ചൊവ്വ. ഡിസം 7th, 2021

ബിഹാറിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിന്‌ വധശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. അരവിന്ദ്‌ എന്ന്‌ അറിയപ്പെടുന്ന രാജ്‌ സിൻഘാനിയയാണ്‌ ശിക്ഷിക്കപ്പെട്ടത്‌. കൂട്ടുപ്രതിയും സ്കൂളിലെ അധ്യാപകനുമായിരുന്ന അഭിഷേക്‌ കുമാറിന്‌ ജീവപര്യന്തം തടവും 50000 രൂപ പിഴയും പ്രത്യേക പോക്‌സോ കോടതി വിധിച്ചു. ഇരയ്‌ക്ക്‌ നഷ്‌ടപരിഹാരം നൽകുന്നതിനുള്ള പദ്ധതിയിൽനിന്ന്‌ പെൺകുട്ടി‌ക്ക്‌ 15 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.

2018ൽ പെൺകുട്ടി ഗർഭിണിയാണെന്ന്‌ അറിഞ്ഞ്‌ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ്‌ അവൾ പീഡനവിവരം പറഞ്ഞത്‌. തുടർന്ന്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയും കുട്ടി‌ക്ക്‌ സർക്കാർ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പ്രതിയുടെ പങ്ക്‌ തെളിഞ്ഞു. പ്രിൻസിപ്പൽ തന്നെ മുറിയിലേക്ക്‌ വിളിച്ച്‌ പീഡിപ്പിച്ചിരുന്നതായി‌ പെൺകുട്ടിയുടെ മൊഴിയിലുണ്ട്‌. വീട്ടിൽ പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നു. 

English Summary : School principal sentenced to death for raping 11-year-old girl in Bihar

By admin