ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം; സുനാമി ഭീഷണി

കേപ്ടൗണ്‍ ്യു ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താമസക്കാരോട് ഉയര്‍ന്ന മേഖലയിലേക്ക് മാറാന്‍ നിര്‍ദേശിച്ചു.

ന്യൂസിലാന്‍ഡിലെ ഗിസ്ബോണ്‍ നഗരത്തിന്റെ വടക്കുകിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 2.27നാണ് സംഭവം. യു എസ് ജി എസിന്റെ നിഗമന പ്രകാരം ആദ്യം തീവ്രത 7.3 എന്നാണ് കണക്കായിരുന്നതെങ്കിലും 6.9 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഇടത്തരം കുലുങ്ങല്‍ അനുഭവപ്പെട്ടെന്ന് ഗിസ്ബോണ്‍ പ്രദേശവാസികള്‍ അറിയിച്ചു. ഗുരുതര നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചലന പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളിലെ തീരപ്രദേശത്ത് സുനാമി തിരകളുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

ജിയോനെറ്റ് വെബ്സൈറ്റില്‍ 60,000ലേറെ പേര്‍ ഭൂചലനം അനുഭവപ്പെട്ടതായി കുറിച്ചിട്ടുണ്ട്. ഇവരില്‍ 282 പേരാണ് തീവ്രതയുണ്ടെന്ന് രേഖപ്പെടുത്തിയത്. 75 പേര്‍ ശക്തമായ തീവ്രതയുണ്ടാതായും കുറിച്ചു. ബാക്കിയുള്ളവരെല്ലാം ചെറിയ രീതിയിലുള്ള ചലനമാണ് അനുഭവപ്പെട്ടതെന്നും എഴുതി. ഗിസ്ബോണില്‍ 35,500 പേരാണ് താമസിക്കുന്നത്. കേപ് റണ്‍എവേ, ടൊളാഗ ബേ തീരങ്ങളില്‍ നിന്നുള്ളവരെയും ഒഴിപ്പിക്കും.

English Summary : Strong earthquake shakes New Zealand; Tsunami threat

admin:
Related Post