Home Blog Page 367

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം, കേരളത്തെ അപമാനിച്ചു: പിണറായി വിജയന്‍

0

കണ്ണൂര്‍: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണെന്നും കേരളത്തെ അപമാനിച്ചെന്നും പിണറായി ധര്‍മടത്ത് പറഞ്ഞു. കേരളമാകെ അഴിമതിയാണെന്ന് ഇന്നലെ അമിത് ഷാ വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. ഇതിനു മറുപടി നല്‍കുകയായിരുന്നു പിണറായി.

‘അമിത് ഷായുടെ ശംഖുമുഖത്തെ പ്രസംഗം പദവിക്ക് നിരക്കാത്ത രീതിയില്‍ ആയിരുന്നു. കേരളത്തെ അപമാനിക്കുന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടിയില്ല. വര്‍ഗീയത വളര്‍ത്താന്‍ എന്തും ചെയ്യുന്ന ആളാണ് അമിത് ഷാ. വര്‍ഗീയതയുടെ ആള്‍രൂപമാണ്. ഗുജറാത്ത് കലാപകാലത്തെ അമിത് ഷായില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശംഖുമുഖം പ്രസംഗത്തില്‍ മുസ്‌ലിം എന്ന പദം അമിത് ഷാ ഉപയോഗിച്ചത് വല്ലാത്ത കടുപ്പത്തിലാണ്,’ പിണറായി പറഞ്ഞു.

അമിത് ഷാ കേരളത്തില്‍ വന്നു നീതിബോധം പഠിപ്പിക്കേണ്ട. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയത്. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്‌ബോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ് അമിത് ഷായെന്നും പിണറായി കുറ്റപ്പെടുത്തി.

‘പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു;’ സണ്ണി ലിയോണിനെതിരെ പരാതിക്കാരന്‍

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പിണറായി പറഞ്ഞു. ബിജെപി നേതാവ് രാവിലെ പറയുന്നത് കോണ്‍ഗ്രസ് നേതാവ് വൈകീട്ട് പറയുന്നു എന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയെന്നും പിണറായി പരിഹസിച്ചു.

നയതന്ത്ര സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനി സംഘപരിവാറുകാരനല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് തടയാനുള്ള പൂര്‍ണചുമതല കസ്റ്റംസിനല്ലേ? സ്വര്‍ണം അയച്ചയാളെയും സ്വീകരിച്ചയാളെയും എന്തുകൊണ്ട് ചോദ്യംചെയ്തില്ല? അന്വേഷണ ഏജന്‍സിയെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതാരാണെന്നും പിണറായി ചോദിച്ചു.

English Summary : Amit Shah, the personification of communalism, insulted Kerala: Pinarayi Vijayan

എസ്ബിഐയ്ക്ക് പിന്നാലെ ഭവന വായ്പാ നിരക്ക് കുറച്ച് ബാങ്കുകള്‍

0

ന്യൂഡല്‍ഹി: എസ്ബിഐക്കും കൊടാകിനും പിന്നാലെ ഭവന വായ്പാ നിരക്ക് കുറച്ച് കൂടുതല്‍ ബാങ്കുകള്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ആദ്യം കുറച്ചത്. 6.70 ശതമാനമാക്കിയാണ് കുറച്ചത്.
പിന്നാലെ കൊടാക് മഹീന്ദ്ര ബാങ്കും നിരക്ക് കുറച്ചു. ഇതിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കാണ് നിരക്ക് കുറച്ചത്.
കൊടാക് മഹീന്ദ്ര ബാങ്കിന്റെ നിരക്ക് 6.7 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെ പലിശ നിരക്ക് 6.75 ശതമാനവുമാണ്.
75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന് ഐസിഐസിഐ പ്രഖ്യാപിച്ചു. 75 ലക്ഷത്തിന് മുകളില്‍ 6.75 ശതമാനമായിരിക്കും പലിശ നിരക്ക്. മാറിയ നിരക്കുകള്‍ മാര്‍ച്ച് 31 വരെ മാത്രമേ ലഭിക്കൂ.
വീട് വാങ്ങാനുള്ള ഏറ്റവും നല്ല അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്ക് സെക്വേര്‍ഡ് അസറ്റ്‌സ് തലവന്‍ രവി നാരായണന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭവന വായ്പ ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പലിശ നിരക്ക് ഇളവ് താത്കാലികം മാത്രമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്റ്റാംപ് ഡ്യൂട്ടിയിലെ ഇളവ് അങ്ങിനെയല്ല.എന്നാല്‍ വരുന്ന പാദവാര്‍ഷികങ്ങളിലും കമ്ബനികളില്‍ നിന്നും ഡിമാന്റ് കുറയുകയാണെങ്കില്‍ വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ നിര്‍ബന്ധിതരാവും.

English Summary : Banks lower home loan rates after SBI

തമിഴ്നാട്ടില്‍ ദിനകരന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ഉവൈസി

0

തമിഴ്നാട്ടില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി(എം.എം.കെ) സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം). സഖ്യപ്രകാരം എ.ഐ.എം.എം.എം മൂന്ന് സീറ്റുകളില്‍ മത്സരിക്കും. വാണിയമ്ബാടി, കൃഷ്ണഗിരി, ശങ്കരാപുരം എന്നിവയാണ് മജ്ലിസ് പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍. മജ്ലിസ് പാര്‍ട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് വക്കീല്‍ അഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചു.

മൂന്ന് സീറ്റിലും വിജയിക്കാനാകുമെന്ന് വക്കീല്‍ അഹമ്മദ് പറഞ്ഞു. ഈ സഖ്യത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സഖ്യം മത്സരിക്കുന്ന 234 സീറ്റുകളിലും നന്നായി പരിശ്രമിച്ച് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുമെന്നും വക്കീല്‍ അഹമ്മദ് വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ മജ്ലിസ് പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡിഎംകെയില്‍ മുസ്ലിം ലീഗും മനിതനേയ മക്കള്‍ കക്ഷിയും ഉള്ളതിനാല്‍ ആ നീക്കം നടന്നില്ല.

തമിഴ്നാട്ടില്‍ മജ്ലിസ് പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സഖ്യം സംബന്ധിച്ച വിവരങ്ങളില്‍ ഇപ്പോഴാണ് തീരുമാനമാകുന്നത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാടിന് പുറമെ ബംഗാളിലും മജ്ലിസ് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ബിഹാറില്‍ നേടിയ വിജയത്തിന്റെ ആത്മിവശ്വാസത്തിലാണ് മജ്ലിസ് പാര്‍ട്ടി തമിഴ്നാട്ടിലും ബംഗാളിലും മത്സരിക്കാനിറങ്ങുന്നത്. ബിഹാറില്‍ 14 സീറ്റുകളില്‍ മത്സരിച്ച മജ്ലിസ് പാര്‍ട്ടി അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.

അതേസമയം വി.കെ ശശികല ജയില്‍ മോചിതയായി വരുമ്‌ബോള്‍ ദിനകരന്റെ പാര്‍ട്ടി വളരെ പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് ശശികല രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

English Summary : In Tamil Nadu, Owaisi formed an alliance with Dinakaran’s party

കാക്കിയണിഞ്ഞ് ദുല്‍ഖര്‍; ‘സല്യൂട്ട്’-ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

0

ദുല്‍ഖര്‍ -റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്. പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡിനു മുകളില്‍ ലാത്തി കുത്തിപ്പിടിച്ചു കൊണ്ട് സ്‌റ്റൈലിഷ് ആയി ബുള്ളറ്റില്‍ ചാരി നില്‍ക്കുന്ന പോലീസ് വേഷത്തിലുള്ള പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍,അലന്‍സിയര്‍,ബിനു പപ്പു ,വിജയകുമാര്‍ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദ് കവ്വും കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. ഛായാഗ്രഹണം അസ്‌ലം പുരയില്‍,എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.

കഴിഞ്ഞ ദിവസം ബുള്ളറ്റിന്റെ മാത്രം ചിത്രം ദുല്‍ഖര്‍ പങ്കുവച്ചത് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

English Summary : Dulquer in khaki; The poster for ‘Salute’ Movie has been released

സെക്കന്‍ഡ് ഷോയ്ക്ക് അനുമതി

0

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.

English Summary : Permission for Second Show in Kerala

മലയാളത്തിൻ്റെ അനുഗ്രഹീത ഗായിക മഞ്ജരിയും സിനിമയിലേക്ക്

0

മലയാളത്തിൻ്റെ അനുഗ്രഹീത ഗായിക മഞ്ജരിയും സിനിമയിലേക്ക്, മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം ‘വർത്തമാനം’ 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വർഷമാകുകയാണ്.ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകൾ ഈ ഗായിക മലയാളികൾക്ക് സമ്മാനിച്ചു.വി.കെ.പ്രകാശിൻ്റെ ‘പോസിറ്റീവ് ‘ എന്ന സിനിമയിൽ ഗായകൻ ജി. വേണുഗോപാലിൻ്റെ കൂടെ പാടിയഭിനയിച്ചിരുന്നു.എന്നാൽ വർത്തമാനത്തിൽ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ്.ഗായിക മജ്ജരിയായിട്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചരിത്ര പശ്ചാത്തലമുള്ള വർത്തമാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് മഞ്ജരി പ്രതികരിച്ചു. സിനിമയിൽ അഭിനയിക്കാൻ ഒത്തിരി ഓഫറുകൾ വന്നിട്ട് പലതും ഞാൻ ഒഴിവാക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയരംഗത്ത് സജീവമാകുമെന്നും മഞ്ജരി പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ 12 ന് 300 തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്,നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. – പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)

English Summary : Blessed Malayalam singer Manjari in the movie

ആറ് കഥകളുമായ് “ചെരാതുകൾ”; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

0

ആറു കഥകൾ ചേർന്ന “ചെരാതുകൾ” എന്ന ആന്തോളജി  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ,മാലാ പാർവതി, മെറീന മൈക്കൾ, ബാദുഷ, ‘ കണ്ണൻ താമരക്കുളം, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി,ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്,അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജനുവരിയിൽ പൂർത്തിയാക്കി.

ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി ആർ ഓ – പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഓൺപ്രൊ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ മാസം പ്രദർശനത്തിനെത്തും.

English Summary : “Chirathu” with six stories; Firstlook‌ poster released

ഡോ.പി.കെ. ജമീല തരൂരില്‍ സിപിഎം സ്ഥാനാര്‍ഥിയാവില്ല

0

പാലക്കാട്: സിപിഎം പാലക്കാട് ഘടകത്തിലെ പ്രതിഷേധത്തിന് ഫലം കണ്ടു. തരൂര്‍ മണ്ഡലത്തില്‍ ഡോ.പി.കെ. ജമീല സ്ഥാനാര്‍ത്ഥിയാവില്ല. ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മന്ത്രി എ കെ ബാലന്റെ ഭാര്യ പികെ ജമീലയെ സ്ഥാനാര്ഥിയാക്കിയതോടെയാണ് പാലക്കാട് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഇന്ന് ചേര്‍ന്ന പാലക്കാട് സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ ജമീലയെ മത്സരിപ്പിച്ചാല്‍ ബാധിക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദം കൂടുന്നതിനാലും ഭൂരിഭാഗം പേരും ഇതിന് എതിരായതിനാലും ജമീലയെ സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

പാലക്കാട് ജില്ലയില്‍ മന്ത്രി എ കെ ബാലനെതിരെ പോസ്റ്ററുകള്‍ എത്തിയിരുന്നു. മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റര്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ ആണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്. കുടുംബ സ്വത്താക്കാന്‍ തരൂര്‍ മണ്ഡലത്തെ അനുവദിക്കരുതെന്നും, നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നുമാണ് പോസ്റ്റ്. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

English Summary : Dr. P.K. Jameela will not be the CPM candidate in Tharoor

ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുകള്‍

0

ഷില്ലോങ്: ജന്‍ ഔഷധി പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ രണ്ടര രൂപയ്ക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. താഴ്ന്ന വരുമാനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയുടെ ഭാഗമായി 7500-ാമത് ജന്‍ ഔഷധി കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ നടത്തിയ ജന്‍ ഔഷധി വരാഘോഷത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ദിരാ ഗാന്ധി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങിലാണ് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

ജന്‍ ഔഷധി കേന്ദ്രങ്ങളില്‍(മോദി കി ദുകാന്‍) നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദേഹം ജനങ.ങളോട് ആവശ്യപ്പെട്ടു. 75 മരുന്നുകള്‍ രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വിപണി നിരക്കിനേകക്കാള്‍ 50-90 ശതമാനം വിലക്കുറവിലാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി െമരുന്നുകള്‍ ലഭിക്കുന്നത്.

സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്

0

തിരുവനന്തപുരം: ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്. ശംഖുമുഖത്ത് നടക്കുന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്. മുന്നണി മര്യാദകള്‍ പാലിക്കുമെന്ന എന്‍ഡിഎ നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു. ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ പരിഗണന നല്‍കാത്തതും എന്‍ഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി.കെ ജാനു പ്രതികരിച്ചു.

ഗോത്ര മഹാസഭ അധ്യക്ഷയായിരുന്ന ജാനു 2016ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. 27,920 വോട്ടുകള്‍ നേടിയിരുന്നു. 2004ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ ജാനുവിന് 11,628 വോട്ടും ലഭിച്ചിരുന്നു. തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിലാണ് ജാനു താമസിക്കുന്നത്.

English Summary : CK Janu returns to NDA

ദേര ഡയറീസ് ഒടിടി റിലീസിന്

0

പൂർണമായും യു എ ഇ യിൽ ചിത്രീകരിച്ച മലയാളച്ചിത്രം ” ദേരഡയറീസ്” ഒടിടി റിലീസിന് .

എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമ്മിക്കുന്നു ദേര ഡയറീസ്, രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ്. ചിത്രം മാർച്ച് 19 ന് നി സ്ട്രീമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

യു എ ഇ യിൽ നാലു പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരൻ , അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളിൽ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ദേര ഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗൾഫിന്റെയും കഥകളിൽ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണീ ചിത്രം.

തമിഴ് സൂപ്പർ താരം വിജയ് സേതുപതി നിർമ്മിച്ച ” മേർക്കു തൊടർച്ചി മലൈ ” എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം ചിത്രത്തിൽ നായകവേഷമായ യൂസഫിനെ അവതരിപ്പിക്കുന്നു. ഈട, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അബു സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും നായകനായെത്തുന്ന ആദ്യചിത്രമാണിത്.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധ പിടിച്ചുപ്പറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു , എടക്കാട് ബറ്റാലിയൻ, ലൂക്ക 1 മറഡോണ, ഒറ്റയ്ക്കാരു കാമുകൻ, കളി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിലെ ഹിറ്റ് എഫ് എം 96.7 ആർ ജെ അർഫാസ് ഇക്ബാൽ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് ചുവടു വെയ്ക്കുന്നു.

അബു വളയംകുളം, ഷാലു റഹീം, അർഫാസ് ഇക്ബാൽ, മധു കറുവത്ത്, ഷമീർഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണൻ , ജയരാജ്, അഷ്റഫ് കളപ്പറമ്പിൽ , രാകേഷ് കുങ്കുമത്ത് , ബെൻ സെബാസ്‌റ്റ്യൻ, ഫൈസൽ, അബ്രഹാം ജോർജ് , സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ , വിനയൻ , നവീൻ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണൻചന്ദ്ര, കിരൺ പ്രഭാകർ , സാൽമൺ, സുനിൽ ലക്ഷ്മീകാന്ത്, സംഗീത , സന്തോഷ് തൃശൂർ, അഷ്റഫ് കിരാലൂർ, കൃഷ്ണപ്രിയ , ലതാദാസ് , സാറ സിറിയക്, അനുശ്രീ, ബിന്ദു സഞ്ജീവ്, രമ്യ , രേഷ്മരാജ് , സിൻജൽ സാജൻ, ബേബി ആഗ്നലെ എന്നിവർക്കൊപ്പം യു എ ഇയിലെ മറ്റു കലാകാരന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.

ബാനർ – എം ജെ എസ് മീഡിയ, നിർമാണം – മധു കറുവത്ത്, രചന, സംവിധാനം – മുഷ്ത്താഖ് റഹ്മാൻ കരിയാടൻ, ഛായാഗ്രഹണം – ധീൻ കമർ , എഡിറ്റിംഗ് – നവീൻ പി വിജയൻ , പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, ഗാനരചന – ജോപോൾ , സംഗീതം, പശ്ചാത്തല സംഗീതം – സിബു സുകുമാരൻ , ആലാപനം – വിജയ് യേശുദാസ് , നജീം അർഷാദ്, കെ എസ് ഹരിശങ്കർ , ആവണി , ചമയം -സുബ്രു തിരൂർ, കല-പ്രദീപ് എം പി, സജീന്ദ്രൻ പുത്തൂർ, വസ്ത്രാലങ്കാരം – അജി മുളമുക്ക് , സജിത്ത് അബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – അജീംഷാ, മുനീർ പൊന്നൾപ്പ്, ശബ്ദലേഖനം – വൈശാഖ് സോബൻ , ശബ്ദമിശ്രണം – ഫസൽ എ ബക്കർ , പ്രൊഡക്ഷൻ മാനേജർ – റെജു ആന്റണി ഗബ്രിയേൽ (യു എ ഇ), ക്യാമറ അസ്സോസിയേറ്റ് – മോനച്ചൻ , ഡിസൈൻസ് – പ്രദീപ് ബാലകൃഷ്ണൻ , സംവിധാന സഹായികൾ – രഞ്ജിത്ത് പുലിക്കടത്ത് ഉണ്ണി, ഷറഫ് അലവി, സിജൻ ജോസ് , സ്റ്റിൽസ് – അബ്ദുൾ ലത്തീഫ് ഒകെ, ഒടിടി റിലീസ് – നിസ്ട്രീം, മാർക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി -ഹൈഹോപ്സ് ഫിലിം ഫാക്ടറി , പി ആർ ഓ – അജയ് തുണ്ടത്തിൽ

English Summary : Dera Diaries for OTD release

വിശ്വാസവോട്ടെടുപ്പ് ; പാക് പ്രധാനമന്ത്രിക്ക് ജയം

0

ഇസ്ലമാബാദ്: പാക്  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസവോട്ടെടുപ്പില്‍ വിജയം . 342 അംഗ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ 178 വോട്ടുകള്‍ നേടി. 172 വോട്ടുകളുണ്ടെങ്കില്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാം .കഴിഞ്ഞ ദിവസം നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയം നേടിയത് .അതെ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നാഷണല്‍ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തേതന്നെ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) വ്യക്തമാക്കിയിരുന്നു. 11 പാര്‍ട്ടികളുടെ സഖ്യമാണ് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ്. സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് 68കാരനായ മുന്‍ ക്രിക്കറ്റര്‍ക്ക് പാര്‍ലമെന്റിന്റെ കീഴ്‌സഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവന്നത്. പരാജയത്തോടെ പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത് .181 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നത് . ഫൈസല്‍ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.വിശ്വാസവോട്ട് തേടുന്നതിന് മുമ്പ്് ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന് ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ്  തിരഞ്ഞെടുപ്പ് നടന്നത്.

English Summary : Vote of confidence; Pakistan PM wins victory