ലണ്ടനിൽ നടക്കുന്ന വിംബിൾഡൺ 2026 ടെന്നീസ് ചാമ്പ്യൻഷിപ്പ് വേദിയിൽ തിളങ്ങി തെന്നിന്ത്യൻ പ്രിയ നായികമാരായ കല്യാണി പ്രിയദർശനും ശ്രീലീലയും. കളി കാണാൻ ഗാലറിയിലെത്തിയ ഇരുവരുടെയും സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പ്രകൃതിഭംഗി തുളുമ്പുന്ന വിംബിൾഡൺ പശ്ചാത്തലത്തിൽ അതീവ സുന്ദരിമാരായാണ് താരങ്ങൾ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ ക്ലാസിക് ശൈലിയിലുള്ള പൗഡർ ബ്ലൂ സമ്മർ ഡ്രസ്സിൽ അതീവ ലളിതവും മനോഹരവുമായ ലുക്കിൽ എത്തിയപ്പോൾ, ശ്രീലീല മോഡേൺ ലുക്കിലുള്ള ഡാർക്ക് പിൻസ്ട്രിപ്പ് പാന്റ്സ്യൂട്ടിലാണ് തിളങ്ങിയത്.

വിംബിൾഡണിന്റെ പ്രശസ്തമായ പുഷ്പാലങ്കാരങ്ങൾക്ക് മുന്നിൽ ഇരുവരും ഒരുമിച്ച് പോസ് ചെയ്യുന്ന ചിത്രങ്ങളും ചാമ്പ്യൻഷിപ്പ് ട്രോഫികളുടെ റെപ്ലിക്കയുമായി നിൽക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മലയാളം-തെലുങ്ക് സിനിമാ ലോകത്തെ ഈ യുവ താരങ്ങളുടെ ലണ്ടൻ ഫാഷൻ ഡയറീസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ചർച്ചയാകുന്നത്.

South Stars Kalyani Priyadarshan and Sreeleela Ace Courtside Fashion at Wimbledon 2026



