Home Blog Page 377

ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ പെട്രോളിന്‌ 86.77 രൂപ

0

രാജ്യത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്‌ 25 പൈസയും ഡീസലിന്‌ 26 പൈസയുമാണ്‌ കൂട്ടിയത്‌. ഇതോടെ കൊച്ചിയിൽ പെട്രോളിന്‌ 86.77 രൂപയും ഡീസലിന്‌ 80.57 രൂപയുമായി. ഈ മാസം 8ാം തവണയാണ്‌ കേന്ദ്രം വിലകൂട്ടുന്നത്‌. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65 പൈസയാണ്‌. ഇന്നലെ പെട്രോളിന്‌ 35 പൈസയും ഡീസലിന്‌ 37 പൈസയുമാണ്‌ കൂട്ടിയത്‌.

കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച എക്സൈസ് നികുതിയാണ്‌ ഈ കൊള്ള വിലയ്‌ക്ക്‌ പിന്നിൽ. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാൾ ഉയർന്ന തുകയാണ് നികുതി. ഐഒസിയുടെ കണക്കനുസരിച്ച്  ഒരുലിറ്റർ പെട്രോളിന്‌ അടിസ്ഥാനവില 28.13 രൂപയും ഡീസലിന്‌‌ 29.19 രൂപയുമാണ്‌.

എന്നാൽ, ഒരുലിറ്റർ പെട്രോളിന്‌ 32.98 രൂപയും ഡീസലിന്‌ 31.83 രൂപയും എക്സൈസ് നികുതിയാണ്‌. നികുതികൂടി ചേർത്ത്‌ പെട്രോൾവില 61.11 രൂപയായും ഡീസൽവില 61.02 രൂപയായും ഉയരുന്നു. ഇതോടൊപ്പം ഡീലർമാർക്കുള്ള കമീഷനും വാറ്റുംകൂടി ചേർത്താണ്‌ ജനത്തെ കൊള്ളയടിക്കുന്നത്‌. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് കേന്ദ്രം വിലകൂട്ടികൊണ്ടിരിക്കുന്നത്‌.

English Summary : Petrol price scale another record high

കർഷകരുടെ ടാക്‌റ്റർ റാലി : 22 കേസുകൾ രജിസ്‌റ്റർ ചെയ്‌തു

0

റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ  ഉണ്ടായ അതിക്രമങ്ങളിൽ പൊലീസ് 22 കേസ് ഫയൽ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി  റിപ്പോർട്ടിൽ പറയുന്നു. ചെങ്കോട്ടയിൽ വലിയ സുരക്ഷാസന്നാഹം ഏർപ്പെടുത്തി.

സംഘർഷത്തിനിടെ 86 പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരവധി സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് പ്രതിഷേധക്കാർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. 

കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊബൈൽ, ഇൻറർനെറ്റ്​ സേവനവും തടസപ്പെടും​. 

ഇന്നലെ രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ്‌ നടപടിയിൽ രണ്ട്‌ കർഷകർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. വെടിവയ്‌പ്പിലാണ്‌ ഒരാൾ മരിച്ചതെന്ന്‌ കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ്‌ കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.

English Summary : Tractor Rally Issue case registered

കന്നഡ നടി ജയശ്രീ മരിച്ച നിലയില്‍

0

ബംഗളൂരു: കന്നഡ നടി ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ജൂലൈ 22നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.

ജൂലൈ 25ന് സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ജയശ്രീ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. തന്റെ മരണം മാത്രമാണ് താന്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവില്‍ പറഞ്ഞത്.

English Summary : Kannada actress Jayasree Ramaiah found dead

വെള്ളം, ആദ്യ ദിനം മികച്ച പ്രതികരണം

0

നീണ്ട 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രം വെള്ളത്തിന് വന്‍ വരവേല്‍പ്പ്.
ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വെള്ളം’ ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
5 കോടിയോളം രൂപ ചെലവിട്ടു നിര്‍മ്മിച്ച ചിത്രം 150 ലേറെ സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിനിമ മാത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’.

സംയുക്ത, സിദ്ദീഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങി താരങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായ ചിത്രം വിഷു റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് വില്ലനായെത്തിയത്. ലോക്ക്്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം സൂഫിയും സുജാതയിലും ജയസൂര്യയായിരുന്നു നായകന്‍.

ജനുവരി 13ന് വിജയ്‌യുടെ മാസ്റ്റര്‍ തിയേറ്ററുകളിലെത്തിയിരുന്നു. വെള്ളത്തിനു തൊട്ടുപിന്നാലെ
തിയേറ്ററുകളിലെത്താനായി മുപ്പതോളം ചിത്രങ്ങളാണ് ഒരുങ്ങി നില്‍ക്കുന്നത്. വാങ്ക്, ലവ് എന്നിവയാണ് ജനുവരി മാസം അവസാന ആഴ്ചയില്‍ തിയേറ്ററുകളിലെത്തുന്നത്. ജനുവരി 29നാണ് രണ്ട് ചിത്രങ്ങളും
തിയേറ്ററിലെത്തുന്നത്. കോവിഡ് ലോക്ക്ഡൗണിനു ശേഷം തിയേറ്ററില്‍ എത്തുന്ന ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രം മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആണ്. ഫെബ്രുവരി നാലിനാണ് ചിത്രത്തിന്റെ റിലീസ്. തൊട്ടുപിന്നാലെ, മോഹന്‍കുമാര്‍ ഫാന്‍സ്, സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവം, മരട് 357, വര്‍ത്തമാനം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ തിയേറ്ററിലെത്തും.

English Summary : Movie Vellam, Excellent response on the first day

ദേശീയ പുരസ്‌കാരത്തില്‍ മലയാള തിളക്കം, അന്തിമ റൗണ്ടില്‍ 17 ചിത്രങ്ങള്‍

0

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ റൗണ്ടില്‍ മലയാളത്തിലെ 17 ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച സംവിധായകന്‍, ചിത്രം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, സജാസ്, റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.

മികച്ച നടനായി തമിഴ് താരം പാര്‍ഥിപന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്. മാര്‍ച്ച് ആദ്യമാകും 2019 ലെ പുരസ്‌കാര പ്രഖ്യാപനമെന്നാണ് വിവരം. വിവിധ ഭാഷകളില്‍ നിന്നായി അന്തിമ റൗണ്ടിലെത്തിയ നൂറിലേറെ സിനിമകള്‍ അടുത്ത മാസം ജൂറി കാണും. എന്നാല്‍, ജൂറി അംഗങ്ങളെ ഇനിയും തീരുമാനിച്ചിട്ടില്ല. 5 പ്രാദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമ റൗണ്ടിലേക്ക് സമര്‍പ്പിച്ചത്.

English Summary : 17 malayalam films enter final round for national film award 2019

സിയാൽ ലാഭവിഹിതമായി 33.49 കോടി രൂപ സർക്കാരിന് നൽകി

0

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2019-20 വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ചെക്ക് കൈമാറി. സംസ്ഥാന സർക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലിൽ ഉള്ളത്. 2019-20 സാമ്പത്തിക വർഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്ടർബോർഡ് തീരുമാനമെടുത്തിരുന്നു.

2003-04 മുതൽ സിയാൽ ലാഭവിഹിതം നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം മുടക്കുമുതലിന്റെ 282 ശതമാനമായി. 31 രാജ്യങ്ങളിൽ നിന്നായി 19,000-ൽ അധികം നിക്ഷേപകരാണ് സിയാലിനുള്ളത്.

English Summary : CIAL paid a dividend of Rs 33.49 crore to the government

വാർത്താസമ്മേളനം മാറ്റി; സോണിയഗാന്ധി വിളിച്ചുവെന്ന് കെ വി തോമസ്

0

കോൺഗ്രസ് നേതാവ് കെ വി തോമസ് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. സോണിയ ഗാന്ധി ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിനാൽ ശനിയാഴ്ച തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളുമായി ചർച്ചയ്ക്ക് പോകും. സോണിയ ഗാന്ധിയോട് ഒരുപാട് കടപ്പാടുണ്ട്. അവർ പറഞ്ഞാൽ പറ്റില്ലെന്ന് പറയില്ല. ഒരുപാട് കാര്യങ്ങൾ പറയാനുള്ളതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചത്. എന്നാൽ തിരുവനന്തപുരത്ത് പോകാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് വാർത്താസമ്മേളനം മാറ്റിവെച്ചതെന്ന് കെ വി തോമസ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പല പരിപാടികളിൽനിന്നും വിട്ടുനിന്നത്. മാധ്യമങ്ങളിൽ പല പ്രചാരണങ്ങളും നടന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലടക്കം ധാരാളം വൈകാരിക പ്രശ്‌നങ്ങൾ നേരിട്ടതായും കെ വി തോമസ് പറഞ്ഞു.

English Summary : Press conference changed; KV Thomas said that Sonia Gandhi called

ടയറില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു

0

ഗൂഡല്ലൂര്‍: തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി കൊന്നു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിയുകയായിരുന്നു.  ചെവിയില്‍ കുരുങ്ങിയ തീ പിടിച്ച ടയറുമായി ഓടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ റിസോര്‍ട്ടുടമകളായ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.  ക്രൂരമായ  ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഗുരുതര പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍  കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തുകയായിരുന്നു. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്ന് രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്. പിന്നീട് ഈ ആനയ്ക്കു ഭക്ഷണത്തില്‍ മരുന്നുവച്ചു നല്‍കിയെങ്കിലും കഴിഞ്ഞദിവസം ചരിഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ആനയുടെ ദേഹത്ത് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിന് ഇരയായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാര്‍ന്നിരുന്നു.

ടൊവിനോയുടെ ‘കള’ ടീസര്‍ പുറത്തിറങ്ങി

0

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മറ്റൊരു സമ്മാനം കൂടി. രോഹിത് വി.എസിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം കളയുടെ ടീസര്‍ പുറത്തിറങ്ങി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള. യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ലൊക്കേഷന്‍ സ്റ്റില്‍സ്, മോഷന്‍ പോസ്റ്റര്‍, ദേ ഇപ്പോള്‍ ടീസര്‍… നല്‍കുന്ന പ്രതീക്ഷ രോഹിത്ത് അണിയറയില്‍ ഒരുക്കിവച്ചിരികുന്നത് ചെറുതൊന്നുമല്ല….ഇത് തീ പാറും’ എന്നാണ്  ഒരു ആരാധകന്റെ കമന്റ്. തിയറ്ററില്‍ വരുന്നതിനായി കാത്തിരിക്കുന്നുവെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിംഗ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍, അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും ചിത്രത്തിന്റെ  സഹനിര്‍മ്മാതാക്കളാണ്. തീയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഒരു വിഭാഗം സിനിമാപ്രേമികളില്‍ ചര്‍ച്ച സൃഷ്ടിച്ച സിനിമകളായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും ഇബ്‌ലിസും

English Summary : Tovino Thomas Kala Official Teaser

എലീന പടിക്കലിന്റെ വിവാഹനിശ്ചയം വീഡിയോ

0

നടിയും, അവതാരകയും, ബിഗ്ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു . കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്‍. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിഗ്ബോസ് ഷോയില്‍ എലീന തന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതത്തിന് കാത്ത് നില്‍ക്കുവാണെന്നും എലീന അന്ന് പറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.

English Summary : Alina Padikkal Engagement video

നിയമസഭാ തെരഞ്ഞടുപ്പ്‌ ഏപ്രിലിലെന്ന്‌ സൂചന , ഒറ്റഘട്ടമായെന്ന്‌ ടിക്കാറാം മീണ

0

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതൽ പെരുമാറ്റച്ചട്ടം നിലവിൽവരും. ഏപ്രിൽ 30നകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാൽ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ അസം, ബംഗാൾ സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും. അപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാമെന്നു ടിക്കാറാം മീണ പറഞ്ഞു.അന്തിമ വോട്ടർ ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ തുടർന്നും അവസരം ഉണ്ടാകുമെന്നും മീണ പറഞ്ഞു.

English Summary :Meena hints that the assembly elections are in April and will be held in a single phase

കർഷകസമരം ; ഇന്ന്‌ പത്താംവട്ട ചർച്ച

0

ന്യൂഡൽഹി :കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി കേന്ദ്രം തുടരുന്ന സാഹചര്യത്തിൽ കർഷകപ്രക്ഷോഭം  രാഷ്ട്രീയപോരാട്ടമായി മാറും. എൻഡിഎയും ബിജെപിയും ഒഴികെയുള്ള പാർടികൾ ഇതിനകം കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു‌.

പ്രക്ഷോഭം സ്വതന്ത്രമായി ഉയർന്നുവന്നതാണെങ്കിലും രാഷ്ട്രീയസ്വഭാവമുള്ള ആവശ്യങ്ങളാണ്‌ കർഷകർ ഉയർത്തുന്നത്‌. സമരം അവസാനിപ്പിക്കാൻ രാഷ്ട്രീയതീരുമാനമാണ്‌ കേന്ദ്രം എടുക്കേണ്ടതും.

രാജ്യത്തെ കാർഷികമേഖലയിലെ സാമൂഹ്യ, സാമ്പത്തിക വശങ്ങളുമായി ബന്ധപ്പെട്ടതാണ്‌ കർഷകരുടെ ആശങ്കകൾ. കേന്ദ്രത്തിന്റെ നിയമങ്ങൾ സൃഷ്ടിക്കുന്ന ആഘാതം സ്വയം തിരിച്ചറിഞ്ഞാണ്‌ കർഷകർ പോരാട്ടം തുടങ്ങിയത്‌. സമരവേദികളിൽനിന്ന്‌ രാഷ്ട്രീയനേതാക്കൾ വിട്ടുനിന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. എന്നാൽ, പ്രക്ഷോഭകരോട്‌ കേന്ദ്രം സ്വീകരിച്ച നിലപാട്‌ ബിജെപിയിതര രാഷ്ട്രീയപാർടികൾ സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കാൻ ഇടയാക്കി. ഡിസംബർ എട്ടിന്റെ ഭാരത ഹർത്താലിന്‌ 25 രാഷ്ട്രീയപാർടി പിന്തുണ നൽകി. ഇതിൽ ചില പാർടികൾ മുമ്പ്‌ എൻഡിഎയുടെ ഭാഗമായിരുന്നു. മറ്റു ചില പാർടികൾ പാർലമെന്റിൽ കാർഷികനിയമങ്ങളെ അനുകൂലിച്ചവരാണ്‌.

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും ജീവനക്കാരുടെ ഫെഡറേഷനുകളുടെയും പൊതുവേദി കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നവംബർ 26ന്റെ പണിമുടക്കിൽ 30 കോടിയോളം പേർ പങ്കാളികളായി. വരുംദിവസങ്ങളിൽ വിവിധ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ നടക്കുന്ന ധർണകളിൽ കർഷകരും തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുക്കും.
ഇന്ന്‌ പത്താംവട്ട ചർച്ചകർഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള പത്താംവട്ട ചർച്ച ബുധനാഴ്‌ച നടക്കും. കാർഷികനിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന്‌ സമരസമിതി വ്യക്തമാക്കി. മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും ഇല്ലാതാകണമെന്ന ആവശ്യത്തിന്മേലാണ്‌ നൂറുകണക്കിന്‌ കർഷകസംഘടനകൾ ഒന്നിച്ചിരിക്കുന്നത്‌. ഇതിന്മേൽ വെള്ളം ചേർക്കാൻ കഴിയില്ലെന്നും‌ നേതാക്കൾ പറഞ്ഞു.