ആഗ്ര: താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍. ഫരീദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്.
താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം പോലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി താജ്മഹല്‍ അടച്ചു.
പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തി. സ്‌ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിളിച്ച ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
താജ്മഹല്‍ പരിസരത്ത് സ്‌ഫോടക വസ്തുക്കള്‍ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. ആര്‍മി റിക്രൂട്ട്‌മെന്റില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്നും താന്‍ റിക്രൂട്ട്മെന്റിന് പോയിട്ടും സെലക്ഷന്‍ കിട്ടിയില്ലെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
English Summary : Bomb threat to Taj Mahal; One arrested
രഞ്ജി പണിക്കര്‍, മണിയൻപിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി ആര്‍ അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സുഡോക്കു’N ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങ ളിലുമായി കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ച് പൂര്‍ത്തിയായി.
സംഗീതാ ഫോര്‍ മൂവി ക്രിയേഷൻസിന്റെ ബാനറിൽ സംഗീതാ സാഗർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അന്തർദ്ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഷേഖ് ഒരു പ്രധാന വേഷം ചെയ്യുന്നു.മലയാളികളുടെ മനം കവർന്ന, ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗർ ശങ്കരൻ ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെത്തുന്നത് സുഡോക്കു’N ൽ അഭിനയിച്ചുകൊണ്ടാണ്. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും തുടങ്ങി ഹിറ്റ് മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനായ എസ് പി മഹേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ചാം വയസ്സുമുതൽ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോൾ ആദ്യമായി കോറിയോഗ്രാഫറാകുന്ന ചിത്രം കൂടിയാണ് “സുഡോക്കു’N “. പ്രമുഖ താരങ്ങളായ കലാഭവൻ നാരായണൻ കുട്ടി, ‘ഇരണ്ട് മനം വേണ്ടും’ എന്ന തമിഴ് സിനിമയിലെ നായകൻ സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്ത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ, കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങൾ,ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായർ, കവിത കുറുപ്പ്,ജാനകി ദേവി, മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ ബേബി വ്യദ്ധി വിശാൽ, ബേബി ആരാധ്യ, മാസ്റ്റർ ആദി എസ്സ്. സുരേന്ദ്രൻ, വി. റ്റി. വിശാഖ്, ബോബ് ജി എടേർഡ്, ബിജു എസ്സ്, പ്രേം വിനായക്, മനോജ രാധാകൃഷ്ണൻ, ബിജു കാവനാട്, ഗൗതം, ഹരീഷ് കുമാർ, പ്രിയലാൽ, സിദ്ധാർത്ഥ്, വിക്രം കലിംഗ, കാർത്തിക്, വിനോദ്,ഡി. പോൾ, സിജിൻ, ആദിത്യ എസ്സ്. രാജ്, ലിപു, ഷഹീർ മുംതാസ്,അനൂപ് ബഷീർ, സായി മോഹൻ, രാജേഷ് കുമാർ, പ്രസീദ് മോഹൻ, സൈമൺ നെടുമങ്ങാട് എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റിഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അരുൺ ഗോപിനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സജി ശ്രീവൽസവം, പുള്ളിക്കണക്കൻ എന്നിവരുടെ വരികള്‍ക്ക് തെെക്കൂടത്തിലൂടെ ശ്രദ്ധേയനായ അപ്പു,ജോണ്‍ ബ്രിട്ടോ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഹേമന്ത് ഹര്‍ഷന്‍. ആർട്ട്-സുജി ദശരഥൻ,വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്- വിജയകുമാർ,രഞ്ജിത് മാമ്മൂട്,സ്റ്റില്‍സ്-സുനില്‍ കളര്‍ ലാന്റ്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍-എസ് പി മഹേഷ്,അസോസിയേറ്റ് ഡയറക്ടര്‍-ഋഷി സൂര്യൻ പോറ്റി,മഞ്ജിത് ശിവരാമൻ,വിൽസൺ തോമസ്സ്,അസിസ്റ്റന്റ് ഡയറക്ടര്‍- രതീഷ് ഓച്ചിറ, സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി. പ്രൊഡക്ഷൻ കൺസൾട്ടേഷന്‍-ബദറുദ്ദീന്‍ അടൂര്‍,വി എഫ് എക്സ്-വിനു. രാമകൃഷ്ണൻ,ബി ജി എം-ബിബിൻ അശോക്. ഗ്രാമീണ ജനതയ്ക്കു മേലെ നാഗരിക സമൂഹം ചെയ്യുന്ന അക്രമത്തെയും അതിനെ പ്രതിരോധിക്കാനുള്ള സാധാരണക്കാരന്റെ ശ്രമങ്ങളെയും രസകരമായി പ്രതിപാദിക്കുന്ന “സുഡോക്കു’N ” ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Movie “Sudoku ‘N” shooting is over
ഇന്ദ്രനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ” വേലുക്കാക്ക ” എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസായി.
പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി,ഉമ കെ പി, ആതിര,ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ,ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു.മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യൂനിസ് സിയോ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഐജുഎം എ. പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍,പ്രൊഡക്ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല,കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, ,വിനയ് ബി ഗീ വര്‍ഗ്ഗീസ്, ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍-ദിലീപ് കുട്ടിച്ചിറ,സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം റെഡ്റിവർ പൂർത്തിയായി
പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ച്ചകൾ ആണ് റെഡ്റിവർ . തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങൾ കാണാനാകും. ഇന്നും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഈ കഥയിൽ പറഞ്ഞു വെയ്ക്കുന്നു. ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ സംഭവിക്കുന്നു. അപ്പോൾ ഗ്രാമത്തിനു പോലും ക്രൂരതയുടെ മുഖം കൈവരുന്നു. നിസ്സഹായനായ ബാലുവിന്റെ അവസ്ഥയ്ക്ക് പുതിയ ഭാഷ്യം നല്കി കഥ അവസാനിക്കുന്നു. ചുരുക്കത്തിൽ ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവകരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് റെഡ്റിവർ
വിഷ്ണു ഉണ്ണികൃഷ്ണൻ ,സുധീർ കരമന, കൈലാഷ്, ജയശ്രീ ശിവദാസ് , പ്രിയാ മേനോൻ , ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ് മേനോൻ , സുബാഷ് മേനോൻ , മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവർ അഭിനയിക്കുന്നു.
ബാനർ – സഹസ്രാരാ സിനിമാസ് , നിർമ്മാണം – സന്ദീപ് ആർ, സംവിധാനം – അശോക് ആർ നാഥ് , ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , കഥ, തിരക്കഥ, സംഭാഷണം – പോൾ വൈക്ലിഫ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ജോർജ് തോമസ്, മഹേഷ് കുമാർ , സഞ്ജിത് കെ , ആൻസേ ആനന്ദ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ഗാനരചന – പ്രകാശൻ കല്യാണി , സംഗീതം – സുധേന്ദുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- അജിത് കൃഷ്ണ, ചമയം – ലാൽ കരമന, വസ്ത്രാലങ്കാരം – അബ്ദുൾ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , സംവിധാന സഹായി – ലാലു, സൗണ്ട് ഡിസൈൻ – അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് – ശങ്കർദാസ് , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, മാർക്കറ്റിംഗ് – രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്റ്റിൽസ് – യൂനസ് കുണ്ടായി , പി ആർ ഓ – അജയ് തുണ്ടത്തിൽ .
കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത്, ചിറ്റുമല , കല്ലട എന്നിവിടങ്ങളാണ് ലൊക്കേഷൻ .
പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ.ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘ഹോളി കൗ’ 5 ന് റിലീസ് ചെയ്യും. ദൈവിക് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. ബിജു കെ ആര്‍ ആണ് ഹോളി കൗവിന്‍റെ നിര്‍മ്മാണം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ഹോളി കൗ 16 ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ ഇതിനോടകം നേടി കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ഹോളി കൗ വിന്‍റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്‍റെ ആത്മാവിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു. സ്ത്രീയുടെ സ്വകാര്യതകളും ലൈംഗിക ജീവിതവും ഒക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. ഓരോ സ്ത്രീയും ഉത്തരം കിട്ടാത്ത കടംങ്കഥയാണ്. സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെ തന്നെയാണ് സ്ത്രീയുടെ ജീവിതം. കുറച്ച് ഭാഗം മാത്രമേ നാം കാണുന്നുള്ളൂ. ഡോ ജാനറ്റ് പറഞ്ഞു. ഹോളി കൗ പച്ചയായ സ്ത്രീജീവിതത്തിന്‍റെ നേര്‍സാക്ഷ്യമാണെന്നും ഒന്നും മറച്ചുപിടിക്കുന്നില്ലെന്നും സംവിധായിക പറഞ്ഞു.റെഡ് കാർപ്പെറ്റ്, ദി ഡേ റിപ്പീറ്റ്സ്, ഗ്രീന്‍ ഗ്ര്യൂ , ഹൊറര്‍ ഡോക്യുമെന്‍ററിയായ രാമേശ്വരി, വിന്‍ഡോ ട്വന്‍റി 20 എന്നീ ഡോക്യുമെന്‍ററികളും ജാനറ്റ് ഒരുക്കിയ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
ബാനര്‍- ദൈവിക് പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ഡോ.ജാനറ്റ് ജെ, നിര്‍മ്മാണം- ഡോ. ബിജു കെ ആര്‍, ക്യാമറ- സോണി, സംഗീതം- അര്‍ജ്ജുന്‍ ദിലീപ്, എഡിറ്റര്‍- അമല്‍. അസോസിയേറ്റ് ഡയറക്ടര്‍ -രോഹിത്, സൗണ്ട്- തസീം റഹ്മാന്‍, ഗൗതം ഹെബ്ബാര്‍, മേക്കപ്പ് – ലാലു കുറ്റ്യാലിട, അസിസ്റ്റന്‍റ് ഡയറക്ടര്‍- മുസ്തഫ, പി ആര്‍ ഒ – പി ആര്‍ സുമേരന്‍.
English Summary : The Holy Cow, which reveals the mysteries and concerns of women, will be released on March 5.
ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രം അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസായിരിക്കും.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍,പി.ആർ.ഓ: പി.ശിവപ്രസാദ്. ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി.
English Summary : Nayanthara-Kunchacko Boban movie ‘Nizhal’; Preparing for release
ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.
ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സിനിമയുടെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ- വിനോദ് എ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
English Summary : Indrajith with suspense thriller; Anuradha’s shooting is in progress
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം.തെരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം.31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപിക്കാണ് വിജയം. 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കി. കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വന്‍ ലീഡ് നേടിയിരിക്കുന്നത്.
English Summary : BJP wins Gujarat local body elections 2021
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മന്ത്രി കുത്തിവയ്പ്പെടുത്തത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.
നേരത്തെ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരില്‍ ആദ്യം കോവിഡ് വാക്സിനെടുത്തത് അദ്ദേഹമാണ്.60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ നല്‍കുന്നത്.
English Summary : Health Minister received the COVID vaccine
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത്
എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
English Summary : Vehicle strike: Tomorrow’s SSLC and Higher Secondary model exams postponed
പാരീസ്: കൈക്കൂലി കേസില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ. സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍ക്കോസി വാഗ്ദാനം ചെയ്‌തെന്ന കേസിലാണ് കോടതി നടപടി.
അതേസമയം, സര്‍ക്കോസി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതെന്ന നയമാണ് അദ്ദേഹത്തിന് ശിക്ഷാകാലാവധി കുറയാന്‍ കാരണമായത്. തടവിലാകുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് സര്‍ക്കോസി.