തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത്
എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
English Summary : Vehicle strike: Tomorrow’s SSLC and Higher Secondary model exams postponed
പാരീസ്: കൈക്കൂലി കേസില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ. സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍ക്കോസി വാഗ്ദാനം ചെയ്‌തെന്ന കേസിലാണ് കോടതി നടപടി.
അതേസമയം, സര്‍ക്കോസി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതെന്ന നയമാണ് അദ്ദേഹത്തിന് ശിക്ഷാകാലാവധി കുറയാന്‍ കാരണമായത്. തടവിലാകുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് സര്‍ക്കോസി.
ചെന്നൈ: ഔദ്യോഗിക വാഹനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ ഡിജിപിക്കെതിരെ കേസെടുത്തു. ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡിയാണ് കേസെടുത്തത്. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ഫെബ്രുവരി 21ന് ഔദ്യോഗിക വാഹനത്തില്‍ വെച്ച് ഡിജിപി തന്നോട് മോശമായി പെരുമാറിയെന്നും താന്‍ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും ഐപിഎസ് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. തിരുച്ചിറപ്പള്ളി – ചെന്നൈ ഹൈവേയിലായിരുന്നു സംഭവം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വാഹനവ്യൂഹം പോയതിന് പിന്നാലെ വിഐപി ഡ്യൂട്ടി കഴിഞ്ഞ് സ്പെഷ്യല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്പെഷ്യല്‍ ഡിജിപി, വനിതാ ഓഫിസറോട് തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാര്‍ 40 മിനിറ്റ് സഞ്ചരിച്ചപ്പോള്‍ അടുത്ത പോയിന്റില്‍ നോര്‍ത്ത് സോണ്‍ ഐജിപി കെ ശങ്കര്‍, ഡിഐജി എം പാണ്ഡ്യന്‍, ഐപിഎസ് ഓഫിസര്‍ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ വനിതാ ഓഫിസര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. അവരുടെ ഔദ്യോഗിക വാഹനം പിറകിലായിരുന്നതിനാല്‍ ഹഖിന്റെ വാഹനം അവര്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവര്‍ അപ്പോള്‍ ആരോടും പറഞ്ഞില്ല. അടുത്ത ദിവസം തന്നെ ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പി ഡി കണ്ണന്റെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
വനിതാ ഐപിഎസ് ഓഫീസര്‍ ചെന്നൈയിലെത്തി ഡിജിപി ജെ കെ ത്രിപാഠിക്കും ആഭ്യന്തര വകുപ്പിനുമാണ് പരാതി നല്‍കിയത്. പിന്നാലെ രാജേഷ് ദാസിനെ സ്പെഷ്യല്‍ ഡിജിപി സ്ഥാനത്തുനിന്ന് നീക്കി. ആഭ്യന്തര വകുപ്പ് അന്വേഷണത്തിനായി 6 അംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് രാജേഷ് ദാസിന്റെ വിശദീകരണം.
നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രാജേഷ് ദാസിന് 2000 രൂപ പിഴ ചുമത്തിയിരുന്നു. 2004ല്‍ തന്റെ കീഴിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സസ്‌പെന്‍ഷനും നേരിടേണ്ടി വന്നു.
രാജേഷ് ദാസിനെയും ഡി കണ്ണനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്യണമെന്ന് നിരവധി ഐപിഎസ് ഉദ്യോഗസ്ഥര്‍ ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് അസോസിയേഷന്‍ അന്വേഷണ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
English Summary : Attempt to harass IPS officer: Case against DGP
ഐ ലീഗിലെ ആദ്യ ഘട്ടം ഒന്നാം സ്ഥാനത്ത് അവസാനിപ്പിക്കാം എന്ന ഗോകുലം കേരളയുടെ മോഹത്തിന് തിരിച്ചടി. ഇന്ന് നിര്‍ണായക മത്സരത്തില്‍ ചര്‍ച്ച ബ്രദേഴ്‌സ് ഗോകുലം കേരളയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരം 3-2 എന്ന സ്‌കോറിനാണ് അവസാനിച്ചത്. ഗോകുലം കേരള ഒരു പെനാള്‍ട്ടി നഷ്ടമാക്കിയതും 10 പേരുമായി 60 മിനിറ്റോളം കളിക്കേണ്ടി വന്നതും ഇന്നത്തെ പരാജയത്തിന് കാരണമായത്. ഹാട്രിക്കുമായി ലുക ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വിജയശില്പിയായി.
26ആം മിനുറ്റില്‍ ആണ് ലുക ചര്‍ച്ചിലിന് ലീഡ് നല്‍കിയത്. മുപ്പതാം മുനിട്ടില്‍ ബരെറ്റോ ചുവപ്പ് കണ്ട് പുറത്തായതോടെ ഗോകുലം കേരള 10 പേരായി ചുരുങ്ങി. 45ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാന്‍ ഗോകുലം കേരളക്ക് അവസരം വന്നു എങ്കിലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ പെനാള്‍ട്ടി എടുത്ത അഡ്ജയ്ക്ക് ആയില്ല. രണ്ടാം പകുതിയില്‍ 53ആം മിനുട്ടില്‍ ലുക ചര്‍ച്ചിലിന്റെ ലീഡ് ഇരട്ടിയാക്കി. 80ആം മിനുട്ടിലെ അഡ്ജയുടെ ഗോള്‍ ഗോകുലത്തിന് പ്രതീക്ഷ നല്‍കി എങ്കിലും 87ആം മിനുട്ടില്‍ വീണ്ടും ലുക വലകുലുക്കി. ഇത്തവണ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ലുകയുടെ ഗോള്‍. ലുകയുടെ ഹാട്രിക്കോടെ ചര്‍ച്ചില്‍ 3-1ന് മുന്നില്‍ എത്തി. ഇഞ്ച്വറി ടൈമില്‍ ജിതിന്‍ മനോഹരമായ ഗോളിലൂടെ ഗോകുലത്തിന് വീണൂം പ്രതീക്ഷ നല്‍കി. അവസാന വിസില്‍ വരെ ഗോകുലം പൊരുതി എങ്കിലും പരാജയം ഒഴിവാക്കാന്‍ ആയില്ല.
നിവിന്‍ പോളി,ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” മഹാവീര്യര്‍ ” എന്ന ചിത്രീകരണം രാജസ്ഥാന്‍ ജയ്പൂരില്‍ ആരംഭിച്ചു.
പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കന്നട നടി ഷാന്‍വി ശ്രീവാസ്തവ നായികയാവുന്നു.ലാല്‍,സിദ്ധിഖ്,മേജര്‍ രവി,വിജയ് മേനോന്‍,കൃഷ്ണ പ്രസാദ്,അശ്വിന്‍ കുമാര്‍,സൂരജ് കുറുപ്പ്,സുധീര്‍ പറവൂര്‍,ഭാനുമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചന്ദ്രമോഹന്‍ ശെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.കെെതപ്രത്തിന്റെ വരികള്‍ക്ക് ഐഷാന്‍ ചബ്ര സംഗീതം പകരുന്നു.എഡിറ്റര്‍-മനോജ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ ബി ശ്യാം ലാല്‍,കല-അനീസ് നാടോടി,മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-മെല്‍വി,ചന്ദ്രകാന്ത്,നിവേദിത,സൗണ്ട്-സൗണ്ട് ഫാക്റ്ററി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍,സൗണ്ട് മിക്സിംങ്-രാജാകൃഷ്ണന്‍.
എബ്രിഡ് ഷെെന്റെ അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് “മഹാവീര്യര്‍”. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ‘ *ഗംഗുഭായ് കത്ത്യാവാടി* ‘യുടെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ്റെ ജന്മ ദിനം പ്രമാണിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും പുറത്തിറക്കി . ടീസറിന് മുന്നോടിയായി പുറത്തിറക്കിയ , ആലിയാ ഭട്ട് കസേരക്കു മീതെ കാലുകൾ ഉയർത്തി വെച്ചിരുന്ന പോസ്റ്റർ നിമിഷങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ആളി പടരുകയായിരുന്നു. അതിനു പിറകെ പുറത്തിറങ്ങിയ ടീസർ മണിക്കൂറുകൾക്കകം യൂ ട്യൂബിൽ ദശ ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് വൻ മുന്നേറ്റം തുടുകയാണ്. തകർപ്പൻ പ്രകടനമാണ് ആലിയാ കാഴ്ച വെക്കുന്നത്.
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.’മാഫിയ ക്വീൻസ് ഓഫ് മുംബൈ ‘; എന്ന പേരിൽ ഹുസൈൻ സെയ്ദി രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ ഭരിച്ച വിറപ്പിച്ച വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം സ്ഥാപിച്ചു. സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവന്‍ അവള്‍ അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയായിരുന്നു അവര്‍.
സഞ്ജയ് ലീല ബൻസാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നതും. ബൻസാലി പ്രൊഡക്ഷൻസും ഡോക്ടർ ജയന്തിലാൽ ഗദ്ദയുടെ പെൻ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമമിക്കുന്നത്. വാർത്താ വിതരണം: സി. കെ. അജയ് കുമാർ,
English Summary : Alia Bhatt’s stunning performance as the queen of Kamathipura
ലാല്‍ ആന്റ് ജൂനിയര്‍ സംവിധാനം ചെയ്യുന്ന ” സുനാമി ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി.പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്,അജു വര്‍ഗ്ഗീസ്,മുകേഷ്,ഇന്നസെന്റ്,സുരേഷ് കൃഷ്ണ,സിനോജ് വര്‍ഗ്ഗീസ്,അരുണ്‍,ബെെജു കുട്ടന്‍,സ്മിനു സിജോ,നിഷ മാത്യു,ദേവീ അജിത് വത്സല മേനോന്‍,ശില്പ,സ്മിനു തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു.അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഗാനരചന-ലാല്‍,സംഗീതം-യാക്ക്സണ്‍ ഗാരി പെരേര,നേഹ നായര്‍,എഡിറ്റര്‍-രതീഷ് രാജ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്,കല-അജയ് മങ്ങാട്,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ,മേക്കപ്പ്-ആര്‍ ജി വയനാടന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മെെക്കിള്‍,സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,പരസ്യക്കല-യെല്ലോ ടൂത്ത്.പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ജസ്റ്റിന്‍ കൊല്ലം. മാര്‍ച്ച് 11-ന് “സുനാമി”പാന്‍ഡ ഡാഡ റിലീസ് തിയ്യേറ്ററിലെത്തുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
” സൂഫിയും സുജാതയും” ഫെയിം ദേവ് മോഹന്‍,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ” ഉറുമ്പുകള്‍ ഉറങ്ങാറില്ല ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുള്ളി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ കണിമംഗലത്ത് ആരംഭിച്ചു.
ശെന്തില്‍ കൃഷ്ണ,ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി,കലാഭവന്‍ ഷാജോണ്‍,സുധി കോപ്പ,വിജയകുമാര്‍,വെട്ടുക്കിളി പ്രകാശ്,രാജേഷ് ശര്‍മ്മ,അബിന്‍ ബിനോ,ബിനോയ്,മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു.എഡിറ്റര്‍-ദീപു ജോസഫ്. ലെെന്‍ പ്രൊഡ്യുസര്‍-കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്സ്,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍, പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സെെമണ്‍,വിവിന്‍ രാധാകൃഷ്ണന്‍,അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം,മുഹമ്മദ് യാസിന്‍,സൗണ്ട്-ഗണേശ് മാരാര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍-അമല്‍ പോള്‍സണ്‍,പ്രൊഡക്ഷന്‍ മാനേജര്‍-അമല്‍ പോള്‍സണ്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാല്‍,വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
English Summary : Dev Mohan and Jiju Asokan team up “Pulli”
സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.മലയാളത്തിൻ്റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു.
ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ റിലീസ്സായിരിക്കും.
ഏറെ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്.
അതേസമയം, സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിലുള്ള മരട് 357 ൻ്റെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 നിർമ്മിച്ചിരിക്കുന്നത്.
പി.ശിവപ്രസാദ്
English Summary : ‘Udumba’; The second look poster has been released
മർവ്വാവിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ കൃഷ്ണകുമാർ നിർമ്മാണവും സജി വൈക്കം രചനയും സംവിധാനവും നിർവ്വഹിക്കുന്ന “നിദ്രാടനം ” റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം, മാർച്ച് 12-ാം തീയതി വൈകീട്ട് അഞ്ചുമണിക്ക് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസാകുന്നത്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവായ സുദേവൻ എന്ന എഴുത്തുകാരൻ അയാളുടെ ജീവിത പരിസരങ്ങളിലുള്ള വരെ കഥാപാത്രങ്ങളാക്കി ഒരു നോവൽ എഴുതി തുടങ്ങുന്നതും അതിലെ ഭാവനാ സൃഷ്ടിയായ നായക കഥാപാത്രം നോവലിൽ നിന്നിറങ്ങി തന്റെ സൃഷ്ടികർത്താവിന്റെ ഉള്ളിലെ അധമവികാരങ്ങളുടെ സ്വരൂപമായി തീർന്ന് പ്രതിനായകനായി എഴുത്തുകാരനെ വെല്ലുവിളിക്കുന്നു. അതോടെ നിസ്സഹായനായിപ്പോകുന്ന സുദേവൻ തന്റെ സ്വത്വം തേടുന്നതാണ് സിനിമയുടെ ഇതിവൃത്തം. സുദേവൻ കഥയ്ക്ക് പശ്ചാത്തലമാക്കുന്ന ഗ്രാമജീവിത വഴികളിലൂടെ വികസന രാഷ്ട്രീയവും സ്ത്രീ ജീവിതവും വിശദമായി ചർച്ച ചെയ്യുക കൂടി ചെയ്യുന്നു ചിത്രം .
പ്രൊഫ. എ കൃഷ്ണകുമാർ , വിജയ് ആനന്ദ്, സോണിയ മൽഹാർ, സ്റ്റെബിൻ അഗസ്റ്റിൻ, മധുപട്ടത്താനം, നൗഫൽഖാൻ , പ്രിൻസ് കറുത്തേടൻ, പത്മനാഭൻ തമ്പി , വിനോദ് ബോസ്, ഭാമ അരുൺ , ആൽഫിൻ, വൈഗ, ആഷ്ലി , സുതാര്യപ്രേം, മാസ്റ്റർ അരുൺ , ദേവ്ജിത്ത്, ശബരിനാഥ് , വിഷ്ണുനന്ദൻ , ആദർശ് എന്നിവരാണ് അഭിനേതാക്കൾ .
ബാനർ -മർവ്വാ വിഷ്വൽ മീഡിയ, നിർമ്മാണം – പ്രൊഫ. എ കൃഷ്ണകുമാർ , രചന, സംവിധാനം – സജി വൈക്കം, ഛായാഗ്രഹണം – ഷിനൂബ് ടി ചാക്കോ , ഗാനരചന – പ്രഭാവർമ്മ, സജിവൈക്കം, സംഗീതം – കിളിമാനൂർ രാമവർമ്മ, ആലാപനം – വിനോദ് കോവൂർ, കിളിമാനൂർ രാമവർമ്മ, ചമയം – മഹേഷ് ചേർത്തല, കല- വിനീത് കാർത്തിക, എഡിറ്റിംഗ് – രാഹുൽ വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ – അനുരാജ് ദിവാകർ , എഫക്ട്സ് – രാജ് മാർത്താണ്ഡം, പ്രോജക്ട് കോ-ഓർഡിനേറ്റർ – സജി കെ പിള്ള , ഡിസൈൻസ് – പ്രസാദ് എഡ്വേർഡ്, ഒടിടി റിലീസ് -ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .
English Summary : Nidratanam is getting ready for release
കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന സിനിമയാണ് “ചെക്കൻ ” . ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്.
ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂർണ്ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.
ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം .
ചിത്രത്തിന്റെ ആദ്യപോസ്റ്റർ വിനീത് ശ്രീനിവാസൻ , വിഷ്ണു ഉണ്ണികൃഷ്ണൻ , പ്രണവ് മോഹൻലാൽ എന്നിവരുടെ എഫ് ബി പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.
വിഷ്ണു പുരുഷൻ, നഞ്ചിയമ്മ എന്നിവർക്കു പുറമെ വിനോദ് കോവൂർ, അബു സാലിം( ടിക് ടോക് ഫെയിം ), തെസ്നിഖാൻ , അബു സലിം, ആതിര ,അലി അരങ്ങേടത്ത്, ഷിഫാന, മാരാർ, സലാം കൽപ്പറ്റ , അമ്പിളി തുടങ്ങിയവരും ഒപ്പം ഒരുപ്പറ്റം നാടക കലാകാരന്മാരും വേഷമിടുന്നു.
ബാനർ – വൺ ടു വൺ മീഡിയ, രചന, സംവിധാനം – ഷാഫി എപ്പിക്കാട്, നിർമ്മാണം – മൻസൂർ അലി, ഛായാഗ്രഹണം – സുരേഷ് റെഡ് വൺ , എഡിറ്റിംഗ് – ജർഷാജ് കൊമ്മേരി , ഗാനരചന – മണികണ്ഠൻ പെരുമ്പടപ്പ് , നഞ്ചിയമ്മ, ഒ വി അബ്ദുള്ള, സംഗീതം – മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , പശ്ചാത്തല സംഗീതം – സിബു സുകുമാരൻ , കല-ഉണ്ണി നിറം, ചമയം -ഹസ്സൻ വണ്ടൂർ , വസ്ത്രാലങ്കാരം – സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ , കോ – ഓർഡിനേറ്റർ – അഫ്സൽ തുവൂർ, സഹസംവിധാനം- ബഷീർ പുലരി, പ്രോജക്ട് ഡിസൈനർ – അസിം കോട്ടൂർ , പ്രൊഡക്ഷൻ മാനേജർ – റിയാസ് വയനാട്, ലൊക്കേഷൻ മാനേജർ ജിജോ, ഫിനാൻസ് കൺട്രോളർ – മൊയ്ദു കെ വി , ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – അപ്പു വൈഡ് ഫ്രെയിം , പി ആർ ഓ -അജയ് തുണ്ടത്തിൽ .
English Summary : The chekkan movie is in progress
മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടില്‍ പിറന്ന് മലയാളികളില്‍ വിസ്മയം തീര്‍ത്ത ദൃശ്യം 2 വിലെ അനുഭവം പങ്കിടുകയാണ് ചിത്രത്തിലെ നിര്‍ണ്ണായക കഥാപാത്രം ചെയ്ത നടി ആശ ശരത്ത്. എന്‍റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ദൃശ്യം 2 വിലെ ഗീതാ പ്രഭാകര്‍. ദൃശ്യം ലൊക്കേഷനില്‍ എനിക്ക് ഒത്തിരി ഒത്തിരി ഓര്‍മ്മകളാണുള്ളത്. എല്ലാം പോസിറ്റീവായത് തന്നെ. ഒരു കൂട്ടുകെട്ടിന്‍റെ വിജയം തന്നെയാണ് ദൃശ്യത്തിന്‍റെ വിജയം. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എന്‍റേത്. എക്കാലവും എന്നെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്. പറയാന്‍ ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്‍റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍പോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടന്‍ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല.
വളരെയേറെ ആന്തരിക സംഘര്‍ഷമുള്ള കഥാപാത്രമാണ് ഗീതാ പ്രഭാകര്‍. ഏക മകന്‍റെ ഓര്‍ക്കാപ്പുറത്തുള്ള വേര്‍പാട്, സത്യം തെളിയിക്കപ്പെടാതിരിക്കുക, ഉയര്‍ന്ന പോലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാല്‍ കബളിപ്പിക്കപ്പെടുക അങ്ങനെ മാനസികമായി വളരെയധികം തകര്‍ന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകര്‍. വളരെയേറെ ആര്‍ജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജിത്തുസാറിനോടും ലാലേട്ടനോടും ഒത്തിരി സ്നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. ദൃശ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താല്‍ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോള്‍ ദൃശ്യം 2 വിലെ ഗീതാ പ്രഭാകറെയും നിങ്ങള്‍ ഏറ്റെടുത്തതില്‍ ഒത്തിരി ഒത്തിരി നന്ദി..
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
English Summary : Actress Asha Sarath shares her experience in Drishyam 2 “I can’t even remember if I hit Lalettan in the face”