
English Summary : FEFKA Production Executives laid the foundation stone for the union office building

English Summary : FEFKA Production Executives laid the foundation stone for the union office building
കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ” നായാട്ട് ” എന്ന ചിത്രത്തിന്റെ ട്രെെയ്ലര്‍ റിലീസായി.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിര്‍വ്വഹിക്കുന്നു.ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു.അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.എഡിറ്റിംങ്-മഹേഷ് നാരായണന്‍.ലെെന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്,കല-ദിലീപ് നാഥ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്,
സൗണ്ട്-അജയന്‍ അടാട്ട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്,സ്റ്റില്‍സ്-അനൂപ് ചാക്കോ,പരസ്യക്കല-ഓള്‍ഡ് മോങ്കസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : “Nayattu ” movie trailer released

കലാജീവിതത്തിന്‍റെ പുതുമയാര്‍ന്ന ജീവിതകഥയുമായി ഡോ.സത്യനാരായണന്‍ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു ദേശവിശേഷം’ 26 ന് (മാര്‍ച്ച് 26 ന്) ഒ ടി ടി റിലീസ് ചെയ്യുന്നു. ഉള്ളടക്കത്തിലെ പുതുമയും വേറിട്ട ആവിഷ്ക്കാരവും കൊണ്ട് ശ്രദ്ധേയമായ ഒരു ദേശവിശേഷം ഫസ്റ്റ് ഷോസ്.കോമാണ് പ്രേക്ഷകരിലെത്തിക്കുന്നത്. ജീവിത ഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കുന്ന ഈ ചിത്രം മലയാളസിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു നവഭാവുകത്വമുള്ള സിനിമ കൂടിയാണ്. യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഒരു ദേശത്തിന്‍റെ വിശേഷമാണ് സിനിമ പറയുന്നത്. വള്ളുവനാടന്‍ ഗ്രാമക്കാഴ്ചകളും നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ഈ ചിത്രത്തിന്‍റെ പ്രത്യേകതകളാണ്.
വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍- ആര്യചിത്ര ഫിലിംസ്, കഥ, തിരക്കഥ സംഭാഷണം, സംവിധാനം -ഡോ: സത്യനാരായണനുണ്ണി, നിര്‍മ്മാണം -കെ.ടി. രാമകൃഷ്ണന്‍, കെ.ടി. അജയന്‍.ക്യാമറ- സാജന്‍ ആന്‍റണി, എഡിറ്റര്‍- കെ.എം. ഷൈലേഷ്, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന -അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം -വില്ല്യം ഫ്രാന്‍സിസ്, കല- സി.പി. മോഹനന്‍, കോസ്റ്റ്യൂംസ്- കുഞ്ഞുട്ടന്‍, മേക്കപ്പ് – അഭിലാഷ്, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സ്റ്റില്‍സ് -നിള ഉത്തമന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍,ഡിസൈന്‍സ്- ജോസഫ് പോള്‍സണ്‍ എന്നിവരാണ് ഒരു ദേശവിശേഷത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
English Summary : Notable for its distinctive expression ‘Oru Desavisesham’ to be released on 26th

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ പായ്ക്കപ്പ് ഇന്നലെ നടന്നു. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന ‘പീസ്’ ഒരു സറ്റയർ മുവീ ആണ്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
സിദ്ദീഖ്, ആശ ശരത്ത്, അർജുൻ സിങ്, വിജിലേഷ്, ഷാലു റഹീം, രമ്യാ നമ്പീശൻ, അനില്‍ നെടുമങ്ങാട്, അതിഥി രവി,മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.
ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.പി.ആർ.ഒ: പി.ശിവപ്രസാദ്,സ്റ്റിൽസ് ജിതിൻ മധു തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
English Summary : Jojo George’s ‘Piece’; Filming is complete

ഇസ്ലാമാബാദ്: വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്. പാക് ആരോഗ്യ മന്ത്രാലയം ആണ് ഈക്കാര്യം അറിയിച്ചത് ഇമ്രാന്‍ ഖാന്‍ രണ്ടു ദിവസം മുമ്പാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.
പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്സിനേഷന്റെ ഭാഗമായാണ് ഇമ്രാന്‍ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്സിന്‍ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ ഇമ്രാന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു.
English Summary : Prime Minister of Pakistan Imran Khan tested positive for COVID-19

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും പ്രകടപത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വികസന കാര്യങ്ങളിലും സൗജന്യങ്ങളിലും ഏറെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രകടന പത്രിക നടപ്പില്‍ വരുത്താന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് യുഡിഎഫ് പ്രകടനപത്രിക.
പ്രതിമാസം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ (ന്യായ് പദ്ധതി)
വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ (ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍)
ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും.
എല്ലാ വെള്ളക്കാര്‍ഡിനും അഞ്ചു കിലോ സൗജന്യ അരി.
അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്.
ശബരിമലയില്‍ പ്രത്യേക നിയമം
700 രൂപ മിനിമം കൂലി നടപ്പിലാക്കും.
താങ്ങുവില, റബ്ബറിന് 250 നെല്ലിന് 30
സൗജന്യ ചികിത്സാ ആശുപത്രികള്‍ സ്ഥാപിക്കും
കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.
അവശ വിഭാഗങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ 6 ലക്ഷം
മെട്രോ, ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും.
പിഎസ്‌സി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ്
പിഎസ്‌സിയുടെ സമ്പൂര്‍ണ്ണ പരിഷ്‌കരണത്തിന് നിയമം
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വീഴ്ച വന്നാല്‍ നടപടി
കോവിഡ് കാരണം മരണമടഞ്ഞവര്‍ക്ക് ധനസഹായം
കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും.
കോവിഡാനന്തര കേരളത്തിന് സ്റ്റിമുലസ് പാക്കേജ്
പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി
എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം
തൊഴില്‍രഹിത ദിനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേതനം
മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്
വിദ്യാഭ്യാസ മേഖലയ്ക്കായി ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി.
അര്‍ഹതയുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി
തൊഴില്‍ രഹിതരായ ഗവേഷകര്‍ക്ക് സാമ്പത്തിക സഹായം
30 ദിവസം കൊണ്ട് ഒരു ചെറുകിട സംരംഭം
പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്തും.
ടൂറിസം മേഖലയ്ക്കും വ്യാവസായിക ആനുകൂല്യങ്ങള്‍
ടൂറിസത്തിനായി പ്രത്യേക പാക്കേജ്
പോക്‌സോ കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതി
രാഷ്ട്രീയ കൊലകള്‍ക്ക് അറുതി വരുത്താന്‍ സംവിധാനം
അഴിമതി തടയാന്‍ സ്റ്റേറ്റ് വിജിലന്‍സ് കമ്മിഷന്‍
English Summary : Rs 3,000 welfare pension; UDF releases manifesto

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തുടര്‍ഭരണം മുന്നില്‍കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ജനങ്ങള്‍ ഇടതുപക്ഷ തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ നിലപാട് അതാണെന്നും എ.വിജയരാഘവനും വ്യക്തമാക്കി.
രണ്ട് ഭാഗമായാണ് പത്രിക. ആദ്യഭാഗത്ത് 50 ഇന പരിപാടിയാണ് പ്രഖ്യാപിച്ചത്. 50 ഇന പരിപാടി നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്ത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയിലുള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും. കാര്‍ഷിക മേഖലയിലെ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളുമുണ്ട്.
പ്രധാന വാഗ്ദാനങ്ങള്‍:
*ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്കു പെന്‍ഷന്‍ നല്‍കും.
*60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടികള്‍ നടപ്പിലാക്കും. പ്രവാസി പുനരധിവാസത്തിനു മുന്‍ഗണന നല്‍കും.
*റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും.
*തീരദേശവികസനത്തിനു 5000 കോടിരൂപയുടെ പാക്കേജ് നടപ്പിലാക്കും. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. കടലാക്രമണം ചെറുക്കുന്നതിനടക്കം ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൊണ്ടുവരും
* വയോജികരുടെ പ്രശ്‌നങ്ങള്‍ക്കു പ്രധാന പരിഗണന നല്‍കും. അടുത്ത 5 വര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മിക്കും. ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കെല്ലാം വീട്.
*അഞ്ചുവര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരും. സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കും.
*സോഷ്യല്‍ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും.
*വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി
* കാര്‍ഷിക മേഖലയില്‍ 50% വരുമാന വര്‍ധന ഉറപ്പുവരുത്തും
* ഓരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും.
English Summary :Welfare pension Rs 2,500; Pension for housewives: LDF manifesto

കൊച്ചി: ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കര്‍ നീക്കാന്‍ ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലുവ കുറുമശ്ശേരി ജങ്ഷനിലെ മോഡി ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ ആലുവ വട്ടപ്പറമ്ബ് സ്വദേശികളായ ധനേഷ് പ്രഭാകരന്‍, അരുണ്‍ അരവിന്ദ്, സുജയ് സുബ്രഹ്മണ്യന്‍, കുറുമശ്ശേരി സ്വദേശി ടി.എ. ലെനിന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് അശോക് മേനോന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അഹീെ ഞലമറ:ഹലാല്‍ മുദ്രണമുള്ള ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് വര്‍ഗീയ പ്രചാരണം: ആര്‍.വി. ബാബു അറസ്റ്റില്‍
അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ട് വ്യവസ്ഥയില്‍ ജാമ്യം നല്‍കണമെന്നാണ് ഉത്തരവ്.
ഏഴുദിവസത്തിനകം സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ ബേക്കറി ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ഹിന്ദു ഐക്യവേദിയുടെ ലെറ്റര്‍പാഡില്‍ 2020 ഡിസംബര്‍ 20ന് ഉടമക്ക് കത്ത് നല്‍കിയെന്നാണ് പരാതി.
കലാപമുണ്ടാക്കാന്‍ പ്രകോപനം സൃഷ്?ടിക്കല്‍, ക്രിമിനല്‍ ഭീഷണി തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ്? കേസ്??. എന്നാല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങള്‍ ചുമത്താനിടയുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.
English Summary : Threat to remove halal sticker: Defendants granted anticipatory bail

തിരുവനന്തപുരം: ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചപ്പോള്‍ ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യ നിമയാണ് മരിച്ചത്. ബാല്‍ക്കണിയില്‍ നില്‍ക്കുമ്‌ബോള്‍ അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. വര്‍ക്കല ഇടവ ഐ ഒ ബി ബാങ്കിന് സമീപത്തുള്ള ഫ്‌ളാറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ്. രക്തം വാര്‍ന്ന നിലയില്‍ കിടന്ന നിമയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് നിസാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. ഭര്‍ത്താവ് അബു ഫസല്‍ ദുബായില്‍ ആണ്. സീനത്താണ് മരിച്ച നിമയുടെ മാതാവ്. ഇവരും നിമയ്ക്ക് ഒപ്പമായിരുന്നു താമസം.
നിമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവത്തില്‍ യുവാവിനെ കുളിക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ ഒലിച്ചുചാട്ടത്തില്‍ ആണ് രാജന്‍-വസന്ത ദമ്ബതികളുടെ മകന്‍ രജിന്‍ രാജനെ(19) നെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനക്കാംപൊയിലില്‍ വാഴ തോട്ടത്തില്‍ ജോലി ചെയ്യുന്ന രജിന്‍ രാവിലെ ഏഴുമണിയോടെ ബന്ധുവിനൊപ്പം പുഴയിലെ കുളിക്കടവില്‍ പോയിരുന്നു.
English Summary : The mother and baby fell from the top of the flat; Mother dies; The baby miraculously escaped

കുടുംബ സദസ്സുകളുടെ പ്രിയ താരങ്ങളായ ജീപി യും ഡീപി യും തമ്മില്‍ വിവാഹിതരായോ? ഗോവിന്ദ് പദ്മസൂര്യയും ദിവ്യ പിള്ളയും തമ്മിലുളള വിവാഹ ചിത്രങ്ങൾ പുറത്ത്. മലയാള സിനിമ താരങ്ങളായ ഇരുവരും സീ കേരളം ചാനൽ സംപ്രേഷണം ചെയുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ വിധികർത്താക്കളാണ്. ഏതെങ്കിലും സിനിമയ്ക്കോ മറ്റുള്ള പരിപാടിയ്ക്ക് വേണ്ടി നടത്തിയ വിവാഹമാണോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ‘ഇതെപ്പോള്‍ സംഭവിച്ചു? യഥാര്‍ഥ വിവാഹമാണോ? എന്നൊക്കെയുള്ള സംശയത്തിലാണ് ആരാധകർ.
English Summary : Is Govind Padmasuriya married? The picture of his in a wedding dress is out

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.
ഇന്ന് നല്‍കിയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണെന്നും (4395പേര്‍) ചെന്നിത്തല പറഞ്ഞു. കൂത്തുപറമ്ബ് (2795), കണ്ണൂര്‍ (1743), കല്‍പ്പറ്റ (1795), ചാലക്കുടി (2063), പെരുമ്ബാവൂര്‍ (2286), ഉടുമ്ബന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283) എന്നീ മണ്ഡലങ്ങളുടെ പട്ടികയാണ് കൈമാറിയത്. പലയിടത്തും വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെട്ടതും കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടതും ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല.
സംഘടിതമായി ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രിമത്വം നടത്തിയിരിക്കുന്നത്. ഈ അട്ടിമറി നടത്തിയവര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈയടക്കിയിരിക്കുകയാണ്. വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്.
സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിരിക്കുന്നു എന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
English Summary : Voter list irregularities: Chennithala handed over more information to the commission
ഗോകുല്‍ സുരേഷ്,ലാല്‍,ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയറാം കെെലാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍,പ്രശസ്ത താരം മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഷെഹീന്‍ സിദ്ദിഖ്, ധര്‍മ്മജന്‍,ബിജുകുട്ടന്‍, സുധീര്‍ കരമന,മേജര്‍ രവി,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മെെക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്,സംഗീതം- അരുള്‍ ദേവ്, രഞ്ജിന്‍ രാജ് എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.തിരക്കഥ-ഉമേശ്, കൃഷണന്‍.
English Summary :Highlights of Ambalamukku “Official Motion Poster Release