Home Blog Page 382

വിജയ് ചിത്രം മാസ്റ്ററിലെ രണ്ടാമത്തെ പ്രൊമോ പുറത്തിറങ്ങി

0

തലപതി വിജയിയുടെ വരാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പ്രൊമോ പുറത്തിറങ്ങി. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’.വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന്‍ സൂര്യനുമാണ്.

വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്. ചിത്രം ജനുവരി 13ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

English Summary : The second promo of Vijay Movie Master has been released

പാര്‍വ്വതി തെരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ തീയറ്ററിലേയ്ക്ക്.

0

പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തെരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുകയാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡെല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്‍റെ എല്ലാ ചേരുവകളും അടങ്ങിയതാണ് ‘വര്‍ത്തമാനം’ എന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറയുന്നു. കുടുംബ പ്രേക്ഷകര്‍ക്കും എല്ലാ ചലച്ചിത്ര ആസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. ഒരു പാന്‍ ഇന്ത്യ മൂവി എന്നു വേണമെങ്കില്‍ വര്‍ത്തമാനത്തെ വിശേഷിപ്പിക്കാമെന്നും സംവിധായകന്‍ പറഞ്ഞു.

വലിയ തിരനാര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡെല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം,’ ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. പാര്‍വ്വതി തെരുവോത്തിന്‍റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് വര്‍ത്തമാനത്തിലെ ഫൈസാസൂഫിയ. ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. – പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)

പി.ആര്‍. സുമേരന്‍

English Summary : Parvathy Thiruvothu movie ‘Varthamanam’ coming to theaters

പൃഥ്വിരാജിന്റെ ‘കുരുതി’ പാക്കപ്പായി

0

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിർമ്മാണം.

കുരുതിയില്‍ പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥ അനിഷ് പള്ളിയാല്‍, ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു.

എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

English Summary :Prithviraj’s Movie ‘Kuruthi’ is ready

ഷാരുഖ് ഖാന് ശേഷം ആ നേട്ടം മലയാളിയായ ജുമാനാ ഖാന്

0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫയിൽ പ്രശസ്തരായ പലരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്‌.

ഇപ്പോൾ ഇതാ ഒരു മലയാളിയുടെ ചിത്രം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന, ഒമർ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാർ’ എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്‌.

ജനുവരി രണ്ടാം വാരത്തിൽ ‘പെഹ്‌ലാ പ്യാർ’ റിലീസ്‌ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡിലെ പുതിയ സെൻസേഷൻ, T-seriesന്റെ Vaaste ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭർത്താവ് കൂടിയായ അജ്മൽ ഖാനാണ്‌ ആൽബത്തിലെ നായകനായി അഭിനയിക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് ‘പെഹ്‌ലാ പ്യാറി’ന്റെയും കാസ്റ്റിംഗ് നിർവ്വഹണം. മുൻപ്‌ വിശാഖ് അവതരിപ്പിച്ച പ്രിയ വാര്യർക്കും, ഇപ്പോൾ ജുമാന ഖാന് ലഭിച്ച ലഭിച്ചതിനു സമാനമായ ഒരു അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്

English Summary : After Shah Rukh Khan, Jumana Khan is a Malayalee

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്‍റെ പ്രശംസ

0

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി  ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 2010-ലാണ്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ല്‍ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പിന്‍വാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവന്‍ പ്രവൃത്തികളും ഗെയില്‍ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയായി മാറി. 

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് പൈപ്പിടാന്‍ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്‍റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് വെയ്ക്കാന്‍ സൗകര്യം നല്‍കി. അവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നല്‍കി. വിളകള്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തി. 

സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്‍റെയൊക്കെ ഫലമായി സര്‍ക്കാരിന്‍റെ ആദ്യ ആയിരം ദിവസങ്ങള്‍ക്കകം 330 കിലോമീറ്റര്‍ പൈപ്പ് ലൈനിടാന്‍ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്‍റെ പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

പദ്ധതി പൂര്‍ത്തിയാക്കിയതിന് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. 

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടിയില്‍ സംബന്ധിച്ചു.

English Summary : Gail Pipe line PM praise to kerala cm

ഗെയിൽ : നിറവേറ്റിയത് സര്‍ക്കാരിന്‍റെ പ്രധാന വാഗാദാനം – മുഖ്യമന്ത്രി

0

സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്‍റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 450 കി.മീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്‍റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു. ഗെയില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസ്സങ്ങള്‍ മറികടക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 

സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാന്‍ പൈപ്പ്ലൈന്‍ പൂര്‍ത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്‍റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്‍റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊര്‍ജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

English Summary : gail pipeline inaugurated

സപ്തതിയുടെ നിറവിൽ മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ട്

0

മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളൊക്കെ ഒഴിവാക്കി കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. കൂടാതെ ഈ വർഷം അദ്ദേഹം മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും അദ്ദേഹത്തിൻ്റെ മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡി യുമായ രാജ് കുമാർ പങ്കു വച്ചു.

അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. ആരൊക്കെ വന്നാലും പോയാലും പകരം വയ്ക്കാനില്ലാത്ത വിസ്മയ നടൻ ജഗതി ശ്രീകുമാറിൻ്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

2012 ൽ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം.

English Summary : Jagathy sreekumar turn 70

അഖില്‍ സത്യനൊപ്പം ഫഹദും പാച്ചുവും

0

സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകും. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്.

സിനിമയുടെ പ്രഖ്യാപനം സമൂഹമാദ്ധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ തരംഗമായി. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി അഖില്‍ സത്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികളും അഖില്‍ സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും ഗോവയിലും എറണാകുളത്തുമായാണ് ചിത്രീകരിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. അഖില്‍ സത്യന്റെ സഹോദരന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം വലിയ ജനപ്രീതി നേടിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്റെ ചിത്രവും അതേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ്, ചിത്രത്തിന്റെ സംഗീതം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

English Summary : Akhil sathyan anthikad and fahadh faasil movie

നടന്‍ ക്യഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

0

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഫാസില്‍ എന്നയാളെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം ഇയാളെ വിട്ടയച്ചേക്കും.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ യുവാവ് ഗേറ്റിലടിച്ച് ബഹളം വെച്ചു. അങ്ങനെ കാര്യം അന്വേഷിച്ചെങ്കിലും ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുറക്കില്ലെന്ന് പറഞ്ഞതോടെ ഗേറ്റ് ചാടി ഇയാള്‍ വീട്ടുവളപ്പില്‍ പ്രവേശിച്ചു. പിന്നിട് ബഹളം വെച്ചതോടെയാണ് നടന്‍ പോലീസിനെ വിളിച്ചത്. പോലീസെത്തി ഇയാളെ കൈയോടെ പിടികൂടി. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയുടെ ആരാധകനാണ് താനെന്നും നടിയെ കാണാന്‍ വന്നതെന്നാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്ന് പോലീസ് പറയുന്നു.

English Summary : A youth has been arrested for trying to break into the house of actor Kishnakumar

സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം

0

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍. “കനവിന്‍ അഴകേ കാവല്‍ മിഴിയേ” എന്ന ഈ ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇങ്ങനെയൊരു ഹിറ്റ് ഗാനം മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. സിനിമയിലല്ലാതെ വിദ്യാസാഗര്‍ ഒരുക്കിയ ഗാനമെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിദ്യാസാഗര്‍ ആദ്യമായാണ് ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് സംഗീതം ഒരുക്കുന്നത്. പുതുതലമുറയില്‍ ശ്രദ്ധേയയായ യുവഗായിക സെലിന്‍ ഷോജിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് സംഗീത ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ ജോയ്സ് തോന്നിയാമലയാണ് ഈ ഗാനം രചിച്ചത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്ന് ഏറെ പുതുമയുള്ളതാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകരുടെ പക്ഷം. മെലഡിയുടെ രാജകുമാരനായ വിദ്യാസാഗറില്‍ നിന്ന് പിറവിയെടുത്ത ഈ ആത്മീയഗാനം ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.

ബാനര്‍- പി ഒ പി മീഡിയ, ഗാനരചന-ജോയ്സ് തോന്നിയാമല, സംഗീതം- വിദ്യാസാഗര്‍, ആലാപനം – സെലിന്‍ ഷോജി (ഫിമെയില്‍ വേര്‍ഷന്‍), കാര്‍ത്തിക് (മെയില്‍ വേര്‍ഷന്‍), ക്യാമറ – ഷോജി സെബാസ്റ്റ്യന്‍, ഫ്ളൂട്ട് – നിഖില്‍, തബല – ഓജസ് ആദിയ. വിഷ്ണു ശ്യാം, ഗണേഷ്, ബെന്‍ കാച്ചപ്പിള്ളി. അപര്‍ണ്ണ, ദീപ്തി, വീണ, ഹരിപ്രിയ, ശെബകരാജ്, നാരായണന്‍, ശശിഹരന്‍, സുദര്‍ശന്‍, വര്‍ഷ വല്ലകി, ആദിത്യ ശ്രീനിവാസന്‍ തുടങ്ങിയവരാണ് ” കനവിന്‍ അഴകേ കാവല്‍ മിഴിയേ” എന്ന ഹിറ്റ് ഗാനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)

English Summary : Christian devotional song composed by music director Vidyasagar for the first time

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) നിര്യാതനായി

0

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) നിര്യാതനായി. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ(കഥ) പ്രായിക്കര പാപ്പാൻ , ഗംഗോത്രി , കവചം, എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു.

English Summary : Screenwriter and director Shaji Pandavath (63) has passed away

ചലച്ചിത്രഗാനരചയിതാവും കവിയുമായ അനില്‍പനച്ചൂരാന്‍ അന്തരിച്ചു

0
Anil Panachooran Photo : Jayaprakash Payyanur

തിരുവനന്തപുരം: ചലച്ചിത്രഗാനരചയിതാവും കവിയുമായ  അനില്‍ പനച്ചൂരാന്‍(56) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.  അനില്‍കുമാര്‍ പി യു എന്നാണ് യഥാര്‍ത്ഥ പേര്. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എം മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അനില്‍കുമാര്‍ പി.യു. എന്നാണ്് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം. കായംകുളത്തിനടുത്തു് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ ഉദയഭാനു. അമ്മ ദ്രൗപതി. ചെറുപ്പത്തിലേ കവിതകള്‍ എഴുതിയിരുന്ന പനച്ചൂരാന്‍ ആത്മസംഘര്‍ഷത്തിന്റെ ഉപോല്പന്നമാണു് കവിതയെന്നും സംഘര്‍ഷമില്ലാതെ കവിതയില്ല എന്നും വിശ്വസിച്ചിരുന്നയാളാണ്. ധാരാളം കാസറ്റുകള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്. ‘അനാഥന്‍’ എന്ന കവിതയാണ് ജയരാജിന്റെ ‘മകള്‍ക്ക്’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ അറബിക്കഥ (2007), കഥ പറയുമ്പോള്‍ (2007), മാടമ്പി (2008), സൈക്കിള്‍ (2008), നസ്രാണി (2008), ഭ്രമരം (2009), പെണ്‍പട്ടണം (2010), ബോഡിഗാര്‍ഡ് (2010) തുടങ്ങി മുപ്പതിലേറെ സിനിമകള്‍ക്ക് അനില്‍ ഗാനരചന നിര്‍വ്വഹിച്ചു.
കായംകുളം കോടതിയില്‍ അഭിഭാഷകനാണ്്. ഭാര്യ:മായ, മകള്‍:ഉണ്ണിമായ.

English Summary : Film song writer and poet Anil Panachooran passed away