താജ്മഹല്‍ വീണ്ടും തുറന്നു

ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലിമായി അടച്ച താജ്മഹല്‍ തുറന്നു. ബോംബ് സ്‌ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചു.

വ്യാഴാഴ്ച രാവിലെയാണ് താജ്മഹലില്‍ ബോംബുവച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസിന്റെ ഹെല്‍പ് ലൈനിലാണ് താജ്മഹലില്‍ ബോംബുവച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ സംരക്ഷണ ചുതമലയിലുള്ള സിഐഎസ്എഫിനെ വിവരം അറിയിക്കുകയും സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വ്യാജ സന്ദേശം നല്‍കിയ വിമല്‍ കുമാര്‍ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും ആഗ്ര സോണ്‍ എഡിജിപി സതീഷ് ഗണേഷ് പറഞ്ഞു.

കാസ്ഗഞ്ച് സ്വദേശിയായ വിമല്‍ കുമാര്‍ സിംഗ് എന്ന യുവാവാവാണ് ഫോണ്‍ ചെയ്തതെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സയില്‍ കഴിയുകയാണെന്നുമാണ് പോലീസ് പറയുന്നത്.

English Summary : The Taj Mahal reopened

admin:
Related Post