HomeEntertainment"അല്ലിയെ ഓർത്ത് അഭിമാനം"; മകളുടെ പാട്ട് പങ്കുവെച്ച് പൃഥ്വിരാജ്; 'ഐ, നോബഡി'യിലെ 'സർക്കസ്' ഗാനവുമായി അലംകൃത

“അല്ലിയെ ഓർത്ത് അഭിമാനം”; മകളുടെ പാട്ട് പങ്കുവെച്ച് പൃഥ്വിരാജ്; ‘ഐ, നോബഡി’യിലെ ‘സർക്കസ്’ ഗാനവുമായി അലംകൃത

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ, നോബഡി’ (I, Nobody) തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ ‘സർക്കസ്’ (Circus) എന്ന ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

“പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു…” എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഈ ഗാനം പങ്കുവെച്ചത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഈണമിട്ട ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സെബാ ടോമിയാണ്. ഇതിന് മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘എമ്പുരാനിലും’ അലംകൃത പാടിയിരുന്നു.

സൂപ്പർഹിറ്റ് ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ, നോബഡി’. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബാങ്ക് കവർച്ചയ്ക്ക് അബദ്ധത്തിൽ സാക്ഷിയാകേണ്ടി വരുന്ന രാജീവൻ എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് പ്രേക്ഷക പ്രതികരണം.

Prithviraj’s Daughter Alankrita Turns Singer Again for ‘I, Nobody’

RELATED ARTICLES
- Advertisment -
Google search engine

Most Popular