നിയമസഭാ തെരഞ്ഞടുപ്പ്‌ ഏപ്രിലിലെന്ന്‌ സൂചന , ഒറ്റഘട്ടമായെന്ന്‌ ടിക്കാറാം മീണ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതൽ പെരുമാറ്റച്ചട്ടം നിലവിൽവരും. ഏപ്രിൽ 30നകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാൽ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ അസം, ബംഗാൾ സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും. അപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാമെന്നു ടിക്കാറാം മീണ പറഞ്ഞു.അന്തിമ വോട്ടർ ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ തുടർന്നും അവസരം ഉണ്ടാകുമെന്നും മീണ പറഞ്ഞു.

English Summary :Meena hints that the assembly elections are in April and will be held in a single phase