Home Blog Page 381

” ഫോര്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്.

0

“പറവ” എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ,ഗോവിന്ദ പെെ,മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍,നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന “ഫോര്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍,ഫഹദ് ഫാസില്‍,സൂരാജ് വെഞ്ഞാറമൂട്,ഉണ്ണി മുകുന്ദന്‍,അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്.

ബ്ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു,ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു.സിദ്ധിഖ്,ജോണി ആന്റെണി, സുരേഷ് കൃഷ്ണ,അലന്‍സിയാര്‍,സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-സൂരജ് ഇ എസ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,പ്രൊജ്ക്റ്റ് ഡിസെെനര്‍-റഷീദ് പുതുനഗരം,കല-ആഷിക്ക് എസ്,മേക്കപ്പ്-സജി കാട്ടാക്കട,വസ്ത്രലാങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-സിബി ചീരാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ചാക്കോ കാഞ്ഞൂപറമ്പന്‍,ആക്ഷന്‍-അഷറഫ് ഗുരുക്കള്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “For” First Look Poster Release.

” മിഡില്‍ ഈസ്റ്റ് സിനിമ “ഓഫീസ്സ് ഉത്ഘാടനം

0

മിഡില്‍ ഈസ്റ്റ് സിനിമ പ്രെെവറ്റ് കമ്പനിയുടെയും എവര്‍ ആന്റ് എവര്‍ റിലീസിന്റെയും കൊച്ചിയിലെ ഓഫീസ്സ് പ്രവര്‍ത്തനമാരംഭിച്ചു.ഫിലിം ചേമ്പര്‍ വെെസ് പ്രസിഡണ്ട് അനില്‍ തോമസ്സ് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് ഓഫീസ്സിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.എറണാക്കുളത്ത് കലൂര്‍ പ്രൊവിഡന്റ് ഫണ്ട് റോഡിലുള്ള പുതു കല്ലേല്‍ അപ്പാര്‍ട്ട്മെന്റിലെ ഓഫീസ്സ് ഉത്ഘാടനച്ചടങ്ങില്‍ മണികണ്ഠന്‍ ആചാരി,പ്രസാദ് കലാഭവന്‍,റോബിന്‍ തിരുമല,സജീവന്‍,അഞ്ജലി നായര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍,യതീന്ദ്രന്‍ പിണറായി,ഉണ്ണികൃഷ്ണന്‍ ചടയമംഗലം,വിജയ് സൂര്യ,സന്തോഷ് കല്ലാറ്റ് തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

മിഡില്‍ ഈസ്റ്റ് സിനിമ ആദ്യ അവതരിപ്പിക്കുന്ന ചിത്രമാണ്,അഞ്ചു ഭാഷകളിലായി രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്യുന്ന ” സയനെെഡ് “.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Middle East Cinema” Office Inauguration

പൊതുമരാമത്തുവകുപ്പ് കിടുക്കി; വൈറ്റിലയിലും കുണ്ടന്നൂരും ലാഭിച്ചത് 15 കോടി

0

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണത്തിലൂടെ 15 കോടി രൂപ ലാഭം നേടി ചരിത്രം സൃഷ്ടിക്കുകയാണ് സംസ്ഥാന പൊതുമരാമത്തുവകുപ്പ്. കോവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികൾക്കിടയിലും ഇച്ഛാശക്തിയോടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പൊതുമരാമത്തുവകുപ്പിനായി. ദീർഘവീക്ഷണത്തോടെയുള്ള കൃത്യമായ ആസൂത്രണവും എൻജിനിയറിങ് മികവും കൈകോർത്തപ്പോൾ ​ഗതാ​ഗതക്കുരുക്കഴിക്കാൻ പ്രാപ്തമായ കരുത്തുറ്റ രണ്ട് മേൽപ്പാലങ്ങളാണ് കൊച്ചിയിൽ ഉയർന്നത്‌. 

വൈറ്റില മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 85.90 കോടിയായിരുന്നു. ഈ തുകയേക്കാൾ 6.73 കോടിരൂപ കുറവിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി. 78.36 കോടിയാണ് നിർമാണച്ചെലവ്. 2017 ആ​ഗസ്‌ത്‌ 31ൽ സാങ്കേതിക അനുമതി ലഭിച്ച പാലത്തിന്റെ നിർമാണത്തിനായി സെപ്തംബറിൽ ടെൻഡർ ക്ഷണിച്ചു. 2017 നവംബറിൽ ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനിക്ക്‌ നിർമാണ കരാർ നൽകി. ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനി ഉപകരാർ നൽകിയ രാഹുൽ കൺസ്ട്രക്‌ഷൻസിനായിരുന്നു നിർമാണ ചുമതല. 2017 ഡിസംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. അതേദിവസംതന്നെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.

കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2018 മാർച്ച് 26ന്‌. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ, 74.45 കോടി രൂപയ്‌ക്കാണ് മേരി മാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്‌ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചത്. റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനായിരുന്നു നിർമാണച്ചുമതല. മേൽനോട്ട ചുമതല പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ്  പൂർത്തിയാക്കിയത്.

English Summary: Public Works Department caught; Vyttila and Kundannur saved Rs 15 crore

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി

0
Source : twitter

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ഫോണില്‍ ഭീഷണി വന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ പറഞ്ഞ ശേഷം ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവെന്ന് വാച്ച്മാന്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസിലും ദേവസ്വം അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.
ഗുരുവായൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോണിന്റെ ഉറവിടം കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary : Fake bomb threat at Guruvayur temple

തരംഗമായി കെജിഎഫ് 2 ടീസര്‍; ഒന്‍പത് മണിക്കൂര്‍; ഒന്നരക്കോടി

0

ഒന്‍പത് മണിക്കൂര്‍ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാര്‍. ഇരുപത് ലക്ഷം ലൈക്‌സ്. ഒരു ലക്ഷത്തിനു മുകളില്‍ കമന്റ്‌സ്. സമൂഹമാദ്ധ്യമങ്ങളില്‍ റോക്കിഭായ് തകര്‍ത്തുവാരുകയാണ്. ആരാധകര്‍ ഏറെ കാത്തിരുന്ന കെജിഎഫ് 2 ടീസര്‍ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന അഭിപ്രായം.

ജനുവരി 8ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസര്‍ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാര്‍ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. കോലര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസര്‍ ലീക്കാകുന്നതും അണിയറക്കാര്‍ പ്രതിസന്ധിയിലാകുന്നതും.

നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങള്‍. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

English Summary : KGF 2 teaser released; Nine hours; One and a half crore views

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

0

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തില്‍ മൗനവ്രതം ആചരിച്ചു. അടുത്ത വെള്ളിയാഴ്ച കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രം നിലപാടറിയിക്കാതെ സംസാരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. ‘ഇവിടെ ജയിക്കും, ഇവിടെ മരിക്കും’ എന്ന പ്ലക്കാര്‍ഡ് കര്‍ഷകര്‍ യോഗത്തിലുയര്‍ത്തി.

അതേസമയം കൃഷിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അനുനയ ശ്രമം നടത്തി. പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി തേടി കേന്ദ്രമന്ത്രിമാര്‍ പ്രത്യേകയോഗം ചേര്‍ന്നു. എട്ടാംഘട്ട അനുരഞ്ജനചര്‍ച്ചയാണ് പരാജയപ്പെട്ടത്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ 41 കര്‍ഷക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെ എന്ത് കാര്യവും പരിഗണിക്കാന്‍ തയാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലാണ് ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. ഈ സാഹചര്യത്തിലാണ് സമവായം ദുഷ്‌ക്കരമായത്

English Summary : Negotiations between the Central Government and the farmers failed

പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ ; ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും !

0

പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻറെ നാളുകൾ .തമിഴിൽ  മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് .  ഹൈദരാബാദിൽ  ഗോപി ചന്ദിനൊപ്പം  സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന ‘ സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻറെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘ പൊന്നിയിൻ സെൽവ ‘ നിൽ ജോയിൻ ചെയ്‌തു. തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി എന്നിവ താരം പരിശീലിച്ചിരുന്നുവത്രെ . 

അഹമ്മദിൻറെ സംവിധാനത്തിൽ റഹ് ‌മാൻ , ‘ ജയം ‘ രവി , അർജ്ജുൻ  ഒന്നിക്കുന്ന മൾട്ടി സ്റ്റാർ  ചിത്രമായ ‘ ജന ഗണ മന ‘ , വിശാലിനൊപ്പം ‘ തുപ്പറിവാളൻ 2 ‘ എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ  റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ . മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ  ‘ രണ ‘ത്തിനു ശേഷം  അഭിനയിക്കുന്നത്  പുതുമുഖ സംവിധായകൻ  ചാൾസ് ജോസഫ്  അണിയിച്ചൊരുക്കുന്ന സിനിമയിലാണ് . ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും.പീക്കോക് ആർട് ഹൌസിനു എം .കെ .സുഭാകരനും ,അഞ്ജുവർഗീസ് ‌ വിളയടത്തും ചേർന്നു നിർമ്മിക്കുന്ന ഈ മലയാള സിനിമയുടെ ഷൂട്ടിങ് ജനുവരി അവസാനം കാശ്‌മീരിൽ തുടങ്ങും .

 #  സി .കെ .അജയ് കുമാർ  

English Summary : Rahman in Ponniin Selvan; Coming back to Malayalam after the break!


                

അനൂപ് മേനോൻ നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം ‘പത്മ’

0

നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം ‘പത്മ’ പ്രഖ്യാപിച്ചു. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു രഞ്ജിവ്, സിയാന്‍ ശ്രീകാന്ത്, അനിൽ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്.കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary : Actor Anoop Menon enters production; First film ‘Padma’

കോവിഡ് വാക്സിന്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു നല്‍കും: പൂനെ പ്രധാന കേന്ദ്രം

0

ന്യൂഡല്‍ഹി : സംസ്ഥാനങ്ങളിലേക്ക് കോവിഡ് വാക്സിനുകള്‍ യാത്രാ വിമാനങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നോ നാളയോ ആയി വാക്സിന്‍ വിതരണത്തിന് എത്തിച്ചു നല്‍കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് വാക്സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പൂനെ ആയിരിക്കും ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലെ 41 കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്തിച്ചു നല്‍കും. ഉത്തരേന്ത്യയില്‍ ദല്‍ഹിയും കര്‍ണാലും, കിഴക്കന്‍ മേഖലയില്‍ കൊല്‍ക്കത്തയും വാക്സിന്‍ വിതണത്തിന്റെ മിനി ഹബ്ബുകളായി പ്രവര്‍ത്തിക്കും. ചെന്നൈയും ഹൈദരാബാദുമാണ് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങള്‍.

വാക്സിന്‍ വിതരണത്തിന് സജ്ജമായതോടെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ഡ്രൈറണ്‍ നടത്തും. ഇതിന്റെ മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുരോഗതി വരുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. തടസ്സമില്ലാതെ വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. വാക്‌സിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കേന്ദ്രമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഉത്തര്‍പ്രദേശിലും ഹരിയാണയിലും വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ഉണ്ടാകില്ല.

English Summary : Covid vaccine will be delivered in two days: Pune main center

ധോണിയും സിവയും ആദ്യമായി ഒരു പരസ്യ ചിത്രത്തില്‍

0

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും മകള്‍ സിവ ധോണിയും ആദ്യമായി ഒരുമിച്ച പരസ്യ ചിത്രം പുറത്ത്. ഓറിയോ ബിസ്‌കറ്റിന്റെ പരസ്യ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഓറിയോ തന്നെയാണ് പരസ്യത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സിവയുടേത്. പ്രത്യേക ആരാധകവൃന്ദവും ഈ അഞ്ച് വയസുകാരിക്കുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1.8 മില്ല്യണ്‍ ആളുകളാണ് സിവയെ പിന്തുടരുന്നത്.

അതേസമയം, വരുന്ന സീസണിലേക്കുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ജാര്‍ഖണ്ഡിനായി ധോണി കളിക്കില്ല. 2021 ഐപിഎലിലേക്കുള്ള തയ്യാറെടുപ്പിനായി താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍, ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാനില്ലെന്ന് ധോനി തീരുമാനിച്ചു എന്നാണ് ഇപ്പോഴത്തെ സൂചന. അതുകൊണ്ട് തന്നെ താരം ജാര്‍ഖണ്ഡ് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

English Summary : Dhoni and Siva in a commercial for the first time

മലയാള സിനിമയില്‍ വീണ്ടും ഒ.ടി.ടി. റിലീസ്

0

ദൃശ്യം 2’വിന് ശേഷം മറ്റൊരു മലയാള ചിത്രം കൂടി ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ആണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജിയോ ബേബി രചനയും സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്ബതികളായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിനിമയുടെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. തിയേറ്ററുകള്‍ അടുത്ത ആഴ്ച തുറക്കുന്ന പശ്ചാത്തലത്തിലാണ് സിനിമ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്.
ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റിംഗ്. സൂരജ് എസ്. കുറുപ്പ് സംഗീതമൊരുക്കുന്നു. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കുഞ്ഞുദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി.

English Summary : OTT Release in Malayalam cinema again ; The Great Indian Kitchen

തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനെ തിരുത്തി കേന്ദ്രം

0

ന്യൂഡല്‍ഹി: തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം. തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം നിര്‍ദേശിച്ചു. അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമെ തിയേറ്ററില്‍ പ്രവേശനം നല്‍കാവൂവെന്നും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് തമിഴ്നാട്ടിലെ സിനിമ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് മാസത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ വന്നതോടെ അടച്ച തിയേറ്ററുകള്‍ കോവിഡ് നിരക്കില്‍ കുറവ് വന്നതോടെ നവംബര്‍ മാസത്തില്‍ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ തീരുമാനത്തില്‍ ഇളവ് നല്‍കിയായിരുന്നു പുതിയ തീരുമാനം.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മിക്ക ചിത്രങ്ങളും ഒടിടി പ്ളാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇതുമൂലം തിയേറ്റര്‍ ഉടമകള്‍ വല്ലാതെ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് രോഗബാധയില്‍ വീണ്ടും കുറവ് വന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിനിടയാക്കിയത്. മാസങ്ങള്‍ക്കകം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും, അടുത്തയാഴ്ച പൊങ്കല്‍ ഉത്സവം നടക്കാനിരിക്കുന്നത് കൊണ്ടും കൂടിയായിരുന്നു തീരുമാനം. വിജയ്യുടെ ‘മാസ്റ്റര്‍’ ആണ് ഇത്തരത്തില്‍ ആദ്യം എത്തുന്നത്. 13നാണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മാസ്റ്റര്‍.

English Summary : Do not admit people to full seats in theaters; Center corrects Tamil Nadu