ടൂൾകിറ്റ്: നികിതയുടെ അറസ്റ്റ് കോടതി തടഞ്ഞു

 ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് നടപടികൾ തടഞ്ഞാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. ഈ കാലയളവിനകം നികിത മുൻകൂർ ജാമ്യത്തിനായി കേസ് പരിധിയിലുള്ള ഡൽഹി കോടതിയെ സമീപിക്കണം.
നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 25000 രൂപയുടെ ആൾ ജാമ്യത്തിലും തുല്യ തുകയ്‌ക്കുള്ള ആൾജാമ്യത്തിലും വിട്ടയ്ക്കണമെന്നും കോടതി നിർദേശിച്ചു. നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ,ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ ഡൽഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നൽകാൻ ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡൽഹി പൊലീസ് വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളി. കേസിൽ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നൽകാൻ അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു.

കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾകിറ്റ് ഷെയർ ചെയ്തെന്ന കേസിലാണ് മുംബൈയിൽ അഭിഭാഷകയായ നികിതയ്‌ക്കെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

English Summary : Toolkit case bombay hc holds nikita jacob’s arrest

admin:
Related Post