വെള്ളം, ആദ്യ ദിനം മികച്ച പ്രതികരണം

നീണ്ട 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രം വെള്ളത്തിന് വന്‍ വരവേല്‍പ്പ്.
ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വെള്ളം’ ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
5 കോടിയോളം രൂപ ചെലവിട്ടു നിര്‍മ്മിച്ച ചിത്രം 150 ലേറെ സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിനിമ മാത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’.

സംയുക്ത, സിദ്ദീഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങി താരങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായ ചിത്രം വിഷു റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് വില്ലനായെത്തിയത്. ലോക്ക്്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം സൂഫിയും സുജാതയിലും ജയസൂര്യയായിരുന്നു നായകന്‍.

ജനുവരി 13ന് വിജയ്‌യുടെ മാസ്റ്റര്‍ തിയേറ്ററുകളിലെത്തിയിരുന്നു. വെള്ളത്തിനു തൊട്ടുപിന്നാലെ
തിയേറ്ററുകളിലെത്താനായി മുപ്പതോളം ചിത്രങ്ങളാണ് ഒരുങ്ങി നില്‍ക്കുന്നത്. വാങ്ക്, ലവ് എന്നിവയാണ് ജനുവരി മാസം അവസാന ആഴ്ചയില്‍ തിയേറ്ററുകളിലെത്തുന്നത്. ജനുവരി 29നാണ് രണ്ട് ചിത്രങ്ങളും
തിയേറ്ററിലെത്തുന്നത്. കോവിഡ് ലോക്ക്ഡൗണിനു ശേഷം തിയേറ്ററില്‍ എത്തുന്ന ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രം മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആണ്. ഫെബ്രുവരി നാലിനാണ് ചിത്രത്തിന്റെ റിലീസ്. തൊട്ടുപിന്നാലെ, മോഹന്‍കുമാര്‍ ഫാന്‍സ്, സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവം, മരട് 357, വര്‍ത്തമാനം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ തിയേറ്ററിലെത്തും.

English Summary : Movie Vellam, Excellent response on the first day

admin:
Related Post