
കടുത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനോട് അടിയന്തരമായി ഓക്‌സിജൻ ആവശ്യപ്പെട്ട് കർണാടക. ദിനംപ്രതി 1,500 ടൺ മെഡിക്കൽ ഓക്‌സിജൻ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് കർണാടക സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 300 ടൺ ഓക്‌സിജൻ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും കേസുകളുടെ വർദ്ധനവ് മൂലം ഓക്‌സിജന്റെ ദൈനംദിന ആവശ്യം ഇരട്ടിയായതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.
ഓക്‌സിജൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേന്ദ്രത്തിന് കത്തെഴുതിയതായി കെ സുധാകർ അറിയിച്ചു. കൊവിഡ് കേസുകൾ വരും ആഴ്ചകളിൽ ഉയരുമെന്നാണ് കരുതുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ മാസം പ്രതിദിനം 600 ടൺ ഓക്‌സിജനും മെയ് മാസത്തിൽ 1,500 ടണ്ണും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
English Summary :Karnataka urgently demands oxygen from Center
:
