Home Blog Page 371

പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12 ന് തീയേറ്ററുകളിലേക്ക്

0

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്‍റെ എല്ലാ ചേരുവകളും അടങ്ങിയതാണ് ‘വര്‍ത്തമാനം’ എന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറയുന്നു.

വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചിത്രത്തിന്‍റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമീപകാല മലയാള സിനിമകളുടെ ടീസറില്‍ നിന്ന് ഏറെ പുതുമയുള്ളതായിരുന്നു വര്‍ത്തമാനത്തിന്‍റെ ടീസര്‍. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം,’ ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. പാര്‍വ്വതി തിരുവോത്തിന്‍റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ‘വര്‍ത്തമാന’ത്തിലെ ഫൈസാസൂഫിയ.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. – പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)

English Summary : Parvathy Thiruvoth starrer ‘Varthamanam’ hits theaters on March 12

ജിഎസ്ടി നഷ്ടപരിഹാരം, സംസ്ഥാനങ്ങള്‍ക്ക് 5000 കോടി

0

ന്യൂഡല്‍ഹി: ജിഎസ്ടി കുറവ് നികത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 17-ാം പ്രതിവാര ഗഡു 5000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. 23 സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍, പുതുച്ചേരി, ന്യൂഡല്‍ഹി എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് തുക ലഭിക്കുക. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കിയത് മൂലം വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. ജിഎസ്ടി നഷ്ടം നികത്തുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നാല് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപ നല്‍കി. 5.59%  പലിശ നിരക്കിലാണ് ഈ ആഴ്ചയിലെ ധനസഹായത്തിന് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഒക്ടോബറിലാണ് പ്രത്യേക വായ്പയെടുക്കല്‍ ജാലകം ആവിഷ്‌കരിച്ചത്. ശരാശരി 4.83 % പലിശ നിരക്കിലാണ് ഒരു ലക്ഷം കോടി വായ്പയെടുത്തത്. തൊട്ടുമുമ്പത്തെ ഗഡുവായി 6000 കോടി രൂപ തിങ്കളാഴ്ച സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 1.06 ലക്ഷം കോടി രൂപയുടെ അധിക വായ്പ അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 91 ശതമാനവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

English Summary : GST compensation, Rs 5,000 crore to states

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

0

ന്യൂഡല്‍ഹി: ദൈനംദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ദ്ധനവുണ്ടാകുന്നത്. കോവിഡ് വാക്സിനേഷന്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഈ ഉയര്‍ച്ച. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 24 മണിക്കൂറിനിടെ 6112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയ്ക്ക് സമാനമായി പഞ്ചാബിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഒരാഴ്ചക്കിടെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മായാണ് മഹാരാഷ്ട്രയിലെ വര്‍ദ്ധനവിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തന്നത്. പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി ഇതുവരെ 1.07 കോടിയിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്നും  കേന്ദ്രം അറിയിച്ചു.

English Summary : The Center has asked five states, including Kerala, to tighten Covid prevention measures

രാജ്യാന്തര ചലച്ചിത്രോല്‍സവം: കൊച്ചി പതിപ്പിന് നാളെ കൊടിയിറക്കം

0

കൊച്ചി: രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയില്‍ ചലച്ചിത്രങ്ങളുടെ വര്‍ണ്ണകാഴ്ചയൊരുക്കിയ 25ാംമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം മേഖലാ പ്രദര്‍ശനത്തിന് നാളെ കൊടിയിറങ്ങും. ജനപങ്കാളിത്തമാണ് കൊച്ചിയിലെ മേളയെ വേറിട്ടുനിറുത്തുന്നത്. നീണ്ട കാലത്തിനു നഗരത്തിലെത്തിയ മേളയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കൊച്ചിയിലെ ജനങ്ങളെയാണ് മേളയിലുടനീളം കാണാന്‍ സാധിച്ചത്. റിലീസ് ചിത്രങ്ങളും ഓസ്‌കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ കാഴ്ചവസന്തമൊരുക്കിയത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ മേള ആസ്വദിക്കാന്‍ മധ്യ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും 2500 ഓളം പ്രതിനിധികളാണ് കൊച്ചിയിലെത്തിയത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങള്‍ എല്ലാ പ്രദര്‍ശനങ്ങളിലും മികച്ച പ്രതികരണം നേടി. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്.

പ്രതീക്ഷയുയര്‍ത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തില്‍ നിന്ന് ഉള്‍പ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്. തമിഴ് ഹിന്ദി ഭാഷകളില്‍നിന്നും വിദേശ ഭാഷകളില്‍നിന്നും നവാഗതര്‍ മേളയില്‍ സാന്നിധ്യം അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബോസ്നിയന്‍ വംശഹത്യയുടെ കഥപറഞ്ഞ ‘ക്വോ വാഡിസ്, ഐഡ?’ യില്‍ തുടങ്ങിയ മേള ബ്രസീലിയന്‍ ചിത്രം ഡെസ്റ്ററോയിലാണ് അവസാനിക്കുന്നത്. ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്പൈ, നെവര്‍ ഗോന്നാ സ്നോ എഗയ്ന്‍, ദ വേസ്റ്റ് ലാന്‍ഡ്,കൊസ തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക ഹൃദയം കീഴടക്കി .

കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി ,1956 മധ്യതിരുവതാംകൂര്‍ എന്നിവയും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു

English Summary : International Film Festival: The Kochi edition will be flagged off tomorrow

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

0

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മാര്‍ച്ച് 15 വരെയാണ് വിലക്ക്. ചുരം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നേരത്തെ നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ് വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തിയത്.

English Summary : Large vehicles banned from Thamarassery pass

കിഴക്കന്‍ ലഡാക്കിലെ സേനാ പിന്മാറ്റം; ഇന്ത്യ – ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നു

0

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ച പുരോഗമിക്കുന്നു. പത്താംവട്ട ചര്‍ച്ചയാണ് ശനിയാഴ്ച നടക്കുന്നത്. പ്രധാനമായും കിഴക്കന്‍ ലഡാക്ക്, ഗോഗ്ര, ഹോട്ട് സ്പ്രിങ്‌സ്, ദെപ്‌സാങ് എന്നിവിടങ്ങളിലെ സേനാ പിന്മാറ്റവും പ്രദേശത്തെ സംഘാര്‍ഷാവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ചര്‍ച്ച.

കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയത്.

ജനുവരി 24ന് കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരം ഇരു പക്ഷത്തുനിന്നുമുള്ള സൈനികര്‍ മേഖലയില്‍ നിന്ന് പിരിഞ്ഞുപോവാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം മോള്‍ഡോ ബോര്‍ഡര്‍ പോയിന്റിലാണ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്നത്. ഏകദേശം ഒമ്ബതുമാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂണ്‍ ആറിനാണ് വിഷയത്തിലെ ആദ്യ ചര്‍ച്ച നടന്നത്.

English Summary : Army withdrawal from eastern Ladakh; India-China 10th Round Commander-in-Chief talks in progress

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമിരിന്നു ദൃശ്യം 2 കണ്ട് മോഹന്‍ലാല്‍

0

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമിരിന്നു ദൃശ്യം 2 കണ്ട് മോഹന്‍ലാല്‍

ദൃശ്യം 2 കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആസ്വദിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. ചെന്നൈയിലെ തന്റെ വീട്ടില്‍ ഒരുക്കിയ ഹോം തിയറ്ററിലാണ് സിനിമ കണ്ടത്.

ഭാര്യ സുചിത്ര മകന്‍ പ്രണവ്, അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.സിനിമ കണ്ടതിനു ശേഷം ചിത്രത്തിന്റെ വിജയാഘോഷവും ഉണ്ടായിരുന്നു.

മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയുടെ പിറന്നാള്‍ ആഘോഷവും തുടര്‍ന്ന് നടന്നു. ഡിസംബര്‍ 19-ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പ്രേക്ഷകരാണ് സിനിമ കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്.

English Summary : Mohanlal with family and friends watching Drishyam 2

ജസ്ന തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും

0

കൊച്ചി: ജസ്ന തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ സിബിഐ അറിയിച്ചു. ഇതോടെ കോടതി കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. കേസ് ഡയറി കൈമാറേണ്ടത് . സി ബി ഐ തിരുവനന്തപുരം യൂണിറ്റിനാണ്.

സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം നല്‍കണമെന്നും സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു.എന്തോ ഗുരുതരമായി ജസ്നയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ കോടതിയില്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധം ജസ്നയുടെ തിരോധാനത്തിന് ഉണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ജസ്നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ്. 2018 മാര്‍ച്ച് 22 നാണ് കോളേജിലേക്ക് പോയ ജസ്നയെ കാണാതാകുന്നത്. ജസ്നയുടെ തിരോധാനം അന്വേഷിച്ചത് പത്തനംതിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമണ്‍ ആയിരുന്നു. . ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ ജസ്നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

English Summary : CBI to probe Jasna’s disappearance

ജോര്‍ജുകുട്ടി വീണ്ടും തെലുങ്കിലേയ്ക്ക്

0

ഓ.ടി.ടി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജപതിപ്പ് ടെലഗ്രാമില്‍ വന്നതും വാര്‍ത്തയായിരുന്നു. സീക്വലിലെ ആദ്യ ചിത്രം പല ഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതില്‍ മിക്കവയും വലിയ വിജയവും ആയിരുന്നു.

ആദ്യ ഭാഗത്തെപ്പോലെ തന്നെ രണ്ടാം ഭാഗവും വന്‍ വിജയമാകുന്നു. റിലീസായി ഇരുപത്തിനാല് മണിക്കൂറുകള്‍ തികയുന്നതിന് മുന്നേ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വാര്‍ത്തയാണ്.

ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ വെങ്കിടേഷാണ് നായകനായി എത്തിയത്. രണ്ടാം ഭാഗത്തിലും വെങ്കിടേഷ് തന്നെയാവും നായകനായി എത്തുന്നത്. ആദ്യ ഭാഗത്തില്‍ നായികയായി അഭിനയിച്ച മീന രണ്ടാം ഭാഗത്തിലും അഭിനയിക്കും. മലയാളത്തില്‍ ആശാ ശരത് ചെയ്ത വേഷം തെലുങ്കില്‍ നദിയ മൊയ്തുവാണ് ചെയ്തത്.

ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു. ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന രണ്ടാം ഭാഗത്തിന്റെ സംവിധാനം ജീത്തു ജോസഫ് തന്നെ നിര്‍വ്വഹിക്കും.

English Summary : George Kutty returns to Telugu

അട്ടപ്പാടിയില്‍ ആദിവാസി ബാലന് ഷിഗെല്ല രോഗം

0

പാലക്കാട്: അട്ടപ്പാടി മേഖലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അഗളി മേലേ ഈരിലെ ആദിവാസി ദമ്പതികളുടെ ഒന്നര വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കടുത്ത പനിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുട്ടിയെ അട്ടപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. അതിനാല്‍തന്നെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

English Summary : Shigella disease in tribal boy in Attappadi

മമ്മൂട്ടിയും ജയറാമും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

0

മമ്മൂട്ടിയും ജയറാമും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഗുഡ്വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നത്.

ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സഹോദരങ്ങളായാണ് ഇരുവരും വേഷമിട്ടത്. 2018ല്‍ ചാര്‍ട്ട് ചെയ്ത ഈ ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നെന്നു. ഒരു ഗെയിം ത്രില്ലര്‍ ആയിരിക്കും മൂവി .

English Summary : Mammootty and Jayaram reunite after 28 years

ഇ ശ്രീധരന്‍ ബിജെപിയില്‍

0

കൊച്ചി: ബിജെപിയില്‍ ചേരുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശ്രീധരന്‍ അറിയിച്ചു.

ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒരു കാര്യവും നടക്കുന്നില്ല. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ആദ്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില്‍ ഇ ശ്രീധരന്‍ പങ്കെടുക്കുമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. താന്‍ ചേരുന്നത് കൊണ്ടുമാത്രം ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും ശ്രീധരന്‍ പറഞ്ഞു.