Home Blog Page 373

സംസ്ഥാനത്തെ ഒന്നാം വര്‍ഷ ബിരുദ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും

0

തിരുവനന്തപുരം: കേരളത്തിലെ കോളേജുകള്‍ വീണ്ടും സജീവമാകുന്നു. സംസ്ഥാനത്തെ ഒന്നാം വര്‍ഷ ബിരുദ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും. തിങ്കളാഴ്ച തുടങ്ങുന്ന ക്ളാസുകള്‍ ഈ മാസം 27 വരെ നടക്കും. ഇതിന് ശേഷാണ് രണ്ടാം വര്‍ഷ ബിരുദ ക്ളാസുകള്‍ ആരംഭിക്കും.

മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെയാണ് രണ്ടാം വര്‍ഷ ബിരുദ ക്ളാസുകള്‍. മൂന്നാം വര്‍ഷ ബിരുദ ക്ളാസുകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടക്കും. ക്ളാസുകള്‍ എങ്ങനെ വേണമെന്ന് കൊളേജുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

English Summary : Regular first-year graduate regular classes in the state will begin Monday

കെ-ഫോണ്‍; ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 15ന്

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന കെ-ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഈ മാസം 15ന് നടക്കും. ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ കണക്ടിവിറ്റി നല്‍കുന്നത് ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ്.
ചടങ്ങില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഊര്‍ജ സെക്രട്ടറി സൗരഭ് ജയിന്‍, ഐ.ടി സെക്രട്ടറി കെ. മുഹമ്മദ് വൈ സഫിറുള്ള, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള, ഭെല്‍ ചെയര്‍മാന്‍ എം. വി ഗൗതമ, റെയില്‍ടെല്‍ ചെയര്‍മാന്‍ പുനീത് ചൗള, കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ പങ്കെടുക്കും. വൈദ്യുത മന്ത്രി എം.എം മണി ചടങ്ങിന് അധ്യക്ഷത വഹിക്കും.

 കെഫോണ്‍ എന്നത് ഇന്റര്‍നെറ്റ് ബാക്ക്‌ബോണ്‍ ആണ്. ഒരു വലിയ ഇന്‍ഫര്‍മേഷന്‍ ഹൈവേ. നാടിന്റെ മുക്കിലും മൂലയിലും തടസ്സമില്ലാതെ നല്ല വേഗതയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനം. ഇതൊരു ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറാണ്. എല്ലാ മുക്കിലും മൂലയിലും നല്ല വേഗതയില്‍ അതായത് 10 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ കേബിള്‍ ശൃംഖലാ സ്ഥാപിക്കുകയാണ് കെ-ഫോണ്‍ ചെയ്യുന്നത്.മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാണ്ട് 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഈ ശൃംഖല വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനാണ് കെ-ഫോണ്‍ ലക്ഷ്യംവയ്ക്കുന്നത്.

English Summary : K-Phone first stage Inauguration on the 15th

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണ തലവനെ കൊടുവള്ളിയില്‍ വച്ച് ആക്രമിച്ചു

0

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന്റെ തലവനെ കൊടുവള്ളിയില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും മടങ്ങും വഴി കൊടുവള്ളിയില്‍ വെച്ചാണ് ആക്രമണം. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്.

തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്‌ക്കെടുക്കിന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള അദേഹം പറഞ്ഞു. പല ഭാഗങ്ങളില്‍ നിന്ന് ഭീഷണി വരുന്നുണ്ട്. പക്ഷെ ഇതെല്ലാം ജോലിയുടെ ഭാഗമായി കാണുന്നു. ഭീഷണിയെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് കുമാര്‍ അറിയിച്ചു.
വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്ബാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ശക്തമായ നടപടി സ്വീകരിച്ച് പോരുന്നതിനാല്‍ തനിക്കെതിരെ പല കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സുമിത് കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നേരത്തെ കുറിച്ചിരുന്നു.

English Summary : The head of the gold smuggling case was attacked in Koduvalli

മരിക്കാർ എന്റർടൈയ്ൻമെൻ്റ്സിന്റെ”പത്രോസിന്റെ പടപ്പുകള്‍”ടെെറ്റില്‍ പോസ്റ്റര്‍

0

ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിന്റെ പടപ്പുകൾ “എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, മെഗാസ്റ്റാർ മമ്മൂട്ടി പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേർന്ന് റിലീസ് ചെയ്തു.
മരിക്കാര്‍ എന്റര്‍ടെെയ്ന്‍ മെന്റ്സിന്റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്നു.

സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം,
നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്‌. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ്‌ – വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ വരട്ടിപ്പള്ളിയാല്‍.വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തം; മരണം 11 ആയി

0

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് സ്വകാര്യ പടക്ക നിര്‍മ്മാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 14 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാസി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ കൂടുക്കലര്‍ന്നാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പത്ത് അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തി.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവരും ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

English Summary : Fireworks factory fire in Tamil Nadu; Death toll rises to 11

ചമോലി ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

0

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.

ഋഷിഗംഗ പവര്‍ പ്രൊജക്ട് സൈറ്റില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ചമോലിയിലെ മൈതാന ഗ്രാമത്തില്‍ നിന്നുമാണ് മറ്റൊരു മൃതദേഹം ലഭിച്ചത്.
പ്രളയത്തില്‍ 170 പേരെയാണ് കാണാതായത്. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. തപോവന്‍, ഋഷിഗംഗ പവര്‍ പ്രോജക്ട് സൈറ്റുകളില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുകയാണ്.

English Summary : Chamoli tragedy; Two more bodies were found

ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന്

0

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ” ഫെബ്രുവരി 19-ന് തിയ്യേറ്ററിലെത്തുന്നു

കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കെെയ്യടി നേടിയ ലാല്‍,മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം,സണ്ണി വെയ്ന്‍,സിനി സെെനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു സുധീര്‍ കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്ജ്,സാജൂ കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണൻ കുട്ടി, ഓർമ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.ഗായകര്‍-ജാസി ഗിഫ്റ്റ്,മഞ്ജരി,എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്.

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. വാർത്താ പ്രചരണം-എ എസ് ദിനേശ്.

English Summary: Malayalam Movie Black Coffee “on February 19th.

വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് പൂർത്തിയായി

0

ഹെവൻലി മൂവീസിന്റെ ബാനറിൽ ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായക ചിത്രം രണ്ട് പൂർത്തിയായി. സുജിത് ലാൽ സംവിധാനവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ചിത്രം, ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് പൂർത്തീകരിച്ചത്. സർക്കാർ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചായിരുന്നു ചിത്രീകരണം. മാറിവരുന്ന ജാതിമതരാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ/ അന്ന രേഷ്മ രാജൻ / ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ഗോകുലൻ / സുബീഷ് സുധി / രാജേഷ് ശർമ്മ / മുസ്തഫ / വിഷ്ണു ഗോവിന്ദ് / ബാബു അന്നൂർ / സ്വരാജ് ഗ്രാമിക / രഞ്ജിത് കാങ്കോൽ / ജയശങ്കർ / ബിനു തൃക്കാക്കര / രാജേഷ് മാധവൻ / രാജേഷ് അഴീക്കോടൻ / കോബ്ര രാജേഷ് / ജനാർദ്ദനൻ / ഹരി കാസർഗോഡ് / ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവർ അഭിനയിക്കുന്നു.

ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , അസിസ്റ്റൻറ് ഡയറക്ടേഴ്സ് – സൂനകുമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസോസിയേറ്റ് – ബാല, ക്യാമറ അസോസിയേറ്റ്സ് – അഖിൽ, രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, ലീഗൽ കൺസൾട്ടന്റ് – അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല , ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ -ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ്), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , സ്റ്റിൽസ് – അജി മസ്ക്കറ്റ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

English Summary: Vishnu Unnikrishnan and Anna Reshma Rajan movie Randu shooting completed.

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ പൂർത്തിയായി

0

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ പൂർത്തിയായി. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിന്റെ സങ്കീർണ്ണതകൾ ഒരു വശത്ത് ! സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത് ! നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ രണ്ട് കുടുംബങ്ങളും നൽകുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു , ഷിബു നിർമാല്യം, ആലികോയ, ക്രിസ്കുമാർ , ജീവൻ കഴകൂട്ടം, ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – എ ജി എസ് മൂവി മേക്കേഴ്സ് , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ , രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല- ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി, വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ട്സ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, സ്‌റ്റിൽസ് -ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

കോഴിക്കോട് പന്തീരൻകാവ് , തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

English Summary : Vellaram Kunnile Vellimeenukal shooting completed

കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കണം; കാപ്പനെ സ്വാഗതം ചെയ്ത് ഹൈക്കമാന്‍ഡ്

0

കോട്ടയം: എന്‍സിപി നേതാവ് മാണി സി കാപ്പനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാമെന്നും പാലായില്‍ അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മാണി സി കാപ്പന്‍ മാത്രമാണോ അതോ എന്‍സിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. എന്തായാലും ശശീന്ദ്രന്‍ പക്ഷം യു ഡി എഫിലേക്ക് ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ശരത് പവാറിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍ സി പി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയനേതൃത്വം ഇതുവരെ കൃത്യമായ തീരുമാനം എടുത്തിട്ടില്ല. പാലായടക്കം സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും രാജ്യസഭാ സീറ്റ് എല്‍ ഡി എഫില്‍ പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പന്‍ ശരത് പവാറിനോട് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. കാപ്പന്‍ വന്നാല്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്.

English Summary : congress welcome kappan to UDF, promises party symbol

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രിംകോടതിയില്‍

0

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രിംകോടതിയെ സമീപിച്ചു. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍നിന്ന് കണ്ടെത്തിയ കണക്കില്‍പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും.

ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നാണ് ഹരജിയില്‍ ഇഡി ഉയര്‍ത്തുന്ന വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റുചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായത്. 98 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്.

English Summary : Gold smuggling: M Sivasankar’s bail should be canceled; In the ED Supreme Court

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

0

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് എന്‍.എച്ച്.766ന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം (45/00) മുതല്‍ ലക്കിടി (57/00)വരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായി നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഈ കാലയളവില്‍ അടിവാരം മുതല്‍ ലക്കിടിവരെ കെ.എസ്.ആര്‍.ടി.സി. മിനിബസുകള്‍ ഏര്‍പ്പെടുത്തും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.

English Summery : Traffic control at Thamarassery pass