കൈക്കൂലി കേസ്; ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ

പാരീസ്: കൈക്കൂലി കേസില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ. സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍ക്കോസി വാഗ്ദാനം ചെയ്‌തെന്ന കേസിലാണ് കോടതി നടപടി.

അതേസമയം, സര്‍ക്കോസി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതെന്ന നയമാണ് അദ്ദേഹത്തിന് ശിക്ഷാകാലാവധി കുറയാന്‍ കാരണമായത്. തടവിലാകുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് സര്‍ക്കോസി.

admin:
Related Post