കർഷകരുടെ ടാക്‌റ്റർ റാലി : 22 കേസുകൾ രജിസ്‌റ്റർ ചെയ്‌തു

റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ  ഉണ്ടായ അതിക്രമങ്ങളിൽ പൊലീസ് 22 കേസ് ഫയൽ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി  റിപ്പോർട്ടിൽ പറയുന്നു. ചെങ്കോട്ടയിൽ വലിയ സുരക്ഷാസന്നാഹം ഏർപ്പെടുത്തി.

സംഘർഷത്തിനിടെ 86 പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരവധി സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് പ്രതിഷേധക്കാർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. 

കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊബൈൽ, ഇൻറർനെറ്റ്​ സേവനവും തടസപ്പെടും​. 

ഇന്നലെ രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ്‌ നടപടിയിൽ രണ്ട്‌ കർഷകർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. വെടിവയ്‌പ്പിലാണ്‌ ഒരാൾ മരിച്ചതെന്ന്‌ കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ്‌ കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.

English Summary : Tractor Rally Issue case registered

admin:
Related Post