Home Blog Page 376

ഒടിയന്റെ കഥ വീണ്ടും : ” കരുവ് “

0

ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ. നവാഗതയായ ശ്രീഷ്മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കരുവ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.സംഗീതം-റോഷന്‍,എഡിറ്റര്‍-ഹാരി മോഹന്‍ദാസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗസല്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരൻ, മേക്കപ്പ്- അനൂപ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത്.ഫെബ്രുവരി പത്ത് പാലക്കാട് ചിത്രീകരണം ആരംഭിക്കും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Odian’s story again: “Karuv”

” മിഷന്‍-സി “ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

0

യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ” “മിഷന്‍-സി ” എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ” മിഷന്‍-സി “
മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍,വാര്‍ത്ത പ്രചരണം-
എ എസ് ദിനേശ്.

English Summary : “Mission-C” First Look Poster Release

സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാരം ശ്രീധരനെ തേടിയെത്തി

0

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് ” ഒരിലത്തണലിൽ” എന്ന ചലച്ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്തപരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.

ശ്രീധരൻ / കൈനകരി തങ്കരാജ് / ഷൈലജ പി അമ്പു / അരുൺ / വെറോണിക്ക മെദേയ് റോസ് / ഡോ. ആസിഫ് ഷാ / മധുബാലൻ / സാബു പ്രൗദീൻ / പ്രവീൺകുമാർ / സജി പുത്തൂർ / അഭിലാഷ് / ബിജു / മധു മുൻഷി / സുരേഷ് മിത്ര / മനോജ് പട്ടം / ജിനി പ്രേംരാജ് / അറയ്ക്കൽ ബേബിച്ചായൻ / അമ്പിളി / ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു….

ബാനർ – സഹസ്രാരാ സിനിമാസ്/ സംവിധാനം – അശോക്.ആർ നാഥ് / നിർമ്മാണം – സന്ദീപ് ആർ / രചന -സജിത് രാജ്‌ / ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് / എഡിറ്റിംഗ് – വിപിൻ മണ്ണൂർ / ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ / ലൈൻ പ്രൊഡ്യൂസർ – സാബു പ്രൗദീൻ / പ്രൊഡക്ഷൻ കൺട്രോളർ – വിജയൻ മുഖത്തല / ചമയം -ലാൽ കരമന / കല- ഹർഷവർദ്ധൻ കുമാർ / വസ്ത്രാലങ്കാരം – വാഹീദ് / സംഗീതം – അനിൽ / സൗണ്ട് ഡിസൈൻ – അനീഷ് എ എസ് / സൗണ്ട് മിക്സിംഗ് – ശങ്കർദാസ് / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണിയൻ മുഖത്തല / അസോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ / പശ്ചാത്തല സംഗീതം – അനിൽ, വിതരണം – സഹസ്രാരാ സിനിമാസ് / മാർക്കറ്റിംഗ് – രാജേഷ് രാമചന്ദ്രൻ ( ശ്രീ മൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ / സ്റ്റിൽസ് & ഡിസൈൻ – ജോഷ്വാ കൊല്ലം / പി ആർ ഓ – അജയ് തുണ്ടത്തിൽ ..

സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാരം ശ്രീധരനെ തേടിയെത്തി

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയോടുള്ള അഭിനിവേശം ഉൾക്കൊണ്ട് , കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ വേറിട്ട കർഷകപ്രേമികളെ പരിചയപ്പെടുത്താൻ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം ശ്രീധരനെ തേടിയെത്തി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്റിലിലാണ് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്റെ സ്വദേശം.

English Summary : Sreedharan has bagged the state government’s agriculture award

കേരള ബാസ്റ്റേഴ്‌സ് പൊരുതി വീണു ; എടികെ മോഹന്‍ബഗാന്‍-3, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി-2

0

ഫത്തോര്‍ദ: രണ്ട് ഗോളിന് ലീഡ് നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എടികെ മോഹന്‍ ബഗാനോട് തോറ്റു (2-3). ഐഎസ്എലിലെ ആവേശകരമായ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച തുടക്കത്തിനുശേഷം രണ്ടാം പകുതിയില്‍ എടികെക്ക് മുന്നില്‍ വീഴുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി ഗാരി ഹൂപ്പറും കോസ്റ്റ നമിയോന്‍സുവും ഗോള്‍ നേടി.  ഇരട്ടഗോള്‍ നേടിയ റോയ് കൃഷ്ണയാണ് എടികെ ബഗാന്റെ വിജയശില്‍പ്പി. ഇതില്‍ ഒരെണ്ണം പെനാല്‍റ്റിയായിരുന്നു. ഒരു ഗോള്‍ മാഴ്‌സെലീന്യോ പെരേര നേടി. 15 കളിയില്‍ 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാമതാണ്. എടികെ ബഗാന്‍ 27 പോയിന്റുമായി രണ്ടാമതും. തുടര്‍ച്ചയായ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങുന്നത്. 

കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കെപി രാഹുലും ജീക്‌സണ്‍ സിങ്ങും തിരിച്ചെത്തി. ജുവാന്‍ഡെയും മധ്യനിരയില്‍ ഇടംകണ്ടു. സഹല്‍ അബ്ദുള്‍ സമദും വിസന്റെ ഗോമെസും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധത്തില്‍ കോസ്റ്റ നമിയോന്‍സു, ജെസെല്‍ കര്‍ണെയ്‌റോ, സന്ദീപ് സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. എടികെ മോഹന്‍ ബഗാന്റെ പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, ടിരി, പ്രബീര്‍ ദാസ് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ സുമിത് രതി, സഹില്‍ ഷെയ്ക്ക്, കാള്‍ മക്ഹഗ്, ജയേഷ് റാണെ എന്നിവര്‍ മധ്യനിരയില്‍. മാഴ്‌സെലീന്യോ പെരേരയും റോയ് കൃഷ്ണയും മുന്നേറ്റത്തില്‍. വലയ്ക്ക് മുന്നില്‍ അരിന്ദം ഭട്ടാചാര്യ.

ഫത്തോര്‍ദ സ്‌റ്റേഡിയത്തില്‍ ഒന്നാന്തരം തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഗോമെസും സന്ദീപും നടത്തിയ നീക്കം ജിങ്കന്‍ തടയുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച അവസരം കിട്ടി. മറെയുടെ സമ്മര്‍ദ്ദത്തില്‍ ടിരിക്ക് പിഴവുപറ്റി. ടിരി ഹെഡറിലൂടെ ഗോളിയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ പന്ത് റാഞ്ചിയ മറെ സഹലിലേക്ക് കട്ട് ചെയ്തു. സഹല്‍ ബോക്‌സില്‍വച്ച് ഹൂപ്പറിലേക്ക്. പന്ത് നിയന്ത്രിച്ച് ഷൂട്ട് തൊടുക്കാന്‍ ഹൂപ്പര്‍ക്ക് കഴിഞ്ഞില്ല. ഹൂപ്പര്‍ സഹലിലേക്ക് പന്ത് തട്ടി. ഈ മധ്യനിരക്കാരന്‍ അടിതൊടുത്തു. പക്ഷേ, ജിങ്കന്‍ തടഞ്ഞു.പതിനാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷം പിറന്നു. ഹൂപ്പറുടെ അതിമനോഹരമായ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. വലതുപാര്‍ശ്വത്തില്‍നിന്ന് സന്ദീപ് ഉയര്‍ത്തിവിട്ട പന്ത് ഹൂപ്പര്‍ പിടിച്ചെടുത്തു. പിന്നെ രണ്ടടി മുന്നേറി കോരിയിട്ടു. ഗോള്‍ കീപ്പര്‍ അരിന്ദത്തിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് പറന്നിറങ്ങി. ഐഎസ്എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി അതുമാറി.

25ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മുന്നേറ്റം കണ്ടു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് സഹലിന്റെ ക്രോസ് ബോക്‌സിലേക്ക്. മറെ അതിലേക്ക് പറന്നിറങ്ങി തലവച്ചു. പക്ഷേ, ഹെഡറിന് കരുത്തുണ്ടായില്ല. അരിന്ദം എളുപ്പത്തില്‍ പന്ത് കൈയിലൊതുക്കി. മറുവശത്ത് റോയ് കൃഷ്ണയുടെ നീക്കത്തെ കോസ്റ്റ തടഞ്ഞു. അരമണിക്കൂറിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളെന്നുറച്ച നീക്കത്തെ അരിന്ദം അതിസാഹസികമായി തട്ടിയകറ്റി. എടികെ പ്രതിരോധത്തെ കീറിമുറിച്ച് കുതിച്ച മറെ കനത്ത അടിപായിച്ചു. അരിന്ദം ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഷോട്ട് തൊടുത്തെങ്കിലും അരിന്ദം തടഞ്ഞു. മിന്നുന്ന കളി പുറത്തെടുത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിക്ക് പിരിഞ്ഞത്.

രണ്ടാംപകുതിയില്‍ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് എടികെ ബഗാന്‍ ഗോള്‍മേഖലയിലെത്തി. 51ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. ഇടതുഭാഗത്ത്  സഹല്‍ തൊടുത്ത കോര്‍ണര്‍ രാഹുലിന്റെ തലയില്‍തട്ടി ഗോള്‍മുഖത്ത്. അരിന്ദം തട്ടിയകറ്റി. എന്നാല്‍ പന്ത് ഗോള്‍മുഖത്തുതന്നെ വീണു. കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കോസ്റ്റ് വലയിലേക്ക് പന്ത് തട്ടിയിട്ടു. എന്നാല്‍ അടുത്ത നിമിഷങ്ങളില്‍ ദൗര്‍ഭാഗ്യകരമായി  ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. 59ാം മിനിറ്റില്‍ മധ്യവരയ്ക്ക് മുന്നില്‍വച്ച് മന്‍വീര്‍ സിങ് നല്‍കിയ പന്തുമായി മാഴ്‌സെലീന്യോ കുതിച്ചു. ജീക്‌സണ്‍ സിങിന്റെ വെല്ലുവിളി അതിജീവിച്ച് ബോക്‌സില്‍ കയറി, പിന്നെ ആല്‍ബിനോയെയും കീഴടക്കി.

പിന്നാലെ എടികെ ബഗാന് പെനാല്‍റ്റി അവസരവും കിട്ടി. ബോക്‌സില്‍വച്ച് മന്‍വീറിനെ കര്‍ണെയ്‌റോ തടഞ്ഞു. ഇരുവരും പന്തിനായി പൊരുതി. എന്നാല്‍ റഫറി കര്‍ണെയ്‌റോയ്‌ക്കെതിരെ ഫൗള്‍ വിളിച്ചു. പെനാല്‍റ്റിക്കും വിസിലൂതി. കിക്കെടുത്ത റോയ് കൃഷ്ണയ്ക്ക് പിഴച്ചില്ല. സമനില വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പതറാതെ കളിച്ചു. എടികെ ബഗാന്റെ മുന്നേറ്റങ്ങളെ തടയാനാഞ്ഞു. ഗോള്‍വലയ്ക്ക് മുന്നില്‍ ഗോമെസ് ജാഗ്രത കാട്ടി. 78ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കര്‍ണെയ്‌റോയ്ക്ക് പകരം കെ.പ്രശാന്ത് കളത്തിലെത്തി. 81ാം മിനിറ്റില്‍ രാഹുല്‍ ഒരുക്കിയ അവസരം സഹല്‍ പുറത്തേക്കടിച്ച് കളഞ്ഞു. എന്നാല്‍ 87ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികയെ മുന്നിലെത്തിച്ചു. സമനില ഗോളിന് ആഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് എടികെ ബഗാന്‍ പ്രതിരോധം മറികടക്കാനായില്ല. അവസാന നിമിഷം സന്ദീപ് സിങിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഫെബ്രുവരി മൂന്നിന് മുംബൈ സിറ്റിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

English Summary : ATK Mohun Bagan victory against Kerala Blasters

റഹ്മാന് ഹിമാചലിൽ ഉഷ്മള വരവേൽപ്പ് !

0

ടൻ റഹ്മാൻ സമാറ എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് ഹിമാചൽ പ്രദേശിലെ കുളു മനാലിയിൽ കഴിഞ്ഞ ദിവസം എത്തിയത് . താരം ആദ്യമായാണ് ഇവിടം സന്ദർശിക്കുന്നത്. നഗരത്തിലെത്തിയ റഹ്മാന് ബാരാഗർ പഞ്ച നക്ഷത്ര റിസോർട്ട് ഉടമകൾ നകുൽ കുല്ലാർ, ഗുനാൽ കുല്ലാർ എന്നിവരും സംഘവും  ഹിമാചൽ പ്രദേശിലെ ആദിത്യ ആചാര പ്രകാരം ഉഷ്മളമായ സീകരണം നൽകി. പതിനഞ്ച് ദിവസമാണ് നായക താരം ഇവിടെ ക്യാമ്പ് ചെയ്യുക. നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സമാറ. ഹിമാചൽ പ്രദേശ് കശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

സി. കെ. അജയ് കുമാർ, പി ആർ ഒ

English Summary : Actor Rahman gets a warm welcome in Himachal

ദി പ്രീസ്റ്റിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

0

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന്റെ  സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഫെബ്രുവരി 4നാണ് തിയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം റിലീസിനു മുമ്ബ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചിട്ടുണ്ട് . നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രീസ്റ്റിന് രാഹുല്‍ രാജാണ് സംഗീതം ഒരുക്കിയത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രീസ്റ്റ് നിര്‍മിച്ചത്.

മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. ജോഫിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.പ്രമേയത്തില്‍ ഏറെ താല്‍പ്പര്യം തോന്നിയ മമ്മൂട്ടി വളരേ വേഗത്തില്‍ തീരുമാനമെടുത്ത് ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു. ലോക്ക്‌ഡൌണിന് ശേഷമുള്ള ഏറ്റവും വലിയ മലയാളം റിലീസ് ആകാനുള്ള ഒരുക്കത്തിലാണ് ചിത്രം. 400ഓളം സ്‌ക്രീനുകള്‍ ആദ്യ ദിനത്തില്‍ പ്രീസ്റ്റിന് ഉണ്ടാകുമെന്നാണ് വിവരം. ഒക്കുപ്പന്‍സിയില്‍ നിയന്ത്രണമുള്ളതും മറ്റ് വലിയ റിലീസുകള്‍ ഇല്ലാത്തതും ഇതിന് വഴിയൊരുക്കുന്നു.
ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

English Summary : The Priest movie Censoring Completed with U/A

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു

0

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകനും സംവിധായകനുമായി ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു. വിവാഹ മോചന വാര്‍ത്ത ജോമോന്‍ ടി ജോണും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ജോമന്റെ പ്രതികരണം.
2014ലായിരുന്നു ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്.

ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകള്‍ക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിങ് ചിത്രത്തിലാണ് ജോമോന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വിവാഹശേഷം രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ആന്‍ അഗസ്റ്റിന്‍ ജോമോനുമായി പ്രണയത്തില്‍ ആയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു 2014 ല്‍ വിവാഹം.

അടുത്തിടെ പൊതുവേദികളിലും മറ്റും ആന്‍ അഗസ്റ്റിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയകളിലും സജീവമായ ആന്‍ നിരവധി ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. തനിച്ചുള്ള ചിത്രങ്ങള്‍ ആയിരുന്നു കൂടുതലും പങ്കുവച്ചത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്

0

മുംബൈ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്. കങ്കണയുടെ നിര്‍മ്മാണക്കമ്പനിയായ മണികര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് സായ് കബീറാണ്. ചിത്രം ഒരു ബയോപിക് ആയിരിക്കില്ല എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിനായി നടത്തിയ ഫോടോഷൂടും കങ്കണ പുറത്തുവിട്ടു. അതേസമയം ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

‘ഞങ്ങള്‍ ഒരു സിനിമയുടെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇത് ഇന്ദിരാഗാന്ധിയുടെ ബയോപിക് അല്ല, പൊളിറ്റികല്‍ ഡ്രാമയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ എന്റെ തലമുറയെ ചിത്രം സഹായിക്കും. നിരവധി മികച്ച താരങ്ങള്‍ സിനിമയുടെ ഭാഗമാവും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേതാവിനെ അവതരിപ്പിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ചിത്രം ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.’- വാര്‍ത്താകുറിപ്പിലൂടെ കങ്കണ അറിയിച്ചു. എന്നാല്‍ ഏത് പുസ്തകമാണ് അതെന്ന് താരം വ്യക്തമാക്കിയില്ല.

English Summary : Kangana Ranaut as former Prime Minister Indira Gandhi

രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും

0

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍. ജനിതകമാറ്റംവന്ന കോവിഡിന്റെ യു.കെ വകഭേദം ഇന്ത്യയില്‍ ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 18 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലും ആറ് ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 2,013,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 899,932 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവയാണ് കോവിഡ് വ്യാപനം കൂടിയ മറ്റുസംസ്ഥാനങ്ങള്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 11,666 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,701,193 ആയി ഉയര്‍ന്നു. 1,53,847 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. രാജ്യത്തുടനീളം 1,73,740 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

English Summary : Maharashtra and Kerala account for 70 % of the country’s Covid cases

തെലുങ്ക് ബംബർഹിറ്റ് ചിത്രം ക്രാക്ക് മലയാളത്തിൽ!

0

സംക്രാന്തി പ്രമാണിച്ചു തെലുങ്കിൽ  പ്രദർശനത്തിനെത്തിയ ‘ ക്രാക്ക് ‘ എന്ന സിനിമ വൻ വിജയം നേടി കൊറോണക്ക് ശേഷം തെലുങ്ക് സിനിമാ വേദിക്ക് ഉണർവേകിയിരിക്കുന്നൂ.ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിലുള്ള പ്രമേയമത്രെ ക്രാക്കിൻ്റേത്. മാസ്സും ക്ലാസ്സും സമ്മിശ്രമായ എൻ്റർടൈനറാണ്  സിനിമ. ‘ മാസ്സ് മഹാരാജാ ‘ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രവി തേജയാണ് ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ‘ ക്രാക്കി ‘ലെ നായകൻ. ശ്രുതി ഹാസനാണ് നായിക. തമിഴിലെ അഭിനേതാക്കളായ വരലക്ഷ്മി ശരത്കുമാർ, സമുദ്രക്കനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

സരസ്വതി ഫിലിം ഡിവിഷൻ്റെ ബാനറിൽ കെ. മധു നിർമ്മിച്ച ‘ ക്രാക്ക് ‘   ഫെബ്രുവരി ആദ്യ വാരം മലയാളം, തമിഴ് ഭാഷകളിൽ കേരളത്തിൽ പ്രദർശനത്തിന് എത്തും. പല മാസങ്ങൾക്ക് ശേഷം തിയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിക്കാനും ബംബർ  ഹിറ്റടിച്ച് തെലുങ്കിലെ പല മുൻനിര നായകന്മാരടേയും കളക്ഷൻ റെക്കോഡുകൾ തകർക്കാനും ഈ ചിത്രത്തിന് കഴിഞ്ഞു എന്നതും ശ്രദധേയമാണ്. തിയറ്ററിൽ ഇപ്പോഴും തിരക്കേറി കൊണ്ടിരിക്കുന്നതിനാൽ ചിത്രത്തിൻ്റെ ഒ ടി ടി റിലീസിങ് നീട്ടി വെച്ചതായും നിർമ്മാതാവ് പറഞ്ഞു.

# സി. കെ. അജയ് കുമാർ, പി ആർ ഒ

English Summary : Telugu movie krack in malayalam

കോവിഡ് വകഭേദം ബഹ്‌റൈനിലും;

0

കൊറോണവൈറസിന്റെ പുതിയ വകഭേദം ബഹ്‌റൈനിൽ കണ്ടെത്തി. ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ കർക്കശമാക്കി. റെസ്റ്റോറന്റുകളിലും കഫേകളിലും ഡൈനിംഗ് ജനുവരി 31 മുതൽ മൂന്നാഴ്ചത്തേക്ക് വിലക്കി. ഈ സമയം അകത്തു ഭക്ഷണം നൽകാൻ പാടില്ല. പകരം ടേക് എവേ, ഡെവലിവെറി മാത്രമേ അനുവദിക്കൂ.

ഈ ഞായറാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം നിർത്തിവയ്ക്കും. ഓൺലൈനായി മാത്രമായിരിക്കും അധ്യയനം. കിന്റർഗാർട്ടൺ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദൗത്യസേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് നൽകിയ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അവർ ഓർമിപ്പിച്ചു. ജനങ്ങൾ പൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും സമിതി അഭ്യർത്ഥിച്ചു.

English Summary : Covid new variant in Bahrain, Ban on dining in hotels

അനധികൃത സ്വത്തുസമ്പാദനം: ശശികല ജയിൽമോചിതയായി

0

അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ബെംഗളൂരുവിൽ ജയിൽമോചിതയായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ. അനധികൃത സ്വത്തുസമ്പാദന കേസിൽ നാലു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയാണ് അവർ പുറത്തിറങ്ങുന്നത്‌ . ജയിൽ അധികൃതർ ആശുപത്രിയിലെത്തി രേഖകൾ കൈമാറി. കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേക്കു യാത്ര തിരിക്കൂ. 2017 ഫെബ്രുവരി 15ന് നാണ്‌  ശശികലയെയും കൂട്ട് പ്രതികളകളായ ഇളവരസി, സുധാകർ എന്നിവരെയും ശിക്ഷിച്ചത്‌.

English Summary : VK Sasikala released from jail