തിരുവനന്തപുരം: മാര്‍ച്ച് 2 ന് നടത്തേണ്ടിയിരുന്ന സാങ്കേതിക സര്‍വകലാശാല പരീക്ഷ മാര്‍ച്ച് 15ന് നടക്കും. ഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനര്‍ക്രമീകരിച്ചിട്ടുണ്ട്.
പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂര്‍ത്തിയാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനര്‍ക്രമീകരിച്ചിട്ടുണ്ട്. പുനര്‍ക്രമീകരിച്ച ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. ഈ സേവനം മാര്‍ച്ച് 8 മുതല്‍ ലഭ്യമാകും. ട്രാന്‍സ്‌ക്രിപ്റ്റുകള്‍ അയയ്‌ക്കേണ്ട വിലാസം പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
വെസ് (കാനഡ) മുഖേന യോഗ്യത നിര്‍ണ്ണയം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പോര്‍ട്ടല്‍ വഴി ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റിന് അപേക്ഷിക്കാവുന്നതാണ്. വെസുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്റുകള്‍ക്കു ീെലഃമാ@സൗേ.ലറൗ.ശി എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.
English Summary : Technical University: Postponed examination on March 15
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ ബിജെപിയുടെ സവേന്ദു അധികാരി മത്സരിക്കും. നന്ദിഗ്രാമിലേത് ഉള്‍പ്പെടെ 57 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ബംഗാളിലെ ഇടതു ഭരണത്തെ തൂത്തെറിയാന്‍ ഇടയാക്കിയ നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനര്‍ജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയുടെ സിറ്റിംഗ് സീറ്റാണ് നന്ദിഗ്രാം. സി.പി.എം വിട്ടുവന്ന തപസ്വി മണ്ഡലാണ് ഹല്‍ദിയയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി.ദേവ്ര സീറ്റില്‍ രണ്ട് ഐ.പി.എസ് ഓഫീസര്‍മാരും ബി.ജെ.പിക്കായി കളത്തിലിറങ്ങും.
ഡിസംബറിലാണ് ഗതാഗത, പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. പിന്നാലെ അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലെത്തി. വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. നേരത്തെ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന് അറിയിച്ച മമത, പിന്നീട് ബി.ജെ.പി വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം നന്ദിഗ്രാമിലെ സി.പി.എം – കോണ്‍ഗ്രസ്- ഐ.എസ്,?എഫ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐ.എസ്.എഫ് നേതാവായ അബ്ബാസ് സിദ്ദിഖിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാളായിരിക്കും നന്ദിഗ്രാമില്‍ ജനവിധി തേടുകയെന്നും സൂചനയുണ്ട്.
മമതയുടെ സിറ്റിംഗ്‌സീ റ്റായ ഭവാനിപുരില്‍ ഊര്‍ജമന്ത്രി സൊവന്‍ദേബ് ചക്രബൊര്‍ത്തി മത്സരിക്കും. പൂര്‍ബ മിഡ്‌നാപുര്‍ ജില്ലയില്‍ അധികാരി കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരിക്കും ഇവരടേത്. മമതയെ അമ്ബതിനായിരം വോട്ടിന് തോല്‍പ്പിക്കുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നു.
English Summary : Suvend Adhikari will contest against Mamata Banerjee in Nandigram
പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ റിലീസാണ്.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഏപ്രിൽ ഒൻപതിന് തീയേറ്റർ റിലീസ്സാണ് ചിത്രം .എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
മലയാള ഹ്രസ്വചിത്രങ്ങളുടെ ചരിത്രത്തിലാദ്യമായി സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്ന ഹോളി കൗ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ.ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ത ഹോളി കൗ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി മുന്നേറുന്നു. പുതുമയാര്‍ന്ന ദൃശ്യഭാഷയിലൂടെ മലയാളികളുടെ കപട സദാചാരത്തിനെതിരെ ആഞ്ഞടിക്കുകയാണ് ഈ ചിത്രം. സ്ത്രീയെ വില്‍പ്പനചരക്കും ഉപഭോഗവസ്തുവുമായി കാണുന്ന പൊതുസമൂഹത്തിന്‍റെ സമീപനങ്ങളെയാണ് ചിത്രം പൊളിച്ചെഴുതുന്നത്. സ്ത്രീയുടെ സ്വകാര്യജീവിതവും , ലൈംഗികതയും, ദാമ്പത്യവും, സ്ത്രീയോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളുമൊക്കെ, ഹോളി കൗ അതീവ ഗൗരവത്തോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീയുടെ പച്ചയായ ജീവിതം തന്നെയാണ് ഹോളി കൗ പറയുന്നത്. ആകസ്മിക സംഭവങ്ങളാല്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ വിട്ടുപോയ ഒരു സ്ത്രീയുടെ സഹനങ്ങളും അതിജീവനവുമാണ് ഹോളി കൗവിന്‍റെ ഇതിവൃത്തം. തുറന്ന് പറയുന്നതിനോടൊപ്പം എല്ലാം തുറന്നുകാട്ടുന്നതാണ് ഹോളി കൗവിനെ വ്യത്യസ്തമാക്കുന്നത്. ദൈവിക് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. ബിജു കെ ആര്‍ ആണ് ഹോളി കൗവിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ചിത്രം കൂടിയാണ് ഹോളി കൗ. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്. ദി ഡേ റിപ്പീറ്റ്സ്, റെഡ് കാർപ്പെറ്റ്, ഗ്രീന്‍ ഗ്ര്യൂ , ഹൊറര്‍ ഡോക്യുമെന്‍ററിയായ രാമേശ്വരി, വിന്‍ഡോ ട്വന്‍റി 20 എന്നീ ഡോക്യുമെന്‍ററികളും ഡോ. ജാനറ്റ് ഒരുക്കിയ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ബാനര്‍- ദൈവിക് പ്രൊഡക്ഷന്‍സ്.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ഡോ.ജാനറ്റ് ജെ, നിര്‍മ്മാണം- ഡോ. ബിജു കെ ആര്‍.ക്യാമറ- സോണി.എഡിറ്റർ-അമൽ. സംഗീതം-അർജ്ജുൻ ദിലീപ്.കോസ്റ്റ്യൂം – അശ്വതി ജെ ബി,ആരതി കെ ബി. പി ആര്‍ ഒ – പി ആര്‍ സുമേരന്‍.
English Summary : Dr. Janet J’s Holy Cow has been released as a heavy blow against the hypocrisy of Malayalees
പ്രസാദ്,വിപിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിച്ചുലാല്‍ സംവിധാനം ചെയ്യുന്ന ” ഇവിടെ ” എന്ന ചിത്രത്തിന്റെ ഓഡിയോ,പ്രശസ്ത സംവിധായകനും നടനുമായ വിപിന്‍ ആറ്റ്ലി പ്രകാശനം ചെയ്തു.പാലക്കാട് വാടികയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ നിതിന്‍ ഐസക്ക്,അമീര്‍,ജിയോ ജോണ്‍,ബാബു ലൂയിസ്,ഷാജി,ബേബി മിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സംവിധായകന്‍ കിച്ചുലാല്‍ എഴുതിയ വരികള്‍ക്ക് എം ഒ ബേബി സംഗീതം പകരുന്നു.പ്രസാദ് ,വര്‍ഷ എന്നിവരാണ് ഗായകര്‍.മാസോ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രമേശ് വടക്കന്‍ നിര്‍വ്വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി.
താര നിര്‍ണ്ണയം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ ആദ്യം പാലക്കാട് ആരംഭിക്കും.
പാര്‍വതി തെരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ആര്യാടന്‍ ഷൗക്കത്താണ്. അദ്ദേഹം ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയാണ്.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേയ്ക്ക് യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.
സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയായാണ് പാര്‍വതിയെത്തുക. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേപ്ടൗണ്‍ ്യു ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താമസക്കാരോട് ഉയര്‍ന്ന മേഖലയിലേക്ക് മാറാന്‍ നിര്‍ദേശിച്ചു.
ന്യൂസിലാന്‍ഡിലെ ഗിസ്ബോണ്‍ നഗരത്തിന്റെ വടക്കുകിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 2.27നാണ് സംഭവം. യു എസ് ജി എസിന്റെ നിഗമന പ്രകാരം ആദ്യം തീവ്രത 7.3 എന്നാണ് കണക്കായിരുന്നതെങ്കിലും 6.9 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഇടത്തരം കുലുങ്ങല്‍ അനുഭവപ്പെട്ടെന്ന് ഗിസ്ബോണ്‍ പ്രദേശവാസികള്‍ അറിയിച്ചു. ഗുരുതര നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചലന പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളിലെ തീരപ്രദേശത്ത് സുനാമി തിരകളുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
ജിയോനെറ്റ് വെബ്സൈറ്റില്‍ 60,000ലേറെ പേര്‍ ഭൂചലനം അനുഭവപ്പെട്ടതായി കുറിച്ചിട്ടുണ്ട്. ഇവരില്‍ 282 പേരാണ് തീവ്രതയുണ്ടെന്ന് രേഖപ്പെടുത്തിയത്. 75 പേര്‍ ശക്തമായ തീവ്രതയുണ്ടാതായും കുറിച്ചു. ബാക്കിയുള്ളവരെല്ലാം ചെറിയ രീതിയിലുള്ള ചലനമാണ് അനുഭവപ്പെട്ടതെന്നും എഴുതി. ഗിസ്ബോണില്‍ 35,500 പേരാണ് താമസിക്കുന്നത്. കേപ് റണ്‍എവേ, ടൊളാഗ ബേ തീരങ്ങളില്‍ നിന്നുള്ളവരെയും ഒഴിപ്പിക്കും.
English Summary : Strong earthquake shakes New Zealand; Tsunami threat
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തോളം നീണ്ട കോവിഡ്?കാല ഇടവേളക്ക്? ശേഷം പ്രധാനമന്ത്രി നരേ?ന്ദ്ര മോദി വിദേശയാത്രകള്‍ പുനരാരംഭിക്കുന്നു. ആദ്യം ഈ മാസം 25ന്? ബംഗ്ലാദേശിലേക്ക്?. മേയ്?? മാസം പോര്‍ച്ചുഗലില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പ?െങ്കടുക്കും. ജൂണില്‍ യു.കെയില്‍ നടക്കുന്ന ജി. ഏഴ്? ഉച്ചകോടിയില്‍ പ?ങ്കെടുക്കും.
2019 നവംബറില്‍ ബ്രസീല്‍ സന്ദര്‍ശിച്ച ശേഷം മോദി വിദേശയാത്ര നടത്തിയിട്ടില്ല. ലോകം കോവിഡ്? ബാധയില്‍ അമര്‍ന്നതോടെ ഭരണ നേതാക്കളുടെ കൂടിക്കാഴ്?ചയും ചര്‍ച്ചയും ഓണ്‍ലൈനിലായി. കഴിഞ്ഞ ദിവസം മോദി ആദ്യഘട്ട കോവിഡ്? പ്രതിരോധ വാക്?സിന്‍ സ്വീകരിച്ചിരുന്നു.
English Summary : Modi is ready to travel abroad again
ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലിമായി അടച്ച താജ്മഹല്‍ തുറന്നു. ബോംബ് സ്‌ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചു.
വ്യാഴാഴ്ച രാവിലെയാണ് താജ്മഹലില്‍ ബോംബുവച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസിന്റെ ഹെല്‍പ് ലൈനിലാണ് താജ്മഹലില്‍ ബോംബുവച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ സംരക്ഷണ ചുതമലയിലുള്ള സിഐഎസ്എഫിനെ വിവരം അറിയിക്കുകയും സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വ്യാജ സന്ദേശം നല്‍കിയ വിമല്‍ കുമാര്‍ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും ആഗ്ര സോണ്‍ എഡിജിപി സതീഷ് ഗണേഷ് പറഞ്ഞു.
കാസ്ഗഞ്ച് സ്വദേശിയായ വിമല്‍ കുമാര്‍ സിംഗ് എന്ന യുവാവാവാണ് ഫോണ്‍ ചെയ്തതെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സയില്‍ കഴിയുകയാണെന്നുമാണ് പോലീസ് പറയുന്നത്.
ന്യൂഡല്‍ഹി: അനുരാഗ് കശ്യപ്, തപ്സി പന്നു തുടങ്ങിയ സിനിമാ താരങ്ങളുടെ ആസ്തികളില്‍ നടക്കുന്ന റെയ്ഡില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ബുധനാഴ്ചയാണ് ബോളിവുഡ് താരങ്ങളുടെ ആസ്തികളില്‍ റെയ്ഡ് തുടങ്ങിയത്. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചതാണ് റെയ്ഡിന് കാരണമെന്ന് വിമര്‍ശനമുയരുന്നുണ്ട്. നേരത്തെ, കര്‍ഷക സമരത്തിലും സി.എ.എ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുത്തവരാണ് ഇരുവരും.
വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വാട്സ്ആപ്പ് ചാറ്റ് ലോഗ്, ഇമെയില്‍, രേഖകള്‍, കംപ്യൂട്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തപ്സി പന്നുവും അനുരാഗ് കശ്യപും പൂനെയില്‍ ഷൂട്ടിങ്ങിലായിരുന്നു. ഇരുവരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിട്ടുണ്ട്.
Raid against Actors: Income tax department says crores of rupees are irregularities
ആഗ്ര: താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍. ഫരീദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്.
താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം പോലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി താജ്മഹല്‍ അടച്ചു.
പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തി. സ്‌ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിളിച്ച ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
താജ്മഹല്‍ പരിസരത്ത് സ്‌ഫോടക വസ്തുക്കള്‍ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. ആര്‍മി റിക്രൂട്ട്‌മെന്റില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്നും താന്‍ റിക്രൂട്ട്മെന്റിന് പോയിട്ടും സെലക്ഷന്‍ കിട്ടിയില്ലെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
English Summary : Bomb threat to Taj Mahal; One arrested
രഞ്ജി പണിക്കര്‍, മണിയൻപിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി ആര്‍ അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സുഡോക്കു’N ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങ ളിലുമായി കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ച് പൂര്‍ത്തിയായി.
സംഗീതാ ഫോര്‍ മൂവി ക്രിയേഷൻസിന്റെ ബാനറിൽ സംഗീതാ സാഗർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അന്തർദ്ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഷേഖ് ഒരു പ്രധാന വേഷം ചെയ്യുന്നു.മലയാളികളുടെ മനം കവർന്ന, ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗർ ശങ്കരൻ ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെത്തുന്നത് സുഡോക്കു’N ൽ അഭിനയിച്ചുകൊണ്ടാണ്. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും തുടങ്ങി ഹിറ്റ് മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനായ എസ് പി മഹേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ചാം വയസ്സുമുതൽ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോൾ ആദ്യമായി കോറിയോഗ്രാഫറാകുന്ന ചിത്രം കൂടിയാണ് “സുഡോക്കു’N “. പ്രമുഖ താരങ്ങളായ കലാഭവൻ നാരായണൻ കുട്ടി, ‘ഇരണ്ട് മനം വേണ്ടും’ എന്ന തമിഴ് സിനിമയിലെ നായകൻ സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്ത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ, കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങൾ,ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായർ, കവിത കുറുപ്പ്,ജാനകി ദേവി, മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ ബേബി വ്യദ്ധി വിശാൽ, ബേബി ആരാധ്യ, മാസ്റ്റർ ആദി എസ്സ്. സുരേന്ദ്രൻ, വി. റ്റി. വിശാഖ്, ബോബ് ജി എടേർഡ്, ബിജു എസ്സ്, പ്രേം വിനായക്, മനോജ രാധാകൃഷ്ണൻ, ബിജു കാവനാട്, ഗൗതം, ഹരീഷ് കുമാർ, പ്രിയലാൽ, സിദ്ധാർത്ഥ്, വിക്രം കലിംഗ, കാർത്തിക്, വിനോദ്,ഡി. പോൾ, സിജിൻ, ആദിത്യ എസ്സ്. രാജ്, ലിപു, ഷഹീർ മുംതാസ്,അനൂപ് ബഷീർ, സായി മോഹൻ, രാജേഷ് കുമാർ, പ്രസീദ് മോഹൻ, സൈമൺ നെടുമങ്ങാട് എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റിഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അരുൺ ഗോപിനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സജി ശ്രീവൽസവം, പുള്ളിക്കണക്കൻ എന്നിവരുടെ വരികള്‍ക്ക് തെെക്കൂടത്തിലൂടെ ശ്രദ്ധേയനായ അപ്പു,ജോണ്‍ ബ്രിട്ടോ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഹേമന്ത് ഹര്‍ഷന്‍. ആർട്ട്-സുജി ദശരഥൻ,വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്- വിജയകുമാർ,രഞ്ജിത് മാമ്മൂട്,സ്റ്റില്‍സ്-സുനില്‍ കളര്‍ ലാന്റ്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍-എസ് പി മഹേഷ്,അസോസിയേറ്റ് ഡയറക്ടര്‍-ഋഷി സൂര്യൻ പോറ്റി,മഞ്ജിത് ശിവരാമൻ,വിൽസൺ തോമസ്സ്,അസിസ്റ്റന്റ് ഡയറക്ടര്‍- രതീഷ് ഓച്ചിറ, സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി. പ്രൊഡക്ഷൻ കൺസൾട്ടേഷന്‍-ബദറുദ്ദീന്‍ അടൂര്‍,വി എഫ് എക്സ്-വിനു. രാമകൃഷ്ണൻ,ബി ജി എം-ബിബിൻ അശോക്. ഗ്രാമീണ ജനതയ്ക്കു മേലെ നാഗരിക സമൂഹം ചെയ്യുന്ന അക്രമത്തെയും അതിനെ പ്രതിരോധിക്കാനുള്ള സാധാരണക്കാരന്റെ ശ്രമങ്ങളെയും രസകരമായി പ്രതിപാദിക്കുന്ന “സുഡോക്കു’N ” ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Movie “Sudoku ‘N” shooting is over