Home Blog Page 363

കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന്!

0

 കാർത്തിയുടെ പുതിയ സിനിമയായ ‘സുൽത്താൻ ‘ ഏപ്രിൽ 2- ന്  ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.

‘ റെമോ ‘ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ‘ ഗീത ഗോവിന്ദം ‘ ഫെയിം രശ്മികാ മന്ദാണയാണ്. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. 

സുൽത്താനെ കുറിച്ചു കാർത്തി : 

                                                                                                                                                                                          ”  സുൽത്താൻ്റെ പ്രമേയം ചാലഞ്ചിങ്ങാണ്. എന്നോട് സംവിധായകൻ ഭാഗ്യരാജ് കണ്ണൻ കഥ പറയുമ്പോൾ ‘ ലാർജ് സ്കെയിൽ ‘ ആയിരുന്നു. അതിനു ശേഷം രണ്ടു വർഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇത്രയും ശക്തമായ കഥയ്ക്കുള്ളിൽ ഹ്യൂമറും,റൊമാൻസും, സെൻ്റിമെൻ്റും ചേർത്ത് എങ്ങനെ തിരക്കഥ എഴുതും എന്ന സംശയം തോന്നി. പക്ഷെ അദ്ദേഹം അത് അനായാസം ചെയ്തിട്ടാണ് തിരക്കഥ എൻ്റെ മുമ്പിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ കോമഡിക്കായാലും, പ്രണയ മുഹൂർത്തങ്ങൾക്കായാലും, ആക്ഷൻ രംഗങ്ങൾക്കായാലും , പ്രമേയത്തിൻ്റെ ബ്രഹ്മാണ്ഡത കാരണം ശക്തനായ നിർമ്മാതാവും വേണമായിരുന്നു. അങ്ങനെ ഞങ്ങൾക്ക് എസ്. ആർ. പ്രഭുവിനെ നിർമ്മാതാവായി കിട്ടി. ഡ്രീം വാരിയർ പിക്ചേഴ്സും ഞാനും സഹകരിച്ച ധീരൻ, കൈതി എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോൾ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു ബ്രഹ്മാണ്ഡ സിനിമയ്ക്കായി ഒന്നിച്ചിരിക്കുന്നു. ഹോളിഡേ മൂഡിന് എൻജോയ്  ചെയ്യാവുന്ന സിനിമയാണിത്.

പിന്നെ സുൽത്താൻ എന്ന പേര് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമയിലെ എൻ്റെ ഓമന പേരാണ് സുൽത്താൻ. സിനിമയിൽ എന്നെ വളർത്തുന്നത് ഒരു മുസ്ലിമാണ്. ആ കഥാപാത്രം എന്നെ സ്നേഹപൂർവം സുൽത്താൻ എന്ന് വിളിക്കും. ആ പേര് ഏറെ പോസിറ്റീവ് എനർജി ഉള്ളതായി എല്ലാവർക്കും തോന്നി. അങ്ങനെ പടത്തിൻ്റെ പേര് സുൽത്താൻ എന്നായി.  റൊമാൻസ്, കോമഡി, സെൻ്റിമെൻ്റ്, ആകഷൻ എല്ലാം ചേർന്ന എല്ലാവരെയും രസിപ്പിക്കുന്ന ഫാമിലി എൻ്റർടൈനറാണ് സുൽത്താൻ. നൂറു കണക്കിന് അഭിനേതാക്കൾ ഓരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്ന ചിത്രമാണിത്. പ്രേക്ഷകർക്ക് നല്ലൊരു സമ്മർ ട്രീറ്റ് ആയിരിക്കും ഈ സുൽത്താൻ.  തിയറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണിത്.” കാർത്തി പറഞ്ഞു

                              ദക്ഷിണേന്ത്യൻ    സിനിമയിലെ ഒട്ടേറെ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ യോഗി ബാബു,ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ “കെജിഎഫ് ” എന്ന സിനിമിലൂടെ വില്ലനായി എത്തിയ റാം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ചിമ്പു, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ പാടിയ സുൽത്താനിലെ ഗാനങ്ങൾക്കും, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രെയിലർ ഇരുപത്തി നാലു മണിക്കൂർ കൊണ്ട് മൂന്നു മില്യൺ കാഴ്ചക്കാരെ നേടി ട്രെൻഡിങ്ങായി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കയാണ് .വിവേക് – മെർവിൻ ഇരട്ടകളാണ് സംഗീത സംവിധാനം. ഡ്രീം വാരിയർ പിക്ചേഴ്‌സിൻ്റെ ബാനറിൽ എസ്. ആർ. പ്രകാശ്ബാബു,എസ്. ആർ. പ്രഭു എന്നിവർ നിർമ്മിച്ച “സുൽത്താൻ” ഫോർച്യുൺ സിനിമാസാണ് കേരളത്തിൽ റീലീസ് ചെയ്യുന്നത്.

                                                                                                                                                                                              # സി .കെ. അജയ്കുമാർ, പി ആർ ഒ

English Summary : Karthi’s Sultan movie on April 2!

പി മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രം ‘ഫൈവ് ഡെയ്സ് വില്ല’ ഏപ്രില്‍ 15ന് ചിത്രീകരണം ആരംഭിക്കും

0

മലയാള ചലച്ചിത്ര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പി മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘ഫൈവ് ഡെയ്സ് വില്ല’ ഏപ്രില്‍ 15ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ‘ഫൈവ് ഡെയ്സ് വില്ല’ യുടെ നിര്‍മ്മാണം റാസ് മൂവീസാണ്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമേയത്തിലും ചിത്രീകരണത്തിലും ഏറെ പുതുമയുള്ളതാണ് ഫൈവ് ഡെയ്സ് വില്ല. ആദി, സെബ പര്‍വീന്‍, നീന കുറുപ്പ്, കോട്ടയം പ്രദീപ്, മാമുക്കോയ, യവനിക ഗോപാലകൃഷ്ണന്‍, ശിവജി രുരുവായൂര്‍, നിമിഷ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ബാനര്‍- റാസ് മൂവീസ്, രചന, സംവിധാനം- പി മുരളിമോഹന്‍, ക്യാമറ- കുട്ടന്‍ ആലപ്പുഴ, സംഗീതം- ജിതിന്‍ ജനാര്‍ദ്ദനന്‍, ഗാനരചന- ബി കെ ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കൃഷ്ണന്‍ മുണ്ടുപറമ്പ്, മേക്കപ്പ് – പുനലൂര്‍ രവി, അസോസിയേറ്റ് ഡയറക്ടര്‍ – മോഹന്‍ സി, വിതരണം – റാസ് മൂവീസ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍

English Summary : The first film written and directed by P Murali Mohan ‘Five Days Villa’ will start shooting on April 15

ജെല്ലിക്കെട്ട് കാളകളുമായി അപ്പാനി ശരത്ത്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

0

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. തന്‍റെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് നടന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി പുറത്തുവിട്ടത്. പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അപ്പാനി ശരത്താണ് നായകന്‍. ജെല്ലിക്കെട്ട് പ്രമേയമായുള്ള ചിത്രത്തിന്‍റെ പരിശീലനം പഴനിയില്‍ നടക്കുകയാണ്. ജെല്ലിക്കെട്ട് കാളയോടൊപ്പം കഴിയുന്ന ഒരു അപരിഷ്കൃത യുവാവായ ‘മാട’ എന്ന കഥാപാത്രമാണ് ശരത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം താരത്തിന്‍റെ അഭിനയജീവിതത്തില്‍ ഏറെ ശ്രദ്ധേയമായിരിക്കും.

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പരുക്കന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ശരത്തിന്‍റെ ‘മാട’ ആരെയും വിസ്മയിപ്പിക്കുന്ന മേക്കോവറിലുള്ളതാണ്. ചരിത്രപരവും സാമൂഹികവുമായി ഏറെ ഗൗരവമുളള പ്രമേയമാണ് ചിത്രത്തിന്‍റേത്. ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തന്‍റെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ‘വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം. പക്ഷേ ജെല്ലിക്കെട്ട് കാളകള്‍ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. ജീവന്‍ പണയംവെച്ചാണ് ഞാന്‍ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. പരിശീലകൻഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഭായനാകമായ ഭാവം അതിനാലാണ് ജെല്ലിക്കെട്ട് കാളയെ എല്ലാവരും ഭയക്കുന്നത്. എനിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാന്‍ ചെയ്യും അത്രയ്ക്കും ആത്മവിശ്വാസമുണ്ട്.’ശരത്ത് പറഞ്ഞു. മലയാളത്തിലും തമിഴിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത അപ്പാനി ശരത്തിന് തമിഴിലും വലിയ സ്വീകാര്യതയുണ്ട്. പേരിടാത്ത ഈ തമിഴ് ചിത്രത്തിന്‍റെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങുമെന്നാണ് സൂചന. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയ ഡയറക്ടര്‍ ഡോ.ജയറാമിന്‍റേതാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം.ചിത്രം നിര്‍മ്മിക്കുന്നതും ജയറാം തന്നെയാണ്.പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ)

English Summary : Apani Sarath with Jallikattu bulls, pictures go viral on social media

“മൈ ഡിയര്‍ മച്ചാന്‍സ് ” ഏപ്രില്‍ 3 ന് തിയേറ്ററിലെത്തും

0

യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ബിജുക്കുട്ടന്‍, സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, മായ മേനോൻ ,മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ബെന്‍സി നാസര്‍, ഛായാഗ്രഹണം- പി സുകുമാര്‍, എഡിറ്റര്‍- ലിജോ പോള്‍, കലാസംവിധാനം- അജയ് മങ്ങാട്, ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്,പി ആര്‍ ഒ – പി ആര്‍ സുമേരന്‍

“കല്ലുവാഴയും ഞാവല്‍ പഴവും” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

പുതുമുഖങ്ങളായ റോബിന്‍ സ്റ്റീഫന്‍,വിസ്മയ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കല്ലുവാഴയും ഞാവല്‍ പഴവും ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ സിബി മലയിൽ,ശങ്കർ,സോഹൻ ലാൽ,പ്രദീപ് പള്ളുരുത്തി,എ കെ വിജുബാൽ,അൻവർ,വേണു ചേലക്കോട്,മുഹമ്മദ് ഷഫീഖ്,ജൂവൽ മേരി,സുനു ലക്ഷ്മി,ടിന ജെയ്സൺ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മഠത്തില്‍ ഫിലിംസിന്റെ ബാനറില്‍ റഷീദ് മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ തന്നെയായ ബിബിന്‍ ബാബു,സന്ദീപ് രവി,മിഥുന്‍ മോഹന്‍,ജസ്റ്റിന്‍ കുര്യന്‍,സുരേഷ് സുല്‍ത്താന്‍ ബത്തേരി,സഞ്ജയ്,റഷീദ് പിണറായി,രാജന്‍ ഏലപീടിക,അശോകന്‍,ഉപേന്ദ്ര നവരസ,റെനില്‍,ഭാഗ്യലക്ഷ്മി തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ദിലീപ് തോമസ്സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നജീം എസ് എ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രമേശ് പുല്ലാപ്പള്ളി എഴുതിയ വരികള്‍ക്ക് ശ്രേയ അജിത്ത്,അജിത്ത് സുകുമാരന്‍ എന്നിവര്‍ സംഗീതം പകരുന്നു.ആലാപനം-അജിത് സുകുമാരന്‍,അജയ് സത്യന്‍,ശോഭ ശിവാനി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് താന്നിക്കല്‍,കല-സുരേഷ്,മേക്കപ്പ്-രാജൂ കട്ടപ്പന,വസ്ത്രാലങ്കാരം-നീനു,എഡിറ്റര്‍-പീറ്റര്‍ സാജന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ സാമുവല്‍,നൃത്തം-മിഥുന്‍ നത്താലി,പ്രൊജക്റ്റ് ഡിസെെര്‍-അശോകന്‍ പിണറായി,ലോക്കേഷന്‍-കുശാല്‍ നഗര്‍,വിരാജ് പേട്ട,കൂര്‍ഗ്ഗ്,വയനാട്.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Kalluvazhayum Njavalppazhavum First Look Poster Release

പ്രേക്ഷകരിൽ ആവേശവും ആകാംക്ഷയും നിറച്ച് കുറുപ്പ് ടീസർ പുറത്തിറങ്ങി; വീഡിയോ

0

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുകയാണ്. മികച്ചൊരു തീയറ്റർ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത കൂടിയാണിത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.  

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങെല്ലാം പൂർത്തിയായതാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. 

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ

English Summery : Kurup teaser released with excitement and curiosity in the audience; Video

നിഗൂഡതകളുമായി ജോജു ജോർജ്ജും പൃഥ്വിരാജും; ‘സ്റ്റാർ’ ഏപ്രിൽ 9ന്

0

അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9ന് തീയേറ്റർ റിലീസ്സിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.

ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
നായക നിരയിലെ ജോജു – പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നത്.റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്.തുടർന്ന് കുടുംബത്തിലെ പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവരെ കൂടാതെ സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ.

ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ. വില്യം ഫ്രാൻസിസാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ എന്നിവർ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

English Summary : Jojo George and Prithviraj movie; ‘Star’ on April 9th

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഏപ്രിൽ 2 – ന് തീയേറ്ററുകളിൽ

0

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തുന്നു.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിന്റെ സങ്കീർണ്ണതകൾ ഒരു വശത്ത് ! സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത് ! നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ രണ്ട് കുടുംബങ്ങളും നൽകുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു , ഷിബു നിർമ്മാല്യം, ആലിക്കോയ , ക്രിസ്കുമാർ , ജീവൻ ചാക്ക, മധു സി നായർ , ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – എ ജി എസ് മൂവിമേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാം മോഹൻ , രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി , വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ട്സ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ്‌ലി രാജേഷ്, പശ്ചാത്തല സംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

English Summary : Vellaram Kunnile Velli Meenukal on April 2 in theaters

അന്നുവിന്റെ ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ 28ന്; ചിത്രീകരണം ദുബായിൽ

0

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും. അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂർണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

ചിത്രത്തിൽ മലയാളിത്തിലെ താരങ്ങൾക്ക് പുറമേ അന്താരാഷ്ട്ര താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary : The ‘Made in Caravan’ Filming in Dubai

മഞ്ജു വാര്യരുടെ മൊബൈലിന് എന്തു സംഭവിച്ചു?

0

” ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് “?
മഞ്ജു വാര്യർ തുടർന്നു.ചതുർമുഖത്തിന്റെ ലോക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറർ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനിൽ എല്ലാവരിലും ഭയം വർദ്ധിച്ചു തുടങ്ങി. ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന് . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ് .

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ വെച്ച് മഞ്ജു വാര്യർ ഈ വാക്കുകൾ എല്ലാ വരേയും അത്ഭുതപ്പെടുത്തി.

രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ” ചതുർമുഖം എന്ന സിനിമയുടെ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ഓർക്കുകയായിരുന്നു മഞ്ജു വാര്യർ .

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട് മൊബൈൽ ഫോൺ പ ആണെന്ന് എറണാകുളം ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രസ് മീറ്റിൽ വെളിപ്പെടുത്തി.

മഞ്ജു വാരിയർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരാണ് മറ്റു മുഖങ്ങൾ .നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവർക്കൊപ്പം ശക്തമായ വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു.
ഫോൺ പ്രധാന കഥാപാത്രമാകുന്ന ഈ ടെക്നോ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവ്വഹിക്കുന്നു. ചിത്രസംയോജകൻ മനോജാണ്.പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.

മഞ്ജു വാര്യർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് എഴുതുന്നു. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നു.

ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രം ആയിരിക്കും. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന്നു നൽകാൻ സാധിക്കും എന്ന് തീർച്ച.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്.

മേക്കപ്പ്-രാജേഷ് നെന്മാറ,കല-നിമേഷ് എം താനൂർ, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാമന്തക് പ്രദീപ്, ഡിസൈൻസ്- ദിലീപ് ദാസ്. സെഞ്ച്വറി ഫിലിംസ് ” ചതുർമുഖം” ഏപ്രിൽ എട്ടിന് തിയ്യേറ്ററിലെത്തിക്കുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : What happened to Manju Warrier’s mobile?

കള റിവ്യൂ : തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മാസ്റ്റർ ത്രില്ലർ ചിത്രമാണിത് ” കള “

0

റിവ്യൂ  : കള

• ഭാഷ  : മലയാളം

• സമയം : 2 മണിക്കൂർ 10 മിനിറ്റ്

• വിഭാഗം : ഫിസിയോളജിക്കൽ ആക്ഷൻ ത്രില്ലർ

റിവ്യൂ ബൈ : നീനു എസ് എം

• പോസിറ്റീവ് :

1. സംവിധാനം

2. തിരക്കഥ

3. അഭിനേതാക്കളുടെ പ്രകടനം

4. ഛായാഗ്രഹണം

5. ചിത്രസംയോജനം

6. പശ്ചാത്തല സംഗീതം

7. മേക്കപ്പ്

• നെഗറ്റീവ് :

1. പ്രവചനാതീതമായ കഥ

• വൺ വേഡ് : തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മാസ്റ്റർ ത്രില്ലർ ചിത്രമാണിത് ” കള “.

• കഥയുടെ ആശയം : സമ്പന്ന കുടുംബത്തിൽ ജനിച്ച തൊഴിലില്ലാത്ത (ടോവിനോ തോമസ്) ഷാജിയ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. വിവാഹിതനായ അദ്ദേഹം ഭാര്യയോടും മകനോടും സമ്പന്നനായ പിതാവിനോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു. ബിസിനസ്സിലെ ചില തകരാറുകൾ കാരണം, ഷാജി സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു, ഒപ്പം തന്നെ കടങ്ങൾ തീർക്കാൻ വ്യത്യസ്ത വഴികളും ആവശ്യമായി വരുന്നു, ഒരു ദിവസം ചില തമിഴ് ദൈനംദിന തൊഴിലാളികൾ ഒരു ചെറിയ കാർഷിക ജോലിക്കായി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു, എന്നാൽ ഷാജിക്ക് അപ്രതീക്ഷിതമായ ഒരു സാഹചര്യം നേരിടേണ്ടി വരുന്നു തുടർന്ന് കാര്യങ്ങൾ എല്ലാം തലകീഴായി മാറുന്നു. 

• കഥ, തിരക്കഥ, സംവിധാനം എന്നിവയ്ക്കുള്ള വിശകലനം : സംവിധായകൻ രോഹിത് ആർ‌എസ് ഒരു തരം വ്യത്യസ്തമായ മേക്കർ ആണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുമ്പത്തെ രണ്ട് ചിത്രങ്ങളായ അഡ്വഞ്ചേഴ്സ്  ഓഫ് ഒമാനകുട്ടൻ, ഇബിലിസ് എന്നിവയിൽ കണ്ടതുപോലെ എല്ലായ്പ്പോഴും പുതിയ ആശയവും പുതിയ മേക്കിംഗ് രീതിയും കൊണ്ടുവരുന്നു, ഈ രണ്ടു ചിത്രങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു, ഒപ്പം അവിസ്മരണീയമായ ഒരു സിനിമാ അനുഭവവും നൽകി. കളയിലൂടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടില്ല. നേരത്തെ പറഞ്ഞതുപോലെ കളയും തന്റെ മുൻപത്തെ രണ്ട് ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, നിർമ്മാണത്തിലും കഥാ സന്ദർഭത്തിലും ഈ സവിശേഷത വീണ്ടും പുറത്തുവന്നു. ഈ സിനിമയുടെ പ്രധാന വിജയം രോഹിത് ആർ‌എസിന്റെ മികച്ച നിർവ്വഹണമാണ്, അദ്ദേഹത്തിന്റെ കൈവശമുള്ള മുഴുവൻ മേക്കിങ് രീതിയും വികാരാധീനമായിരുന്നു, മാത്രമല്ല ശരിയായ തീവ്രതയോടെ സംവിധാനം അദ്ദേഹം ശക്തിപ്പെടുത്തി, ഇത് ഈ ചിത്രത്തെ ആരെയും ആകർഷിക്കാൻ പ്രേരിപ്പിക്കും.

കഥയും തിരക്കഥയും അനുസരിച്ച് സംവിധാനം മൂർച്ചയുള്ളതും കൃത്യവുമായിരുന്നു. തുടക്കം മുതൽ അവസാനം വരെ ഓരോ കാഴ്ചക്കാരനും സിനിമയെ അതിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഈ സിനിമ ലക്ഷ്യമിടുന്ന രീതി എന്താണെന്ന് മനസ്സിലാക്കാൻ കഴിയും. സിനിമയിൽ ഇഷ്‌ടപ്പെട്ട ഒരു പ്രധാന ഘടകം  ഓരോ ഫ്രെയിമുകൾക്കും ഷോട്ടുകൾക്കും പ്രേക്ഷകരുമായി ഇടപഴകാനുള്ള കഴിവുണ്ടായിരുന്നു എന്നതാണ്, ഇതിന്റെ ക്രെഡിറ്റുകൾ രോഹിതിന്റെ സംവിധാനത്തിലും ഉണ്ട്, അതിനാൽ  പ്രേക്ഷകരെ മുഴുവൻ ഈ  ചിത്രത്തെ സങ്കൽപ്പിക്കാൻ കഴിയാത്ത മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, ആധുനിക ചലച്ചിത്രനിർമ്മാണത്തിന്റെ പുതിയ യുഗം മനോഹരമായി ഉപയോഗിച്ചു, അത് അദ്ദേഹത്തിന്റെ മുഴുവൻ സംവിധാനത്തിലും പ്രകടമായിരുന്നു, അയതിനാൽ  ചിത്രം എക്സ്ക്ലൂസീവ് ഫിലിം മേക്കിംഗിന്റെ ഒരു മനോഭാവം ഉറപ്പുനൽകുന്നു, അതിനാൽ ഒരാൾക്ക് അത് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയും.

പ്രധാനമായും മേക്കിംഗ് ഒരു ഉയർന്ന നിലവാരത്തിലായിരുന്നു, അതിനാൽ എല്ലാം ഘടകങ്ങളും കഥയും തിരക്കഥയും അനുസരിച്ച് ശരിയായ ഉള്ളടക്കവും ഉപയോഗിച്ച് നടപ്പാക്കി. കഥയ്ക്ക് ഒരു നിർണായക സബ്പ്ലോട്ട് ഉണ്ട്, അത് സിനിമയെ മറ്റൊരു തെറ്റായ ഭിന്നസംഖ്യയിലേക്ക് മാറ്റുന്നു, അതിനാൽ ഓഫ്-ബാലൻസും വഴിതിരിച്ചുവിടലും ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു, അതിനാൽ ഈ ഘടകം സംവിധായകനും എഴുത്തുകാരനും അത്ഭുതകരമായി കൈകാര്യം ചെയ്തു. ഇതിവൃത്തത്തെ പാരമ്യത്തിലേക്ക് നയിക്കുന്ന ആക്കം ഒരു തുല്യ വേഗത കൈവശം വച്ചിരുന്നതിനാൽ തുടക്കം മുതൽ അവസാനം വരെ പിരിമുറുക്കങ്ങൾ, ഭയം, ജിജ്ഞാസ എന്നിവ സൃഷ്ടിക്കുന്ന മാനസികാവസ്ഥ സമർത്ഥമായി പ്രവർത്തിച്ചിരുന്നു.

ഇതിവൃത്തം പരിശോധിക്കുമ്പോൾ ഇത് വളരെ ലളിതമാണ്, പക്ഷേ ഈ ചെറിയ കഥയ്ക്കായി നടപ്പിലാക്കിയ തിരക്കഥ അവിശ്വസനീയമാണ്. തിരക്കഥയിൽ അടങ്ങിയിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഭീകരതയും ആശ്വാസകരവുമായിരുന്നു. തിരക്കഥയ്ക്ക് ഒരു റിയലിസ്റ്റിക് സമീപനത്തിന്റെ ശരിയായ രീതി സിനിമയെ തികച്ചും വ്യത്യസ്തമാക്കുന്നു, തിരക്കഥയിൽ എഴുതിയ സംഭവങ്ങൾ പൂർണ്ണമായും ഗൗരവമുള്ളതും കഠിനവും ക്രൂരവുമാണ്, ഇത് ഓരോ കാഴ്ചക്കാരന്റെയും അവബോധത്തെ വേട്ടയാടുന്നു. സ്നേഹം, വിശ്വാസവഞ്ചന, ദു:ഖം, പിതൃത്വം, വഴക്കുകൾ, അതിജീവനം, നിരാശ എന്നിവയെല്ലാം തിരക്കഥയിൽ നിറഞ്ഞിരിക്കുന്നു, അതിനാൽ ഈ പ്രത്യേക വികാരങ്ങൾ കഥയനുസരിച്ച് ആധികാരികമായി നടപ്പാക്കപ്പെട്ടു, തൽഫലമായി മൊത്തത്തിലുള്ള സമ്പൂർണ്ണത സൃഷ്ടിക്കുന്നതിനുള്ള യാഥാർത്ഥ്യബോധം മൂവിക്ക് എല്ലാത്തരം കാഴ്ചക്കാരെയും ശക്തമായി ബോധ്യപ്പെടുത്താൻ കഴിയും.

അയതിനാൽ, മികച്ച സംവിധാനത്തിലൂടെയും തിരക്കഥയിലൂടെയും ‘കള’ എന്ന വിജയകരമായ പാതയിലേക്ക് സുരക്ഷിതമായി സഞ്ചരിക്കുകയും അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

• അഭിനേതാക്കളുടെ പ്രകടനം : ചിത്രത്തിൽ ഷാജിയായി  എത്തുന്നത് ടോവിനോ തോമസ് ആണ്, വളരെ ശ്രദ്ധേയമായി ‘ഷാജി’ എന്ന കഥാപാത്രത്തെ അദ്ദേഹം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, അദ്ദേഹത്തിന്റെ യഥാർത്ഥ അഭിനയത്തിന്റെ കഴിവുകൾ മുഴുവൻ സിനിമയിലുടനീളം കാണപ്പെട്ടു. വിവിധ വികാരങ്ങളിലൂടെ അദ്ദേഹത്തിന്റെ ഈ ചിത്രം അവിശ്വസനീയമായിരുന്നു, വ്യത്യസ്ത രംഗങ്ങൾക്കനുസരിച്ച് അദ്ദേഹം നടത്തിയ ആവിഷ്കാരം കാണാൻ അതിശയകരമായിരുന്നു. കൂടാതെ ഈ കഥാപാത്രം വിവിധ വികാരങ്ങൾ ആവശ്യപ്പെടുന്നു, ഒപ്പം ടോവിനോ എല്ലാത്തരം യഥാർത്ഥ ഉള്ളടക്കങ്ങളും അത്ഭുതകരമായി നൽകി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അസാധാരണമായിരുന്നു, ഭാര്യയോടുള്ള കരുതലുള്ള സ്നേഹം മനോഹരമായിരുന്നു, കോപം യഥാർത്ഥമായിരുന്നു, സങ്കടം നിരാശാജനകമായിരുന്നു, കരച്ചിലും വേദനയും വികാരാധീനമായിരുന്നു, അതിനാൽ യഥാർത്ഥ അഭിനയ നൈപുണ്യത്തിന്റെ ഒരു പൂർണ്ണമായ ഘടകം തൽകിട്ടുണ്ടെന്നു തീർച്ചയായും പറയാം  നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച സുമേഷ് മൂർ ഞെട്ടിക്കുന്നതും അതിശയകരവുമായ പ്രകടനം കാഴ്ചവച്ചു. തീവ്രമായ പ്രകടനം കാഴ്ചവയ്ക്കാനുള്ള ഉത്തരവാദിത്തത്തോടെ ടോവിനോയ്‌ക്കൊപ്പം അദ്ദേഹം സിനിമയെ തോളിലേറ്റി. അദ്ദേഹത്തിന്റെ വിവിധ വികാരങ്ങൾ മികച്ച ലക്ഷ്യങ്ങളിലേക്കായിരുന്നു, ചിലപ്പോൾ  യഥാർത്ഥ ഭയം നൽകാം. ടോവിനോയുമായുള്ള അദ്ദേഹത്തിന്റെ സംയോജനം സംസാരശേഷിയില്ലാത്തതായിരുന്നു, രണ്ടും ഭയങ്കരവും അലോസരപ്പെടുത്താത്തതുമായ പ്രവർത്തനങ്ങളുമായി ശക്തമായ സംയോജനം പങ്കിട്ടു. സുമേഷ് മൂറിന് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയും കാരണം ഈ ചിത്രത്തിലെ അഭിനയത്തിലൂടെ അദ്ദേഹം അത് തെളിയിച്ചു. ടോവിനോയുടെ ഭാര്യയായി ദിവ്യ പിള്ള മികച്ച പ്രകടനം കാഴ്ചവച്ചു, അവരുടെ ഭാവങ്ങൾ കാണാൻ മനോഹരവും ടോവിനോയുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ വളരെ റൊമാന്റികും ആയിരുന്നു. ടോവിനോയുടെ പിതാവെന്ന നിലയിൽ ലാൽ ഒരു മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ശബ്ദവും മൂർച്ചയുള്ള സംഭാഷണവും കുറ്റമറ്റതായിരുന്നു.

• സങ്കേതിക വിദ്യയുടെ വിശകലനം :

ശ്രദ്ധേയമായ ഫ്രെയിമുകളും ഷോട്ടുകളും കൊണ്ട് അഖിൽ ജോർജിന്റെ ഛായാഗ്രഹണം തികച്ചും ആകർഷകമായിരുന്നു. അദ്ദേഹത്തിന്റെ ഛായാഗ്രഹണം ഈ ചിത്രം വിജയിക്കുന്ന ഘടകത്തിന് പിന്നിലെ ഒരു പ്രധാന സവിശേഷതയാണ്. ആക്ഷൻ സീക്വൻസുകൾക്കായി അദ്ദേഹം ഉപയോഗിച്ച ഷോട്ടുകളും ക്യാമറ ചലനങ്ങളും അസാധാരണമായിരുന്നു. വിവിധ വൈഡ് ആംഗിൾ ഷോട്ട് ചിത്രത്തിന്റെ മാനസികാവസ്ഥ ക്രമീകരിക്കുന്നതിന് കുറ്റമറ്റ രീതിയിൽ പൊരുത്തപ്പെട്ടു, ഒപ്പം അതിശയകരമായ ഫ്രെയിമുകളായ പാമ്പുകൾ, തവള, ഉറുമ്പുകൾ തുടങ്ങിയവ യഥാർഥത്തിൽ പകർത്തി, ഇത് കാഴ്ചാനുഭവത്തിന് കൂടുതൽ ആകർഷണം നൽകി. ചമൻ ചാക്കോയുടെ എഡിറ്റിംഗ് അസാധാരണമായിരുന്നു, രംഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി ക്രമരഹിതമായ എഡിറ്റുകൾ വളരെ മിഴിവുറ്റതാക്കി, കൂടാതെ ഒരു രംഗത്തിനും പൊരുത്തപ്പെടാത്ത അനുഭവം ഉണ്ടായിരുന്നില്ല. ഉപയോഗിച്ച ഗ്രേഡിയന്റ് മികച്ചതായിരുന്നു, വിവിധ സ്വരങ്ങൾ സീനുകൾക്കനുസരിച്ച് നിർദ്ദിഷ്ട മാനസികാവസ്ഥ നൽകാൻ സഹായിച്ചു. ആക്ഷന് പിന്നിലുള്ള ടീമിനും വലിയ കരഘോഷം അർഹിക്കുന്നു, എല്ലാ പോരാട്ട സീക്വൻസുകളും സ്വാഭാവികമായും അതിശയോക്തിയില്ലാതെ നിർമ്മിച്ചതാണ്. മേക്കപ്പ് മാനും ഒരു പ്രത്യേക പരാമർശം അർഹിക്കുന്നു, മേക്കപ്പിന്റെ പങ്ക് ഈ ചിത്രത്തിന് വളരെ വലുതാണ്, അതിന് പിന്നിലുള്ളയാൾ അതിശയകരമായ രീതിയിൽ ശരിയായ മേക്കപ്പ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് പ്രധാന അഭിനേതാക്കൾ, ശരീരത്തിൽ നിന്നുള്ള രക്ത ഷെല്ലിംഗ്, കട്ടിയുള്ള രക്തം മൂടുന്ന അഭിനേതാക്കളുടെ പോരാട്ടം യാഥാർത്ഥ്യബോധത്തോടെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

• നിഗമനം : മൊത്തത്തിൽ നോക്കുമ്പോൾ ഈ ചിത്രം വളരെ നല്ലൊരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. രോഹിതിന്റെ മികച്ച രീതിയിലുള്ള സംവിധാനവും ടോവിനോ തോമസിന്റെയും മറ്റ് താരങ്ങളുടെയും അത്ഭുതകരമായ പ്രകടനവും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക്  എത്തിക്കുന്നു അതിനാൽ ഇത് പ്രേക്ഷകർക്ക് വലിയൊരു സമ്മാനമാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം ആരും കാണാതെ പോകരുത്  എന്നാണ് എന്റെ അഭിപ്രായം നിങ്ങളെ പൂർണമായും പിടിച്ചിരുത്താൻ ഈ ചിത്രത്തിനു സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

• റേറ്റിംഗ് : 4/5

English Summary : Review: Definitely a must see master thriller movie “Kala”