Home Blog Page 372

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

0

പാലാ: പ്രശസ്ത സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഐസക് തോമസ് കൊട്ടുകാപ്പള്ളി അരങ്ങിനോടും അഭിനയത്തോടും അടങ്ങാത്ത പ്രണയം കാത്തുസൂക്ഷിച്ചിരുന്നയാളാണ്. മലയാളത്തിന് പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയില്‍ അരങ്ങേറുന്നത്.  സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ  2010 ല്‍ ദേശീയ അവാര്‍ഡിനര്‍ഹനായി. കുട്ടിസ്രാങ്ക്, മാര്‍ഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചു. നാലുതവണ സംസ്ഥാന അവാര്‍ഡും നേടി.പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. മുന്‍ എംപി ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ് ഐസക് തോമസ്. ചിത്രയാണ് ഭാര്യ.

ശബ്ദവും നിശബ്ദതയും ചേരുന്നതാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിക്കു സംഗീതം. കുട്ടിക്കാലം മുതല്‍ കേട്ട ശബ്ദങ്ങളില്‍ പലതും അദ്ദേഹം ഒരു നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടിട്ടുണ്ട്. മനസിലെ നിശബ്ദതയുമായി അവ ചേര്‍ത്ത് സിനിമയില്‍ അദ്ദേഹം തീര്‍ത്തത് വിസ്മയതാളങ്ങളാണ്.

English Summery : Music director Isaac Thomas Kottukappally has passed away

ടൂൾകിറ്റ്: നികിതയുടെ അറസ്റ്റ് കോടതി തടഞ്ഞു

0

 ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് നടപടികൾ തടഞ്ഞാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. ഈ കാലയളവിനകം നികിത മുൻകൂർ ജാമ്യത്തിനായി കേസ് പരിധിയിലുള്ള ഡൽഹി കോടതിയെ സമീപിക്കണം.
നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 25000 രൂപയുടെ ആൾ ജാമ്യത്തിലും തുല്യ തുകയ്‌ക്കുള്ള ആൾജാമ്യത്തിലും വിട്ടയ്ക്കണമെന്നും കോടതി നിർദേശിച്ചു. നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ,ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ ഡൽഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നൽകാൻ ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡൽഹി പൊലീസ് വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളി. കേസിൽ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നൽകാൻ അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു.

കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾകിറ്റ് ഷെയർ ചെയ്തെന്ന കേസിലാണ് മുംബൈയിൽ അഭിഭാഷകയായ നികിതയ്‌ക്കെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

English Summary : Toolkit case bombay hc holds nikita jacob’s arrest

‘മരട് 357’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു

0

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ റിലീസിംഗ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ‘മരട് 357’ എന്ന സിനിമയുടെ റിലീസിംഗ് ആണ് തടഞ്ഞിരിക്കുന്നത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

എന്നാൽ സിനിമയിൽ നിർമാതാക്കൾ പറയുന്ന പോലെ അവരെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലന്ന് ചിത്രത്തിൻ്റെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

ഈ മാസം 19ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ് മരട് 357. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രവുമാണ്. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

English Summary : The release of ‘Maradu 357’ has been blocked by the court

കത്വ ഫണ്ട് തട്ടിപ്പ്: പി കെ ഫിറോസിനെതിരെ കേസെടുത്തു

0

കത്വ ഫണ്ട് തട്ടിപ്പിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു. മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്നമംഗലം പൊലീസാണ് കേസെടുത്തത്.

ഫണ്ട് തട്ടിപ്പിന് ദേശീയ നേതൃത്വത്തെ പഴിചാരി ഒഴിഞ്ഞുമാറുകയായിരുന്നു ഫിറോസ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പിരിവിന്റെ കൃത്യമായ കണക്കുകളോ പുറത്തുവിടാനോ യൂത്ത് ലീഗ് നേതൃത്വം തയ്യാറായുമില്ല.

ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് പരസ്യ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന വെല്ലുവിളി ഏറ്റെടുക്കാൻ ഫിറോസ് വിസമ്മതിച്ചു. ദേശീയ നേതൃത്വത്തെയാണ് ഇക്കാര്യത്തിൽ ചർച്ചയ്ക്ക് വിളിക്കേണ്ടതെന്നായിരുന്നു  ഫിറോസിന്റെ നിലപാട്.

English Summary : Katwa fund fraud: A case has been registered against PK Feroz

ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം

0

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല മഹോത്സവം ഒരുക്കങ്ങൾ പൂർത്തിയായി. 19- മുതൽ 28 വരെയുള്ള ഉത്സവം പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും. 27-ന് രാവിലെ 10.50-നാണ് പൊങ്കാല. കാപ്പുകെട്ടുന്ന ചടങ്ങുമുതൽ പൊങ്കാല, പുറത്തെഴുന്നെള്ളത്ത് എന്നിവയില്‍ ആൾക്കൂട്ടമുണ്ടാകില്ല.

ഉത്സവനാളുകളിലെ ക്ഷേത്ര ദർശനം, വിളക്കുകെട്ട് എഴുന്നെള്ളത്ത്, പുറത്തെഴുന്നെള്ളത്ത് എന്നിവയ്ക്കും നിയന്ത്രണമുണ്ടായിരിക്കും. പണ്ടാര അടുപ്പിൽ മാത്രമായിരിക്കും പൊങ്കാല. വിശ്വാസികൾ വീടുകളിൽ പൊങ്കാലയിടണം. പൊതുസ്ഥലങ്ങളിൽ പൊങ്കാല ഇടരുത്‌. ക്ഷേത്രത്തിൽ നടക്കുന്ന കാപ്പുകെട്ടിനും കാപ്പ് അഴിക്കലിനും പൂജാരിമാരും പാട്ട് നടത്തുന്ന കുടുംബത്തിന്റെ പ്രതിനിധിയും മാത്രം പങ്കെടുക്കും.

കുത്തിയോട്ടത്തിന് ഒരു കുട്ടി മാത്രം ചൂരൽകുത്തുമെന്ന് ട്രസ്റ്റ്  ഭാരവാഹികൾ അറിയിച്ചു. 

English Summary : Attukal Pongala is only in the Pandara Adupp

ബിഹാറിൽ 11 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സ്‌കൂൾ പ്രിൻസിപ്പലിന്‌ വധശിക്ഷ

0

ബിഹാറിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിന്‌ വധശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. അരവിന്ദ്‌ എന്ന്‌ അറിയപ്പെടുന്ന രാജ്‌ സിൻഘാനിയയാണ്‌ ശിക്ഷിക്കപ്പെട്ടത്‌. കൂട്ടുപ്രതിയും സ്കൂളിലെ അധ്യാപകനുമായിരുന്ന അഭിഷേക്‌ കുമാറിന്‌ ജീവപര്യന്തം തടവും 50000 രൂപ പിഴയും പ്രത്യേക പോക്‌സോ കോടതി വിധിച്ചു. ഇരയ്‌ക്ക്‌ നഷ്‌ടപരിഹാരം നൽകുന്നതിനുള്ള പദ്ധതിയിൽനിന്ന്‌ പെൺകുട്ടി‌ക്ക്‌ 15 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.

2018ൽ പെൺകുട്ടി ഗർഭിണിയാണെന്ന്‌ അറിഞ്ഞ്‌ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ്‌ അവൾ പീഡനവിവരം പറഞ്ഞത്‌. തുടർന്ന്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയും കുട്ടി‌ക്ക്‌ സർക്കാർ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പ്രതിയുടെ പങ്ക്‌ തെളിഞ്ഞു. പ്രിൻസിപ്പൽ തന്നെ മുറിയിലേക്ക്‌ വിളിച്ച്‌ പീഡിപ്പിച്ചിരുന്നതായി‌ പെൺകുട്ടിയുടെ മൊഴിയിലുണ്ട്‌. വീട്ടിൽ പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നു. 

English Summary : School principal sentenced to death for raping 11-year-old girl in Bihar

“പിന്നില്‍ ഒരാള്‍ “

0

വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന ” പിന്നില്‍ ഒരാള്‍ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി. പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ് എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ ,ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍,എെ എം വിജയൻ,ആനന്ദ്,ഉല്ലാസ് പന്തളം,നെല്‍സണ്‍,അസ്സീസ് നെടുമങ്ങാട്,
വിതുര തങ്കച്ചൻ, ആൻ്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്,ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെജു ആര്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-വിജില്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്‌,കല-ജയന്‍ മാസ്, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,മേക്കപ്പ്- രാജേഷ് രവി, സ്റ്റില്‍സ്-_വിനീത് സി ടി,പരസ്യക്കല-ഷിറാജ് ഹരിത, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-ഷാന്‍ അബ്ദുള്‍ വഹാബ്,അസിസ്റ്റന്റ് ഡയറക്ടർ-അതുല്‍ റാം,ജയരാജ്‌,ബിഷ കുരിശിങ്കല്‍,അസോസിയേറ്റ് ക്യാമറമാന്‍-ഷാജി കൊടുങ്ങന്നൂര്‍,പ്രൊഡക്ഷൻ എകസിക്യൂട്ടീവ് രാജൻ മണക്കാട്,ഫിനാന്‍സ് കണ്‍ട്രോളര്‍-സഞ്ജയ് പാൽ,വാർത്താ പ്രചരണം- എ എസ് ദിനേശ്.

English Summary : Pinnil Oral Malayalam Movie

പുതുമുഖങ്ങളുടെ ഡെഡ്ലൈൻ; റിലീസ് ഫെബ്രുവരി 16ന്

0

ഫയർ ഫ്രെയിംസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈൻ.

ഫ്ലാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന മൂന്നാമത് സിനിമയാണ് ഡെഡ്‌ലൈൻ. പ്രണയവും ആകാംഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോർത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകൾ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിൻ ജോസഫാണ്.

എഡിറ്റിംഗ് ജിതിൻ മനോഹർ നിർവ്വഹിച്ചിരിക്കുന്നു. ഒരു പക്കാ ത്രില്ലർ മൂഡിൽ കഥ പറയുന്ന ഡെഡ്‌ലൈനിൽ അമൃത ടിവിയിലെ ജസ്റ്റ് ഫൺ ചുമ്മാ എന്ന പ്രോഗ്രാമിലൂടെയും ഹാപ്പി വെഡിങ് എന്ന സിനിമയുടെയും ശ്രദ്ധിക്കപ്പെട്ട ഗോപൻ, വിഷ്ണു രവീന്ദ്രൻ, റിയാസ് എം.ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

ഒപ്പം സുനിൽ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പിൽ അശോകൻ, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയ പ്രമുഖരും ഏതാനും പുതുമുഖങ്ങളും വേഷമിടുന്നു. അസ്ത്ര ലക്ഷ്മിയാണ് ഡെഡ്‌ലൈനിൽ നായിക. ഫെബ്രുവരി 16ന് കൗഡില്യ പ്രൊഡക്ഷൻസിൻ്റെ ഒടിടി വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary : Deadline Movie for newcomers; Released on February 16th

ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “

0

വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ്സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ.

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ.
വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്.

ഡി.ഒ.പി- നൗഷാദ് ഷെരീഫ്,
എഡിറ്റർ- ബിജിത് ബാല,
സംഗീതം- എം.ജയചന്ദ്രൻ,
വരികൾ- ബി.കെ. ഹരി നാരായണൻ,
സൗണ്ട് ഡിസൈൻ – അരുൺ വർമ്മ ,
പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്,
ആർട്ട് – ത്യാഗു തവന്നൂർ
മേക്കപ്പ് – പ്രദീപ് രംഗൻ, കിരൺ രാജ്
കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ
സ്റ്റിൽസ് – ലിബിസൺ ഗോപി, ഡിസൈൻ – താമിർ ഓക്കെ,
പി.ആർ.ഓ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary : Jayasurya and Manju Warrier’s first film together; “Mary Awas Suno”

പുതിയ നയം പിന്‍വലിക്കണമെന്ന് ഹര്‍ജി; വാട്ട്സാപ്പിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: വാട്ടസാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കമ്പനിക്ക് നോട്ടീസ് അയച്ചു. കമ്പനിയുടെ മൂലധനത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യത എന്നു നിരീക്ഷിച്ച കോടതി സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമാണെന്നും പറഞ്ഞു. വാട്ട്സാപ്പിന്റെ പുതിയ സ്വാകാര്യതാ നയത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചില രാജ്യങ്ങളില്‍ അവരുടെ സൈബര്‍ നിയമങ്ങളുടെ ലംഘനമാണ് വാട്ട്‌സാപ്പിന്റെ പുതിയ നയം എന്നാരോപിച്ച് നിയമം നടപ്പാക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിയമം നടപ്പാക്കുമെന്നായിരുന്നു കമ്പനിയുടെ പക്ഷം.

പ്രതിഷേധങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നതോടെ നയത്തല്‍ വ്യക്തതവരുത്തി വാട്ട്സാപ്പും രംഗത്തുവന്നിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന്് ആവര്‍ത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളിലെ വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുകയെന്ന് വ്യക്തമാക്കി. എന്നാല്‍ ഉപഭോക്താവ് ആരോടെക്കെ സംസാരിക്കുന്നു, ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍, പങ്കുവെക്കുന്ന ലൊക്കേഷന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കില്ലെന്നും കമ്പനി വ്യക്തമാക്കി

English Summary : Petition seeks repeal of the new policy; Supreme Court sends notice to WhatsApp

രാജ്യാന്തര മേള:മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം :ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്തു നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദ ഹിന്ദുവിലെ എസ്.ആര്‍ പ്രവീണും ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ സഹല്‍ സി.മുഹമ്മദും നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ മാതൃഭൂമി ന്യൂസിലെ ഗിരീഷ് കുമാറാണ്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍  മിഥുന്‍ സുധാകര്‍, 24 ന്യൂസിലെ ക്യാമറാമാന്‍ അഭിലാഷ് തൊഴുവന്‍കോട് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. അച്ചടി മാധ്യമങ്ങളിലെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് പരിഗണനാര്‍ഹമായ എന്‍ട്രികളില്ലെന്ന് ജൂറി വിലയിരുത്തി. തിരുവനന്തപുരമുള്‍പ്പെടെയുള്ള നാല് മേഖലകളിലെയും മികച്ച പ്രകടനം വിലയിരുത്തിയാണ് അച്ചടി, ദൃശ്യ, ശ്രവ്യ പുരസ്‌കാരം നിശ്ചയിക്കുക. ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും.

English Summary : International Fair: Media Awards Announced

ഏകാധിപതികളുടെ വീഴ്ച്ച പാഠമാക്കണമെന്നു സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ

0

കൊച്ചി:കർഷകരുടെയും സാധാ രണക്കാരുടെയും  പ്രശ്നങ്ങൾ ഉയർത്തുന്നവ രെ  സമരജീവികൾ എന്ന് വിളിച്ചാക്ഷേപിക്കുന്ന നരേന്ദ്ര മോഡി  ട്രംപ് അടക്കമുള്ള ഏകാധിപതികളുടെ വീഴ്ച്ച പാഠമാക്കണമെന്നു സി പി ഐ ജനറൽ സെക്രട്ടറിഡി രാജ  പറഞ്ഞു എറണാകുളം മറൈൻഡ്രൈവിൽ ഇടതുമുന്നണി തെക്കൻമേഖല വികസനമുന്നേറ്റ ജാഥ യുടെ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന ങ്ങളുടെ  ഭരണഘടന നൽകിയിട്ടുള്ള അവകാശങ്ങൾ  കവർന്നെടുക്കുകയാണ് മോ ഡി സർക്കാർ .ഏറ്റവും അവസാനം സംസ്ഥാന വിഷയമായ കൃഷിയുടെ പേരിൽ നിയമനിർമ്മാണം നടത്തി പാർലമെന്റിനെ നോക്കുകത്തിയാക്കി ..കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെരാജ്യ ത്താ ക മാനം മാതൃകയായ വിധത്തിലാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ പ്രവർത്തിക്കുന്നത് .മതേതര മൂല്യങ്ങൾ നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്നവർ കേരളത്തിൽ ഇടതുമുന്നണി ഭരണത്തിൽ തിരിച്ചെത്തണമെന്നാഗ്രഹിക്കുന്നു രാജ പറഞ്ഞു .ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് ആർ എസ് എസ്, ബി ജെ പി  ശ്രമം .പണം ഉപയോഗിച്ച്  ജന ങ്ങളുടെ ചിന്താഗതിയെ മാറ്റിമറിക്കാമെന്ന ചിന്താഗതിക്കെതിരായി നിൽക്കുന്ന തമിഴ്നാട് ,കേരളം ,ബംഗാൾ എന്നിവടങ്ങളിലെല്ലാം വികസനത്തിന്റെ പേരിൽ കടന്നുകയറാനാണ് ബി ജെ പി ശ്രമം .കുത്തക മുതലാളി മാരെ  കുറിച്ചുമാത്രമാണ് കേന്ദ്രസർക്കാരിനും മോദിക്കും ആശങ്ക ഉള്ളത് .സ്വകാ ര്യവൽക്കരണമാണ്  എല്ലാത്തിനും പരിഹാരം എന്ന് ബി ജെ പി പറയുന്നു .എന്നാൽ തിരുവനന്ത പുരം  വിമാനത്താവള സ്വകാര്യവൽക്കരണത്തിലടക്കം ബദൽ പദ്ധതി മുന്നോട്ട് വെച്ച ഇടതുമുന്നണി സർക്കാരിന്റെ നിലപാട് രാജ്യമൊട്ടാകെ ഉറ്റുനോക്കുകയാണ് .കേരളത്തിലെ ജന ങ്ങളൊട്ടാകെ  ഒന്നിച്ചുനിന്ന്  ഫാസിസ്റ്റ് ശക്തികളെ എതിർത്ത് തോൽപ്പിക്കണമെന്ന് രാജ്യം ആവശ്യപെടുന്നു.അവസരവാദികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ ഇടതുപക്ഷത്തിനേ  കഴിയൂവെന്ന് രാജ പറഞ്ഞു  .

കേരളത്തിലെ  ജാതിമത ശക്തികൾക്ക് അടിപ്പെടുന്ന കാഴ്ചയാണ് യു ഡി എഫ് ജാഥ യിൽ കാണുന്നത് ,സുപ്രീം കോടതി പരിഗണയിലുള്ള ശബരിമല യടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് എൽ ഡി എഫിന്റെ വികസന മുന്നേറ്റത്തിന് മറുപടിയില്ലാത്തതുകൊണ്ടാണ് .പ്രളയത്തിലും മഹാമാരിയിലും ജന ങ്ങൾക്കൊപ്പം  നിന്നവരെ അപവാദങ്ങൾ കൊണ്ട് വീഴ്ത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇത്തരം തരംതാണ കളിക്ക്  കോൺഗ്രസ്  ശ്രമിക്കുന്നത് .രാജ്യത്ത് ഇതേ കാർഡുപയോഗിക്കുന്ന ബി ജെ പി ക്കെതിരെ മതേതരശക്തികളെ ഏകോപിപ്പിക്കുന്നതിന് ഇടതുപാർട്ടികൾ വഹിക്കുന്ന പങ്കിനെയും കോൺഗ്രസ് നിലപാടിനെയും  സംസ്ഥാനത്തെ ജനം വിലയിരുത്തും .രാജ പറഞ്ഞു .കേരളത്തിലെ തിരഞ്ഞെടുപ്പ് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ് .അംബേദ്ക്കർ അടക്കമുള്ള ഭരണഘടന ശിൽപ്പികൾ വിഭാവനം ചെയ്ത അവകാശാധികാരങ്ങൾ നിലനിർത്തുന്നതിനായി ഇടതുഭരണം തിരിച്ചുവരണം .രാജ്യത്തിൻറെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ അത് നിര്ണായകമാണെന്നും രാജ പറഞ്ഞു .സി പി ഐ ജില്ലാസെക്രട്ടറിയും  സംഘാടകസമിതി ചെയർമാനുമായ പി രാജു അധ്യക്ഷത വഹിച്ചു .സി പി എം ജില്ലാസെക്രട്ടറിയും ജനറൽ കൺവീനറുമായ  സി എൻ  മോഹനൻ ,സ്വാഗതം പറഞ്ഞു .ജാഥാ അംഗമായ എം വി ഗോവിന്ദൻ മാസ്റ്റർ ,എൻ സി പി സംസ്ഥാന പ്രസിഡണ്ട് ടി പി പീതാംബരൻ മാസ്റ്റർ ,കേരളകോൺഗ്രസ് ചെയർമാൻ  ജോസ് കെ മാണി ,ജാഥക്യാപ്റ്റൻ ബിനോയ് വിശ്വം ,എൽ ഡി എഫ് ജില്ലാകൺവീനർ ജോർജ് ഇടപ്പര ത്തി എന്നിവർ സംസാരിച്ചു .ജാഥാ അംഗങ്ങളായ പി വസന്തം ,തോമസ് ചാഴിക്കാടൻ എം പി , സാബുജോർജ് ,വർക്കല  ബി രവികുമാർ ,മാത്യൂസ് കോലഞ്ചേരി ,വി സുരേന്ദ്രൻ പിള്ള ,എം വി മാണി ,അബ്ദുൽവഹാബ് ,ഡോ ഷാജി കടമല ,ജോർജ് അഗസ്റ്റിൻ എന്നിവർ സന്നിഹതരായി .

English Summary : CPI (M) general secretary D Raja said the fall of dictators should be a lesson