വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

പാര്‍വതി തെരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ചിത്രത്തിന്റെ  കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ആര്യാടന്‍ ഷൗക്കത്താണ്. അദ്ദേഹം ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയാണ്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേയ്ക്ക് യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ  പ്രമേയം.

സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയായാണ് പാര്‍വതിയെത്തുക. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- അഴകപ്പന്‍. ഗാനരചന- റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍. പശ്ചാത്തല സംഗീതം- ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്).

English Summary : The news hits theaters on March 12

admin:
Related Post