ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ പെട്രോളിന്‌ 86.77 രൂപ

രാജ്യത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്‌ 25 പൈസയും ഡീസലിന്‌ 26 പൈസയുമാണ്‌ കൂട്ടിയത്‌. ഇതോടെ കൊച്ചിയിൽ പെട്രോളിന്‌ 86.77 രൂപയും ഡീസലിന്‌ 80.57 രൂപയുമായി. ഈ മാസം 8ാം തവണയാണ്‌ കേന്ദ്രം വിലകൂട്ടുന്നത്‌. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65 പൈസയാണ്‌. ഇന്നലെ പെട്രോളിന്‌ 35 പൈസയും ഡീസലിന്‌ 37 പൈസയുമാണ്‌ കൂട്ടിയത്‌.

കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച എക്സൈസ് നികുതിയാണ്‌ ഈ കൊള്ള വിലയ്‌ക്ക്‌ പിന്നിൽ. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാൾ ഉയർന്ന തുകയാണ് നികുതി. ഐഒസിയുടെ കണക്കനുസരിച്ച്  ഒരുലിറ്റർ പെട്രോളിന്‌ അടിസ്ഥാനവില 28.13 രൂപയും ഡീസലിന്‌‌ 29.19 രൂപയുമാണ്‌.

എന്നാൽ, ഒരുലിറ്റർ പെട്രോളിന്‌ 32.98 രൂപയും ഡീസലിന്‌ 31.83 രൂപയും എക്സൈസ് നികുതിയാണ്‌. നികുതികൂടി ചേർത്ത്‌ പെട്രോൾവില 61.11 രൂപയായും ഡീസൽവില 61.02 രൂപയായും ഉയരുന്നു. ഇതോടൊപ്പം ഡീലർമാർക്കുള്ള കമീഷനും വാറ്റുംകൂടി ചേർത്താണ്‌ ജനത്തെ കൊള്ളയടിക്കുന്നത്‌. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് കേന്ദ്രം വിലകൂട്ടികൊണ്ടിരിക്കുന്നത്‌.

English Summary : Petrol price scale another record high

admin:
Related Post