സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

പാലാ: പ്രശസ്ത സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഐസക് തോമസ് കൊട്ടുകാപ്പള്ളി അരങ്ങിനോടും അഭിനയത്തോടും അടങ്ങാത്ത പ്രണയം കാത്തുസൂക്ഷിച്ചിരുന്നയാളാണ്. മലയാളത്തിന് പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയില്‍ അരങ്ങേറുന്നത്.  സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ  2010 ല്‍ ദേശീയ അവാര്‍ഡിനര്‍ഹനായി. കുട്ടിസ്രാങ്ക്, മാര്‍ഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചു. നാലുതവണ സംസ്ഥാന അവാര്‍ഡും നേടി.പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. മുന്‍ എംപി ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ് ഐസക് തോമസ്. ചിത്രയാണ് ഭാര്യ.

ശബ്ദവും നിശബ്ദതയും ചേരുന്നതാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിക്കു സംഗീതം. കുട്ടിക്കാലം മുതല്‍ കേട്ട ശബ്ദങ്ങളില്‍ പലതും അദ്ദേഹം ഒരു നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടിട്ടുണ്ട്. മനസിലെ നിശബ്ദതയുമായി അവ ചേര്‍ത്ത് സിനിമയില്‍ അദ്ദേഹം തീര്‍ത്തത് വിസ്മയതാളങ്ങളാണ്.

English Summery : Music director Isaac Thomas Kottukappally has passed away

admin:
Related Post