ, സഹസംവിധാനം – പ്രവീൺവിജയ്, സംവിധാനസഹായി – അനിഴം അജി, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – പി ജി രാജീവ്, ഷോബി മൈക്കിൾ , പി ആർ ഓ – അജയ് തുണ്ടത്തിൽ .
ശ്രീജി ഗോപിനാഥൻ, ബാദുഷ, ചന്ദ്രൻ നായർ , അജിത് ജി മണിയൻ, അനിൽ മുംബയ്, ജെറോം ഇടമൺ , സി കെ പ്രിൻസ്, നമിത കൃഷ്ണൻ , ടിന്റുമോൾ , ജയ ആർ, സ്നേഹ ഷാജി, സംഗീത ജയൻ നായർ എന്നിവരഭിനയിക്കുന്നു
പി ആർ ഓ – അജയ് തുണ്ടത്തിൽ .
English : Renowned production controller Badusha in front of the camera: ‘M-24 shooting is over
ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന “റോയ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍-എം. ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, എഡിറ്റര്‍-വി. സാജന്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല-ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍-എം. ആര്‍. വിബിന്‍, സുഹെെല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ VPL, ജാഫര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Suraj Venjarammoodu new Movie “Roy” first look
” സൺ ഓഫ് അലിബാബാ നാൽപ്പത്തൊന്നാമൻ” എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യതു.
ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഹോറർ,ഡ്രാമ ചിത്രമായ “വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 12-12-2020 ന് ഉച്ചക്ക് 12-12 ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രൊളറായ ബാദുഷ തൻ്റെ ഫെയ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റിലീസ് ചെയ്യതത്.ഒപ്പം, സംവിധായകരായ അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് (വൺ) ഒമർ ലുലു എന്നിവരും പ്രശസ്ത താരങ്ങളായ ആൻസൻ പോൾ , നമിതാ പ്രമോദ് ,ഹരീഷ് കണാരൻ , ധർമ്മജൻ , ഗിന്നസ് പക്രു , ബിനീഷ് ബാസ്റ്റിൻ , വിനോദ് കോവൂർ, ഷാജു നവോദയ,ബാലാജി ശർമ്മ , ശ്രീജിത്ത് രവി , ജുനൈദ് ശൈഖ്,സംവിധായകന്‍ ടോം ഇമ്മട്ടി തുടങ്ങിയവരും തങ്ങളുടെ ഫേസ് ബുക്ക് പേജീലൂടെ പ്രകാശനം ചെയ്തു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ ചിത്രത്തിൻ്റെ ഗാനരചന എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിര്‍വ്വഹിക്കുന്നു. സഹസംവിധാനം- ഫൈറൂസ് കമറുദ്ധീന്‍,
പി ആർ ഒ– എ.എസ് ദിനേശ്.
English Summary : Malayalam movie “Vamdai” First Look Poster Release
ഫിലിം കംപാനിയന്‍ തിരഞ്ഞെടുത്ത 2020 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനം തുറമുഖത്തിന്റേതാണ്.
പോസ്റ്ററിലെ അതിശയകരമായ ഗ്രാഫിക്സ് നോവല്‍ ശെെലി ചിത്രീകരണവും വിശാലമായ ക്യാന്‍വാസും പോസ്റ്ററിന് ഇതിഹാസ സമാനമായ അളവുകോല്‍ നല്കി എന്നാണ് ഫിലിംകംപാനിയന്‍ അഭിപ്രായപ്പെട്ടത്.
തുറമുഖത്തിന്റേതായി പുറത്തു വന്ന എല്ലാ പോസ്റ്ററുകളിലും ആ ഐതിഹാസിക സമര പ്രക്ഷുബ്ധ ചരിത്രത്തിന്റെ തീവ്രത പ്രകടമായിരുന്നു…
ആ കാലഘട്ടത്തിന്റെ കെെയ്യൊപ്പ് പതിഞ്ഞ,അന്നത്തെ പോരാട്ട വീര്യത്തിന്റെ ഗന്ധം വമിക്കുന്ന പോസ്റ്റര്‍ വര്‍ക്കുകള്‍.
പടത്തിന്റെ ഗുണമേന്മ പോസ്റ്ററില്‍ നിന്നു തന്നെ തിരിച്ചറിയാന്‍ സാധിക്കും വിധത്തിലാണ് പ്രശസ്ത പോസ്റ്റര്‍ ഡിസെെനേഴ്സായ ഓള്‍ഡ് മോങ്കസ് തുറമുഖത്തിന്റെ പോസ്റ്റര്‍ ഒരുക്കിട്ടുള്ളത്.
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് “തുറമുഖം”
ജോജു ജോര്‍ജ്ജ്,ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി,നിമിഷ സജയന്‍,പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരം എഴുതുന്നു.
PRO : A.S. Dinesh
English Summary : Film Companion Award for “Thuramukham” Poster
Tiruppur: Prime Minister Narendra Modi addresses a BJP rally in Tiruppur, Tamil Nadu, Sunday, Feb. 10, 2019. (PTI Photo/R Senthil Kumar) (PTI2_10_2019_000131A)