HomeNewsകേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിനും ഡപ്യൂട്ടി സി.ഇ.ഒയ്ക്കും ഇത് സംബന്ധിച്ച് ഇ.ഡി നോട്ടിസ് നല്‍കി. കിഫ്ബി വിദേശവായ്പ സ്വീകരിച്ചതില്‍ ഫെമ നിയമ ലംഘനം നടന്നെന്നും ഇ.ഡി ആരോപിക്കുന്നു. കിഫ്ബിയുടെ ബാങ്കിങ്ങ് ഇടപാടുകള്‍ നടന്ന ആക്‌സിസ് ബാങ്ക് മേധാവികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്ലാവരോടും അടുത്തയാഴ്ച ചേദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

English Summary : Received foreign funds without central approval; ED filed a case against KIIFB

RELATED ARTICLES
- Advertisment -

Most Popular