HomeNewsവധഭീഷണി: പി.ജയരാജന് സുരക്ഷ വർദ്ധിപ്പിക്കാൻ ഉത്തരവ്

വധഭീഷണി: പി.ജയരാജന് സുരക്ഷ വർദ്ധിപ്പിക്കാൻ ഉത്തരവ്

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന് വധഭീഷണിയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാൻ ഐ.ജി അശോക് യാദവ് ഉത്തരവിട്ടു. പെരിങ്ങത്തൂർ മൻസൂർ വധക്കേസിനെ തുടർന്ന് ജയരാജന് വധഭീഷണിയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്.

ഇതോടെ ജയരാജൻ പങ്കെടുക്കുന്ന പരിപാടികളിൽ പോലീസ് സുരക്ഷ ശക്തമാക്കും.കുത്തുപറമ്പ് പാട്യത്തെ വീട്ടിൽ കുടുതൽ പോലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശം ഐ.ജി നൽകിയിട്ടുണ്ടെങ്കിലും ജയരാജൻ നിരസിച്ചു.നിലവിൽ ഒരു ഗൺമാൻ മാത്രമാണ് ജയരാജനൊപ്പമുള്ളത്.

Death threat: Order to increase security for P Jayarajan
RELATED ARTICLES
- Advertisment -
Google search engine

Most Popular